- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കേരളത്തിലുടനീളം മുന്‍ഗണനാടിസ്ഥാനത്തില്‍ 20 മെഗാഹെര്‍ട്സ് സ്പെക്ട്രം വിന്യസിച്ചതായി ജിയോ
മാര്‍ച്ച് 2021ല്‍ നടന്ന സ്പെക്ട്രം ലേലത്തില്‍ റിലയന്‍സ് ജിയോ 22 സര്‍ക്കിളുകളിലും സ്പെക്ട്രം ഉപയോഗിക്കാനുള്ള അവകാശം നേടിയിരുന്നു. കേരളത്തില്‍ 800 MHZ ല്‍ 10 MHZ; 1800 MHZ ല്‍ 5 MHZ; 2300 MHZല്‍ 10MHZ വീതം സ്പെക്ട്രം ജിയോ നേടിയിരുന്നു.കേരളത്തിലെ 12000ല്‍ അധികം ജിയോയുടെ സൈറ്റുകളില്‍ ഈ മൂന്ന് സ്പെക്ട്രങ്ങളും മുന്‍ഗണനാടിസ്ഥാനത്തില്‍ വിന്യസിച്ചതായി ജിയോ അധികൃതര്‍ അറിയിച്ചു
കൊച്ചി:വിഷമകരമായ ഘട്ടത്തിലും തടസ്സമില്ലാത്ത കണക്റ്റിവിറ്റി ഉറപ്പാക്കുന്നതിന് ജിയോ കേരളത്തിലുടനീളം മുന്‍ഗണനാടിസ്ഥാനത്തില്‍ 20 മെഗാഹെര്‍ട്സ് സ്പെക്ട്രം വിന്യസിച്ചതായി കമ്പനി അധികൃതര്‍ വ്യക്തമാക്കി.മാര്‍ച്ച് 2021ല്‍ നടന്ന സ്പെക്ട്രം ലേലത്തില്‍ റിലയന്‍സ് ജിയോ 22 സര്‍ക്കിളുകളിലും സ്പെക്ട്രം ഉപയോഗിക്കാനുള്ള അവകാശം നേടിയിരുന്നു. കേരളത്തില്‍ 800 MHZ ല്‍ 10 MHZ; 1800 MHZ ല്‍ 5 MHZ; 2300 MHZÂ 10MHZ വീതം സ്പെക്ട്രം ജിയോ നേടിയിരുന്നു.കേരളത്തിലെ 12000ല്‍ അധികം ജിയോയുടെ സൈറ്റുകളില്‍ ഈ മൂന്ന് സ്പെക്ട്രങ്ങളും മുന്‍ഗണനാടിസ്ഥാനത്തില്‍ വിന്യസിച്ചതായി ജിയോ അധികൃതര്‍ അറിയിച്ചു.
ഇതോടെ കേരളത്തിലെ മുഴുവന്‍ ജിയോ ഉപയോക്താക്കള്‍ക്ക് ഈ നെറ്റ്വര്‍ക്ക് വര്‍ധനവിന്റെ പ്രയോജനം ലഭിക്കുകയും നെറ്റ്വര്‍ക്ക് അനുഭവം 2 മടങ്ങ് മെച്ചപ്പെടുകയും ചെയ്യുമെന്നും കമ്പനി അധികൃതര്‍ വ്യക്തമാക്കി.നിലവിലുള്ള ലോക്ക്ഡൌണ്‍ സാഹചര്യത്തില്‍ ജിയോയുടെ നെറ്റ്വര്‍ക്ക് വര്‍ധനവ് സമയോചിതമായ നീക്കമാണ്. മഹാമാരിയുടെ വ്യാപനം നിയന്ത്രിക്കാന്‍ നിരന്തരം ശ്രമിക്കുന്ന ആരോഗ്യ വിഭാഗത്തിനും മുന്‍നിര പ്രവര്‍ത്തകര്‍ക്കും മെച്ചപ്പെട്ട കണക്റ്റിവിറ്റി സഹായകരമാകും. കൂടാതെ ഓണ്‍ലൈന്‍ ക്ലാസുകള്‍ എടുക്കുന്ന വിദ്യാര്‍ഥികള്‍ക്കും, വീട്ടില്‍ നിന്ന് ജോലി ചെയ്യുന്നവര്‍ക്കും സുരക്ഷിതമായി അവരുടെ പ്രവര്‍ത്തനങ്ങള്‍ തടസമില്ലാതെ ചെയ്യാന്‍ സഹായിക്കുമെന്നും കമ്പനി അധികൃതര്‍ അവകാശപ്പെട്ടു.
ഇന്ത്യയില്‍ 426 ദശലക്ഷം ജിയോ വരിക്കാറുണ്ട്, കേരളത്തില്‍ 10.3 ദശലക്ഷവും. കൂടുതല്‍ 4ജി ടവറുകളുടെ ആവശ്യം വര്‍ധിച്ചതിനാല്‍ ജിയോ കേരളം 2021ല്‍ 4ജി നെറ്റ്വര്‍ക്ക് 15 ശതമാനം വര്‍ധിപ്പിക്കുകയാണ്. നിലവില്‍ ജിയോയ്ക്ക് സംസ്ഥാനത്ത് 12000ത്തിലധികം 4ജി നെറ്റ്വര്‍ക്ക് സൈറ്റുകള്‍ ഉണ്ടെന്നും കമ്പനി അധികൃതര്‍ വ്യക്തമാക്കി.
മാര്‍ച്ചില്‍ നടന്ന സ്പെക്ട്രം ലേലത്തില്‍ 22 സര്‍ക്കിളുകള്‍ക്കായി 488.35MHZ (850MHZ, 1800MHZ, 2300MHZ എന്നിവ ഉള്‍പ്പെടുന്നു) സ്പെക്ട്രമാണ് റിലയന്‍സ് ജിയോ 20 വര്‍ഷത്തേക്ക് 57,123 കോടി രൂപ ചെലവഴിച്ചു കരസ്ഥമാക്കിയത്. ഇതോടെ, ജിയോ മൊത്തം സ്പെക്ട്രം 55% വര്‍ധിപ്പിച്ച് 1717MHZ ആയി ഉയര്‍ത്തി. മെച്ചപ്പെടുത്തിയ സ്പെക്ട്രം ഉപയോഗിച്ച്, ജിയോ നിലവിലുള്ള ഉപയോക്താക്കള്‍ക്കും അടുത്ത 300 ദശലക്ഷം ഉപയോക്താക്കള്‍ക്കും ഡിജിറ്റല്‍ സേവനങ്ങള്‍ ലഭ്യമാക്കാനും 5ജി സേവനങ്ങളിലേക്കും മാറുന്ന നെറ്റ്വര്‍ക്ക് ശേഷി വര്‍ധിപ്പിക്കുവാനും ഉപയോഗപ്പെടുത്തുമെന്നും കമ്പനി അധികൃതര്‍ വ്യക്തമാക്കി.
RELATED STORIES
ഗൗതം അദാനിക്കെതിരെ യുഎസ് കോടതി അഴിമതി കുറ്റം; സിബിഐ അന്വേഷണം വേണമെന്ന് ...
21 Nov 2024 5:24 PM GMTമുനമ്പം വഖ്ഫ് ഭൂമി തന്നെ; റിസോര്‍ട്ട് -ബാര്‍ കൈയേറ്റക്കാരെ...
21 Nov 2024 5:15 PM GMTപോലിസുകാരിയായ ഭാര്യയെ വെട്ടിക്കൊന്ന ഭർത്താവ് പിടിയിൽ
21 Nov 2024 5:01 PM GMTആത്മകഥ വിവാദ പരാതിയിൽ ഇ പി ജയരാജൻ്റെ മൊഴി രേഖപ്പെടുത്തി പോലിസ്
21 Nov 2024 4:42 PM GMT'അജ്മൽ കസബിനു പോലും നീതിപൂർവമായ വിചാരണ അനുവദിച്ച രാജ്യമാണിത്': യാസീൻ...
21 Nov 2024 4:11 PM GMTപത്തനംതിട്ടയിലെ നഴ്സിങ് വിദ്യാര്‍ഥിനിയുടെ മരണം; മൂന്ന് സഹപാഠികള്‍...
21 Nov 2024 3:25 PM GMT