Wheels

എസ്‌യുവിയ്ക്കായി പുത്തന്‍ ടിവിസി പുറത്തിറക്കി ഫോക്‌സ്‌വാഗണ്‍

കുഷാഖ്, സ്ലാവിയ, വരാനിരിക്കുന്ന ഫോക്‌സ്‌വാഗണ്‍ വിര്‍ട്ടസ് സെഡാന്‍ എന്നിവയുടെ അതേ പ്ലാറ്റ്‌ഫോമിലാണ് ഇത് ഒരുക്കിയിരിക്കുന്നത്.10.49 ലക്ഷം രൂപ മുതലാണ് ഫോക്‌സ്‌വാഗണ്‍ ടൈഗൂണിന്റെ എക്‌സ് ഷോറൂം വില.

എസ്‌യുവിയ്ക്കായി പുത്തന്‍ ടിവിസി പുറത്തിറക്കി ഫോക്‌സ്‌വാഗണ്‍
X

ഫോക്‌സ്‌വാഗണ്‍ ഇന്ത്യ തങ്ങളുടെ ഏറ്റവും പുതിയ കോംപാക്ട് എസ്‌യുവി മോഡലായ ടൈഗൂണ്‍ കഴിഞ്ഞ വര്‍ഷമാണ് വിപണിയില്‍ അവതരിപ്പിച്ചത്. സെഗ്‌മെന്റില്‍ ഹ്യുണ്ടായി ക്രെറ്റ, കിയ സെല്‍റ്റോസ്, എംജി ഹെക്ടര്‍ തുടങ്ങിയ കാറുകളോടാണ് ഇത് മത്സരിക്കുന്നത്.

ഇന്ത്യ 2.0 സ്ട്രാറ്റജിക്ക് കീഴിലുള്ള ഫോക്‌സ്‌വാഗന്റെ ആദ്യ ഉല്‍പ്പന്നമാണിത്, കുഷാഖ്, സ്ലാവിയ, വരാനിരിക്കുന്ന ഫോക്‌സ്‌വാഗണ്‍ വിര്‍ട്ടസ് സെഡാന്‍ എന്നിവയുടെ അതേ പ്ലാറ്റ്‌ഫോമിലാണ് ഇത് ഒരുക്കിയിരിക്കുന്നത്.10.49 ലക്ഷം രൂപ മുതലാണ് ഫോക്‌സ്‌വാഗണ്‍ ടൈഗൂണിന്റെ എക്‌സ് ഷോറൂം വില. ഫോക്‌സ്‌വാഗണ്‍ ഇപ്പോള്‍ ടൈഗൂണ്‍ എസ്‌യുവിക്കായി ഒരു പുതിയ ടിവിസി പുറത്തിറക്കിയിരിക്കുകയാണ്.

ഫോക്‌സ്‌വാഗണ്‍ ഇന്ത്യ തങ്ങളുടെ യൂട്യൂബ് ചാനലില്‍ ഇതിന്റെ വീഡിയോ പങ്കുവച്ചിട്ടുണ്ട്. 2020 ഓട്ടോ എക്‌സ്‌പോയിലാണ് ഫോക്‌സ്‌വാഗണ്‍ ടൈഗൂണ്‍ ആദ്യമായി പൊതുജനങ്ങള്‍ക്കായി പ്രദര്‍ശിപ്പിച്ചത്. എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിച്ച ആശയം ഏതാണ്ട് പ്രൊഡക്ഷന്‍ റെഡി മോഡലായിരുന്നു.

ഫോക്‌സ് വാഗണ്‍ ടൈഗണിന്റെ വിശദമായ അവലോകനം

ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്കായി പ്രത്യേകം പരിഷ്‌കരിച്ച MQB A0-IN പ്ലാറ്റ്‌ഫോമിലാണ് വാഹനം വരുന്നത്. ഫാമിലിയിലെ മറ്റ് കാറുകളോട് സാമ്യമുള്ള ഡിസൈനാണ് ഫോക്‌സ്‌വാഗണ്‍ ടൈഗൂണിനുള്ളത്. ബോള്‍ഡ്, ബോക്‌സി ഡിസൈനും പ്രീമിയം ലുക്കും നല്‍കുന്ന സ്‌ടെയിറ്റ് ലൈനുകള്‍ വാഹനത്തില്‍ ധാരാളം ഉണ്ട്.

ഫ്രണ്ട് ഗ്രില്ലിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന ഹെഡ്‌ലാമ്പിനെ അഭിമുഖീകരിക്കാന്‍ നീളുന്ന ഫോക്‌സ്‌വാഗണ്‍ ഗ്രില്ലാണ് കാറിന് മുന്‍വശത്ത് ലഭിക്കുന്നത്. ടോപ്പ് എന്‍ഡ് പതിപ്പില്‍ എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍ ലഭ്യമാണ്. ഗ്രില്ലിലും ബമ്പറിലും മാന്യമായ അളവില്‍ ക്രോം ഫിനിഷ് കാണാം. ഫോക്‌സ്‌വാഗണ്‍ ടൈഗൂണ്‍ ഒരു മസ്‌കുലര്‍ എന്നാല്‍ പ്രീമിയം ലുക്ക് ബമ്പറുമായാണ് വരുന്നത്, അതില്‍ സംയോജിത ഫോഗ് ലാമ്പുകളും നല്‍കിയിരിക്കുന്നു. സൈഡ് പ്രൊഫൈലില്‍, ടൈഗൂണിന് ഡ്യുവല്‍ ടോണ്‍ അലോയി വീലുകള്‍ ലഭിക്കുന്നു, കാറിന്റെ താഴത്തെ ഭാഗത്തിന് ചുറ്റും കട്ടിയുള്ള ബ്ലാക്ക് ക്ലാഡിംഗ് കാണാം. എന്നിരുന്നാലും, ടൈഗൂണിന്റെ രൂപകല്‍പ്പനയുടെ പ്രധാന ആകര്‍ഷണം പിന്‍ഭാഗമാണ്.

ഇതിന് സവിശേഷമായ ഒരു റിയര്‍ ഡിസൈന്‍ ലഭിക്കുന്നു. ഇത് വളരെ ഫ്യൂച്ചറിസ്റ്റിക്കാണ്, കൂടാതെ കാണാന്‍ വളരെ മസ്‌കുലാറുമാണ്. വാഹനത്തിന് സ്പ്ലിറ്റ് എല്‍ഇഡി ടെയില്‍ ലാമ്പുകളുണ്ട്.

ഈ എല്‍ഇഡി ടെയില്‍ ലാമ്പുകളെ ബന്ധിപ്പിക്കുന്നത് ടെയില്‍ ഗേറ്റിന് കുറുകെ പ്രവര്‍ത്തിക്കുന്ന ഒരു റിഫ്‌ലക്ടര്‍ എല്‍ഇഡി ബാറാണ് വാഹനത്തില്‍ വരുന്നത്. ടെയില്‍ ഗേറ്റില്‍ ടൈഗൂണ്‍ ബ്രാന്‍ഡിംഗ് ഉണ്ട്, ഫോക്‌സ്‌വാഗണ്‍ ലോഗോയും ഇവിടെ കാണാം. കൂടാതെ പിന്‍ ബമ്പറില്‍ ഒരു ക്രോം ഗാര്‍ണിഷും നല്‍കിയിരിക്കുന്നു.

ഫോക്‌സ്‌വാഗണ്‍ ടൈഗൂണ്‍ ഫീച്ചറുകള്‍ കുത്തി നിറച്ച കാറല്ല, പക്ഷേ, ഇത് മാന്യമായ ഫീച്ചറുകള്‍ വാഗ്ദാനം ചെയ്യുന്നു.

പൂര്‍ണ്ണ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, മള്‍ട്ടി ഫംഗ്ഷന്‍ സ്റ്റിയറിംഗ് വീല്‍, ഇലക്ട്രിക് സണ്‍റൂഫ്, വയര്‍ലെസ് ഫോണ്‍ ചാര്‍ജര്‍, വയര്‍ലെസ് ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ എന്നിവയെ പിന്തുണയ്ക്കുന്ന ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റം, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ക്രൂയിസ് കണ്‍ട്രോള്‍, ലെതറെറ്റ് അപ്‌ഹോള്‍സ്റ്ററി, വെന്റിലേറ്റഡ് സീറ്റുകള്‍ തുടങ്ങി പല സവിശേഷതകളോടെയാണ് ടൈഗൂണെത്തുന്നത്.

എഞ്ചിന്റെ പ്രത്യേകതകള്‍

എഞ്ചിന്‍ ഓപ്ഷനിലേക്ക് വരുമ്പോള്‍. പെട്രോള്‍ എഞ്ചിനുകളില്‍ മാത്രമാണ് ടൈഗൂണ്‍ വാഗ്ദാനം ചെയ്യുന്നത്. എസ്‌യുവിയില്‍ രണ്ട് എഞ്ചിനുകള്‍ ലഭ്യമാണ്. 1.0 ലിറ്റര്‍ TSI എഞ്ചിന്‍ ഡൈനാമിക് ലൈനിലും 1.5 TSI എഞ്ചിന്‍ പെര്‍ഫോമന്‍സ് ലൈനിലും വാഗ്ദാനം ചെയ്യുന്നു.

1.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിന്‍ 115 PS കരുത്തും 178 Nm പീക്ക് torque ഉം സൃഷ്ടിക്കുന്നു. ആറ് സ്പീഡ് മാനുവല്‍, ആറ് സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ എന്നിവയില്‍ ഇത് ലഭ്യമാണ്.

Next Story

RELATED STORIES

Share it