- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡ് ഉപയോഗം വര്‍ധിച്ചു;ഇന്ത്യയില്‍ 971 ദശലക്ഷം കാര്‍ഡ് ഉടമകള്‍
71 ദശലക്ഷം ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകളാണ് ഇന്ത്യക്കാരുടെ പക്കല്‍ ഉള്ളത്. നഗരങ്ങള്‍ക്കൊപ്പം ഗ്രാമങ്ങളിലും കാര്‍ഡുകളോടുള്ള ആഭിമുഖ്യം വര്‍ധിക്കുകയാണ്. 971 ദശലക്ഷം കാര്‍ഡുകളില്‍ ഭൂരിഭാഗവും വിതരണം ചെയ്തത് കഴിഞ്ഞ 3 വര്‍ഷത്തിനുള്ളിലാണ്. ഭൂരിപക്ഷം പേര്‍ക്കും ഒരു കാര്‍ഡെങ്കിലും ഉണ്ട്
കൊച്ചി: ഇന്ത്യയിലെ ക്രെഡിറ്റ് ഡെബിറ്റ് കാര്‍ഡ് ഉപയോഗം വര്‍ധിച്ചതായി റിസര്‍വ് ബാങ്കിന്റെ, എ ടി എം, പി ഒ എസ് കാര്‍ഡ് സ്ഥിതി വിവരകണക്കുകള്‍ ഉദ്ധരിച്ചുകൊണ്ട് വിസ വ്യക്തമാക്കി. 971 ദശലക്ഷം ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകളാണ് ഇന്ത്യക്കാരുടെ പക്കല്‍ ഉള്ളത്. നഗരങ്ങള്‍ക്കൊപ്പം ഗ്രാമങ്ങളിലും കാര്‍ഡുകളോടുള്ള ആഭിമുഖ്യം വര്‍ധിക്കുകയാണ്. 971 ദശലക്ഷം കാര്‍ഡുകളില്‍ ഭൂരിഭാഗവും വിതരണം ചെയ്തത് കഴിഞ്ഞ 3 വര്‍ഷത്തിനുള്ളിലാണ്. ഭൂരിപക്ഷം പേര്‍ക്കും ഒരു കാര്‍ഡെങ്കിലും ഉണ്ട്. പ്രചാരത്തിലുള്ള 95 ശതമാനം വരുന്ന പുതിയ ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ ഡിജിറ്റല്‍ പേയ്‌മെന്റ് സംവിധാനത്തില്‍ ആകൃഷ്ടരാണെന്ന് വിസാ ഗ്രൂപ്പ് കണ്‍ട്രി മാനേജര്‍ (ഇന്ത്യ ആന്‍ഡ് സൗത്ത് ഏഷ്യ) ടി ആര്‍ രാമചന്ദ്രന്‍ പറഞ്ഞു.യാത്ര, ലൈഫ് സ്റ്റൈല്‍, ഭക്ഷണം തുടങ്ങി ഒട്ടേറെ ആവശ്യങ്ങള്‍ക്ക് ഡെബിറ്റ് കാര്‍ഡ് ഉപയോഗിക്കുമ്പോള്‍, റിവാര്‍ഡ്‌സ് പോയിന്റ് ലഭിക്കുന്നു എന്ന ഒരു ആകര്‍ഷണീയത കൂടി ഉണ്ടെന്നും ടി ആര്‍ രാമചന്ദ്രന്‍ പറഞ്ഞു.
ഡിജിറ്റലായി മാറിക്കൊണ്ടിരിക്കുന്ന ഇന്ത്യയില്‍ ഡെബിറ്റ് കാര്‍ഡിന്റെ വിന്യാസം വര്‍ധിത തോതിലാണ്. കഴിഞ്ഞ 12 മാസത്തിനുള്ളില്‍ ഡെബിറ്റ് കാര്‍ഡ് ഉപയോഗത്തില്‍ 23 ശതമാനം വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്. ഓണ്‍ലൈന്‍, ഓഫ്‌ലൈന്‍ വിപണികളില്‍ ഒരുപോലെ ഡിജിറ്റല്‍ പേയ്‌മെന്റ് സംവിധാനത്തിന്റെ ഉപയോഗത്തില്‍ വളര്‍ച്ച പ്രകടമാണ്. നേരത്തെ ഏ ടി എമ്മു കളില്‍ നിന്ന് പണം പിന്‍വലിക്കാന്‍ മാത്രമാണ് കൂടുതല്‍ പേരും കാര്‍ഡുകള്‍ ഉപയോഗിച്ചിരുന്നത്. 80 ശതമാനം ഓണ്‍ലൈന്‍ ഷോപ്പിങ്ങും നടന്നിരുന്നത് ക്യാഷ് ഓണ്‍ഡെലിവറിയിലായിരുന്നു. എന്നാല്‍ ഇപ്പോള്‍ കാര്‍ഡുകളുടെ ഉപയോഗം വര്‍ധിച്ചു തുടങ്ങി.ഓണ്‍ലൈന്‍ വ്യാപാരം, പലചരക്ക്, യൂട്ടിലിറ്റി, ഫോണ്‍ബില്‍, ടാക്‌സികാര്‍ എന്നിവയ്‌ക്കെല്ലാം ഇപ്പോള്‍ കാര്‍ഡ് ഉപയോഗിക്കുന്നു.പച്ചക്കറി മുതല്‍ ഗൃഹോപകരണങ്ങള്‍, ഇന്ധനം, റെസ്റ്റോറന്റ്‌സ് തുടങ്ങി എല്ലാ ആവശ്യത്തിനും ഇപ്പോള്‍ വ്യാപകമായി ഡെബിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നുണ്ട്.2000 രൂപയില്‍ താഴെയുള്ള ഇടപാടിന് പിന്നിന്റെ ആവശ്യം ഇല്ല. കോണ്‍ടാക്റ്റ് ലെസ് പേയ്‌മെന്റ് ആണെങ്കില്‍ പണം വിനിമയത്തിന് മൂന്നു സെക്കന്റ് മാത്രം മതി. വിവിധ തലങ്ങളില്‍ കാര്‍ഡിന്റെ സുരക്ഷ ഉറപ്പാക്കിയിട്ടുണ്ട്. പുതിയ ചിപ്പ്-പിന്‍, കോണ്‍ടാക്റ്റ് ലെസ് കാര്‍ഡുകള്‍, മാഗ്നറ്റിക് സ്ട്രിപ്പ് ഉള്ള കാര്‍ഡുകളെക്കാള്‍ സുരക്ഷിതമാണെന്നും ടി ആര്‍ രാമചന്ദ്രന്‍ പറഞ്ഞു.
RELATED STORIES
വിമാനത്തിന് വ്യാജ ബോംബ് ഭീഷണി; പാലക്കാട് സ്വദേശി അറസ്റ്റില്‍
31 Oct 2024 6:28 AM GMTഞാനെത്തിയത് ആംബുലന്‍സില്‍ തന്നെ; ഒടുക്കം സമ്മതിച്ച് സുരേഷ്ഗോപി
31 Oct 2024 6:12 AM GMTകോഴിക്കോട് കോര്പറേഷന് സ്റ്റേഡിയത്തില്‍ ഇന്ന് മലബാര്‍ ഡെര്‍ബി;...
31 Oct 2024 6:09 AM GMTഐപിഎല്‍ ടീമുകള്‍ നിലനിര്‍ത്തുന്ന ആറ് താരങ്ങളെ ഇന്നറിയാം; കോഹ്ലി...
31 Oct 2024 6:01 AM GMTസംസ്ഥാനത്ത് നാളെ മുതല്‍ നവംബര്‍ മൂന്ന് വരെ ശക്തമായ മഴയ്ക്ക് സാധ്യത
31 Oct 2024 5:27 AM GMTകൊച്ചിയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് ഒരു മരണം
31 Oct 2024 5:13 AM GMT