- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
എന്ജിഒകള്ക്കായി എച്ച്സിഎല് ഗ്രാന്റ് അഖിലേന്ത്യ സിംപോസിയം
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളെ പ്രതിനിധീകരിച്ച് 85ഓളം ആളുകളും 79 എന്ജിഒകളും സിംപോസിയത്തില് പങ്കെടുത്തു
കൊച്ചി: എച്ച്സിഎല് ടെക്നോളജീസിന്റെ കോര്പറേറ്റ് സാമൂഹിക ഉത്തരവാദിത്വ (സിഎസ്ആര്) വിഭാഗമായ എച്ച്സിഎല് ഫൗണ്ടേഷന് കളമശ്ശേരി രാജഗിരി കോളജ് ഓഫ് സോഷ്യല് സയന്സസില് രാജ്യം പടുത്തുയര്ത്തുന്നതില് എന്ജിഒകളുടെ ശേഷി വര്ധിപ്പിക്കുന്നതിനെകുറിച്ച് എച്ച്സിഎല് ഗ്രാന്റ് അഖിലേന്ത്യ സിംപോസിയം സംഘടിപ്പിച്ചു. പ്രാദേശിക എന്ജിഒ പ്രതിനിധികളെയും പൗരസമൂഹ വിദഗ്ധരെയും പങ്കെടുപ്പിച്ച് ''സുസ്ഥിര വികസനത്തില് സിഎസ്ആറിന്റെ പങ്കി''നെകുറിച്ച് പാനല് ചര്ച്ചയും നടന്നു. എച്ച്സിഎല് ഗ്രാന്റുമായി ബന്ധപ്പെട്ട പരിസ്ഥിതി, ആരോഗ്യം, വിദ്യാഭ്യാസം എന്നിവയുമായി ബന്ധപ്പെടുത്തിയായിരുന്നു ചര്ച്ച. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളെ പ്രതിനിധീകരിച്ച് 85ഓളം ആളുകളും 79 എന്ജിഒകളും സിംപോസിയത്തില് പങ്കെടുത്തു.
കേന്ദ്ര ഗ്രാമീണ വികസന മന്ത്രാലയത്തിനു കീഴിലുള്ള എന്ഐആര്ഡിപിആറിന്റെ ഡിഡിയു-ജികെവൈയ്ക്കു വേണ്ടി കേരള ഘടകം ടീം മാനേജര് ബിനു കുമാര്, രാജഗിരി ഔട്ട്റീച്ച് പ്രൊജക്റ്റ് ഡയറക്ടര് മീന കുരുവിള, തേവര സേക്രട്ട് ഹാര്ട്ട് കോളജ് പ്രിന്സിപ്പല് ഡോ.പ്രശാന്ത് പാലക്കാപ്പിള്ളി സിഎംഐ, രാജഗിരി ഹോസ്പിറ്റല് മെഡിക്കല് സൂപ്രണ്ട് ഡോ. സണ്ണി പി. ഒറാത്തല് എന്നിവര് പങ്കെടുത്തു. എച്ച്സിഎല് ഫൗണ്ടേഷന് സിഎസ്ആര് ഡയറക്ടര് നിഥി പുന്ദിര്, രാജഗിരി കോളജ് ഓഫ് സോഷ്യല് സയന്സസ് പ്രിന്സിപ്പല് ഡോ. ബിനോയ് ജോസഫ് എന്നിവര് ആദ്യ സെഷനില് സംസാരിച്ചു. സിഎസ്ആറിലെ മാറികൊണ്ടിരിക്കുന്ന ട്രെന്ഡുകളെ കുറിച്ചും ഗ്രാണീണ വികസനത്തില് എന്ജിഒകള് സ്വീകരിച്ചു വരുന്ന ചില നല്ല ശീലങ്ങളെക്കുറിച്ചും വിദഗ്ധര് അനുഭവങ്ങള് പങ്കുവച്ചു. സുസ്ഥിര വികസനത്തില് സിഎസ്ആറിന്റെയും ജനം, ഗ്രഹം, സമൃദ്ധി, സമാധാനം, സഹകരണം എന്നിങ്ങനെ സുസ്ഥിര വികസനത്തിലെ അഞ്ച് കാര്യങ്ങളിലും സെഷന് ശ്രദ്ധ കേന്ദ്രീകരിച്ചു.
പരിസ്ഥിതി വിഭാഗത്തില് എച്ച്സിഎല് ഗ്രാന്റ് കരസ്ഥമാക്കിയ കീസ്റ്റോണ് ഫൗണ്ടേഷന് അവരുടെ പ്രവര്ത്തനങ്ങളെക്കുറിച്ച് പഠനം അവതരിപ്പിച്ചു.കേരളത്തില് ആദ്യമായിട്ടാണ് എച്ച്സിഎല് ഫൗണ്ടേഷന് സിംപോസിയം സംഘടിപ്പിക്കുന്നത്. വിദ്യാഭ്യാസം, ആരോഗ്യം, പരിസ്ഥിതി എന്നീ രംഗങ്ങളില് മികച്ച പ്രവര്ത്തനം കാഴ്ചവയ്ക്കുന്ന നിരവധി മികച്ച എന്ജിഒകള് സംസ്ഥാനത്തുണ്ട്.സിംപോസിയം പ്രാദേശിക തലങ്ങളില് പ്രവര്ത്തിക്കുന്ന എന്ജികള്ക്ക് നേട്ടമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പരമ്പരയിലെ ബാക്കിയുള്ള സിംപോസിയങ്ങള് ലക്നൗ, ചെന്നൈ, ഷിംല, ജോദ്പൂര്, ഗാംഗ്തോക്ക്, ഷില്ലോങ്, മുംബൈ, ഇന്ഡോര്, ഭോപാല്, ഹൈദരാബാദ് എന്നിങ്ങനെ 10 നഗരങ്ങളിലായി സംഘടിപ്പിക്കും. കഴിഞ്ഞ രണ്ടു വര്ഷത്തിനിടെ 24 നഗരങ്ങളില് സിംപോസിയങ്ങള് സംഘടിപ്പിച്ചിട്ടുണ്ട്. എച്ച്സിഎല് ഗ്രാന്റിനെ കുറിച്ച് എന്ജിഒകളെ അറിയിക്കുകയാണ് സംപോസിയം വഴി ലക്ഷ്യമിടുന്നത്. എച്ച്സിഎല് ഗ്രാന്റിന്റെ അഞ്ചാം പതിപ്പാണിത്.
RELATED STORIES
ദുബൈയിൽ നിര്യാതനായി
1 April 2025 5:55 PM GMTവഖഫ് ഭേദഗതി ബില്: കേരളാ എംപിമാർ എതിർത്ത് വോട്ട് ചെയ്യണം - സി പി എ...
1 April 2025 3:44 PM GMTകുന്നുംകൈ ഗൾഫ് കോർഡിനേഷൻ ഈദ് സംഗമം നടത്തി.
1 April 2025 3:39 PM GMTവഖഫ്: എം പി മാരെ ഭീഷണിപ്പെടുത്തരുത് - ഐ എസ് എം
1 April 2025 3:17 PM GMTയുഎസിൻ്റെ ഡ്രോൺ വെടിവച്ചിട്ട് ഹൂത്തികൾ (വീഡിയോ)
1 April 2025 2:41 PM GMT'എല്ലാവരും അസ്വസ്ഥരാണ്': പൊളിക്കുന്ന വീട്ടിൽ നിന്ന് പെൺകുട്ടി...
1 April 2025 11:38 AM GMT