- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഗ്ലാമര്‍ എക്‌സ് ടെക് മോട്ടോര്‍ സൈക്കിള്‍ അവതരിപ്പിച്ച് ഹീറോ
ഗ്ലാമര്‍ എക്‌സ് ടെക് സ്‌റ്റൈല്‍, സുരക്ഷ, കണക്ടിവിറ്റി എന്നിവ സംയോജിപ്പിച്ച് ബ്ലൂടൂത്ത് കണക്ടിവിറ്റി, ടേണ്‍ബൈടേണ്‍ നാവിഗേഷന്‍ തുടങ്ങിയ നിരവധി പുത്തന്‍ സവിശേഷതകള്‍ ഗ്ലാമര്‍ എക്‌സ് ടെക് പ്രദാനം ചെയ്യുന്നു
കൊച്ചി: സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദത്തില്‍ ജനപ്രിയ ബൈക്കായ ഗ്ലാമറിന്റെ എക്‌സ് ടെക് അവതരിപ്പിച്ച് ഹീറോ മോട്ടോര്‍കോര്‍പ്.ഗ്ലാമര്‍ എക്‌സ് ടെക് സ്‌റ്റൈല്‍, സുരക്ഷ, കണക്ടിവിറ്റി എന്നിവ സംയോജിപ്പിച്ച് ബ്ലൂടൂത്ത് കണക്ടിവിറ്റി, ടേണ്‍ബൈടേണ്‍ നാവിഗേഷന്‍ തുടങ്ങിയ നിരവധി പുത്തന്‍ സവിശേഷതകള്‍ ഗ്ലാമര്‍ എക്‌സ് ടെക് പ്രദാനം ചെയ്യുന്നു. രാജ്യത്തെ ഹീറോ മോട്ടോകോര്‍പ്പ് കസ്റ്റമര്‍ ടച്ച് പോയിന്റുകളില്‍ ആകര്‍ഷകമായ പുതിയ കളര്‍ ഓപ്ഷനുകളില്‍ ഗ്ലാമര്‍ എക്‌സ് ടെക് ലഭ്യമാകും. ഡ്രം വേരിയന്റിന് 78,900 രൂപയും ഡിസ്‌ക് വേരിയന്റിന് 83,500 രൂപയും ആണ് എക്‌സ്‌ഷോറൂം വിലയെന്നും കമ്പനി അധികൃതര്‍ വ്യക്തമാക്കി.
മികച്ച പ്രവര്‍ത്തനക്ഷമതയ്ക്കും റൈഡിംഗ് കംഫര്‍ട്ടിനുമൊപ്പം ആദ്യമായി ഇന്റഗ്രേറ്റഡ് യുഎസ്ബി ചാര്‍ജിംഗ്, കോള്‍, എസ് എം എസ് അലെര്‍ട്ടോടു കൂടിയ ബ്ലൂടൂത്ത് കണക്ടിവിറ്റി, ഗൂഗിള്‍ മാപ്പ് കണക്ടിവിറ്റിയോടു കൂടിയ ടേണ്‍ബൈടേണ്‍ നാവിഗേഷന്‍ , ഗിയര്‍ പൊസിഷന്‍ ഇന്‍ഡിക്കേറ്റര്‍, എക്കോ മോഡ്, ടച്ചോമീറ്റര്‍, റിയല്‍ ടൈം മൈലേജ് ഇന്‍ഡിക്കേറ്റര്‍ (ആര്‍ടിഎംഐ) എന്നിവയടങ്ങുന്ന ഹൈ ലെവല്‍ ക്ലസ്റ്റര്‍ തുടങ്ങിയ ഫീച്ചറുകളും ഗ്ലാമര്‍ എക്‌സ് ടെക് അവതരിപ്പിക്കുന്നു . റൈഡറര്‍ക്കും പിന്‍സീറ്റ് യാത്രക്കാരനും പൂര്‍ണ്ണ സുരക്ഷ ഉറപ്പാക്കുന്ന മോട്ടോര്‍ സൈക്കിളിന് സൈഡ് സ്റ്റാന്‍ഡ് വിഷ്വല്‍ ഇന്‍ഡിക്കേഷനുംസൈഡ്സ്റ്റാന്‍ഡ് എന്‍ജിന്‍ കട്ട് ഓഫുമുണ്ട്.വണ്ടി മറിയുന്ന സമയത്ത് എന്‍ജിന്‍ പ്രവര്‍ത്തനം കട്ട് ഓഫ് ആകുന്ന ബാങ്ക്ആംഗിള്‍സെന്‍സറും ഇതിന്റെ സവിശേഷതയാണ് .
എല്‍ഇഡി ഹെഡ്‌ലാംപ്, മികച്ചബ്രൈറ്റ്‌നെസുള്ള(ഹെഡ്‌ലൈറ്റിന് 34% ത്തിലധികം തീവ്രത) എച്ച്‌സിഗ്‌നേച്ചര്‍ പൊസിഷന്‍ എന്നിവയുള്ള പുതിയ ഗ്ലാമര്‍ എക്‌സ് ടെക് യുവാക്കളുടെ സ്‌റ്റൈല്‍ കോഷ്യന്റ് ഉയര്‍ത്തുന്നു. എക്‌സ് സെന്‍സ് പ്രോഗ്രാമ്ഡ് ഫ്യുവല്‍ ഇന്‍ജെക്ഷനോടു കൂടിയ 125 സിസി ബിഎസ് VI എന്‍ജിനാണ് പുതിയ ഗ്ലാമര്‍ എക്‌സ് ടെകിനു കരുത്തു പകരുന്നത്. ഇത് 7% അധിക ഇന്ധനക്ഷമതയും നല്‍കുന്നു. 10.7 BHP @ 7500 RPM പവറും 10.6 Nm @ 6000 RPM ടോര്‍ക്കുമാണ് എന്‍ജിന്‍ നല്‍കുന്നതെന്നും കമ്പനി അവകാശപ്പെട്ടു.
RELATED STORIES
മാനസിക പീഡനം മൂലം യുവതി മരിച്ച സംഭവം; വനിതാ കമ്മീഷന് കേസെടുത്തു
15 Jan 2025 9:48 AM GMTമരണസര്‍ട്ടിഫിക്കറ്റ് എവിടെ?, നെയാറ്റിന്‍കര ഗോപന്റെ കല്ലറ തുറക്കാമെന്ന് ...
15 Jan 2025 9:40 AM GMTമരുന്നുക്ഷാമം ഉടന്‍ പരിഹരിക്കുക; എസ്ഡിപിഐ പ്രതിഷേധ മാര്‍ച്ച്
15 Jan 2025 8:43 AM GMTനിലമ്പൂരില്‍ വീണ്ടും ജീവനെടുത്ത് കാട്ടാന; മരിച്ചത് ഉച്ചനഗര് കോളനിയിലെ ...
15 Jan 2025 7:57 AM GMTകാട്ടുതീ; ഓസ്കര് അവാര്‍ഡ്ദാനച്ചടങ്ങ് റദ്ദാക്കിയേക്കും
15 Jan 2025 7:37 AM GMTആലപ്പുഴയില്‍ അസാധാരണ രൂപ വൈകല്യങ്ങളോടെ ജനിച്ച കുഞ്ഞ് അതീവ...
15 Jan 2025 7:35 AM GMT