Economy

കേരള ബാംബൂ ഫെസ്റ്റ് 16 മുതല്‍

കേരള ബാംബൂ ഫെസ്റ്റിന്റെ പതിനേഴാം എഡിഷനാണിത്. ഇതാദ്യമായി വെര്‍ച്വല്‍ പ്ലാറ്റ്ഫോമിലാണ് പ്രദര്‍ശനവും ബിസിനസ് മീറ്റുകളും നടക്കുന്നത്. ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേമ്പേഴ്സ് ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്ഡസ്ട്രിയുമായി (ഫിക്കി) സഹകരിച്ച് കേരള സ്റ്റേറ്റ് ബാംബൂ മിഷന്‍ (കെഎസ്ബിഎം), കേരള ബ്യൂറോ ഓഫ് ഇന്‍ഡസ്ട്രിയല്‍ പ്രമോഷന്‍ (കെ-ബിപ്), സംസ്ഥാന വ്യവസായവകുപ്പ് എന്നിവര്‍ ചേര്‍ന്നാണ് ബാംബൂ ഫെസ്റ്റ് സംഘടിപ്പിക്കുന്നത്

കേരള ബാംബൂ ഫെസ്റ്റ് 16 മുതല്‍
X

കൊച്ചി: മുളയുടെയും അനുബന്ധ ഉല്‍പന്നങ്ങളുടെയും പ്രദര്‍ശന വിപണന മേളയും ബിസിനസ് മീറ്റും ഈ മാസം 16 മുതല്‍ 20 വരെ നടക്കും. കേരള ബാംബൂ ഫെസ്റ്റിന്റെ പതിനേഴാം എഡിഷനാണിത്. ഇതാദ്യമായി വെര്‍ച്വല്‍ പ്ലാറ്റ്ഫോമിലാണ് പ്രദര്‍ശനവും ബിസിനസ് മീറ്റുകളും നടക്കുന്നത്. ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേമ്പേഴ്സ് ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്ഡസ്ട്രിയുമായി (ഫിക്കി) സഹകരിച്ച് കേരള സ്റ്റേറ്റ് ബാംബൂ മിഷന്‍ (കെഎസ്ബിഎം), കേരള ബ്യൂറോ ഓഫ് ഇന്‍ഡസ്ട്രിയല്‍ പ്രമോഷന്‍ (കെ-ബിപ്), സംസ്ഥാന വ്യവസായവകുപ്പ് എന്നിവര്‍ ചേര്‍ന്നാണ് ബാംബൂ ഫെസ്റ്റ് സംഘടിപ്പിക്കുന്നത്.

മുള ഉത്പന്ന നിര്‍മാതാക്കള്‍, കരകൗശല വിദഗ്ധര്‍, പൊതു, സ്വകാര്യ സ്ഥാപനങ്ങള്‍, ഏജന്‍സികള്‍ തുടങ്ങി മുള ഉല്‍പന്ന മേഖലയുമായി ബന്ധപ്പെട്ട എല്ലാവരെയും സഹകരിപ്പിച്ചാണ് ഇത്തവണ ബാംബൂ ഫെസ്റ്റ് സംഘടിപ്പിക്കുന്നത്.ദേശീയ രാജ്യാന്തര ബയര്‍മാരും ഇത്തവണ ബാംബൂ ഫെസ്റ്റില്‍ പങ്കെടുക്കുന്നുണ്ട്. ബായാര്‍ - സെല്ലര്‍ മീറ്റുകളും പ്രദര്‍ശനത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്. ബി ടു ബി, ജി ടു ബി സെഷനുകളും ഉണ്ടാകും.ഓഫീസ് സ്റ്റേഷനറി, ബാംബൂ ബ്ലിന്‍ഡ്സ്, അടുക്കള ഉപകരണങ്ങള്‍, അലങ്കാര വസ്തുക്കള്‍, ഇന്റീരിയര്‍ ഡിസൈന്‍, ബാംബൂ ഫര്‍ണിച്ചര്‍, കെട്ടിട നിര്‍മാണ വസ്തുക്കള്‍, ബാംബൂ സീഡ്ലിങ്‌സ് തുടങ്ങിയവ പ്രദര്ശനത്തിലുണ്ടാകും.കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്ട്രേഷനും: 0484 4058041/ 42, 9746903555. kesc@ficci.com

Next Story

RELATED STORIES

Share it