Economy

'എസ്ബിഐ ഗ്രീന്‍ മാരത്തണ്‍'' മൂന്നാം പതിപ്പ് 15 നഗരങ്ങളിലേക്ക് കൂടി

അഞ്ചു കിലോമീറ്റര്‍, 10 കിലോമീറ്റര്‍, 21 കിലോമീറ്റര്‍ എന്നിങ്ങനെ മൂന്നു വിഭാഗങ്ങളിലായാണ് 2020 ജനുവരി 12ന് തിരുവനന്തപുരത്ത് മാരത്തണ്‍ സംഘടിപ്പിക്കുന്നത്. പൂര്‍ണമായും മാലിന്യമുക്തമായ പരിപാടിയില്‍ ഒരു ലക്ഷത്തിനടുത്ത് ആളുകള്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് എസ്ബിഐ ഡിഎംഡി (എച്ച്ആര്‍)യും സിഡിഒയുമായ അലോക് കുമാര്‍ ചൗധരി പറഞ്ഞു

എസ്ബിഐ ഗ്രീന്‍ മാരത്തണ്‍ മൂന്നാം പതിപ്പ് 15 നഗരങ്ങളിലേക്ക് കൂടി
X

കൊച്ചി: ഹരിത ഭാവി പ്രതിജ്ഞയുമായി എസ്ബിഐ ഇന്ത്യയിലെ 15 നഗരങ്ങളിലായി എസ്ബിഐ ഗ്രീന്‍ മാരത്തണിന്റെ മൂന്നാം പതിപ്പ് നടത്തുന്നു. അഞ്ചു കിലോമീറ്റര്‍, 10 കിലോമീറ്റര്‍, 21 കിലോമീറ്റര്‍ എന്നിങ്ങനെ മൂന്നു വിഭാഗങ്ങളിലായാണ് 2020 ജനുവരി 12ന് തിരുവനന്തപുരത്ത് മാരത്തണ്‍ സംഘടിപ്പിക്കുന്നത്. പൂര്‍ണമായും മാലിന്യമുക്തമായ പരിപാടിയില്‍ ഒരു ലക്ഷത്തിനടുത്ത് ആളുകള്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് എസ്ബിഐ ഡിഎംഡി (എച്ച്ആര്‍)യും സിഡിഒയുമായ അലോക് കുമാര്‍ ചൗധരി പറഞ്ഞു.ശുദ്ധവും ഹരിതാഭവുമായ സമൂഹത്തിന്റെ പ്രാധാന്യം വിളിച്ചോതുന്നതായിരിക്കും മാരത്തണ്‍. ആദ്യ രണ്ട് പതിപ്പുകളും വന്‍ വിജയമായിരുന്നു.എസ്ബിഐ ജനറല്‍ ഇന്‍ഷുറന്‍സ് ഗ്രീന്‍ മാരത്തണിന്റെ ഹെല്‍ത്ത് പാര്‍ട്ട്നറാണ്. എസ്ബിഐ ലൈഫ്, എസ്ബിഐ മ്യൂച്ച്വല്‍ ഫണ്ട്സ്, എസ്ബിഐ കാര്‍ഡ് എന്നിവരും പരിപാടിയുടെ പങ്കാളികളാണ്.

ഈ വര്‍ഷം സെപ്റ്റംബര്‍ 15ന് ലക്നൗവിലാണ് മാരത്തണിന് തുടക്കം കുറിക്കുന്നത്. തുടര്‍ന്ന് ഗോഹട്ടി, മുംബൈ, ബംഗളൂരു, ഡല്‍ഹി, ചെന്നൈ, ഹൈദരാബാദ്, ഭുവനേശ്വര്‍, കല്‍ക്കത്ത, തിരുവനന്തപുരം, അഹമ്മദാബാദ്, ഭോപാല്‍, പാട്ന, ജയ്പൂര്‍ എന്നിവിടങ്ങളില്‍ സംഘടിപ്പിച്ച് 2020 മാര്‍ച്ച് ഒന്നിന് ചണ്ഡിഗഢില്‍ സമാപിക്കും. 5, 10, 21 കിലോമീറ്ററുകളിലായിരിക്കും മാരത്തണ്‍ സംഘടിപ്പിക്കുക.''റണ്‍ ഫോര്‍ ഗ്രീന്‍'' എന്നതാണ് മാരത്തണിന്റെ ആശയം. പങ്കെടുക്കുന്ന എല്ലാവര്‍ക്കും ഓര്‍ഗാനിക് ടി-ഷര്‍ട്ടുകള്‍ നല്‍കും. മാരത്തണിനു ശേഷം നടാവുന്ന വിത്തുകളും പങ്കെടുക്കുന്നവര്‍ക്ക് ലഭിക്കും. ജൈവ നശീകരണവും പുനരുപയോഗവും സാധ്യമാക്കുന്ന വസ്തുക്കള്‍ മാത്രമായിരിക്കും പരിപാടിയില്‍ ബാങ്ക് ഉപയോഗിക്കുക.പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് bookmyshow.com, youtoocanrun.com എന്നിവയിലൂടെ നേരിട്ട് രജിസ്റ്റര്‍ ചെയ്യാം.

Next Story

RELATED STORIES

Share it