- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സംവരണ വിരോധികൾ എന്താണ് എയ്ഡഡ് അനീതിയെപ്പറ്റി ഒരക്ഷരം പറയാത്തത്
സിയാർ മനുരാജിന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂർണരൂപം
എയ്ഡഡ് സ്ഥാപനങ്ങൾ സ്വകാര്യ സ്ഥാപനങ്ങൾ ആണെങ്കിൽ സർക്കാർ ശമ്പളം കൊടുക്കുന്ന പരിപാടി അവസാനിപ്പിക്കുക .ഇനി ശമ്പളം കൊടുക്കുന്നുവെങ്കിൽ നിയമനം കേരളാ പബ്ലിക് സർവീസ് കമ്മീഷന് കൊടുക്കുക .കഴിഞ്ഞ അമ്പത് വർഷം കൊണ്ട് സംവരണ വിഭാഗക്കാർക്ക് നഷ്ടപ്പെട്ട എയ്ഡഡ് ജോലികൾ മുഴുവൻ കൊടുത്ത് തീർക്കുക .
സാമ്പത്തികം കുറഞ്ഞ സവർണ്ണർക്ക് ഹിന്ദുത്വം സംവരണം ഏർപ്പെടുത്തുന്നതിനും മുൻപേ സാമ്പത്തികമുള്ള സവർണ്ണർക്ക് സംവരണം ഏർപ്പെടുത്തിയ സംസ്ഥാനമാണ് കേരളം.കേരളത്തിലെ എയ്ഡഡ് വിദ്യാഭ്യാസ മേഖലയിലെ മുഴുവൻ തൊഴിലുകളും സാമ്പത്തികമുള്ള സവർണ്ണർക്കായി സംവരണം ചെയ്തവയാണ് .ലക്ഷങ്ങൾ വാങ്ങി എയ്ഡഡ് നിയമനം നടത്താൻ ഉളിപ്പില്ലാത്തവരാണ് പാവപ്പെട്ടവർക്ക് സാമ്പത്തികസംവരണം വേണമെന്ന് പറഞ്ഞ് ബഹളം വയ്ക്കുന്നത് .ജാതി മത സംവരണം വാങ്ങുന്ന ആളുകളുടെ നെഞ്ചത്തേക്ക് കയറുന്ന സംവരണ വിരോധികൾ എന്താണ് എയ്ഡഡ് അനീതിയെപ്പറ്റി ഒരക്ഷരം പറയാത്തത്
കേരളത്തിൽ ചുരുങ്ങിയത് 250000 പേരെങ്കിലും സർക്കാരിൽ നിന്നും ശമ്പളമോ പെൻഷനോ പറ്റുന്നവരായി എയ്ഡഡ് മേഖലയിൽ ജോലി ചെയ്യുന്നുണ്ട് .കൃത്യമായി നിയമം അനുസരിച്ചാണ് ഈ മേഖലയിൽ നിയമനം നടത്തായിരുന്നതെങ്കിൽ 125000 സംവരണ വിഭാഗങ്ങൾക്ക് ജോലി ലഭിക്കേണ്ടതായിരുന്നു .അതായത് 25000 ദലിത് വിദ്യാസമ്പ ന്നർക്ക് ഈ മേഖലയിൽ ജോലി ലഭിക്കുമായിരുന്നു .എന്നാൽ ഏറ്റവും ഒടുവിലെ കണക്കനുസരിച്ച് 25 ദലിതർ പോലും ഇവിടെ ജോലി ചെയ്യുന്നില്ല. 25000 ദലിതർക്ക് ജോലി ലഭിച്ചിരുന്നുവെങ്കിൽ അത് അത്തരം സമൂഹങ്ങളുടെ വലിയ തോതിലുള്ള വികാസത്തിന് കാരണമാകുമായിരുന്നു. എന്നാൽ ഈ അഞ്ചു ലക്ഷം ജോലിയും ഇപ്പോൾ ലഭിച്ചിട്ടുള്ളത് സമ്പന്നരായ ആളുകൾക്കാണ് .അതായത് സർക്കാരുകൾ സമ്പന്നരെ 'പനപോലെ 'വളർത്തുന്നുവെന്ന് ചുരുക്കം .ഇതൊന്നും അനീതിയല്ലല്ലേ .
ജാതി സംവരണം നിർത്തലാക്കണം എന്ന് പറയുന്ന സവർണ്ണ പുരോഗമന വാദികൾ എന്തുകൊണ്ടാണ് സവർണ്ണ സമ്പന്നർ നടത്തുന്ന എയ്ഡഡ് കൊള്ളയെ പറ്റി ഒന്നും പറയാത്തത് .സവർണ്ണരിലെ പാവപ്പെട്ടവർക്ക് സർക്കാർ ജോലികളിൽ സാമ്പത്തിക സംവരണം ഉണ്ടാക്കാൻ നടക്കുന്ന സർക്കാരുകൾ എന്തുകൊണ്ടാണ് അവർക്ക് എയ്ഡഡ് മേഖലയിൽ സംവരണം നൽകാത്തത് .എന്താണിപ്പോൾ നടക്കുന്നത് .സർക്കാർ മേഖലയിൽ സവർണ്ണരിലെ പാവപ്പെട്ടവർക്ക് സംവരണം ഒപ്പം എയ്ഡഡ് മേഖലയിൽ സവർണ്ണരിലെ അതിസമ്പന്നർക്കും സംവരണം .എന്നിട്ട് സവർണ്ണർ പറയുന്നു ജാതി സംവരണക്കാർ എല്ലാം കൊണ്ടുപോകുന്നു ഞങ്ങൾക്കൊന്നും ഇല്ലേയെന്ന് .പകൽ വെളിച്ചത്തിൽ സവർണ്ണ സമ്പന്നർ നടത്തുന്ന കൊള്ള മറച്ചുവയ്ക്കാനുള്ള സൂത്രം മാത്രമാണ് സവർണ്ണരിലെ പാവപ്പെട്ടവർക്ക് സാമ്പത്തിക സംവരണം വേണമെന്ന വാദം .
എയ്ഡ്‌സ് സ്ഥാപനങ്ങൾ സ്വകാര്യ സ്ഥാപനങ്ങൾ ആണെന്നാണ് അവയുടെ മാനേജുമെന്റുകളുടെ നിലപാട് .ആ നിലപാട് ശരിയാണെന്നാണ് ഭരിക്കുന്നവരുടെ നിലപാടും .എയ്ഡഡ് സ്ഥാപനങ്ങൾ സ്വകാര്യ സ്ഥാപനങ്ങൾ ആയതിനാൽ അവയുടെ മേൽ സർക്കാരിന് നിയമനാധികാരം ഇല്ലെന്നാണ് സർക്കാർ പറയുന്നത് .സർക്കാരും മാനേജുമെന്റും പറയുന്നത് ശരിയാണെന്ന് വരികിൽ എന്ത് അടിസ്ഥാനത്തിലാണ് സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാർക്ക് സർക്കാർ ശമ്പളവും പെൻഷനും കൊടുക്കുന്നത് .എന്തുകൊണ്ടാണ് ചില സ്വകാര്യ സ്‌കൂളിലേയും കോളേജുകളിലേയും മാത്രം അധ്യാപകർക്കും അനധ്യാപകർക്കും സർക്കാർ ശമ്പളവും പെൻഷനും നൽകുന്നത് .
എന്തുകൊണ്ടാണ് UNAIDED സ്വകാര്യ സ്‌കൂളുകളിലേയും കോളേജുകളിലേയും അധ്യാപകർക്ക് സർക്കാർ ശമ്പളവും പെൻഷനും നൽകാത്തത് .എന്തുകൊണ്ടാണ് ചില സ്വകാര്യ സ്ഥാപനങ്ങൾ മാത്രം സർക്കാർ ശമ്പളം കിട്ടാൻ അർഹത നേടുന്നത് .
എയ്ഡഡ് സ്ഥാപനങ്ങൾ സ്വകാര്യ സ്ഥാപനങ്ങൾ ആണെങ്കിൽ സർക്കാർ ശമ്പളം കൊടുക്കുന്ന പരിപാടി അവസാനിപ്പിക്കുക .ഇനി ശമ്പളം കൊടുക്കുന്നുവെങ്കിൽ നിയമനം കേരളാ പബ്ലിക് സർവീസ് കമ്മീഷന് കൊടുക്കുക .ജാതിമത മാനേജുമെന്റുകളുടെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാർക്ക് ശമ്പളവും പെൻഷനും കൊടുക്കാൻ ഏത് നിയമമാണ് സർക്കാരുകളെ അധികാരപ്പെടുത്തുന്നത് .ഇതെന്താ വെള്ളരിക്കാ പട്ടണമാണോ ? യാതൊരു നിയമസാധുതയുമില്ലാതെ രണ്ടര ലക്ഷം വരുന്ന സമ്പന്നരായ ആളുകൾക്ക് സർക്കാർ ശമ്പളവും പെൻഷനും കൊടുക്കുന്നു .
സവർണ്ണരിലെ പാവപെട്ട സംവരണ വിരോധികൾക്ക് ഈ എയ്ഡഡ് അനീതിയെ പറ്റി വല്ല ''പിണ്ണാക്കും ''പറയാൻ ഉണ്ടോ എന്തോ .
വാൽക്കഷണം .
ഏതെങ്കിലും അൺഎയ്ഡഡ് സ്ഥാപനത്തിൽ ജോലിചെയ്യുന്ന അധ്യാപകർ തങ്ങൾക്ക് സർക്കാർ ശമ്പളം നൽകണമെന്ന് പറഞ്ഞ് കേസ് കൊടുക്കുക .അപ്പോഴറിയാം സർക്കാർ കോടതിയിൽ എന്ത് സത്യവാങ്മൂലം കൊടുക്കുമെന്ന് .സർക്കാർ കണക്കിൽ എയ്ഡഡും അൺഎയ്ഡഡും സ്വകാര്യ സ്ഥാപനങ്ങൾ ആണെങ്കിൽ അതിൽ ഒരു കൂട്ടർക്ക് മാത്രം ശമ്പളവും പെൻഷനും കൊടുക്കുന്നതിന്റെ യുക്തി സർക്കാർ പറയേണ്ടേ. വേണ്ടേ .
RELATED STORIES
പോലിസുകാരനെ കുത്തിക്കൊന്ന യുവാവിനെ പോലിസ് വെടിവച്ചു കൊന്നു (വീഡിയോ)
24 Nov 2024 7:23 AM GMTകാര്‍ ബൈക്കിലിടിച്ച് ചികിത്സയിലായിരുന്ന ബൈക്ക് യാത്രികന് മരിച്ചു.
24 Nov 2024 7:03 AM GMTപാലക്കാട് ആര്‍എസ്എസ്-കോണ്‍ഗ്രസ്-എസ്ഡിപിഐ ഡീലുണ്ടായെന്ന് എ കെ ബാലന്
24 Nov 2024 6:51 AM GMTഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ചെന്നൈയിന് എഫ്സിക്കെതിരെ
24 Nov 2024 6:14 AM GMTയുപിയിലെ ഷാഹി ജുമാ മസ്ജിദില്‍ വീണ്ടും സര്‍വെ; പ്രദേശത്ത് പ്രതിഷേധം,...
24 Nov 2024 5:58 AM GMTപ്രിയങ്ക നാളെ സത്യപ്രതിജ്ഞ ചെയ്യും; മലയാള പഠനവും തുടങ്ങി
24 Nov 2024 3:53 AM GMT