Emedia

'കോടതിയുടെ ആ ഞെട്ടല്‍ ഏകപക്ഷീയമാണ്, വല്ലാത്ത വേട്ടയാണ്, തുറന്ന വിവേചനമാണ്, മിണ്ടാതിരിക്കാന്‍ കഴിയുന്നില്ല'; അഡ്വ. അമീന്‍ ഹസന്റെ കുറിപ്പ്

സമാനതകളില്ലാത്ത സംഭവമാണ് ഹിന്ദു മഹാസമ്മേളനം. പക്ഷേ അത് കോടതി അറിയുന്നില്ല. പോലീസ് അറിയുന്നില്ല. ഞെട്ടുന്നില്ല. സംഘാടകര്‍ക്കെതിരെ കേസില്ല. പിസി ഒഴികെ ഇതര പ്രഭാഷകര്‍ക്ക് എതിരെ കേസില്ല. പ്രതീഷ് വിശ്വനാഥിനെ പോലീസ് കാണുന്നേയില്ല.പിണറായി വിജയനോ സൈബര്‍ പോലീസോ കാണുന്നില്ല. അവര്‍ക്കെതിരെ കേസെടുക്കാന്‍ ആഹ്വനമില്ല. അമീന്‍ ഹസന്‍ കുറിച്ചു.

കോടതിയുടെ ആ ഞെട്ടല്‍ ഏകപക്ഷീയമാണ്, വല്ലാത്ത വേട്ടയാണ്, തുറന്ന വിവേചനമാണ്, മിണ്ടാതിരിക്കാന്‍ കഴിയുന്നില്ല; അഡ്വ. അമീന്‍ ഹസന്റെ കുറിപ്പ്
X

കോഴിക്കോട്: ആലപ്പുഴയില്‍ നടന്ന പോപുലര്‍ ഫ്രണ്ട് ജനമഹാ സമ്മേളനത്തില്‍ ഒരു കുട്ടി ആര്‍എസ്എസ്സിന് എതിരേ വിളിച്ച മുദ്രാവാക്യത്തിന്റെ പേരില്‍ തുടരുന്ന പോലിസ്-ഭരണകൂട വേട്ടക്കെതിരേ അഡ്വ. അമീന്‍ ഹസന്റെ ഫേസ്ബുക്ക് കുറിപ്പ്.

'കണ്ണും ചിമ്മി പി.സി ജോര്‍ജിന് മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഇടക്കാല ജാമ്യം അനുവദിച്ച കോടതി അന്ന് തന്നെ ആലപ്പുഴയിലെ പോപ്പുലര്‍ ഫ്രണ്ടുകാരുടെ പ്രശ്‌നത്തില്‍ സ്വമേധയാ മറ്റേതോ കേസിനിടെ ഞെട്ടല്‍ രേഖപ്പെടുത്തുന്നു. കോടതിയുടെ ആ ഞെട്ടല്‍ ഏകപക്ഷീയമാണ്.

സമാനതകളില്ലാത്ത സംഭവമാണ് ഹിന്ദു മഹാസമ്മേളനം. പക്ഷേ അത് കോടതി അറിയുന്നില്ല. പോലീസ് അറിയുന്നില്ല. ഞെട്ടുന്നില്ല. സംഘാടകര്‍ക്കെതിരെ കേസില്ല. പിസി ഒഴികെ ഇതര പ്രഭാഷകര്‍ക്ക് എതിരെ കേസില്ല. പ്രതീഷ് വിശ്വനാഥിനെ പോലീസ് കാണുന്നേയില്ല.പിണറായി വിജയനോ സൈബര്‍ പോലീസോ കാണുന്നില്ല. അവര്‍ക്കെതിരെ കേസെടുക്കാന്‍ ആഹ്വനമില്ല.

ഫെയ്‌സ്ബുക്ക് പോസ്റ്റുകളുടെ പേരില്‍ വ്യപകമായി പോലീസ് കേസെടുക്കുന്നുണ്ട്. അതിലെ വിവേചനം കേരളം അറിയുന്നു പോലുമില്ല.

ന്യൂസ് 18 നും ഏഷ്യാനെറ്റും മാതൃഭൂമിയും ആ വിവേചനങ്ങള്‍ ആഘോഷിക്കുകയാണ്. ന്യൂസ് 18 ശരിക്കും ഒരു വല്ലാത്തൊരു സൈക്കിക്ക് ആഘോഷമാണ് നടത്തുന്നത്'.

കേരളത്തിലെ സമാനമായ മുദ്രാവാക്യം വിളിച്ച എത്ര കേസുകള്‍, ഈ അടുത്ത് പേരാമ്പ്രയിലും തലശ്ശേരിയിലും വിളിച്ച മുദ്രാവാക്യങ്ങളില്‍ അടക്കം ഏറ്റു വിളിച്ചവര്‍ക്കെതിരെ പോലീസ് കേസുണ്ടായോ?. വേണമെങ്കില്‍ മിണ്ടാതിരിക്കാം. പക്ഷേ ഇതൊരു വല്ലാത്ത വേട്ടയാണ്. തുറന്ന വിവേചനമാണ്. മിണ്ടാതിരിക്കാന്‍ കഴിയുന്നില്ല'. അമീന്‍ ഹസന്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

പി.സി ജോര്‍ജിന് ജാമ്യം നല്‍കിയതില്‍ ഒരു തെറ്റുമില്ല എന്ന് കരുതുന്ന ഒരാളാണ് ഞാന്‍.

ഒരാളെ അറസ്റ്റ് ചെയ്തു ജയിലില്‍ അടക്കുന്നതിന് കാരണം വേണം. എഴുപതിലേറെ വയസ്സുള്ള പൊതു പ്രവര്‍ത്തകനായ ഒരാള്‍ക്ക് ജാമ്യം നല്‍കുക തന്നെയാണ് വേണ്ടത്. ഇക്കാര്യത്തില്‍ പോലീസ് കസ്റ്റഡിയില്‍ വെച്ചിട്ട് ഒന്നും ചെയ്യാനില്ല.

പക്ഷേ നിങ്ങള്‍ നോക്കൂ. കണ്ണും ചിമ്മി പി.സി ജോര്‍ജിന് മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഇടക്കാല ജാമ്യം അനുവദിച്ച കോടതി അന്ന് തന്നെ ആലപ്പുഴയിലെ പോപ്പുലര്‍ ഫ്രണ്ടുകാരുടെ പ്രശ്‌നത്തില്‍ സ്വമേധയാ മറ്റേതോ കേസിനിടെ ഞെട്ടല്‍ രേഖപ്പെടുത്തുന്നു. കോടതിയുടെ ആ ഞെട്ടല്‍ ഏകപക്ഷീയമാണ്.

സമാനതകളില്ലാത്ത സംഭവമാണ് ഹിന്ദു മഹാസമ്മേളനം. പക്ഷേ അത് കോടതി അറിയുന്നില്ല. പോലീസ് അറിയുന്നില്ല. ഞെട്ടുന്നില്ല. സംഘാടകര്‍ക്കെതിരെ കേസില്ല. പിസി ഒഴികെ ഇതര പ്രഭാഷകര്‍ക്ക് എതിരെ കേസില്ല. പ്രതീഷ് വിശ്വനാഥിനെ പോലീസ് കാണുന്നേയില്ല.പിണറായി വിജയനോ സൈബര്‍ പോലീസോ കാണുന്നില്ല. അവര്‍ക്കെതിരെ കേസെടുക്കാന്‍ ആഹ്വനമില്ല.

ഫെയ്‌സ്ബുക്ക് പോസ്റ്റുകളുടെ പേരില്‍ വ്യപകമായി പോലീസ് കേസെടുക്കുന്നുണ്ട്. അതിലെ വിവേചനം കേരളം അറിയുന്നു പോലുമില്ല.

ന്യൂസ് 18 നും ഏഷ്യാനെറ്റും മാതൃഭൂമിയും ആ വിവേചനങ്ങള്‍ ആഘോഷിക്കുകയാണ്. ന്യൂസ് 18 ശരിക്കും ഒരു വല്ലാത്തൊരു സൈക്കിക്ക് ആഘോഷമാണ് നടത്തുന്നത്.

ആലപ്പുഴയിലെ മുദ്രാവാക്യം ഇതര മതസ്ഥര്‍ക്ക് എതിരെയല്ല. ആണെന്നാദ്യം സ്ഥാപിക്കുന്നു. ആ മുദ്രാവാക്യത്തില്‍ യാതൊരു പങ്കുമില്ലാത്ത ജില്ലാ പ്രസിഡന്റിനെ പോലീസ് അറസ്റ്റുചെയ്ത് റിമാന്‍ഡ് ചെയ്തു. അയാള്‍ക്കും ജാമ്യം കിട്ടണ്ടേ? അയാളെ കുറിച്ച് എന്തും പറയാം എന്ന് നമ്മള്‍ കരുതുന്നു.

കേരളത്തിലെ സമാനമായ മുദ്രാവാക്യം വിളിച്ച എത്ര കേസുകള്‍, ഈ അടുത്ത് പേരാമ്പ്രയിലും തലശ്ശേരിയിലും വിളിച്ച മുദ്രാവാക്യങ്ങളില്‍ അടക്കം ഏറ്റു വിളിച്ചവര്‍ക്കെതിരെ പോലീസ് കേസുണ്ടായോ?.

ആലപ്പുഴയിലെ പോലീസ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്ന കാര്യങ്ങളില്‍ നമുക്ക് എന്താണ് പറയാനുള്ളത്?. പോപ്പുലര്‍ ഫ്രണ്ടുകാര്‍ ഒരു കുട്ടിയോടും 24 ആളുകളോടും പ്രത്യേക മുദ്രാവാക്യം വിളിക്കാന്‍ പറഞ്ഞു അത് ജനം ടിവിക്ക് ചോര്‍ത്തി നല്‍കി വാര്‍ത്തയാക്കി ഗൂഢാലോചന നടത്തി എന്നല്ല റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ബാബരിയെ കുറിച്ചും ഗ്യാന്‍വാപിയെ കുറിച്ചും ഓര്‍മിപ്പിക്കുന്നു എന്നാണ്. അത് ഗൂഢാലോചനയാണ് എന്നാണ്. പക്ഷേ നമുക്ക് പ്രശ്‌നം ഇല്ല.

വേണമെങ്കില്‍ മിണ്ടാതിരിക്കാം. പക്ഷേ ഇതൊരു വല്ലാത്ത വേട്ടയാണ്. തുറന്ന വിവേചനമാണ്. മിണ്ടാതിരിക്കാന്‍ കഴിയുന്നില്ല.

Next Story

RELATED STORIES

Share it