- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ബാബരി ധ്വംസനം വിഭജനത്തിന് ശേഷം ഇന്ത്യ കണ്ട ഏറ്റവും വലിയ ദുരന്തം: ജസ്റ്റിസ് കട്ജു
'ഇന്ന്, ഡിസംബര്‍ ആറ്, 28 വര്‍ഷങ്ങള്‍ക്ക് മുമ്പ് ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടു. 1947ലെ ഇന്ത്യാ വിഭജനത്തിന് ശേഷം രാജ്യം കണ്ട ഏറ്റവും വലിയ ദുരന്തമായാണ് ബാബരി മസ്ജിദ് ധ്വംസനത്തെ താന്‍ കരുതുന്നത്' ജസ്റ്റിസ് കട്ജു തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചു.
ന്യൂഡല്‍ഹി: 1947ലെ വിഭജനത്തിന് ശേഷം രാജ്യം കണ്ട ഏറ്റവും വലിയ ദുരന്തമാണ് ബാബരി ധ്വംസനമെന്ന് മുന്‍ സുപ്രിംകോടതി ജഡ്ജി മാര്‍ക്കണ്ഡേയ കട്ജു. ഫേസ്ബുക്കിലെഴുതിയ കുറിപ്പില്ലാണ് അദ്ദേഹം ബാബരി തകര്‍ത്ത സംഭവത്തെ രാജ്യം കണ്ട ഏറ്റവും വലിയ ദുരന്തമെന്ന് വിശേഷിപ്പിച്ചത്.
'ഇന്ന്, ഡിസംബര്‍ ആറ്, 28 വര്‍ഷങ്ങള്‍ക്ക് മുമ്പ് ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടു. 1947ലെ ഇന്ത്യാ വിഭജനത്തിന് ശേഷം രാജ്യം കണ്ട ഏറ്റവും വലിയ ദുരന്തമായാണ് ബാബരി മസ്ജിദ് ധ്വംസനത്തെ താന്‍ കരുതുന്നത്' ജസ്റ്റിസ് കട്ജു തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചു.
Today, on 6th December, 28 years ago, the Babri Masjid was demolished.
I regard it as the greatest tragedy of India since Partition of 1947
ഇനിപ്പറയുന്നതിൽ Markandey Katju പോസ്‌റ്റുചെയ്‌തത് 2020, ഡിസംബർ 5, ശനിയാഴ്‌ച
ഡിസംബര്‍ ആറിനാണ് ഹിന്ദുത്വ ഭീകരത രാജ്യത്തിന്റെ മുഖമുടച്ച് ബാബരി മസ്ജിദിന്റെ താഴികക്കുടങ്ങള്‍ തച്ചുതകര്‍ത്തത്.ഓരോ ഇന്ത്യക്കാരന്റെയും അസ്തിത്വവും അഭിമാനവും അവകാശങ്ങളും സ്വാസ്ഥ്യവുമാണ് 1992 ഡിസംബര്‍ 6ന് ബാബരി മസ്ജിദിലൂടെ തകര്‍ന്നടിഞ്ഞു പോയത്.
ബാബരിയുടെ ചരിത്രത്തിലെ സമാനതകളില്ലാത്ത ഹിന്ദുത്വ അതിക്രമങ്ങള്‍ സത്യത്തിനും നീതിക്കും രാജ്യത്തെ ജനാധിപത്യ, ഭരണ ഘടനാ മൂല്യങ്ങള്‍ക്കുമെതിരായ വലിയ ഗൂഡാലോചനകളായരങ്ങേറിയതാണ് പിന്നിട്ട പതിറ്റാണ്ടുകളുടെ നാള്‍ വഴികളോരോന്നും. ഭരണ കൂടങ്ങളും രാഷ്ട്രീയ നേതൃത്വവും ഉദ്യോഗസ്ഥ ലോബിയും മാത്രമല്ല, പരമോന്നത നീതി പീഠങ്ങള്‍ പോലും ബാബരിയുടെ വാസ്തവങ്ങളെ കൈവിട്ട കെട്ട കാഴ്ചകള്‍. മോദി കാലം സത്യാനന്തര കാലമായി സ്ഥാപിക്കപ്പെട്ടതിന്റെ കോടതി സാക്ഷാത്കാരങ്ങള്‍. ബാബരി ഉടമസ്ഥാവകാശക്കേസിലും പള്ളി തകര്‍ക്കപ്പെട്ട കേസിലുമുണ്ടായ അന്തിമ കോടതി വിധികള്‍ ലോകത്തിനു മുന്‍പില്‍ രാജ്യത്തിന്റെ മുഖം കെടുത്തുന്നതായിരുന്നു.
RELATED STORIES
ഭര്ത്താവില് നിന്ന് 500 കോടി രൂപ ജീവനാംശം തേടി ഭാര്യ; 12 കോടി...
22 Dec 2024 12:05 PM GMTതടവുകാരന്റെ ചെറുമകളെ വീട്ടിലേക്ക് ക്ഷണിച്ചു; ജയിലറെ ചെരുപ്പൂരി തല്ലി...
22 Dec 2024 11:12 AM GMTകേരളത്തെ 30 സംഘടനാ ജില്ലകളായി തിരിച്ച് ബിജെപി
22 Dec 2024 10:49 AM GMTഇരിട്ടി സൈനുദ്ദീന് വധം: പരോളിലിറങ്ങിയ സിപിഎം പ്രവര്ത്തകന്...
22 Dec 2024 9:01 AM GMTപനിബാധിച്ച് കുവൈത്തില് ചികില്സയിലായിരുന്ന യുവതി മരിച്ചു
22 Dec 2024 8:29 AM GMTപാലക്കാട് വിദ്യാര്ഥികളുടെ ക്രിസ്മസ് ആഘോഷം തടഞ്ഞ മൂന്ന് വിശ്വഹിന്ദു...
22 Dec 2024 7:29 AM GMT