- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഇസ്രായേലിനെ ഭീകര രാഷ്ട്രമായി പ്രഖ്യാപിച്ച് കരിമ്പട്ടികയില്‍ പെടുത്തണം: ഡോ.ഹുസൈന്‍ മടവൂര്‍
'2017 ന് ശേഷം പലസ്തീന്‍ കണ്ടതില്‍ വച്ച് ഏറ്റവും ഗുരുതരമായ അക്രമ പരമ്പരയാണ് കഴിഞ്ഞനാല് ദിവസമായി ഇസ്രായേല്‍ നടത്തിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച മസ്ജിദുല്‍ അഖ്‌സായില്‍ നമസ്‌കരിക്കാനെത്തിയ വിശ്വാസികള്‍ക്ക് നേരെ ഗ്രനേഡും റബ്ബര്‍ബുള്ളറ്റുകളും പ്രയോഗിച്ചതിന് പുറമെയാണ് രാത്രികാലങ്ങളില്‍ ശക്തമായ റോക്കറ്റ് ആക്രമങ്ങളും ഇസ്രായേല്‍ നടത്തുന്നത്. അന്താരാഷ്ട്ര സമൂഹം നീണ്ട മൗനത്തിലാണ്. ആഗോള മനുഷ്യാവകാശ സംഘങ്ങളെവിടെ. ഹുസൈന്‍ മടവൂര്‍ ഫേസ്ബുക്കില്‍ കുറിച്ചു.
കോഴിക്കോട്: വിശുദ്ധമാസമായ റമദാനിലെ അവസാനത്തെ ദിവസങ്ങളില്‍ ഫലസ്തീനികള്‍ക്കെതിരെ ഇസ്രായേല്‍ നടത്തുന്ന അക്രമങ്ങള്‍ അതിക്രൂരവും ഭീകരവുമാണെന്ന് ഡോ. ഹുസൈന്‍ മടവൂര്‍. ഉര്‍ദുഗാന്‍ പറഞ്ഞത് പോലെ ഇസ്രയേലിനെ ഭീകരരാഷ്ട്രമായി പ്രഖ്യാപിക്കണമെന്നും കരിമ്പട്ടികയില്‍ പെടുത്തണമെന്നും ഹുസൈന്‍ മടവൂര്‍ തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ ആവശ്യപ്പെട്ടു.
'2017 ന് ശേഷം പലസ്തീന്‍ കണ്ടതില്‍ വച്ച് ഏറ്റവും ഗുരുതരമായ അക്രമ പരമ്പരയാണ് കഴിഞ്ഞനാല് ദിവസമായി ഇസ്രായേല്‍ നടത്തിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച മസ്ജിദുല്‍ അഖ്‌സായില്‍ നമസ്‌കരിക്കാനെത്തിയ വിശ്വാസികള്‍ക്ക് നേരെ ഗ്രനേഡും റബ്ബര്‍ബുള്ളറ്റുകളും പ്രയോഗിച്ചതിന് പുറമെയാണ് രാത്രികാലങ്ങളില്‍ ശക്തമായ റോക്കറ്റ് ആക്രമങ്ങളും ഇസ്രായേല്‍ നടത്തുന്നത്. അന്താരാഷ്ട്ര സമൂഹം നീണ്ട മൗനത്തിലാണ്. ആഗോള മനുഷ്യാവകാശ സംഘങ്ങളെവിടെ. ഉര്‍ദുഗാന്‍ പറഞ്ഞത് പോലെ ഇസ്രയേലിനെ ഭീകരരാഷ്ട്രമായി പ്രഖ്യാപിക്കണം. കരിമ്പട്ടികയില്‍ പെടുത്തണം'. ഹുസൈന്‍ മടവൂര്‍ ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:
2017 ന് ശേഷം പലസ്തീന്‍ കണ്ടതില്‍ വച്ച് ഏറ്റവും ഗുരുതരമായ അക്രമ പരമ്പരയാണ് കഴിഞ്ഞനാല് ദിവസമായി ഇസ്രായേല്‍ നടത്തിക്കൊണ്ടിരിക്കുന്നത് .
വിശുദ്ധമാസമായ റമളാനിലെ അവസാനത്തെ ദിവസങ്ങളില്‍ പാലസ്തീനികള്‍ക്കെതിരെ ഇസ്രായേല്‍ നടത്തുന്ന അക്രമങ്ങള്‍ അതിക്രൂരവും ഭീകരവുമാണ്.
കഴിഞ്ഞ വെള്ളിയാഴ്ച മസ്ജിദുല്‍ അഖ്‌സായില്‍ നമസ്‌കരിക്കാനെത്തിയ വിശ്വാസികള്‍ക്ക് നേരെ ഗ്രനേഡും റബ്ബര്‍ബുള്ളറ്റുകളും പ്രയോഗിച്ചതിന് പുറമെയാണ് രാത്രികാലങ്ങളില്‍ ശക്തമായ റോക്കറ്റ് ആക്രമങ്ങളും ഇസ്രായേല്‍ നടത്തുന്നത്.
ആക്രമങ്ങളില്‍ ഇരുനൂറോളം പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റ് ആസ്പത്രികളിലേക്ക് മാറ്റുകയും ഒന്‍പത് കുട്ടികളുള്‍പ്പടെ ഇരുപത്തഞ്ചു പേര്‍ കൊല്ലപ്പെടുകയും ചെയ്തു. മരണസംഖ്യ മുഴുവനായും ഇനിയും പുറത്ത് വന്നിട്ടില്ല.
അന്താരാഷ്ട്ര സമൂഹം നീണ്ട മൗനത്തിലാണ്. ആഗോള മനുഷ്യാവകാശ സംഘങ്ങളെവിടെ. ഉര്‍ദുഗാന്‍ പറഞ്ഞത് പോലെ ഇസ്രയേലിനെ ഭീകരരാഷ്ട്രമായി പ്രഖ്യാപിക്കണം. കരിമ്പട്ടികയില്‍ പെടുത്തണം.
എന്നും ഫലസ്തീനികളുടെ കൂടെ നിന്ന ഇന്ത്യ ഇനിയും അതേ നില തുടരണം. ഫലസ്തീന്‍ രാഷ്ട്രത്തെ ആദ്യമായി അംഗീകരിച്ച രാജ്യമാണ് ഇന്ത്യ. ന്യു ഡല്‍ഹിയില്‍ കണ്ണായ സ്ഥലത്ത് ഫലസ്തീന്‍ രാഷ്ട്രത്തിന്ന് മനോഹരമായ എമ്പസി കെട്ടിടം പണിത് കൊടുത്തത് കേന്ദ്ര സര്‍ക്കാറാണ്.
ഇ. അഹമ്മദ് സാഹിബിന്റെ നിരന്തര പരിശ്രമം അതിന്റെ പിറകിലുണ്ടായിരുന്നു.
ഇന്ദിരാഗാന്ധിയും യാസര്‍ അറഫാത്തും വളര്‍ത്തിയെടുത്ത സൗഹൃദം നിലനില്‍ക്കണം. ശക്തമായ പ്രതിഷേധമുയരണം. ഫലസ്തീനും ബൈതുല്‍ മുഖദ്ദസും മസ്ജിദുല്‍ അഖ്‌സയും ഇപ്പോള്‍ ആവശ്യപ്പെടുന്നത് ഒരു ഫൈസല്‍ രാജാവിനെയും പണ്ഡിറ്റ് നെഹ്‌റുവിനെയുമാണ്.
ഭീകരന്മാര്‍ക്ക് നേരെ വിരല്‍ ചൂണ്ടി ഇവര്‍ ഭീകരന്‍മാരാണെന്ന് പറയാനെങ്കിലും കഴിയുന്നില്ലെങ്കില്‍ പിന്നെയെങ്ങനെയാണ് ലോകത്ത് സമാധാനമുണ്ടാവുക. അഖ്‌സായിലെ ഇമാമും ഫലസ്തീനിന്റെ ചരിത്രകാരനുമായ ഡോ. ശൈഖ് യൂസുഫ് സലാമ പറഞ്ഞത് പോലെ നാമെല്ലാം എന്നും ഖുദ്‌സിന്ന് വേണ്ടി പ്രാര്‍ത്ഥിക്കുകയെങ്കിലും ചെയ്യണം. നമുക്ക് പ്രാര്‍ത്ഥിക്കാം.
ഡോ.ഹുസൈന്‍ മടവൂര്‍.
2017 ന് ശേഷം പലസ്തീൻ കണ്ടതില്‍ വച്ച് ഏറ്റവും ഗുരുതരമായ അക്രമ പരമ്പരയാണ് കഴിഞ്ഞനാല് ദിവസമായി ഇസ്രായേൽ...
Posted by Dr. Hussain Madavoor on Tuesday, May 11, 2021
RELATED STORIES
ബംഗ്ലാദേശിലെ 'കാണാതാവലുകളില്' ഇന്ത്യക്ക് പങ്കുണ്ടെന്ന ആരോപണവുമായി...
23 Dec 2024 3:14 AM GMTസുപ്രിംകോടതി മുന്‍ ജഡ്ജിയെ ബഹ്റൈന്‍ കോടതിയിലെ അംഗമാക്കി
23 Dec 2024 2:14 AM GMTതൃശൂര്‍പൂരം അട്ടിമറിച്ചത് ലോക്സഭാ തിരഞ്ഞെടുപ്പിന് വേണ്ടിയെന്ന്...
23 Dec 2024 2:01 AM GMT'ന്യൂനപക്ഷ പ്രീണനം' ഭൂരിപക്ഷ സമുദായത്തെ അകറ്റിയെന്ന് സിപിഎം വയനാട്...
23 Dec 2024 1:50 AM GMT''ഇസ്ലാമിക രാജ്യങ്ങളില്‍ പോയി മോദി ലോക സാഹോദര്യം പറയുന്നു'' ദ്വിഗ്...
23 Dec 2024 1:30 AM GMTചീമേനിയില്‍ ആണവനിലയം സ്ഥാപിക്കാന്‍ അനുമതി നല്‍കാമെന്ന് കേന്ദ്രം
23 Dec 2024 12:41 AM GMT