Emedia

'ക്രിക്കറ്റ് ജിഹാദ്' പെണ്‍കുട്ടികളുടെ ടീമിനെ കുറിച്ച് മിണ്ടാതെ ഹിന്ദുത്വ തീവ്രവാദികള്‍'

പ്രചരിക്കുന്ന വാര്‍ത്തയില്‍ എന്താണ് വാസ്തവം? കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ ഇത്തവണ സ്വാഭാവീകമായും ട്രയല്‍സ് നടന്നില്ല. മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിയിലുള്ള എസ്‌കോള ഇന്റര്‍നാഷണല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ മാത്രമാണ് ആണ്‍കുട്ടികളുടെ സെലക്ഷന് സന്നദ്ധത അറിയിച്ചത്. ഇതോടെ സെലക്ഷന്‍ ഇവരിലേക്ക് മാത്രം ചുരുങ്ങി.

ക്രിക്കറ്റ് ജിഹാദ് പെണ്‍കുട്ടികളുടെ ടീമിനെ കുറിച്ച് മിണ്ടാതെ ഹിന്ദുത്വ തീവ്രവാദികള്‍
X

കോഴിക്കോട്: ചെന്നൈയില്‍ നടക്കുന്ന ദക്ഷിണ മേഖല ദേശീയ ജൂനിയര്‍ ടെന്നീസ് ബോള്‍ ക്രിക്കറ്റ് ചാംപ്യന്‍ഷിപ്പില്‍ സംസ്ഥാന ടീമിനെ എന്‍ മുഹമ്മദ് യാസീന്‍ നയിക്കുന്നതിനെ വര്‍ഗീയ വല്‍കരിച്ച് ധ്രുവീകരണം നടത്താനുള്ള സംഘപരിവാര്‍ ശ്രമത്തെ വിമര്‍ശിച്ച് ബീന സണ്ണി. തന്റെ ഫേസ്ബുക്ക് പേജിലാണ് ഹിന്ദുത്വ ഐടി സെല്ലുകളെ ബീന സണ്ണി വിമര്‍ശിച്ചത്. ആണ്‍കുട്ടികളുടെ ടീമിനെ വര്‍ഗീയമായി വിമര്‍ശിക്കുന്ന സംഘപരിവാരം പെണ്‍കുട്ടികളുടെ ടീമിനെ കുറിച്ച് മിണ്ടുന്നില്ലെന്ന് അവര്‍ കുറ്റപ്പെടുത്തി.

'ടീമിലേക്ക് തെരഞ്ഞൈടുക്കപ്പെട്ട കുട്ടികളുടെ മതം ചികഞ്ഞ് വിദ്വേഷവും വര്‍ഗീയതയും കുത്തിനിറയ്ക്കാനാണ് സംഘ് ഐടി സെല്ലുകളുടെ ശ്രമം. ഇതിന് പിന്തുണ നല്‍കി കേരളത്തിലെ ചില പ്രമുഖ തീവ്രഹിന്ദുത്വ ഫെയ്‌സ്ബുക്ക് ഹാന്‍ഡിലുകളും രംഗത്ത് വന്നതോടെ വിഷയം വലിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരിക്കുകയാണ്'.

'മുസ്ലിംകള്‍ മാത്രമുള്ള ക്രിക്കറ്റ് ടീം ദക്ഷിണമേഖലാ ചാമ്പ്യന്‍ഷിപ്പിനെത്തുന്നത് കേരളത്തില്‍ പ്രതിഷേധത്തിന് കാരണമാകുന്നു' എന്ന തലക്കെട്ടോടെ ഹിന്ദു തീവ്രവാദ പ്രസിദ്ധീകരണം ഓര്‍ഗൈനസറും വാര്‍ത്ത പ്രസിദ്ധീകരിച്ചു.

പ്രചരിക്കുന്ന വാര്‍ത്തയില്‍ എന്താണ് വാസ്തവം?

സാധാരണയായി ട്രെയല്‍സ് നടത്തിയാണ് ടീമിനെ തെരഞ്ഞെടുക്കുന്നത്. കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ ഇത്തവണ സ്വാഭാവീകമായും ട്രയല്‍സ് നടന്നില്ല.

മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിയിലുള്ള എസ്‌കോള ഇന്റര്‍നാഷണല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ മാത്രമാണ് ആണ്‍കുട്ടികളുടെ സെലക്ഷന് സന്നദ്ധത അറിയിച്ചത്. ഇതോടെ സെലക്ഷന്‍ ഇവരിലേക്ക് മാത്രം ചുരുങ്ങി.

അതേസമയം പെണ്‍കുട്ടികളുടെ ടീമില്‍ സംഘപരിവാര്‍ ആരോപിച്ച വര്‍ഗീയത ഫലിക്കില്ല. അതിനാല്‍ പെണ്‍കുട്ടികളുടെ ടീമിനെ മനപൂര്‍വ്വം ഒഴിവാക്കിയായിരുന്നു ക്യാംപെയ്ന്‍.

പാലക്കാട് അയലൂര്‍ ഐഎച്ച്ആര്‍ഡി കോളജിലെ സി.ജി അമൃതയാണ് ടൂര്‍ണമെന്റില്‍ കേരളത്തിനു വേണ്ടി പങ്കെടുക്കുന്ന ടീമിനെ നയിക്കുന്നത്. മറ്റംഗങ്ങള്‍: എസ്. അഞ്ജന, ആര്‍.സിനി, എം.ആര്‍ ശ്രുതി, എസ്.സരിഗ, ആര്‍.അഭിനയ, വി.വിനയ, ആര്‍ദ്ര രമേശ്, എം.അനശ്വര, അര്‍ച്ചന നായര്‍, എസ്.ശ്രീജ, പി. വിസ്മയ. കോച്ച്: രാമദാസ്, മാനേജര്‍: ആതിരയുമാണ്. എന്നാല്‍ ഈ വിവരം ഹിന്ദുത്വ തീവ്രവാദികള്‍ മിണ്ടുന്നില്ല.

കാരണം ഇത് പുറത്ത് പറഞ്ഞാല്‍ തങ്ങളുടെ അജണ്ട നടപ്പിലാക്കാന്‍ കഴിയില്ലല്ലോ....ബീന ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം

ഓരോ ദിവസവും. പുതിയതായി എന്ത് തരം ജിഹാദ് കണ്ട് പിടിക്കണം എന്ന് ആലോചിച്ച് നടക്കുകയാണ് സംഘപരിവാരങ്ങള്‍....

ലവ് ജിഹാദ്, ഫുഡ് ജിഹാദ്, ഹലാല്‍ ജിഹാദ് എന്നിവക്ക് ശേഷം അത്തരത്തില്‍ ഏറ്റവും ലേറ്റസ്റ്റായി ചാണകങ്ങള്‍ കണ്ടെത്തിയ ജിഹാദാണ് 'ക്രിക്കറ്റ് ജിഹാദ്'.

ചെന്നൈയില്‍ നടക്കുന്ന ദക്ഷിണമേഖല ദേശീയ ജൂനിയര്‍ ടെന്നിസ് ബോള്‍ ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തെ പ്രതിനിധീകരിച്ചു കളിക്കുന്ന ടീമിനെ ചുറ്റിപ്പറ്റി കഴിഞ്ഞ കുറേ ദിവസങ്ങളായി സംഘപരിവാര്‍ ഹാന്‍ഡിലുകള്‍ വര്‍ഗീയ പ്രചാരണം നടത്തുകയാണ്.

ടീമിലേക്ക് തെരഞ്ഞൈടുക്കപ്പെട്ട കുട്ടികളുടെ മതം ചികഞ്ഞ് വിദ്വേഷവും വര്‍ഗീയതയും കുത്തിനിറയ്ക്കാനാണ് സംഘ് ഐടി സെല്ലുകളുടെ ശ്രമം. ഇതിന് പിന്തുണ നല്‍കി കേരളത്തിലെ ചില പ്രമുഖ തീവ്രഹിന്ദുത്വ ഫെയ്‌സ്ബുക്ക് ഹാന്‍ഡിലുകളും രംഗത്ത് വന്നതോടെ വിഷയം വലിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരിക്കുകയാണ്.

ഇവര്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ തീര്‍ത്തും മതവുമായി ബന്ധപ്പെട്ടതാണ്. ടീമിലെ കളിക്കാരും കോച്ചുമെല്ലാം അറബി പേരുകളുള്ള മുസ്ലീമുകളാണെന്നാണ് സംഘപരിവാരത്തിന്റെ ആരോപണം.

'കേരള ക്രിക്കറ്റിലെ മുസ്ലിം ആധിപത്യം' എന്നെല്ലാം വിവരിക്കുന്ന വിദ്വേഷ പോസ്റ്റുകള്‍ പ്രചരിച്ചതോടെ വാര്‍ത്ത ദേശീയ പ്രാധാന്യം നേടി. ദേശീയ തലത്തില്‍ സംഘപരിവാരം ഇത് കേരളത്തിനെതിരായ വിദ്വേഷ ക്യാംപെയിന് തകൃതിയായി ഉപയോഗിക്കുകയും ചെയ്തു വരികയാണ്. എന്താണ് വാസ്തവമെന്ന് അന്വേഷിക്കാന്‍ പോലും തയ്യാറാവാതെ വിഷയം സോഷ്യല്‍ മീഡിയയില്‍ ചേരിതിരിവുണ്ടാക്കുകയും ചെയ്യുന്നു.

സംഭവുമായി ബന്ധപ്പെട്ട വാര്‍ത്തയിലെ കളിക്കാരുടെ പേരുകള്‍ അടിവരയിട്ട ശേഷം 'നവ കേരളത്തിന്റെ സുന്ദര 'മതേതര' ജൂനിയര്‍ ടെന്നിസ് ബോള്‍ ക്രിക്കറ്റ് ടീമിന് വിജയാശംസകള്‍' എന്നാണ് സംഘപരിവാര്‍ വാര്‍ത്താ ചാനലായ ജനം ടി.വി മുന്‍ കോഡിനേറ്റിങ് എഡിറ്റര്‍ അനില്‍ നമ്പ്യാര്‍ ഫേസ്ബുക്കില്‍ കുറിച്ചത്. 'ക്രിക്കറ്റ് കളിച്ചു കഴിഞ്ഞാല്‍ ടീമിന്റെ വക ഫ്രീ ദഫ് മുട്ട് കൂടി ഉണ്ടായിരിക്കുന്നതാണ്!' എന്ന് തലവാചകമാണ് വാര്‍ത്തയ്ക്ക് വ്യാജ പ്രചാരക് എന്ന പരിഹാസ പേരിലറിയപ്പെടുന്ന അംബിക ജെ.കെ നല്‍കിയത്.

ഈ പോസ്റ്റുകള്‍ക്കെല്ലാം വലിയ അളവില്‍ സ്വീകാര്യതയുമുണ്ട് എന്നത് ഭയാനകമാണ്.

'മുസ്ലിംകള്‍ മാത്രമുള്ള ക്രിക്കറ്റ് ടീം ദക്ഷിണമേഖലാ ചാമ്പ്യന്‍ഷിപ്പിനെത്തുന്നത് കേരളത്തില്‍ പ്രതിഷേധത്തിന് കാരണമാകുന്നു' എന്ന തലക്കെട്ടോടെ ഹിന്ദു തീവ്രവാദ പ്രസിദ്ധീകരണം ഓര്‍ഗൈനസറും വാര്‍ത്ത പ്രസിദ്ധീകരിച്ചു.

പ്രചരിക്കുന്ന വാര്‍ത്തയില്‍ എന്താണ് വാസ്തവം?

സാധാരണയായി ട്രെയല്‍സ് നടത്തിയാണ് ടീമിനെ തെരഞ്ഞെടുക്കുന്നത്. കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ ഇത്തവണ സ്വാഭാവീകമായും ട്രയല്‍സ് നടന്നില്ല.

മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിയിലുള്ള എസ്‌കോള ഇന്റര്‍നാഷണല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ മാത്രമാണ് ആണ്‍കുട്ടികളുടെ സെലക്ഷന് സന്നദ്ധത അറിയിച്ചത്. ഇതോടെ സെലക്ഷന്‍ ഇവരിലേക്ക് മാത്രം ചുരുങ്ങി. ഈ മാസം 27, 28 തിയ്യതികളിലാണ് ടൂര്‍ണമെന്റ് നടക്കുന്നത്. വലിയ രൂപത്തിലുള്ള ട്രയല്‍സ് നടക്കാത്തതാണ് ഒരു സ്‌കൂളില്‍ നിന്ന് മാത്രം സെലക്ഷന്‍ നടത്താന്‍ കാരണമായതെന്ന് സംഘാടകരും വ്യക്തമാക്കുന്നു.

അതേസമയം പെണ്‍കുട്ടികളുടെ ടീമില്‍ സംഘപരിവാര്‍ ആരോപിച്ച വര്‍ഗീയത ഫലിക്കില്ല. അതിനാല്‍ പെണ്‍കുട്ടികളുടെ ടീമിനെ മനപൂര്‍വ്വം ഒഴിവാക്കിയായിരുന്നു ക്യാംപെയ്ന്‍.

എസ്‌കോള സ്‌കൂളിലെ വിദ്യാര്‍ത്ഥി എന്‍. മുഹമ്മദ് യാസീന്‍ ആണ് ആണ്‍കുട്ടികളുടെ ടീമിനെ നയിക്കുന്നത്. എം.കെ മുനീര്‍ കോച്ചും മജീദ് ബാവ മാനേജറുമായ ടീമിലെ മറ്റ് അംഗങ്ങള്‍ എ കെ മുഹമ്മദ് സജാദ് (വൈസ് ക്യാപ്റ്റന്‍), അഹമ്മദ് ഫിനാഷ്, കെ.പി അദ്‌നാന്‍, സി. ഷാമില്‍, മുഹമ്മദ് റബീഹ്, ദംസാസ് മുഹമ്മദ്, സി.പി അബ്ദുല്ല എന്നിവരാണ്.

പാലക്കാട് അയലൂര്‍ ഐഎച്ച്ആര്‍ഡി കോളജിലെ സി.ജി അമൃതയാണ് ടൂര്‍ണമെന്റില്‍ കേരളത്തിനു വേണ്ടി പങ്കെടുക്കുന്ന ടീമിനെ നയിക്കുന്നത്. മറ്റംഗങ്ങള്‍: എസ്. അഞ്ജന, ആര്‍.സിനി, എം.ആര്‍ ശ്രുതി, എസ്.സരിഗ, ആര്‍.അഭിനയ, വി.വിനയ, ആര്‍ദ്ര രമേശ്, എം.അനശ്വര, അര്‍ച്ചന നായര്‍, എസ്.ശ്രീജ, പി. വിസ്മയ. കോച്ച്: രാമദാസ്, മാനേജര്‍: ആതിരയുമാണ്. എന്നാല്‍ ഈ വിവരം ഹിന്ദുത്വ തീവ്രവാദികള്‍ മിണ്ടുന്നില്ല.

കാരണം ഇത് പുറത്ത് പറഞ്ഞാല്‍ തങ്ങളുടെ അജണ്ട നടപ്പിലാക്കാന്‍ കഴിയില്ലല്ലോ....


ഓരോ ദിവസവും. പുതിയതായി എന്ത് തരം ജിഹാദ് കണ്ട് പിടിക്കണം എന്ന് ആലോചിച്ച് നടക്കുകയാണ് സംഘപരിവാരങ്ങൾ.... ലവ് ജിഹാദ്, ഫുഡ്...

Posted by Beena Sunny on Thursday, February 25, 2021

Next Story

RELATED STORIES

Share it