Emedia

ഇരട്ടത്താപ്പ് എന്നല്ല പറയേണ്ടത്, ഭരണകൂട വേട്ടക്ക് ഓശാന പാടുക തന്നെയാണ്: ഹുസയ്ന്‍ കുറ്റൂര്‍

സിപിഎമ്മിന്റെയും ബിജെപിയുടെയും നേതാക്കളും പ്രവര്‍ത്തകരും ഹര്‍ത്താലിനെ അപലപിക്കുന്നതിനെ കുറിച്ച് എനിക്കൊന്നും പറയാനില്ല. കേരളത്തില്‍ ഏറ്റവും അക്രമാസ്‌കതമായ ഹര്‍ത്താലുകള്‍ നടത്തിയ രണ്ട് കക്ഷികളാണവര്‍. നിയമ സഭയിലെ സ്പീക്കറിന്റെ ചേമ്പര്‍ വരെ തള്ളി മറിച്ചവരാണവരില്‍ ഒരു കൂട്ടര്‍. ശബരി മല സമരത്തില്‍ തല്ലിത്തകര്‍ത്ത കെഎസ്ആര്‍ടിസി ബസ്സുകള്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ക്ക് പരസ്യമായി പ്രദര്‍ശിപ്പിക്കേണ്ടി വന്നതും ആരും മറന്നിട്ടില്ല. പക്ഷേ, അക്രമം ഈ രണ്ട് കൂട്ടരുടെയും ജന്‍മാവകാശമാണ്.

ഇരട്ടത്താപ്പ് എന്നല്ല പറയേണ്ടത്, ഭരണകൂട വേട്ടക്ക് ഓശാന പാടുക തന്നെയാണ്: ഹുസയ്ന്‍ കുറ്റൂര്‍
X

മിനിയാന്നത്തെ പോപുലര്‍ ഫ്രണ്ട് വേട്ടയില്‍ നിശബ്ദത പാലിച്ച പല പ്രൊഫൈലുകളും ഹര്‍ത്താലിനെ അപലപിക്കാന്‍ ഇന്ന് സടകുടഞ്ഞെഴുന്നേറ്റിട്ടുണ്ട്. പൊതുമുതല്‍ നശിപ്പിച്ചും അക്രമങ്ങള്‍ അഴിച്ച് വിട്ടും ആര് ഹര്‍ത്താല്‍ നടത്തിയാലും അത് തീര്‍ച്ചയായും അപലപിക്കപ്പെടണം. ജമാഅത്തെ ഇസ്‌ലാമി അമീര്‍ അത്, കൃത്യമായി ചെയ്തു. പക്ഷേ പോപുലര്‍ ഫ്രണ്ട് വേട്ടയെക്കുറിച്ച് ഒരക്ഷരം പറയാതെ, ഹര്‍ത്താലിനെ കുറിച്ച്, മാത്രമുള്ള വേറെ ചിലരുടെ അപലപനത്തെ ഇരട്ടത്താപ്പ് എന്നല്ല പറയേണ്ടത്, മറിച്ച്, അത് ഭരണകൂട വേട്ടക്ക് ഓശാന പാടുക തന്നെയാണെന്ന് ഹുസയ്ന്‍ കുറ്റൂര്‍. ഫേസ്ബുക്കിലെഴുതിയ കുറിപ്പിലാണ് അലപന തൊഴിലാളികളെ കണക്കിന് വിമര്‍ശിച്ച് മുന്നോട്ട് വന്നിരിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

മിനിയാന്നത്തെ പോപുലര്‍ ഫ്രണ്ട് വേട്ടയില്‍ നിശബ്ദത പാലിച്ച പല പ്രൊഫൈലുകളും ഇന്ന് സടകുടഞ്ഞെഴുന്നേറ്റിട്ടുണ്ട് ഹര്‍ത്താലിനെ അപലപിക്കാന്‍. പൊതുമുതല്‍ നശിപ്പിച്ചും അക്രമങ്ങള്‍ അഴിച്ച് വിട്ടും ആര് ഹര്‍ത്താല്‍ നടത്തിയാലും അത് തീര്‍ച്ചയായും അപലപിക്കപ്പെടണം. ജമാഅത്തെ ഇസ്‌ലാമി അമീര്‍ അത്, കൃത്യമായി ചെയ്തു. പക്ഷേ പോപുലര്‍ ഫ്രണ്ട് വേട്ടയേ കുറിച്ച് ഒരക്ഷരം പറയാതെ, ഹര്‍ത്താലിനെ കുറിച്ച്, മാത്രമുള്ള വേറെ ചിലരുടെ അപലപനത്തെ ഇരട്ടത്താപ്പ് എന്നല്ല പറയേണ്ടത്, മറിച്ച്, അത് ഭരണകൂട വേട്ടക്ക് ഓശാന പാടുക തന്നെയാണ്.

സിപിഎമ്മിന്റെയും ബിജെപിയുടെയും നേതാക്കളും പ്രവര്‍ത്തകരും ഹര്‍ത്താലിനെ അപലപിക്കുന്നതിനെ കുറിച്ച് എനിക്കൊന്നും പറയാനില്ല. കേരളത്തില്‍ ഏറ്റവും അക്രമാസ്‌കതമായ ഹര്‍ത്താലുകള്‍ നടത്തിയ രണ്ട് കക്ഷികളാണവര്‍. നിയമ സഭയിലെ സ്പീക്കറിന്റെ ചേമ്പര്‍ വരെ തള്ളി മറിച്ചവരാണവരില്‍ ഒരു കൂട്ടര്‍. ശബരി മല സമരത്തില്‍ തല്ലിത്തകര്‍ത്ത കെഎസ്ആര്‍ടിസി ബസ്സുകള്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ക്ക് പരസ്യമായി പ്രദര്‍ശിപ്പിക്കേണ്ടി വന്നതും ആരും മറന്നിട്ടില്ല. പക്ഷേ, അക്രമം ഈ രണ്ട് കൂട്ടരുടെയും ജന്‍മാവകാശമാണ്.

അതേസമയം, ഈ രണ്ട് പാര്‍ട്ടികള്‍ക്കും തീവ്രവാദികളാകാന്‍ ഒരു മുസ്‌ലിം സംഘടന അക്രമാസക്തമായ ഹര്‍ത്താല്‍ നടത്തണമെന്നില്ല അവര്‍ കൊണ്ട് വരുന്ന പദ്ധതികള്‍ക്കെതിരേ പദയാത്ര നടത്തിയാലും മതി. അതിനാല്‍ തന്നെ അവരുടെ ഹര്‍ത്താല്‍ അപലപനത്തെ നമുക്ക് വിടാം

എനിക്ക് പറയാനുള്ളത് ഹര്‍ത്താലിനെ അപലപിക്കുന്ന മുസ്‌ലിം സംഘടനാ പ്രവര്‍ത്തകരോടാണ്. നിങ്ങള്‍ക്ക് തീര്‍ച്ചയായും അക്രമാസക്തമായ പോപുലര്‍ ഫ്രണ്ട് ഹര്‍ത്താലിനെ അപലപിക്കാന്‍ അര്‍ഹതയുണ്ട്. കാരണം നിങ്ങളാരും അക്രമാസക്തമായ ഹര്‍ത്താല്‍ നടത്തിയ ചരിത്രമുള്ളവരല്ല, പക്ഷേ നിങ്ങളുടെ പ്രശ്‌നം പോപുലര്‍ ഫ്രണ്ട് വേട്ടയെ കുറിച്ച് യാതൊരു പ്രതിഷേധ സ്വരവും ഉയര്‍ത്താതെ ഹര്‍ത്താലിനെ മാത്രം അപലപിക്കുന്നുവെന്നതാണ്. ഇന്ത്യയിലെ ഇപ്പോള്‍ നടക്കുന്ന മുസ്‌ലിം വേട്ടയേ കുറിച്ച് നിങ്ങള്‍ക്ക് കൃതൃമായ ഒരു നിലപാട് ഇല്ലാത്തത് കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. ഈ നിലപാട് നിങ്ങള്‍ കയ്യൊഴിഞ്ഞില്ല എന്നുണ്ടെങ്കില്‍ മുസ്‌ലിം വേട്ടയുടെ ഒത്താശക്കാരായിട്ടാണ് ഭാവി ചരിത്രം നിങ്ങളേയും വായിക്കുക.

Next Story

RELATED STORIES

Share it