- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മെഷീന്റെയല്ല, മനുഷ്യന്റെ കുഞ്ഞുങ്ങളാണ്...; നഴ്‌സുമാരെ കുറിച്ച് ഒരു ഡോക്ടറുടെ കുറിപ്പ്
അപ്പോള്‍ നഴ്സാകുന്നത് ഇത്രക്ക് ദുരിതമാ, ദുരന്തമാ?? അല്ല, ഏറ്റവും നല്ല ജോലികളിലൊന്ന്, ഏറ്റവും ആത്മസംതൃപ്തി ലഭിക്കുന്ന ജോലികളിലൊന്ന്, മനുഷ്യനെ ജീവനോടെ നിലനിര്‍ത്തുന്ന കര്‍മ്മങ്ങളിലൊന്ന്.
മെയ് 12-അന്താരാഷ്ട്ര നഴ്‌സസ് ദിനം
കോഴിക്കോട്: വീണ്ടുമൊരു അന്താരാഷ്ട്ര നഴ്‌സസ് ദിനം. മഹാമാരിക്കാലത്ത് മാലാഖമാരെ കുറിച്ചുള്ള വാഴ്ത്തുപാട്ടുകള്‍ക്കൊരു ദിനം കൂടി. പിപിഇ കിറ്റിനുള്ളില്‍ ശ്വാസം പിടിച്ചുനിര്‍ത്താന്‍ പാടുപെടുന്നവരെ കുറിച്ചുള്ള പുകഴ്ത്തലുകള്‍ക്കപ്പുറം നഴ്‌സുമാര്‍ നേരിടുന്ന പ്രശ്‌നങ്ങളെ കുറിച്ച് വിവരിക്കുകയാണ് ഡോ. ഷിംന അസീസ്. ഒരു ദിവസം സുഖിപ്പിച്ച് നിര്‍ത്തുന്നത് കൊണ്ട് ഇവിടൊന്നും മാറുന്നില്ലെന്നും വസ്തുതകളാണ് പറയേണ്ടതെന്നും അവര്‍ ഫേസ് ബുക്ക് കുറിപ്പിലൂടെ ഓര്‍മിപ്പിക്കുന്നു.
ഡോ. ഷിംന അസീസിന്റെ ഫേസ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം:
നഴ്സിനെ മാലാഖക്കുപ്പായത്തിനകത്ത് കൊണ്ടുപോയി പ്രതിഷ്ഠിക്കുന്ന ആരെങ്കിലും അവരുടെ ജോലിക്ക് കിട്ടുന്ന തുച്ഛമായ വേതനത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാറുണ്ടോ?. നീണ്ടുനീണ്ട് പോവുന്ന ഷിഫ്റ്റുകളെക്കുറിച്ചറിയാമോ?. 'ചിരിക്കാത്ത നഴ്സ്, വായ് മൂടി നില്‍ക്കാതെ മറുപടി പറയുന്ന നഴ്സ്' തുടങ്ങിയ അക്ഷന്തവ്യമായ തെറ്റുകള്‍ ചര്‍ച്ച ചെയ്യപ്പെടാറുമുണ്ട്. നൈറ്റ് ഡ്യൂട്ടി എടുക്കുന്ന വകയില്‍ സ്ത്രീകളായ നഴ്സുമാര്‍ക്ക് ചില മഹാനുഭാവര്‍ വകയായുള്ള സര്‍ട്ടിഫിക്കറ്റുകള്‍ വേറെയുമുണ്ട്.
വര്‍ഷമൊന്നായി അവരില്‍ പലരും പിപിഇ കിറ്റിനകത്ത് കയറിയിട്ട്. രോഗി കുളിച്ച വെള്ളത്തില്‍ നിന്ന് കൊവിഡ് പകരുമോ എന്നും അപ്പുറത്തെ വീട്ടിലെ കൊവിഡ് അങ്ങോട്ട് നോക്കി ചിരിച്ചാല്‍ പകരുമോ എന്നും ചിന്തിക്കുന്ന നമ്മളില്‍ പലരും രോഗിയുടെ ശ്വസനവ്യവസ്ഥയിലെ സ്രവങ്ങളടക്കം നേരിട്ട് കൈകാര്യം ചെയ്യുമ്പോള്‍ തന്നിലൂടെ വീട്ടിലിരിക്കുന്നവര്‍ക്ക് രോഗം പകരുമോ എന്ന ആന്തലില്‍, ആ സമ്മര്‍ദത്തില്‍ തുടര്‍ച്ചയായി ജോലി ചെയ്യുന്ന നഴ്സിനെ വിദൂരചിന്തയിലെങ്കിലും പരിഗണിച്ചിട്ടുണ്ടോ? അതവരുടെ ജോലിയല്ലേ എന്നാവും. ആണെങ്കില്‍ അതിന്റെ സമ്മര്‍ദം അവര്‍ക്കനുഭവപ്പെടില്ലേ?. മെഷീന്റെയല്ല, മനുഷ്യന്റെ കുഞ്ഞുങ്ങളാണ്.
ഡോക്ടര്‍ പറയുന്ന നിര്‍ദേശം അണുവിട തെറ്റാതെ പിന്തുടരുന്ന പ്രഷറും, നഴ്സസ് നോട്ട് എഴുതലും നഴ്സിങ് സുപ്രണ്ടിന്റെ ചീത്തയും വാര്‍ഡിലെ ഓരോ കാര്യവും ശ്രദ്ധിക്കേണ്ടതും വീട്ടില്‍ വരാത്തതിനും വിളിക്കാത്തതിനും ഭര്‍ത്താവിന്റെ കുത്തിപ്പറച്ചിലും കുഞ്ഞിന്റെ ചിണുങ്ങലുകളും എല്ലാം കൂടി വന്ന് പുകയുന്ന തലകളെ ഓര്‍ത്തിട്ടുണ്ടോ?. ഒ.പിയിലെ മണിക്കൂറുകള്‍ നീണ്ട നില്‍പ് രസകരമാണെന്ന് കരുതുന്നോ?. ഒ.പിക്ക് പുറത്ത് കാണുന്ന അക്ഷമയും അസഭ്യം പറച്ചിലും നെഗറ്റിവിറ്റിയും പ്രഫഷനലി എടുക്കേണ്ടി വരുന്ന ഗതികേട്?. അറിയാതെ പോലും പ്രതികരിച്ച് പോയാല്‍ നേരിടേണ്ടി വന്നേക്കാവുന്ന വിചാരണകള്‍?. ജെപിഎച്ച്എന്‍ എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സുമാരെ അറിയാമോ?. തന്റെ ഏരിയയിലെ എത്ര കുട്ടികളുണ്ട്, എത്ര ഗര്‍ഭിണികളുണ്ട്, അവരിലെത്ര പേര്‍ക്ക് ആരോഗ്യപ്രശ്നങ്ങളുണ്ട്, എത്ര പേര്‍ കുത്തിവയ്‌പെടുത്തു, എടുത്തില്ല, എത്ര പേര്‍ക്ക് ഇരുമ്പ് ഗുളികകള്‍ നല്‍കണം, ഗര്‍ഭനിരോധനമാര്‍ഗങ്ങള്‍ നല്‍കണം, എന്തൊക്കെ രോഗാവസ്ഥകള്‍ റിപോര്‍ട്ട് ചെയ്യണം എന്ന് തുടങ്ങി എന്തും ഉറക്കത്തില്‍ വിളിച്ച് ചോദിച്ചാല്‍ പറയുമവര്‍. ഇന്ന് കേരളം വേസ്റ്റേജ് ഒരു തരിയില്ലാതെ കൊവിഡ് വാക്സിനേഷന്‍ നടത്തുന്നതിന്റെ പ്രധാനകാരണങ്ങളില്‍ ഒന്ന് അവരുടെ കൂടി കഠിനാധ്വാനമാണ്. കേരളത്തില്‍ വാക്സിന്‍ പ്രതിരോധ്യരോഗങ്ങള്‍ കുത്തനെ കുറവ് വന്നതില്‍ അവര്‍ വഹിക്കുന്ന പങ്ക് അത്ര മേലാണ്.
ഫീല്‍ഡ് വര്‍ക്കിന് ഇറങ്ങിയ വഴിയില്‍ ഭയപ്പെട്ട് ഓടേണ്ടി വന്നവരും, രാവേറിയാലും ഡാറ്റാ എന്‍ട്രി കഴിയാത്തവരും അത് കൊണ്ടൊക്കെ ധാരാളം കുടുംബപ്രശ്നമുള്ളവരുമൊക്കെയാണ്. ഇതിനൊക്കെ കൂടി എന്ത് കിട്ടും?. ശമ്പളമൊക്കെ പതിവ് പോലെ തന്നെ, ആട്ടും തുപ്പും യഥേഷ്ടമുണ്ട്, ടെന്‍ഷനുണ്ട്, ആരോഗ്യപ്രശ്നങ്ങളുണ്ട്, സങ്കടങ്ങളുണ്ട്. നന്ദിവാക്ക് വല്ലോം കിട്ടുമോ? ഇപ്പ കിട്ടും നോക്കിയിരുന്നാല്‍ മതി. അപ്പോള്‍ നഴ്സാകുന്നത് ഇത്രക്ക് ദുരിതമാ, ദുരന്തമാ?? അല്ല, ഏറ്റവും നല്ല ജോലികളിലൊന്ന്, ഏറ്റവും ആത്മസംതൃപ്തി ലഭിക്കുന്ന ജോലികളിലൊന്ന്, മനുഷ്യനെ ജീവനോടെ നിലനിര്‍ത്തുന്ന കര്‍മ്മങ്ങളിലൊന്ന്. പക്ഷേ, സദാ റൊമാന്റിസൈസ് ചെയ്യുന്നതിലുപരി ചില സത്യങ്ങള്‍ വിളിച്ച് പറയണമെന്ന് തോന്നി. പറയാതിരിക്കുന്നത് തെറ്റെന്ന് തോന്നി. ഒരു ദിവസം സുഖിപ്പിച്ച് നിര്‍ത്തുന്നത് കൊണ്ട് ഇവിടൊന്നും മാറുന്നില്ല, വസ്തുതകളാണ് പറയേണ്ടത്.
ഇത്രയും നാളും കൂടെനിന്ന, കുറേയേറെ കാര്യങ്ങള്‍ പഠിപ്പിച്ച, സ്നേഹവും സൗഹാര്‍ദവും തന്ന, ഇഷ്ടത്തോടെ തിരുത്തി തരാറുള്ള പ്രിയപ്പെട്ട സിസ്റ്റര്‍മാര്‍ക്ക്, ബ്രദേഴ്സിന്... ഞങ്ങളുടെ സന്തതസഹചാരികള്‍ക്ക്... നന്ദി. സ്നേഹം
അന്താരാഷ്ട്ര നഴ്സസ് ദിനാശംസകള്‍.
ഡോ. ഷിംന അസീസ്
നേഴ്‌സിനെ മാലാഖക്കുപ്പായത്തിനകത്ത് കൊണ്ട് പോയി പ്രതിഷ്‌ഠിക്കുന്ന ആരെങ്കിലും അവരുടെ ജോലിക്ക് കിട്ടുന്ന തുച്ഛമായ...
Posted by Shimna Azeez on Tuesday, 11 May 2021
International nurses day: A doctor's note about nurses
RELATED STORIES
ബംഗ്ലാദേശിലെ 'കാണാതാവലുകളില്' ഇന്ത്യക്ക് പങ്കുണ്ടെന്ന ആരോപണവുമായി...
23 Dec 2024 3:14 AM GMTസുപ്രിംകോടതി മുന്‍ ജഡ്ജിയെ ബഹ്റൈന്‍ കോടതിയിലെ അംഗമാക്കി
23 Dec 2024 2:14 AM GMTതൃശൂര്‍പൂരം അട്ടിമറിച്ചത് ലോക്സഭാ തിരഞ്ഞെടുപ്പിന് വേണ്ടിയെന്ന്...
23 Dec 2024 2:01 AM GMT'ന്യൂനപക്ഷ പ്രീണനം' ഭൂരിപക്ഷ സമുദായത്തെ അകറ്റിയെന്ന് സിപിഎം വയനാട്...
23 Dec 2024 1:50 AM GMT''ഇസ്ലാമിക രാജ്യങ്ങളില്‍ പോയി മോദി ലോക സാഹോദര്യം പറയുന്നു'' ദ്വിഗ്...
23 Dec 2024 1:30 AM GMTചീമേനിയില്‍ ആണവനിലയം സ്ഥാപിക്കാന്‍ അനുമതി നല്‍കാമെന്ന് കേന്ദ്രം
23 Dec 2024 12:41 AM GMT