Emedia

ഡോക്ടര്‍മാര്‍ പ്രതികരിക്കണം, അല്ലെങ്കില്‍ ശ്രീറാം ചെയ്ത കുറ്റത്തിന് നമുക്കും പങ്കുണ്ടെന്ന് ചരിത്രം വിധിയെഴുതും: ഡോ.ബി ഇഖ്ബാല്‍

ശ്രീറാമിന് വിഷാദരോഗം ബാധിച്ചിട്ടുണ്ടെന്നും ചികില്‍സ ആവശ്യമാണെന്നും ഡോക്ടര്‍മാര്‍ പറഞ്ഞതായി റിപോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ബഷീറിന്റെ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും മാനസികാവസ്ഥ ഇവര്‍ക്ക് പ്രശ്‌നമല്ലായിരിക്കാം.

ഡോക്ടര്‍മാര്‍ പ്രതികരിക്കണം, അല്ലെങ്കില്‍ ശ്രീറാം ചെയ്ത കുറ്റത്തിന് നമുക്കും പങ്കുണ്ടെന്ന് ചരിത്രം വിധിയെഴുതും: ഡോ.ബി ഇഖ്ബാല്‍
X

മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീര്‍ വാഹനാപകടത്തില്‍ മരിക്കാനിടയായ കേസിലെ മുഖ്യപ്രതി ശ്രീറാം വെങ്കിട്ടരാമനെതിരേ രൂക്ഷവിമര്‍ശനവുമായി പ്ലാനിങ് ബോര്‍ഡ് അംഗവും കേരള സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലറുമായ ഡോ.ബി ഇക്ബാല്‍. കിംസ് ആശുപത്രിയിലെയും മെഡിക്കല്‍ കോളജിലെയും ഡോക്ടര്‍മാര്‍ ശ്രീറാമിനെ കേസില്‍നിന്ന് രക്ഷപ്പെടുത്തുന്നതിന് തെറ്റായ മെഡിക്കല്‍ റിപോര്‍ട്ട് നല്‍കിയത് വിവാദമായ പശ്ചാത്തലത്തിലാണ് പരസ്യപ്രതികരണവുമായി ഡോ. ബി ഇഖ്ബാല്‍ രംഗത്തെത്തിയത്.

ശ്രീറാം വെങ്കിട്ടരാമന്‍ നടത്തിയ കുറ്റകൃത്യത്തെ തുടര്‍ന്ന് വൈദ്യലോകത്തിന്റെ ഭാഗത്തുണ്ടായികൊണ്ടിരിക്കുന്ന അധാര്‍മികതകളെപറ്റി പ്രതികരിക്കാന്‍ ഡോക്ടര്‍മാരുടെ സംഘടനകളും സാമൂഹ്യപ്രതിബദ്ധതയുള്ള ഡോക്ടര്‍മാരും തയ്യാറാവണമെന്ന് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ അദ്ദേഹം വ്യക്തമാക്കി. അല്ലെങ്കില്‍ പില്‍ക്കാലത്ത് ഈ കുറ്റകൃത്യത്തില്‍ നമുക്കും പങ്കുണ്ടെന്ന് ചരിത്രം വിധിയെഴുതും. കേരളത്തിലെ വൈദ്യലോകം മനുഷ്യമനസ്സാക്ഷിയെ ഞെട്ടിച്ച പ്രസ്തുത സംഭവത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

നീതിന്യായം നടപ്പാക്കാന്‍ ബാധ്യസ്ഥന്‍കൂടിയായ ഉയര്‍ന്ന ഉദ്യോഗസ്ഥനായ ഒരു ഡോക്ടര്‍ കുറ്റകൃത്യം ഒളിപ്പിക്കുന്നതിനും അര്‍ഹമായ ശിക്ഷയില്‍നിന്ന് രക്ഷപ്പെടുന്നതിനുമായി നടത്തിവരുന്ന ശ്രമങ്ങള്‍ക്ക് വൈദ്യലോകത്തെ ഒരുവിഭാഗം കൂട്ടുനില്‍ക്കയാണെന്ന് പൊതുസമൂഹം കരുതുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഡോ.ശ്രീറാം വെങ്കിട്ടരാമന്‍ ഐഎഎസ് മദ്യലഹരിയില്‍ ബോധമില്ലാതെ ഡ്രൈവ് ചെയ്തിരുന്ന കാറിടിച്ച് സൗമ്യനും മികച്ച പത്രപ്രവര്‍ത്തകനുമായ കെ എം ബഷീര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നുണ്ടായിക്കൊണ്ടിരിക്കുന്ന സംഭവവികാസങ്ങള്‍ മലയാളികളുടെ നീതിബോധത്തിനും ധാര്‍മികതക്കും നേരെ കടുത്ത വില്ലുവിളികള്‍ ഉയര്‍ത്തികൊണ്ടിരിക്കയാണ്. മദ്യപരിശോധന മനപൂര്‍വം വൈകിച്ച് കുറ്റവാളിയെ രക്ഷപ്പെടുത്താന്‍ ശ്രമിച്ച പോലിസുകാരെ കോടതി തന്നെ വിമര്‍ശിച്ചിട്ടുണ്ട്.

ഡോ. ശ്രീറാമിനെ ആദ്യം ചികില്‍സിച്ച സ്വകാര്യാശുപത്രി അധികൃതരും ഇപ്പോള്‍ മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാരും വൈദ്യശാസ്ത്ര ധാര്‍മികത നിരന്തരം ലംഘിച്ച് നിഷ്‌കളങ്കനായ ഒരു യുവാവിനെ കൊലചെയ്ത ഡോക്ടര്‍ കൂടിയായ ഐഎഎസ് ഓഫിസറെ രക്ഷപ്പെടുത്താനാണ് ശ്രമിക്കുന്നത്. ശ്രീറാമിന് വിഷാദരോഗം ബാധിച്ചിട്ടുണ്ടെന്നും ചികില്‍സ ആവശ്യമാണെന്നും ഡോക്ടര്‍മാര്‍ പറഞ്ഞതായി റിപോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ബഷീറിന്റെ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും മാനസികാവസ്ഥ ഇവര്‍ക്ക് പ്രശ്‌നമല്ലായിരിക്കാം. ഏറ്റവും അവസാനം അപകടത്തില്‍പെടുന്നവര്‍ക്ക് തലയ്ക്ക് പരിക്കുപറ്റുമ്പോള്‍ അപൂര്‍വമായി കാണപ്പെടുന്ന Retrograde Amnesia എന്ന മറവിവൈകല്യം ഡോ. ശ്രീറാമിനു ബാധിച്ചിട്ടുണ്ടെന്ന് മെഡിക്കല്‍ ബോര്‍ഡ് രേഖപ്പെടുത്തിയതായി അറിയാന്‍ കഴിഞ്ഞു.

പരിക്കുപറ്റുന്നതിന് മുമ്പുള്ള കാര്യങ്ങള്‍ ഓര്‍മിച്ചെടുക്കാന്‍ പറ്റാതെ വരുന്നതിനെയാണ് Retrograde Amnesia എന്ന് പറയുക. ഇനിയിപ്പോള്‍ പിന്നീടുള്ള വിവരങ്ങളും മറന്നുപോവുന്ന Anterograde Amnesia എന്ന ഓര്‍മത്തകരാറുകൂടി ഡോ. ശ്രീറാമിന് സംഭവിച്ചിട്ടുണ്ടെന്ന് പറയാനുള്ള സാധ്യതയും തള്ളികളയാനാവില്ല. ഡോക്ടര്‍മാരുടെ സഹായത്തോടെ ശ്രീറാം എന്തുമറന്നതായി ഭാവിച്ചാലും അദ്ദേഹം കാട്ടിയ കൊടിയ തെറ്റിനെ മറയ്ക്കാന്‍ കേരള സമൂഹത്തിനാവില്ല. രോഗചികില്‍സയിലും രോഗികളോടുള്ള പെരുമാറ്റത്തിലുമെല്ലാം മെഡിക്കല്‍ പ്രഫഷന്‍ പിന്തുടരേണ്ട നൈതികപെരുമാറ്റരീതി എന്തൊക്കെയെന്ന് ലോകമെഡിക്കല്‍ അസോസിയേഷനും ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലും വ്യക്തമായ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. ഡോക്ടര്‍മാര്‍ ചെയ്യുന്ന അധാര്‍മികപ്രവര്‍ത്തനങ്ങളും ചതിയും വഞ്ചനയും അധികൃതര്‍ക്ക് റിപോര്‍ട്ട് ചെയ്യാന്‍ അതെപ്പറ്റി അറിയാവുന്ന മറ്റ് ഡോക്ടര്‍മാര്‍ ബാധ്യസ്ഥരാണെന്ന് പെരുമാറ്റച്ചട്ടത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

World Medical Association International Code of Medical Ethics states that 'A physician shall…report to the appropriate authorities those physicians who practice unethically or incompetently or who engage in fraud or deception'

Medical Council of India Code of Medical Ethical Regulations 2 (Amended up to 2016) states that 'A Physician should expose, without fear or favour, incompetent or corrupt, dishonest or unethical conduct on the part of members of the profession.'

അതോടൊപ്പം മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കാന്‍ വൈദ്യലോകം എല്ലാ സാഹചര്യങ്ങളിലും ബാധ്യസ്ഥരാണെന്നും വൈദ്യധാര്‍മികതാ പെരുമാറ്റച്ചട്ടം പറയുന്നു.

The physician shall not aid or abet torture nor shall he be a patry to either infliction of mental or physicalt rauma or concealment of torture inflicted by some other person or agency in clear violation of human rights Medical Council of India.

കേരളത്തിലെ വൈദ്യലോകം മനുഷ്യമനസ്സാക്ഷിയെ ഞെട്ടിച്ച പ്രസ്തുത സംഭവത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. നീതിന്യായം നടപ്പിലാക്കാന്‍ ബാധ്യസ്ഥന്‍ കൂടിയായ ഉയര്‍ന്ന ഉദ്യോഗസ്ഥനായ ഒരു ഡോക്ടര്‍ കുറ്റകൃത്യം ഒളിപ്പിക്കുന്നതിനും അര്‍ഹമായ ശിക്ഷയില്‍നിന്നും രക്ഷപ്പെടുന്നതിനുമായി നടത്തിവരുന്ന ശ്രമങ്ങള്‍ക്ക് വൈദ്യലോകത്തെ ഒരുവിഭാഗം കൂട്ടുനില്‍ക്കയാണെന്ന് പൊതുസമൂഹം കരുതുന്നു.

വൈദ്യശാസ്ത്ര ധാര്‍മമ്മികതയുടെ അടിസ്ഥാനത്തില്‍ ശ്രീറാം വെങ്കിട്ടരാമന്‍ നടത്തിയ കുറ്റകൃത്യത്തെ തുടര്‍ന്ന് വൈദ്യലോകത്തിന്റെ ഭാഗത്തുണ്ടായികൊണ്ടിരിക്കുന്ന അധാര്‍മികതകളെപറ്റി പ്രതികരിക്കാന്‍ ഡോക്ടര്‍മാരുടെ സംഘടനകളും സാമൂഹ്യപ്രതിബദ്ധതയുള്ള ഡോക്ടര്‍മാരും തയ്യാറാവേണ്ടതാണ്. അല്ലെങ്കില്‍ പില്‍കാലത്ത് ഈ കുറ്റകൃത്യത്തില്‍ നമുക്കും പങ്കുണ്ടെന്ന് ചരിത്രം വിധിയെഴുതും.

Next Story

RELATED STORIES

Share it