Emedia

കരിപ്പൂര്‍ വിമാനാപകടം യന്ത്രത്തകരാറോ; പൈലറ്റിന്റെ പിഴവോ?

കെ എം ബഷീര്‍

കരിപ്പൂര്‍ വിമാനാപകടം യന്ത്രത്തകരാറോ; പൈലറ്റിന്റെ പിഴവോ?
X
കോഴിക്കോട്: നാടിനെ നടുക്കിയ കരിപ്പൂര്‍ വിമാനദുരന്തത്തിനു യഥാര്‍ത്ഥ കാരണമെന്താണെന്ന് അറിയാന്‍ അന്വേഷണം നടക്കുകയാണ്. ഇത് കണ്ടെത്തുന്നതിനു മുമ്പ് തന്നെ വ്യോമയാന മേഖലയിലെ വിദഗ്ധര്‍ കരിപ്പൂര്‍ വിമാനത്താവളം ടേബിള്‍ ടോപ്പ് ആയതാണ് അപകടത്തിനു കാരണമെന്ന് പറയുന്നതിനെ എതിര്‍ക്കുകയാണ് മലബാര്‍ ഡവലപ്‌മെന്റ് ഫോറം പ്രസിഡന്റ് കെ എം ബഷീര്‍. തന്റെ ഫേസ്ബുക്ക് അക്കൗണ്ടില്‍ ചില ഡോദ്യങ്ങളും അദ്ദേഹം ഉയര്‍ത്തുന്നുണ്ട്.

കെ എം ബഷീറിന്റെ ഫേസ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

കരിപ്പൂരില്‍ നടന്ന എയര്‍ഇന്ത്യാ എക്‌സ്പ്രസ് വിമാന ദുരന്തം വിമാനത്താവളത്തിന്റെ തലയില്‍ കെട്ടിവയ്ക്കാന്‍ ചില വിഡ്ഡികളുടെ ശ്രമങ്ങള്‍ കണ്ട് ചിരിക്കേണ്ടി വന്നു. കാലിക്കറ്റ് എയര്‍പോര്‍ട്ട് ടേബിള്‍ ടോപ്പ് വിമാനത്താവളമായത് കൊണ്ടാണ് അപകടം സംഭവിച്ചതെന്ന് ഒരു വ്യോമായാന വിദഗ്ധനെന്ന നാമത്തില്‍ സാമുഅല്‍ എന്ന വ്യക്തി മീഡിയാ വണ്‍ ചാനലിലും പറഞ്ഞതായി കണ്ടു. വ്യോമായാന മേഖലയിലെ സാങ്കേതികത്വങ്ങള്‍ അറിയാത്ത പുലബന്ധമില്ലാത്തവരുടെ വീരവാദങ്ങള്‍ കണ്ടു!. കരിപ്പൂരിന്റെ റണ്‍വേ ശക്തവും സാങ്കേതിക മികവുള്ളതുമാണ്. വിമാനപകടത്തെ കുറിച്ച് വ്യക്തമായ അന്വേഷണം നടന്നാല്‍ എല്ലാം വ്യക്തമാവും.

എയര്‍ ഇന്ത്യാ എക്‌സ്പ്രസ് അപകടത്തിന് രണ്ട് പ്രധാന കാരണങ്ങളാണ് ഞാന്‍ ചൂണ്ടിക്കാണിക്കുന്നത്. വിമാനത്തിന്റെ യന്ത്രത്തകരാറോ പൈലറ്റിന്റെ കൈപ്പിഴവോ സംഭവിച്ചിട്ടാവാം ദുരന്ത കാരണം. വിമാനം ലാന്റിങിന് മുമ്പ് വലിയ ശബ്ദങ്ങള്‍ കേട്ടതായി യാത്രക്കാര്‍ പറയുന്നു. വിമാനം കരിപ്പൂരിന് മുകളിലൂടെ നിരവധി തവണ പറന്ന് ഇന്ധനം തീര്‍ത്തു. എന്തോ ദുരന്തം മുന്‍കൂട്ടി കണ്ടിട്ടാവാം പൈലറ്റ് ഇങ്ങനെ ചെയ്തത്. വിമാനത്താവളത്തിന്റെ റണ്‍വേയ്ക്ക് തിരക്കില്ല. ലാന്റിങിനോ സ്ലോട്ടിനോ കാത്തിരിക്കാതെ ലാന്റ് ചെയ്യാവുന്ന സാഹചര്യത്തില്‍ ഇന്ന് നടന്ന ദുരന്തം ടേബിര്‍ ടോപ്പാണെന്ന് ദുഷ്പ്രചാരണം നടത്തുന്ന സാമുവലിനെ പോലുള്ളവര്‍ സ്വകാര്യ ലോബിയുടെ ഏജന്റുമാരാണ്. ഇന്നത്തെ അപകടം പോലെ സമാനമായ അപകടങ്ങള്‍ ടെബിള്‍ ടോപ്പായാലും ഗ്രീന്‍ ഫീല്‍ഡ് വിമാനത്താവളമായാലും സംഭവിക്കും. വിശദമായ അന്വേഷണം നടക്കട്ടെ. കാര്യങ്ങള്‍ വ്യക്തമാവും. മംഗലാപുരത്ത് അപകടം നടന്നപ്പോഴും ടേബിള്‍ ടോപ്പ് കാരണമെന്ന് പറഞ്ഞ മണ്ടന്‍മാരെ ചരിത്രം ഇന്നും ഓര്‍ക്കുന്നു.

കരിപ്പൂരില്‍ തകര്‍ന്ന വിമാനം കോഡ് ഇ യില്‍ പെട്ട ചെറിയ വിമാനമാണെന്ന കാര്യം കൂടി ഓര്‍ക്കുക. കേവലം 1800 മീറ്റര്‍ റണ്‍വേയില്‍ ലാന്റ് ചെയ്യാന്‍ കഴിയുന്ന തകര്‍ന്ന വിമാനം 2700 മീറ്റര്‍ നീളമുള്ള റണ്‍വേയുള്ള കരിപ്പൂരിലാണ് അപകടത്തില്‍പെട്ടത്. അപകട കാരണം കരിപ്പൂര്‍ ടേബിള്‍ ടോപ്പായത് കൊണ്ടാണെന്ന് കള്ള പ്രചാരണം നടത്തുന്നവര്‍ അന്വേഷണ റിപോര്‍ട്ടിനായി കാത്തിരിക്കുക.

കെ എം ബഷീര്‍

പ്രസിഡന്റ്

മലബാര്‍ ഡവലപ്‌മെന്റ് ഫോറം


Next Story

RELATED STORIES

Share it