- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വയനാട്ടിലെ കേരള-കര്ണാടക ഗതാഗത നിരോധനം: യാഥാര്ത്ഥ്യമെന്ത്?
വയനാട്ടിലെ കേരള - കര്ണാടക ഗതാഗത നിരോധനവുമായി ബന്ധപ്പെട്ട വസ്തുതകളിലെ യാഥാര്ഥ്യങ്ങളെക്കുറിച്ച് സുപ്രിം കോടതിയിലേയും ഡല്ഹി ഹൈക്കോടതിയിലേയും അഭിഭാഷകനായ അഡ്വ. ശ്രീജിത്ത് പെരുമനയുടെ ഫേസ്ബുക്ക് പോസ്റ്റ്
വയനാട്ടിലെ കേരള - കര്ണാടക ഗതാഗത നിരോധനവുമായി ബന്ധപ്പെട്ട വസ്തുതകളിലെ യാഥാര്ഥ്യങ്ങളെക്കുറിച്ച് സുപ്രിം കോടതിയിലേയും ഡല്ഹി ഹൈക്കോടതിയിലേയും അഭിഭാഷകനായ അഡ്വ. ശ്രീജിത്ത് പെരുമന എഴുതുന്നു
1. വയനാട്ടിലെ ഏത് റോഡിലൂടെയുള്ള ഗതാഗതമാണ് നിരോധിച്ചത്?
കോഴിക്കോട് നിന്ന് കൊല്ലെഗല് വരെ പോകുന്ന ദേശീയപാതയാണ് ചഒ766. 212 കോഴിക്കോട് നിന്ന് വയനാട്ടിലേക്കും മൈസൂരിലേക്കും ബാംഗ്ലൂരിലേക്കും ഒക്കെ യാത്ര ചെയ്യാന് ഉപയോഗിക്കുന്ന ഈ പാതയുടെ ഒരു ഭാഗം(24 സാ) ബന്ദിപ്പൂര് റ്റൈഗര് റിസര്വ്വിലൂടെയാണ് കടന്ന് പോകുന്നത്. ഇവിടെ കഴിഞ്ഞ 10 വര്ഷമായി രാത്രി 9 മണി മുതല് രാവിലെ 6 മണി വരെ വാഹനഗതാഗതം നിരോധിച്ചിരിക്കുകയാണ്
2. എന്തിനാണ് രാത്രി ഗതാഗതം നിരോധിച്ചത്?
ബന്ദിപ്പൂര് ഡിവിഷന്, ടൈഗര് പ്രോജക്റ്റ് ഡെപ്യുട്ടി കണ്സര്വേറ്റര് ഓഫ് ഫോറസ്റ്റ് ആയിരുന്ന കെ രാജു ടൈഗര് റിസര്വ്വിലൂടെടെയുള്ള വാഹനഗതാഗതം വന്യമൃഗങ്ങള്ക്ക് സൃഷ്ട്ടിക്കുന്ന ഗുരുതരമായ പ്രശ്ങ്ങളും, ഹാബിറ്റാറ്റിന്റെ തകര്ച്ചയും ചൂണ്ടിക്കാണിച്ച് 23 .01 .2009 നു ചാമരാജ്നഗര് ജില്ലാ ഡെപ്യുട്ടി കമ്മീഷണര്ക്ക് നല്കിയ കത്തിന്റെ അടിസ്ഥാനത്തില് ഡെപ്യുട്ടി കമ്മീഷണറാണ് 03 .06 .2009 നു വയനാട്ടിലെ സുല്ത്താന് ബത്തേരിക്കും, കര്ണാടകയിലെ ഗുണ്ടല്പ്പേട്ടിനും ഇടയിലൂടെ കടന്നുപോകുന്ന നാഷണല് ഹൈവേ 212 ലൂടെയുള്ള രാത്രികാല വാഹന ഗതാഗതം നിരോധിച്ച് ഉത്തരവിറക്കി.
3. ഏത് നിയമമനുസരിച്ചാണ് ഗതാഗത നിരോധനം ഏര്പ്പെടുത്തിയത്?
1988 മോട്ടോര് വാഹന നിയമത്തിലെ വകുപ്പ് 115 ഉം, മോട്ടോര് വെഹിക്കിള് റൂള്സ് 221 (അ )(5 ) അനുസരിച്ചാണ് രാത്രി 9 മണി മുതല് രാവിലെ 6 മണി വരെ ഗതാഗത നിരോധനം ഏര്പ്പെടുത്തി ഡെപ്യുട്ടി കമ്മീഷണര് ഉത്തരവിറക്കിയത്. 07 .06 .2009 നു പൊതു അറിയിപ്പ് നല്കുകയും 14 .06 .2009 മുതല് നിരോധനം നടപ്പിലാക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.
4. ഏതൊക്കെ വാഹനങ്ങളെയാണ് നിരോധനത്തില് നിന്നും ഒഴിവാക്കിയിട്ടുള്ളത് ?
ആംബുലന്സ്, ഫയര് എഞ്ചിന് എന്നിവയെക്കൂടാതെ രാത്രി 9 മാണിക്കും, 10 മാണിക്കും ഇടയില് ഇരു ഭാഗത്തേക്കും രണ്ട് ബസ്സുകള് പോകാന് പ്രത്യേക അനുമതിയും നല്കി.
5. ഗതാഗത നിരോധനം നടപ്പിലാക്കിയോ?
ഇല്ല.ഗതാഗത നിരോധനം പ്രഖ്യാപിച്ച ഡെപ്യുട്ടി കമ്മീഷണറുടെ 03.06.2009 ലെ ഉത്തരവ് ഡെപ്യുട്ടി കമ്മീഷണര്തന്നെ പിന്വലിച്ച് 10.06.2009 നു പുതിയ ഉത്തരവിറക്കുകയായിരുന്നു.
6. ഗതാഗത നിരോധന ഉത്തരവ് പിന്വലിക്കാന് കരണമെന്തായിരുന്നു?
അന്നത്തെ ബത്തേരി എംഎല്എ ആയിരുന്ന പി കെ കൃഷ്ണപ്രസാദും, കല്പറ്റ അസിസ്റ്റന്റ് ട്രാന്സ്പോര്ട്ട് ഓഫിസറും ചാമരാജ നഗര് ഡെപ്യുട്ടി കമ്മീഷണര്ക്ക് നല്കിയ നിവേദനങ്ങള് പരിഗണിച്ചുകൊണ്ടായിരുന്നു ഉത്തരവ് റദ്ദാക്കിയത്.
7. പിന്നീടെങ്ങനെയാണ് വീണ്ടും നിരോധനം വന്നത്?
ഗതാഗത നിരോധനം പിന്വലിച്ച ഡെപ്യുട്ടി കമ്മീഷണറുടെ നടപടിക്കെതിരെ എല് ശ്രീനിവാസ് ബാബു എന്ന ബാംഗ്ലൂര് സ്വദേശിയായ അഭിഭാഷകന് കര്ണാടക ഹൈക്കോടതിയില് പൊതുതാപര്യ ഹര്ജ്ജി നല്കുകയായിരുന്നു. തുടര്ന്ന് ഹര്ജ്ജി പരിഗണിച്ച കോടതി ഗതാഗത നിരോധന ഉത്തരവ് പിന്വലിച്ച ഡെപ്യുട്ടി കമ്മീഷണറുടെ നടപടി 27 .07 .2009 നു താത്കാലികമായി സ്റ്റേ ചെയ്യുകയും ഗതാഗത നിരോധനം നടപ്പില്വരികയും ചെയ്തു.
8. കര്ണാടക ഹൈക്കോടതിയുടെ അന്തിമ വിധി എന്തായിരുന്നു?
കേരള സര്ക്കാരും, ഗടഞഠഇ എംഡിയും, വയനാട്, കോഴിക്കോട് എംപിമാരും, കല്ലട, പികെ,െൃാ തുടങ്ങി പത്തോളം ടൂറിസ്റ്റ് ബസ്സുകളുടെ ഉടമകളും കേസില് കക്ഷിചേര്ന്നു. എല്ലാ കക്ഷികളുടെയും വിശദമായ വാദങ്ങള് കേട്ടതിനു ശേഷം ബന്ദിപ്പൂര് ടൈഗര് റിസര്വിന്റെ പാരിസ്ഥിതികമായ പ്രത്യേകതകളും, വംശനാശ ഭീഷണി നേരിടുന്ന വന്യജീവികളുടെ സോയ്ര്യ വിഹാരവും കണക്കിലെടുത്ത് രാത്രി യാത്രാ നിരോധനം ശരിവെച്ചു.
9. ഹൈക്കോടതി വിധിയിലെ പ്രധാന വസ്തുതകള് എന്തെല്ലാമായിരുന്നു?
കടുവ സങ്കേതത്തിനുള്ളില് നടന്ന വാഹന അപകടങ്ങളില് കൊല്ലപ്പെട്ട കടുവകളും ആനകളും ഉള്പ്പെടെയുള്ള വന്യജീവികളുടെ ആയിരക്കണക്കിന് ചിത്രങ്ങളും ദൃശ്യങ്ങളും വനവകുപ്പും കര്ണാടക സര്ക്കാരും കോടതിയില് ഹാജരാക്കി. കൂടാതെ ഒരു പവര്പോയന്റ പ്രെസെന്റേഷനും കോടതിയില് അഭിഭാഷകരുടെ സാന്നിധ്യത്തില് നടന്നു. വന്യമൃഗങ്ങള് കൊല്ലപ്പെട്ടു കിടക്കുന്ന ചിത്രങ്ങള് ഹൃദയഭേദകമായിരുന്നു എന്നാണു വിധിയില് പറയുന്നത്.
200 വര്ഷങ്ങള്ക്ക് മുന്പ് ഉപയോഗിച്ചുവരുന്ന റോഡാണെന്നും, ഗതാഗത നിരോധനം സാധന സാമഗ്രികള് കൊണ്ടുപോകുന്നതിനും, സഞ്ചാര സ്വാതന്ത്ര്യത്തിനും, ജോലി ചെയ്യുന്നതിനും എതിരാണെന്ന വാദങ്ങളൊന്നും കോടതി അംഗീകരിച്ചില്ല. മലയാളികളാണ് പ്രസ്തുത റോഡ് ഏറ്റവുംകൂടുതല് ഉപയോഗിക്കുന്നത് എന്ന കേരളത്തിന്റെ വാദവും കോടതി അംഗീകരിച്ചില്ല.
ഗതാഗതം നിരോധസനം സഞ്ചരിക്കാനും, ജോലി ചെയ്യാനുമുള്ള പൗരന്റെ മൗലികാവകാശങ്ങളുടെ ലംഘനമാണ് എന്ന വാദം കോടതി അംഗീകരിക്കാത്തത് എന്തുകൊണ്ടാണ് ?
35 കിലോമീറ്റര് കൂടുതല് സഞ്ചരിക്കേണ്ടിവരുന്ന മറ്റൊരു ബദല് പാതയുണ്ട് എന്നതാണ് കോടതി ഏറ്റവും പ്രാധാന്യത്തോടെ പരിഗണിച്ചത്. കൂടാതെ ഭരണഘടന ആര്ട്ടിക്കിള് 51 (അ )(ഏ ), 48 അ എന്നിവ പ്രകാരം പരിസ്ഥിതിയെയും, വന്യജീവികളെയും സംരക്ഷിക്കാന് ഓരോ പൗരനും , സ്റ്റേറ്റിനും ഉത്തരവാദിത്വമുണ്ടെന്ന് വ്യക്തമാക്കി.
10. ബദല് പാത ഗതാഗത യോഗ്യമല്ലെന്നുള്ള വാദം കോടതി അംഗീകരിച്ചില്ല?
തീര്ച്ചയായും ഗതാഗതയോഗ്യമല്ലാതെ കിടക്കുന്ന ബദല് റോഡിന്റെ അവസ്ഥ ഫോട്ടോഗ്രാഫുകളുള്പ്പെടെ പരിശോധിച്ചു മനസിലാക്കിയ കോടതി അടിയന്തരമായി ബദല് പാത റിപ്പയര് നടത്തി ഗതാഗത യോഗ്യമാക്കാന് സര്ക്കാരിനോട് ഉത്തരവിട്ടു.
11. ഇന്ത്യയില് മറ്റെവിടെയെങ്കിലും ഇത്തരത്തില് ഗതാഗത നിരോധനമോ, നിയന്ത്രണമോ ഉണ്ടോ?
തീര്ച്ചയായും, കര്ണ്ണാടകയിലെതന്നെ നാഗര്ഹൊളെ കടുവ സങ്കേതത്തിലൂടെ കടന്നുപോകുന്ന എല്ലാ പാതകളിലും രാത്രികാല നിരോധനമുണ്ട്. മൈസൂര് മാനന്തവാടി പാതയിലൂടെ 11 .07 .2008 മുതല് രാത്രി 6 മുതല് രാവിലെ 6 വരെ ഗതാഗത നിരോധനമുണ്ട്.
ആന്ധ്രാപ്രദേശിലെ നാഗാര്ജുന സാഗര് ശ്രീശൈലം ടൈഗര് റിസര്വിലൂടെ കടന്നുപോകുന്ന ഹൈദ്രബാദ് ശ്രീശൈലം പാതയില് രാത്രി 9 മുതല് രാവിലെ 6 വരെ ഗതാഗത നിരോധനമുണ്ട്. രാജസ്ഥാനിലെ സരിസ്ക ടൈഗര് റിസര്വിലും ഗതാഗത നിരോധനമുണ്ട്.
12. ബദല് പാതയിലും റിസര്വ്വ് വനങ്ങളും, വന്യജീവി സങ്കേതങ്ങളുമില്ലേ?
കൂര്ഗിലെ തിത്തമത്തിയിലൂടെ സ്റ്റേറ്റ് ഹൈവേ 90 ഉം, നാഷണല് ഹൈവേ 275 എന്നിവയാണ് ബദല് പാതകള്. ഇവ കടന്നുപോകുന്ന ഭാഗങ്ങളിലും വനവും, വന്യജീവി സങ്കേതങ്ങളുമുണ്ടെങ്കിലും കോര് ക്രിട്ടിക്കല് ടൈഗര് ഹാബിറ്റാറ്റോ, വന്യമൃഗങ്ങളുടെ അതിപ്രസരമോ ഇല്ല എന്ന് കേന്ദ്ര വന്യജീവി മന്ത്രാലയം വിശദമായി വിലയിരുത്തിയിട്ടുണ്ട്.
13. വന്യജീവികളുടെ ആവാസ വ്യവസ്ഥയ്ക്ക് ഭീഷണിയാണ് എന്നത് മാത്രമാണോ രാത്രിഗതാഗത നിരോധനത്തിന് കാരണം?
ഏറ്റവും പ്രധാനപ്പെട്ട കാരണം അതേയാണെങ്കിലും, കൊള്ളക്കാരും വേട്ടക്കാരും വനത്തില് കയറി വേട്ടയും, കൊലയും നടത്തുന്നതും മറ്റൊരു പ്രധാന കാരണമായി വനം വകുപ്പ് രേഖകള് സഹിതം ഹൈക്കോടതിയെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. അന്തര്സംസ്ഥാന പാതയായതിനാല് തന്നെ വേട്ടക്കാരും, വനം കൊള്ളക്കാരും ഇതര സംസ്ഥാനങ്ങളിലേക്ക് രക്ഷപെടുന്ന നിരവധിക് കേസുകള് വനംവകുപ്പ് കോടതിയെ അറിയിച്ചു. കൂടാതെ രാത്രിയില് വാഹനങ്ങളുടെ ലൈറ്റും ശബ്ദവും രാത്രിയില് ഇരതേടുന്ന ജീവികളെ ഗുരുതരമായി ബാധിക്കുന്നുണ്ടെന്ന ശാസ്ത്രീയമായ പഠന റിപ്പോര്ട്ടുകളും കോടതി പരിഗണിച്ചു.
14. ഗതാഗത നിരോധനം പ്രഖ്യാപിച്ച കര്ണ്ണാടക ഹൈക്കോടതി വിധിക്കെതിരെ അപ്പീല് നല്കിയില്ലേ?
03 .05 .2010 കേരള ഗതാഗത വകുപ്പ് സെക്രട്ടറി , കേരള സര്ക്കാരിനെ പ്രതിനിധീകരിച്ച് ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയില് അപ്പീല് നല്കി. ഗതാഗത നിരോധനത്തിനായി കേസ് നല്കിയ അഡ്വക്കേറ്റ് ശ്രീനിവാസ് ബാബു ഉള്പ്പെടെ 17 എതിര്കക്ഷികളാണ് കേസിലുള്ളത്. കൂടാതെ വയനാട് പ്രകൃതി സംരക്ഷണ സമിതിയും, വൈല്ഡ്ലൈഫ് ഫസ്റ്റ് സംഘടനയും മറ്റൊരു സംഘടനയും കേസില് കക്ഷി ചേര്ന്നിട്ടുണ്ട്.
06 .09 .2019 നാണ് സുപ്രീംകോടതി അവസാനമായി കേസ് പരിഗണിച്ചത്. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തോട് നാള് ആഴ്ചകള്ക്കുള്ളില് സത്യവാങ്മൂലം സമര്പ്പിക്കാന് ആവശ്യപ്പെട്ടിരിക്കുകയാണ്.
15. എന്താണ് സുപ്രിംകോടതി നിലപാട്?
സ്റ്റേറ്റ് ഹൈവേ 90 നെ, നാഷണല് ഹൈവേ 275 പതയുമായി യോജിപ്പിച്ച് നാഷണല് ഹൈവേ ആക്കി മാറ്റാനും അതിലൂടെ ബദല് പാതയെ നാഷണല് ഹൈവേ ആയി വികസിപ്പിച്ചുകൊണ്ട് ബന്ദിപ്പൂര് കോര് ക്രിട്ടിക്കല് ടൈഗര് റിസര്വ്വിലൂടെ കടന്നുപോകുന്ന രാത്രിഗതാഗത നിരോധനമുള്ള നാഷണല് ഹൈവേ 212 പകല് ഉള്പ്പെടെ പൂര്ണ്ണമായും അടയ്ക്കാനുള്ള നടപടികള് സ്വീകരിക്കാനുള്ള നിര്ദേശമാണ് 07 .08 .2019 നു പുറപ്പെടുവിച്ച ഉത്തരവില് സുപ്രീംകോടതി മുന്നോട്ടുവെച്ചത്.
'Based on the scientific evidence available, Court's verdict and general public opinion, and stand taken by the previous four Karnataka Chief Ministers to keep the highways closed fort raffic during night time, we implore the current government and officials to continue the status quo by rejecting any appeals to open up the highways during night time or construction of any elevated roads or passage through Bandipur Tiger Reserve.' എന്നാണു സുപ്രീംകോടതിയുടെ നിലപാട്
കേസില് അന്തിമ വിധി സുപ്രിംകോടതി പുറപ്പെടുവിച്ചിട്ടില്ല
കടുവാസങ്കേതത്തിലൂടെയുള്ള രാത്രി സഞ്ചാര നിരോധനത്തെ പിന്തുണയ്ക്കുന്നു. 35 കിലോമീറ്റര് കൂടുതല് സഞ്ചരിക്കാന് ഞാന് തയ്യാറാണ്.
അവരും നമ്മളും സ്വയ്ര്യമായി ജീവിക്കട്ടെ
അഡ്വ ശ്രീജിത്ത് പെരുമന
RELATED STORIES
ബൈക്കില് ലിഫ്റ്റ് നല്കും; മോഷണവും പീഡനവും; പഞ്ചാബില് 11 പേരെ കൊന്ന...
25 Dec 2024 1:59 PM GMTഉത്തരാഖണ്ഡിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് മൂന്ന് മരണം; രക്ഷാപ്രവർത്തനം...
25 Dec 2024 12:11 PM GMTപയ്യാമ്പലത്ത് റിസോര്ട്ടിന് തീയിട്ട ശേഷം ജീവനക്കാരന് ആത്മഹത്യ ചെയ്തു
25 Dec 2024 11:52 AM GMTവയനാട് ഡിസിസി ട്രഷററും മകനും വിഷം കഴിച്ച നിലയില്; ഇരുവരുടെയും നില...
25 Dec 2024 11:42 AM GMTപിറന്നാള് ആഘോഷത്തിനിടെ ദേഹത്ത് മൂത്രമൊഴിച്ചു; ദലിത് വിദ്യാര്ഥി...
25 Dec 2024 11:15 AM GMTആറാട്ടുപുഴയില് വയോധികയെ കടിച്ചുകൊന്ന തെരുവുനായകളെ പിടികൂടാനായില്ല,...
25 Dec 2024 10:55 AM GMT