- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ആര്‍എസ്എസിന്റെ നൂറാം വാര്‍ഷികത്തില്‍ മനു രാഷ്ട്രത്തിലേക്ക് നിലമൊരുക്കുന്നു: ഒഎംഎ സലാം
'രാജ്യത്ത് അക്രമം വ്യാപിക്കുമ്പോള്‍ സമാധാനം ഒരുകൂട്ടരിലേക്ക് മാത്രം ഒഴുകിയെത്തില്ല. ഇന്ത്യയുടെ ഭാവി തീരുമാനിക്കേണ്ടത് ഈ രാജ്യത്തിന്റെ മഹത്തായ പാരമ്പര്യം വഹിക്കുന്ന, ജനാധിപത്യത്തില്‍ വിശ്വാസമര്‍പ്പിക്കുന്ന അതിന്റെ പൗരന്മാരാണ്'. ഒഎംഎ സലാം കുറിച്ചു.
കോഴിക്കോട്: ഹരിദ്വാറില്‍ നിന്നുള്ള വംശഹത്യാഹ്വാനം ആര്‍എസ്എസ്സിന്റെ നൂറാംവാര്‍ഷികത്തില്‍ മനു രാഷ്ട്രത്തിലേക്കുള്ള നിലമൊരുക്കലാണെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യാ ചെയര്‍മാന്‍ ഒഎംഎ സലാം. തന്റെ ഫേസ്ബുക്ക് പോജിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
'ആര്‍എസ്എസ്സുമായും ബിജെപി യുമായും പരസ്യമായി ബന്ധം പുലര്‍ത്തുന്ന ഈ കാവിയില്‍ പൊതിഞ്ഞ ഉന്മൂലന വാദികളെക്കൊണ്ട് ഇത്തരം പ്രസ്താവനകള്‍ പറയിപ്പിക്കുകതന്നെയാണ്. ഇത് ആര്‍എസ്എസിന്റെ നൂറാം വാര്‍ഷികത്തില്‍ അവര്‍ സ്വപ്നം കാണുന്ന മനു രാഷ്ട്രത്തിലേക്കുള്ള നിലമൊരുക്കലാണ്.
മതകീയമായി ഭിന്നിപ്പിച്ച് ഹിന്ദു സമൂഹത്തിന്റെ മനസ്സില്‍ വിഷം കയറ്റി, ശേഷം ആയുധം കൊടുത്ത് മ്യാന്‍മര്‍ മോഡല്‍ നടപ്പിലാക്കാന്‍ നോക്കിയാല്‍ അത് രാജ്യത്തെ അരാജകത്വത്തിലേക്കും അശാന്തിയിലേക്കുമേ എത്തിക്കൂ...... രാജ്യത്ത് അക്രമം വ്യാപിക്കുമ്പോള്‍ സമാധാനം ഒരുകൂട്ടരിലേക്ക് മാത്രം ഒഴുകിയെത്തില്ല.
ഇന്ത്യയുടെ ഭാവി തീരുമാനിക്കേണ്ടത് ഈ രാജ്യത്തിന്റെ മഹത്തായ പാരമ്പര്യം വഹിക്കുന്ന, ജനാധിപത്യത്തില്‍ വിശ്വാസമര്‍പ്പിക്കുന്ന അതിന്റെ പൗരന്മാരാണ്'. ഒഎംഎ സലാം കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
ഹരിദ്വാറില്‍ നിന്നുള്ള വംശഹത്യാഹ്വാനം
ഡിസംബര്‍ 17 മുതല്‍ 19 വരെ, പ്രമുഖ ഹിന്ദുത്വ സംഘടനകള്‍ ഹരിദ്വാറില്‍ 'ധര്‍മ്മ സന്‍സദ്' (മത പാര്‍ലമെന്റ്) എന്ന പേരില്‍ വിപുലമായ ഒരു കൂടിച്ചേരല്‍ നടത്തുകയുണ്ടായി. മൂന്ന് ദിവസങ്ങളിലായി നടന്ന ഈ പരിപാടിയിലെ പ്രസംഗങ്ങളും പ്രമേയങ്ങളും അങ്ങേയറ്റം വര്‍ഗീയവും വിഷലിപ്തവുമായിരുന്നു. ആയുധം കയ്യിലേന്താനും മുസ്‌ലിം ഉന്മൂലനത്തിനു വളരെ പച്ചയായി അവിടെ ആഹ്വാനം ചെയ്യപ്പെട്ടു.
ചില സാമ്പിളുകള്‍:
'ആയുധങ്ങളില്ലാതെ ഒന്നും സാധ്യമല്ല. അവരുടെ (മുസ്‌ലിംകളുടെ) ജനസംഖ്യ ഇല്ലാതാക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അവരെ കൊല്ലുക. കൊല്ലാനും ജയിലില്‍ പോകാനും തയ്യാറാവുക. അവരില്‍ 20 ലക്ഷം പേരെ കൊല്ലാന്‍ നമ്മളില്‍ 100 ??പേര്‍ തയ്യാറായാല്‍ നമ്മള്‍ വിജയിക്കും'
പൂജ ശകുന്‍ പാണ്ഡേ, ഹിന്ദു മഹാസഭ ജനറല്‍ സെക്രട്ടറി
'ഇവിടുത്തെ പോലിസും, ഇവിടുത്തെ രാഷ്ട്രീയക്കാരും, പട്ടാളവും നമ്മുടേതാണു. ഓരോ ഹിന്ദുവും ആയുധമെടുക്കണം. മ്യാന്‍മറിലെ പോലെ ഒരു ശുചിത്വ യജ്ഞം (സഫായി അഭിയാന്‍) നടത്തണം. ഇതല്ലാതെ ഒരു പരിഹാരവുമില്ല'
പ്രോബോധാനന്ദ് ഗിരി, ഹിന്ദു രക്ഷാ സേന പ്രസിഡണ്ട്
'ഇത് ഹരിദ്വാരാണ്. ഇവിടെ മുസ്‌ലിം കച്ചവടക്കാര്‍ പാടില്ല. അവരെ എടുത്ത് പുറത്തെറിയണം'
ആനന്ദ് സ്വരൂപ്, ശങ്കരാചാര്യ പരിഷത് പ്രസിഡണ്ട്
ഈ സമ്മേളനത്തില്‍ ബി.ജെ.പി. നേതാവ് അശ്വിനി ഉപാദ്ധ്യായയും മഹിളാ മോര്‍ച്ച നേതാവ് ഉദിത്ത ത്യാഗിയും പങ്കെടുത്തിരുന്നു. മ്യാന്‍മര്‍ മോഡല്‍ മുസ്‌ലിം ഉന്മൂലനത്തിനു ആഹ്വാനം ചെയ്ത പ്രോബോധാനന്ദ്, യോഗി ആദിത്യനാഥിന്റെയും ഉത്തര്‍ഖണ്ഡ് വിദ്യാഭ്യാസ മന്ത്രി ധാന്‍സിംഗിന്റെയും മുന്‍ മുഖ്യന്‍ തിരത് സിങ് റാവത്തിന്റെയും അടുത്ത ആളാണ്. അവരൊന്നിച്ചുള്ള ഇയാളുടെ അനവധി ഫോട്ടോകളുണ്ട് സാമൂഹിക മാധ്യമങ്ങളില്‍. മുസ്‌ലിം ഉന്മൂലന ആഹ്വാനങ്ങള്‍ ഇതിനുമുന്‍പും പലകുറി ഇയാള്‍ നടത്തിയിട്ടുണ്ട്. ആയുധമെടുത്തിറങ്ങി മുസ്‌ലിംകളെ കൊന്നൊടുക്കാന്‍ ആഹ്വാനം ചെയ്ത പൂജാ പാണ്ഡെ എന്ന ഇതേ കാവി സന്യാസിനിയാണ് മുന്‍പ് ഗോഡ്‌സെ അനുസ്മരണം സംഘടിപ്പിച്ച് ഗാന്ധി രൂപത്തിനുനേരെ വെടിവെച്ച് ആഘോഷിച്ചത്.
ഉത്തരാഖണ്ഡില്‍ അഹിന്ദുക്കള്‍ക്ക് ഭൂമി കൈവശം വയ്ക്കുന്നത് നിരോധിക്കണമെന്ന ആനന്ദ് സ്വരൂപിന്റെ അഭിപ്രായത്തോട് യോജിക്കുന്നുണ്ടോ എന്ന് ചോദിച്ചപ്പോള്‍, ബിജെപി എംഎല്‍എ അജേന്ദ്ര അജയ് മറുപടി പറഞ്ഞത് 'ഞാന്‍ അദ്ദേഹത്തോട് യോജിക്കുന്നു. രണ്ട് കാരണങ്ങളുണ്ട്. ഒന്നാമതായി, നമ്മള്‍ അതിര്‍ത്തി സംസ്ഥാനമായതിനാല്‍ ഇത് ദേശീയ സുരക്ഷയുടെ പ്രശ്‌നമാണ്. രണ്ടാമതായി, ഉത്തരാഖണ്ഡ് ഹിന്ദുക്കള്‍ക്ക് പവിത്രമാണ്' എന്നാണ്.
ഇതൊക്കെ ഈ ഹിന്ദുത്വ സന്യാസി വേഷധാരികള്‍ പരസ്യമായി ആഹ്വാനം ചെയ്ത് മീഡിയകള്‍ റിപ്പോര്‍ട്ട് ചെയ്തതാണ്. അധികാരികളുടെ ഭാഗത്ത്‌നിന്ന് ഒരനക്കവും ഇതുവരെ കണ്ടിട്ടില്ല. ഇത് വിഷയമാക്കി മുഖ്യധാരാ മാധ്യമങ്ങളുടെ ഒരു ചര്‍ച്ചയും ഇതുവരെ കേട്ടിട്ടില്ല. ജനാധിപത്യ മതേതര വാദികള്‍ ഒരക്ഷരം മിണ്ടിയിട്ടില്ല.
ഹിന്ദുത്വ സര്‍ക്കാരിന്റെ കുത്തക പ്രീണനങ്ങളെയും വിഭാഗീയ നിലപാടുകളെയും വിമര്‍ശിച്ചാല്‍ ജനാധിപത്യത്തിലെ പൗരസ്വാതന്ത്ര്യം ഒട്ടും വകവെച്ച്‌നല്‍കാതെ രാജ്യദ്രോഹം കാട്ടി രൂക്ഷമായ വകുപ്പുകള്‍ ചാര്‍ത്തി പൗരന്മാരെ പീഡിപ്പിക്കുന്ന അധികാരികള്‍ ഭരണഘടനയെയും രാജ്യത്തിന്റെ അഖണ്ഡതയെയും പുഛിച്ചു തള്ളിക്കൊണ്ടുള്ള ഈ ആഹ്വാനങ്ങളെ സത്യത്തില്‍ കേട്ടില്ലെന്ന് നടിക്കുകയല്ല താലോലിക്കുക തന്നെയാണ്.
അതിലുപരി ആര്‍എസ്എസ്സുമായും ബിജെപി യുമായും പരസ്യമായി ബന്ധം പുലര്‍ത്തുന്ന ഈ കാവിയില്‍ പൊതിഞ്ഞ ഉന്മൂലന വാദികളെക്കൊണ്ട് ഇത്തരം പ്രസ്താവനകള്‍ പറയിപ്പിക്കുകതന്നെയാണ്. ഇത് ആര്‍എസ്എസിന്റെ നൂറാം വാര്‍ഷികത്തില്‍ അവര്‍ സ്വപ്നം കാണുന്ന മനു രാഷ്ട്രത്തിലേക്കുള്ള നിലമൊരുക്കലാണ്.
മതകീയമായി ഭിന്നിപ്പിച്ച് ഹിന്ദു സമൂഹത്തിന്റെ മനസ്സില്‍ വിഷം കയറ്റി, ശേഷം ആയുധം കൊടുത്ത് മ്യാന്‍മര്‍ മോഡല്‍ നടപ്പിലാക്കാന്‍ നോക്കിയാല്‍ അത് രാജ്യത്തെ അരാജകത്വത്തിലേക്കും അശാന്തിയിലേക്കുമേ എത്തിക്കൂ...... രാജ്യത്ത് അക്രമം വ്യാപിക്കുമ്പോള്‍ സമാധാനം ഒരുകൂട്ടരിലേക്ക് മാത്രം ഒഴുകിയെത്തില്ല.
ഇന്ത്യയുടെ ഭാവി തീരുമാനിക്കേണ്ടത് ഈ രാജ്യത്തിന്റെ മഹത്തായ പാരമ്പര്യം വഹിക്കുന്ന, ജനാധിപത്യത്തില്‍ വിശ്വാസമര്‍പ്പിക്കുന്ന അതിന്റെ പൗരന്മാരാണ്.
RELATED STORIES
ബംഗ്ലാദേശില് നിന്നുള്ള മുസ്‌ലിം പൗരന്മാര്ക്ക് ചികില്സ...
22 Dec 2024 6:52 AM GMTഅമ്മുസജീവിന്റെ തലയോട്ടിയും വാരിയെല്ലുകളും പൊട്ടിയെന്ന്...
22 Dec 2024 6:33 AM GMTസിപിഎം പച്ചയ്ക്ക് വര്ഗീയത പറയുന്നു; നിലപാട് തിരുത്തണമെന്ന് പി കെ...
22 Dec 2024 5:50 AM GMTഹൂത്തികളെ ആക്രമിക്കാന് പോയ സ്വന്തം യുദ്ധവിമാനം വെടിവച്ചിട്ട് യുഎസ്...
22 Dec 2024 5:11 AM GMT''രാജ്യം ആരുടെയും തന്തയുടേതല്ല'' പരാമര്ശത്തിലെ രാജ്യദ്രോഹക്കേസ്...
22 Dec 2024 4:57 AM GMTഈജിപ്തില് സ്വര്ണ നാവുള്ള മമ്മികള് കണ്ടെത്തി; മരണാനന്തരം...
22 Dec 2024 4:09 AM GMT