- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സംഘ പരിവാര്‍ ഇന്ത്യയെ അപകടപ്പെടുത്തുന്ന മാരക വൈറസ്, സംഘപരിവാര്‍ പക്ഷത്തേക്കു നീങ്ങുകയാണെന്ന ആരോപണം തള്ളി പി സുരേന്ദ്രന്‍
മുസ്ലിംകളോടും ദലിതുകളോടും ചേര്‍ന്നാണ് താന്‍ ഇന്ത്യയില്‍ നിലനില്‍ക്കുന്നത്. കൊക്കില്‍ ജീവനുള്ള കാലത്തോളം തന്റെ നിലപാട് ഇതായിരിക്കുമെന്നും ഫേസ് ബുക്ക് പോസ്റ്റില്‍ പി സുരേന്ദ്രന്‍ വ്യക്തമാക്കി.
തന്റെ സുഹൃത്തുക്കള്‍ക്ക് ഒരാശങ്കയും വേണ്ട. ആര്‍എസ്എസും അതിന്റെ ആശയമണ്ഡലവും ചേര്‍ന്ന വലിയ ഒരു സംഘത്തെയാണ് നമ്മള്‍ സംഘപരിവാര്‍ എന്ന് വിളിക്കുന്നത്. ഇന്ത്യയെ അപകടപ്പെടുത്തുന്ന മാരകമായ വൈറസാണിത്. എന്നാല്‍ ഈ വൈറസിനെയും ഇന്ത്യ അതിജീവിക്കും. സംഘ്പരിവാര്‍ ആളുകളെ വിലക്കുവാങ്ങുന്നുണ്ടായിരിക്കും. താന്‍ തന്നെ വില്‍ക്കാന്‍ തീരുമാനിച്ചിട്ടില്ല. സംഘപരിവാര്‍ വഴി ലഭിക്കുന്ന അധികാരങ്ങളോ സുഖസൗകര്യങ്ങളോ എനിക്കാവശ്യമില്ലെന്നും പി സുരേന്ദ്രന്‍ തുറന്നടിച്ചു.
പി സുരേന്ദ്രന്റെ കുറിപ്പ്:
ഞാന്‍ സംഘ്പരിവാറിലേക്ക് നീങ്ങുന്നുവെന്ന് പറഞ്ഞ് ഒരു പ്രചാരണം നടക്കുന്നതായി അറിഞ്ഞു. ഞാന്‍ എഫ്.ബിയില്‍ സംവാദത്തിന് പോകാറില്ല. എനിക്കതിന് സമയവുമില്ല. പറയാനുള്ള കാര്യങ്ങള്‍ തെരുവില്‍നിന്ന് ജനങ്ങളോട് നേരിട്ട് പറഞ്ഞാണ് ശീലം. ഞാന്‍ പങ്കെടുത്തത് ഒരു വിദ്യാഭ്യാസ സെമിനാറിലായിരുന്നു. ആ ആഴ്ച അവരുടെ വിദ്യാഭ്യാസ സെമിനാറില്‍ പല രാഷ്ട്രീയ പാര്‍ട്ടികളുടെ ആശയലോകങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ പങ്കെടുത്തിരുന്നു. അവര്‍ അവതരിപ്പിച്ച പേപ്പറിനോട് അതിരൂക്ഷമായി എതിര്‍ത്താണ് ഞാന്‍ എന്റെ ആശയങ്ങള്‍ അവതരിപ്പിച്ചത്. സെമിനാര്‍, സംവാദം എന്നൊക്കെ പറയുമ്പോള്‍ എല്ലാ പ്രസ്ഥാനക്കാരും വ്യത്യസ്ത ആശയക്കാരെ വിളിക്കും. അതാണ് അതിന്റെ ശരിയും. ഞാന്‍ ആ പ്രഭാഷണത്തില്‍ അതിരൂക്ഷമായി സംഘ്പരിവാര്‍ പ്രത്യയശാസ്ത്രത്തെ നിരാകരിച്ചുകൊണ്ടാണ് പ്രസംഗിച്ചത്. ഇതേവേദിയില്‍ സംസാരിച്ച കോണ്‍ഗ്രസിന്റെ സഹയാത്രികനായ ഡോ. കൃഷ്ണന്‍ നായരും ഇതേനിലപാടാണ് സ്വീകരിച്ചത്. മാതൃഭൂമിയുടെ തലക്കെട്ടില്‍ ഒരു പ്രശ്‌നമുണ്ട്. ഭാരതതിന് തനതായ പൈതൃകം ഇല്ല എന്നാണ് ഞാന്‍ പ്രസംഗിച്ചത്.
എന്റെത് അടിമുടി ഫാഷിസ്റ്റ് വിരുദ്ധവും ജനാധിപത്യപ്രസ്ഥാനങ്ങളോട് ഐക്യപ്പെടുന്നതുമായ രാഷ്ട്രീയമാണ്. മുസ്്‌ലിംകളോടും ദലിതുകളോടും ചേര്‍ന്നാണ് ഞാന്‍ ഇന്ത്യയില്‍ നിലനില്‍ക്കുന്നത്. കൊക്കില്‍ ജീവനുള്ള കാലത്തോളം എന്റെ നിലപാട് ഇതായിരിക്കും. എന്റെ സുഹൃത്തുക്കള്‍ക്ക് ഒരാശങ്കയും വേണ്ട. ആര്‍.എസ്.എസും അതിന്റെ ആശയമണ്ഡലവും ചേര്‍ന്ന വലിയ ഒരു സംഘത്തെയാണ് നമ്മള്‍ സംഘപരിവാര്‍ എന്ന് വിളിക്കുന്നത്. ഇന്ത്യയെ അപകടപ്പെടുത്തുന്ന മാരകമായ വൈറസാണിത്. എന്നാല്‍ ഈ വൈറസിനെയും ഇന്ത്യ അതിജീവിക്കും.
സംഘ്പരിവാര്‍ ആളുകളെ വിലക്കുവാങ്ങുന്നുണ്ടായിരിക്കും. ഞാന്‍ എന്നെ വില്‍ക്കാന്‍ തീരുമാനിച്ചിട്ടില്ല. സംഘപരിവാര്‍ വഴി ലഭിക്കുന്ന അധികാരങ്ങളോ സുഖസൗകര്യങ്ങളോ എനിക്കാവശ്യമില്ല. ഒരുപാട് നിരാകരണങ്ങള്‍ സഹിച്ചുജീവിക്കുന്ന ചെറിയൊരു എഴുത്തുകാരനാണ് ഞാന്‍. എന്റെ ചെറിയ ഇടത്തില്‍ ഞാന്‍ സംതൃപ്തനാണ്. എനിക്ക് ജീവിക്കാനുള്ള വക ഞാന്‍ അദ്ധ്വാനിച്ചുണ്ടാക്കുന്നുണ്ട്. അതുമതി. ഒരു പ്രസ്ഥാനത്തിന്റെയും സഹയാത്രികനല്ല ഞാന്‍. എന്റെ എല്ലാ കമ്മിറ്റികളും ഞാന്‍ തന്നെയാണ്. എനിക്ക് സ്വയം നിലപാടുകള്‍ എടുക്കാം എന്നര്‍ത്ഥം. അമിതമായ വിശപ്പുള്ള ഒരാളല്ല ഞാന്‍. ആരുടെയും അടുക്കളപ്പുറത്ത് നിരങ്ങേണ്ട ആവശ്യമില്ല. എന്റെ അടുക്കളയിലെ ഭക്ഷണം തന്നെ ധാരാളം. വയസ് അറുപതിനോട് അടുക്കുന്നു. ഇതുവരെ എങ്ങിനെ പോരാടിയോ അങ്ങിനെ തന്നെ തുടരും. അടഞ്ഞ കംപാര്‍ട്ടുമെന്റുകളില്‍ എനിക്ക് താല്‍പര്യമില്ല. തുറന്ന സംവാദലോകമാണ് എനിക്കിഷ്്ടം. ഫാഷിസ്റ്റുകളുമായും സംവദിക്കാം. വര്‍ഷങ്ങള്‍ക്ക് മുമ്പും അപൂര്‍വ്വമായി ഇത്തരം വേദികളില്‍ ഞാന്‍ പങ്കെടുത്തിട്ടുണ്ട്.
സി.പി.എമ്മിന്റെ അപകടകരമായ കൊലപാതക രാഷ്ട്രീയത്തെ എതിര്‍ക്കുന്ന ആളാണ് ഞാന്‍. ആ എതിര്‍പ്പ് നിലനിര്‍ത്തി അപൂര്‍വ്വമായി അവരുടെ വേദിയും പങ്കിട്ടിട്ടുണ്ട്. ഇത്തരം വേദികള്‍ പങ്കിടരുത് എന്നാണ് എന്റെ സുഹൃത്തുക്കള്‍ പറയുന്നതെങ്കില്‍ അത്തരം തീരുമാനവുമെടുക്കാം. ഞാനിവിടെ നിലനില്‍ക്കുന്നത് എന്റെ മിത്രങ്ങളുടെ പിന്തുണ കൊണ്ടാണ്. വെറുപ്പല്ല എന്റെ പ്രത്യയശാസ്ത്രം. സ്‌നഹമാണ്. മാധ്യമങ്ങളുടെ അജണ്ടയിലും എനിക്ക് താല്‍പര്യമില്ല
RELATED STORIES
പന്തീരാങ്കാവ് കേസ്: യുവതിക്ക് വീണ്ടും മര്‍ദ്ദനം; ഭര്‍ത്താവ് രാഹുല്‍...
26 Nov 2024 5:37 AM GMTവഖ്ഫ് ഭേദഗതി ബില്ല് പാസാക്കുന്നത് തടയണം: മൗലാനാ സയ്യിദ് അര്‍ഷദ് മദനി
26 Nov 2024 5:32 AM GMTതൃശൂര്‍ നാട്ടിക അപകടം; ഡ്രൈവര്‍ക്കും ക്ലീനര്‍ക്കുമെതിരെ...
26 Nov 2024 5:13 AM GMTസംഭല്‍ ഷാഹി ജുമാ മസ്ജിദ് വെടിവയ്പ്: നാട്ടുകാരുടെ വാദങ്ങള്‍ ശരിവച്ച്...
26 Nov 2024 5:12 AM GMTസ്ത്രീധനം വാങ്ങുന്നവര്‍ക്ക് ഇനി സര്‍ക്കാര്‍ ജോലിയില്ല; സര്‍ക്കാറിന്...
26 Nov 2024 4:59 AM GMTസംഭല്‍ പോലീസ് വെടിവയ്പ്: ഇരകളുടെ ബന്ധുക്കള്‍ക്ക് 50 ലക്ഷം വീതം...
26 Nov 2024 4:51 AM GMT