Emedia

വോട്ട് പിന്നാക്കക്കാരന്റെയും ദലിതന്റെയും മുസ്‌ലിമിന്റെതും, സീറ്റ് സവര്‍ണന്; പാര്‍ട്ടികളുടേത് തലതിരിഞ്ഞ പ്രാതിനിധ്യ രാഷ്ട്രീയം

വോട്ട് പിന്നാക്കക്കാരന്റെയും ദലിതന്റെയും മുസ്‌ലിമിന്റെതും, സീറ്റ് സവര്‍ണന്; പാര്‍ട്ടികളുടേത് തലതിരിഞ്ഞ പ്രാതിനിധ്യ രാഷ്ട്രീയം
X

ആബിദ് അടിവാരം

കോഴിക്കോട്: വിവിധ മുന്നണികള്‍ക്ക് വോട്ട് ചെയ്യുന്ന അവര്‍ണ, ദലിത്, ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് നീക്കിവയ്ക്കുന്ന സീറ്റുകള്‍ തുച്ഛമാണെന്ന് ആബിദ് അടിവാരം. തന്റെ എഫ്ബി പോസ്റ്റിലാണ് അദ്ദേഹം കണക്കുകള്‍ മുന്നോട്ട് വച്ച് ഇക്കാര്യം വിശദീകരിക്കുന്നത്. കേരളത്തില്‍ 55 ശതമാനം വരുന്ന ഹിന്ദുക്കളും 28 ശതമാനം വരുന്ന മുസ്‌ലിംകളും 17 ശതമാനം വരുന്ന ക്രിസ്ത്യാനികളും നല്‍കുന്ന വോട്ടുകള്‍ക്ക് മുന്നണികള്‍ പകരം നല്‍കുന്നത് തുച്ഛമായ സീറ്റുകളാണ്.

55 ശതമാനം ഹിന്ദുക്കളില്‍ 15 ശതമാനം ബിജെപി വോട്ടര്‍മാരാണ്. ബാക്കി 40 ശതമാനം ഇടതുവലതു മുന്നണികളുടെ വോട്ടര്‍മാരാണ്. മുന്നണികള്‍ക്ക് പുറത്തുള്ള എസ്ഡിപിഐ, വെല്‍ഫെയര്‍ പാര്‍ട്ടി തുടങ്ങിയ എല്ലാ പൊട്ടും മുറിയും കൂട്ടിച്ചേര്‍ത്തലും 2 ശതമാനത്തില്‍ താഴെ മുസ്‌ലിംകളാണ് മുന്നണിക്ക് പുറത്തുള്ള കക്ഷികള്‍ക്ക് വോട്ടു ചെയ്യുന്നത്. അതായത് 26 ശതമാനം മുസ്‌ലിംകളും ഇടത്തിനും വലതിനും കുത്തുന്നവരാണ്. ഏതെങ്കിലും മതക്കാര്‍ ഒരുപ്രത്യേക മുന്നണിക്ക് കുത്തുന്നവരല്ല. മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളില്‍ ലീഗ് ഉള്‍പ്പെട്ട യുഡിഎഫ് തോല്‍ക്കുകയും എല്‍ഡിഎഫിന്റെ ഹിന്ദു, ക്രിസ്ത്യന്‍ സ്ഥാനാര്‍ത്ഥികള്‍ ജയിക്കുകയും ചെയ്യുന്നുണ്ട്. പൊന്നാനിയും തിരുവമ്പാടിയുമൊക്കെ ഉദാഹരണം. ഹിന്ദുക്കള്‍ ഭൂരിപക്ഷമുള്ള അഴീക്കോട് ഉള്‍പ്പടെ നിരവധി മണ്ഡലങ്ങളില്‍ യുഡിഎഫിന്റെ മുസ്‌ലിം സ്ഥാനാര്‍ത്ഥികള്‍ ജയിക്കുന്നുണ്ട്. എല്ലാ മതക്കാരും ഇരുമുന്നണികള്‍ക്കും ഒരു പോലെ വോട്ട് ചെയ്യുന്നുണ്ട്.

സവര്‍ണ ഹിന്ദുവിന്റേതും 31 വോട്ടുകള്‍ മുസ്‌ലിമിന്റെയും 21 വോട്ടുകള്‍ ക്രിസ്ത്യാനിയുടേതുമായിരിക്കും. കിട്ടുന്ന വോട്ടിന്റെ അനുപാതം വെച്ച് വോട്ടര്‍മാര്‍ക്ക് അവസരങ്ങള്‍ നല്‍കുക എന്നതാണ് ജനാധിപത്യപരം അതാണ് ന്യായം. എന്നാല്‍ ലഭിക്കുന്ന സീറ്റുകള്‍ അങ്ങനെയല്ലെന്നാണ് അദ്ദേഹം കണ്ടെത്തിയിരിക്കുന്നത്.

കണക്കനുസരിച്ച് 140 നിയമസഭാ സീറ്റുകളില്‍ 56 സീറ്റുകള്‍ അവര്‍ണഹിന്ദുവിനും 11 സീറ്റുകള്‍ സവര്‍ണ ഹിന്ദുവിനും 43 സീറ്റുകള്‍ മുസ്‌ലിംകള്‍ക്കും 29 സീറ്റുകള്‍ ക്രിസ്ത്യാനികള്‍ക്കും കൊടുക്കണം. പക്ഷേ ലഭിക്കുന്നത് അങ്ങനെയല്ല. 11 സീറ്റിന് അര്‍ഹതയുള്ള സവര്‍ണ ഹിന്ദുവിന് കോണ്‍ഗ്രസ് വക 25. ക്രിസ്ത്യാനിക്ക് 22. 56 സീറ്റിന് അര്‍ഹതയുള്ള അവര്‍ണഹിന്ദുവിന് 25. മുസ്‌ലിമിന് 8.

പോസ്റ്റിന്റെ പൂര്‍ണരൂപം

അല്പം വര്‍ഗീയത പറയാനുണ്ട്...

ചില കാര്യങ്ങള്‍ പറയേണ്ട സമയത്ത് പറയേണ്ടതാണ്. മറ്റുള്ളവര്‍ എന്ത് കരുതും 'മതേതര വിശ്വാസികളായ' സുഹൃത്തുക്കള്‍ ഞാനുടുത്തിരിക്കുന്ന കോണകം മതേതരമല്ല എന്നാക്ഷേപിച്ച് എന്റെ വാളില്‍ പൊങ്കാലയിടൂലെ എന്ന് കരുതി പലരും പറയാന്‍ മടിക്കുന്ന കാര്യമാണ്. ഉടുത്തിരിക്കുന്ന കോണകത്തെക്കുറിച്ച് നല്ല ബോധ്യമുള്ളത് കൊണ്ട് പറയേണ്ടത് പറയാതിയിരിക്കാനാവില്ല.

കേരളത്തിലെ ജനസംഖ്യ മതപരമായി തിരിച്ചാല്‍ ഹിന്ദുക്കള്‍ 55 ശതമാനം. മുസ്‌ലിംകള്‍ 28 ശതമാനം ക്രിസ്ത്യാനികള്‍ 17 ശതമാനം എന്ന് കണക്കാക്കാം (ഒരു ശതമാനത്തില്‍ താഴെ വരുന്ന മതമില്ലെന്നു പ്രഖ്യാപിച്ചവരും ജൂത മതക്കാരെയും ബുദ്ധമതക്കാരെയുമൊക്കെ തല്‍കാലം വിട്ടിട്ടുണ്ട്, ഇവിടെ അതാവശ്യമില്ലാത്തത് കൊണ്ടാണ്.)

55 ശതമാനം വരുന്ന ഹിന്ദുക്കളെ ഒന്ന് കൂടി വേര്‍തിരിക്കുന്നുണ്ട് 17 ശതമാനം സവര്‍ണ ഹിന്ദുക്കളും 38 ശതമാനം അവര്‍ണ ഹിന്ദുക്കളും. അതില്‍ ഈഴവര്‍, ദളിതര്‍ മുതല്‍ ആദിവാസികള്‍ വരെ ഉള്‍പ്പെടും.

കേരളത്തിലെ മനുഷ്യര്‍ വോട്ട് ചെയ്യുന്നത് കാര്യമായി രണ്ടു മുന്നണികള്‍ക്കും ബിജെപിക്കുമാണ്.

തീവ്ര ഹൈന്ദവ വര്‍ഗീയ പാര്‍ട്ടിയായ ബിജെപിക്ക് വോട്ട് ചെയ്യുന്നത് ഹിന്ദുക്കളാണ്, കഴിഞ്ഞ ലോക്കല്‍ ബോഡി ഇലക്ഷനില്‍ പോലും 15 ശതമാനം വോട്ടുകള്‍ ബിജെപിക്ക് കിട്ടിയിട്ടുണ്ട്, രാജ്യത്തെ ജനജീവിതം കുട്ടിച്ചോറാക്കിയ പെട്രോളിനും ഗ്യാസിനും വിലവര്‍ദ്ധിപ്പിച്ച് അടുക്കളയില്‍ പോലും സ്വൈര്യം കൊടുക്കാതെ ഭരിച്ചു കൊണ്ടിരിക്കുന്ന ബിജെപിക്ക് കേരളത്തിലെ 15 ശതമാനം ഹിന്ദുക്കള്‍ വോട്ടു ചെയ്യന്നത് യുപി പോലെയോ ഗുജറാത്ത് പോലെയോ കേരളം വികസിക്കണം എന്ന് കരുതിയിട്ടല്ല, അവിടെ കൊടുത്ത പോലെ കാക്കമാര്‍ക്ക് പണി കൊടുക്കാന്‍ ബിജെപി ഇവിടെയും വരണം എന്ന് ആഗ്രഹമുള്ളതു കൊണ്ടാണെന്ന് മൂക്ക് കീഴ്‌പോട്ടുള്ള ആരും സമ്മതിക്കും.

നമുക്ക് വോട്ടിലേക്ക് വരാം:

55 ശതമാനം ഹിന്ദുക്കളില്‍ 15 ശതമാനം ബിജെപി വോട്ടര്‍മാരാണ്. ബാക്കി 40 ശതമാനം ഇടതു-വലതു മുന്നണികളുടെ വോട്ടര്‍മാരാണ്. മുന്നണികള്‍ക്ക് പുറത്തുള്ള എസ്ഡിപിഐ, വെല്‍ഫെയര്‍ പാര്‍ട്ടി തുടങ്ങിയ എല്ലാ പൊട്ടും മുറിയും കൂട്ടിച്ചേര്‍ത്തലും 2 ശതമാനത്തില്‍ താഴെ മുസ്‌ലിംകളാണ് മുന്നണിക്ക് പുറത്തുള്ള കക്ഷികള്‍ക്ക് വോട്ടു ചെയ്യുന്നത്. അതായത് 26 ശതമാനം മുസ്‌ലിംകളും ഇടത്തിനും വലതിനും കുത്തുന്നവരാണ് ഏതെങ്കിലും മതക്കാര്‍ ഒരുപ്രത്യേക മുന്നണിക്ക് കുത്തുന്നവരാണോ..? അല്ല എന്ന് പറയേണ്ടി വരും. മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളില്‍ ലീഗ് ഉള്‍പ്പെട്ട യുഡിഎഫ് തോല്‍ക്കുകയും എല്‍ഡിഎഫിന്റെ ഹിന്ദു ക്രിസ്ത്യന്‍ സ്ഥാനാര്‍ത്ഥികള്‍ ജയിക്കുകയും ചെയ്യുന്നുണ്ട്, പൊന്നാനിയും തിരുവമ്പാടിയുമൊക്കെ ഉദാഹരണം, ഹിന്ദുക്കള്‍ ഭൂരിപക്ഷമുള്ള അഴീക്കോട് ഉള്‍പ്പടെ നിരവധി മണ്ഡലങ്ങളില്‍ യുഡിഎഫിന്റെ മുസ്‌ലിം സ്ഥാനാര്‍ത്ഥികള്‍ ജയിക്കുന്നുണ്ട്. എല്ലാ മതക്കാരും ഇരുമുന്നണികള്‍ക്കും ഒരു പോലെ വോട്ട് ചെയ്യുന്നുണ്ട്.

ബിജെപിയുടെ വോട്ടര്‍മാരായ പതിനഞ്ച് ശതമാനം ഹിന്ദുക്കളില്‍ കൂടുതലും സവര്‍ണ ഹിന്ദുക്കളാണ്. കഴിഞ്ഞ ലോക്കല്‍ ബോഡി ഇലക്ഷനില്‍ സവര്‍ണ ഹിന്ദുക്കള്‍ക്ക് ഭൂരിപക്ഷമുള്ള പ്രദേശങ്ങളില്‍ ബിജെപിക്ക് കിട്ടിയ വോട്ടുകള്‍ പരിഗണിച്ചാല്‍ ഇത് എളുപ്പത്തില്‍ പിടികിട്ടും. 17 ശതമാനം സവര്‍ണഹിന്ദുക്കളില്‍ ഏറ്റവും ചുരുങ്ങിയത് 10 ശതമാനമെങ്കിലും ബിജെപിയുടെ വോട്ടര്‍ മാരാണെന്നുറപ്പിക്കാം.

അതായത് കേരളത്തില്‍ എല്‍ഡിഎഫിനോ യുഡിഎഫിനോ നൂറു വോട്ടുകള്‍ കിട്ടിയാല്‍ 40 വോട്ടുകള്‍ അവര്‍ണ ഹിന്ദുവിന്റേതും 8 വോട്ടുകള്‍ സവര്‍ണ ഹിന്ദുവിന്റേതും 31 വോട്ടുകള്‍ മുസ്‌ലിമിന്റെയും 21 വോട്ടുകള്‍ ക്രിസ്ത്യാനിയുടേതുമായിരിക്കും. കിട്ടുന്ന വോട്ടിന്റെ അനുപാതം വെച്ച് വോട്ടര്‍മാര്‍ക്ക് അവസരങ്ങള്‍ നല്‍കുക എന്നതാണ് ജനാധിപത്യപരം അതാണ് ന്യായം.

അങ്ങനെ വരുമ്പോള്‍ 140 നിയമസഭാ സീറ്റുകളില്‍ 56 സീറ്റുകള്‍ അവര്‍ണഹിന്ദുവിനും 11 സീറ്റുകള്‍ സവര്‍ണ ഹിന്ദുവിനും 43 സീറ്റുകള്‍ മുസ്‌ലിംകള്‍ക്കും 29 സീറ്റുകള്‍ ക്രിസ്ത്യാനികള്‍ക്കും കൊടുക്കണം. ഹലുവ മുറിക്കുന്ന പോലെ അളന്ന് തൂക്കി മുറിക്കണം എന്നല്ല. എല്ലാ വോട്ടര്‍മാര്‍ക്കും അവരുടെ പ്രാതിനിധ്യത്തിനനുസരിച്ച് അവസരം കൊടുക്കണം. ഇരു മുന്നണികളും പുറത്തിറക്കുന്ന സ്ഥാനാര്‍ഥിപ്പട്ടിക ഇങ്ങനെ വോട്ടര്‍മാരുടെ പ്രാതിനിധ്യം അടിസ്ഥാനമാക്കി ഒന്ന് തരംതിരിച്ചു നോക്കൂ, ചെറുതായി ഒന്ന് ഞെട്ടും, ചിലപ്പോള്‍ വിരല്‍ കടിക്കും.

11 സീറ്റിന് അര്‍ഹതയുള്ള സവര്‍ണ ഹിന്ദുവിന് കോണ്‍ഗ്രസ് വക 25. ക്രിസ്ത്യാനിക്ക് 22. 56 സീറ്റിന് അര്‍ഹതയുള്ള അവര്‍ണഹിന്ദുവിന് 25! മുസ്‌ലിമിന് 8. (ലീഗ്, കേ കോ കണക്കുകള്‍ കൂടി ചേര്‍ന്നാലും കനത്ത അന്തരം ബാക്കി നില്‍ക്കും)

ഇത് വായിക്കുമ്പോള്‍ എല്ലാത്തിലും മതം തിരുകി കയറ്റാതെ പോടാ വര്‍ഗീയവാദി എന്ന് പറയുന്നവന്‍ ഒന്നുകില്‍ അര്‍ഹതപ്പെട്ടത്തിന്റെ ഇരട്ടി അനുഭവിച്ചു കൊണ്ടിരിക്കുന്ന സമുദായത്തില്‍ പെട്ടവനായിരിക്കും. അല്ലെങ്കില്‍ ജാതി തമ്പുരാക്കന്‍മാര്‍ക്ക് വേണ്ടി മുദ്രാവാക്യം വിളിച്ചു ജീവിക്കാന്‍ വിധിക്കപ്പെട്ട പാര്‍ട്ടി അടിമയായിരിക്കും.

അവകാശ ബോധം ജനാധിപത്യത്തില്‍ പൗരന് നിര്‍ബന്ധമായും ഉണ്ടായിരിക്കേണ്ടതാണ്. മതത്തെയും ജാതിയെയും സ്വത്വങ്ങളെയുമൊക്കെ അംഗീകരിക്കുന്ന ഒരു ബഹുസ്വര മതേതര ഭരണഘടനയാണ് നമ്മുടേത്. അവിടെ എല്ലാവര്‍ക്കും ഒരേ അവകാശങ്ങളാണ്. കാലങ്ങളായി ചിലര്‍ വിഡ്ഢികളാക്കപ്പെടുന്നുണ്ടെങ്കില്‍ അവര്‍ തന്നെയാണ് ഉത്തരവാദികള്‍. ഒച്ചവെക്കാതെ ഒരുത്തനും അവകാശങ്ങള്‍ കിട്ടിയ ചരിത്രമില്ല...

കണ്ണു തുറക്കേണ്ടവര്‍ക്ക് തുറക്കാം, അല്ലാത്തവര്‍ അടിമകളായി വഞ്ചനക്ക് വിധേയരായി തുടരാം

നന്ദി, നമസ്‌കാരം.


അല്പം വർഗീയത പറയാനുണ്ട്... ചില കാര്യങ്ങൾ പറയേണ്ട സമയത്ത് പറയേണ്ടതാണ്. മറ്റുള്ളവർ എന്ത് കരുതും 'മതേതര വിശ്വാസികളായ'...

Posted by Abid Adivaram on Sunday, March 14, 2021

Next Story

RELATED STORIES

Share it