- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മേലാല്‍ ഇത്തരം മാനസിക രോഗികളെയും കൊണ്ട് ഇങ്ങോട്ട് വന്നേക്കരുത്...; ഗോള്‍വാള്‍ക്കര്‍ വീട് സന്ദര്‍ശിച്ചതിനെ കുറിച്ച് ശ്രീദേവി എസ് കര്‍ത്താ
കോഴിക്കോട്: തിരുവനന്തപുരത്തെ രാജീവ്ഗാന്ധി ബയോ ടെക്‌നോളജി സെന്ററിന്റെ രണ്ടാം കാംപസിനു ആര്‍എസ്എസ് സൈദ്ധാന്തികന്‍ എം എസ് ഗോള്‍വാള്‍ക്കറിന്റെ പേര് നല്‍കാനുള്ള കേന്ദ്രനീക്കം പരക്കെ പ്രതിഷേധത്തിനിടയാക്കിയിരിക്കുകയാണല്ലോ. ശാസ്ത്രവുമായി ബന്ധമില്ലാത്തയാളുടെ പേര് നല്‍കുക വഴി കാവിവല്‍ക്കരണത്തിനാണു ശ്രമിക്കുന്നതെന്ന ആക്ഷേപമാണ് ഉയരുന്നത്. ഈയവസരത്തില്‍ ഗോള്‍വാള്‍ക്കറുടെ ഗൃഹസന്ദന്‍ശനത്തെ കുറിച്ചും സ്വഭാവത്തെ കുറിച്ചുമുള്ള യുവ എഴുത്തുകാരിയും കേരളത്തിലെ ആദ്യത്തെ സംഘപ്രചാരകരില്‍ ഒരാളായിരുന്ന കെ എസ് കര്‍ത്തായുടെ മകളുമായ ശ്രീദേവി എസ് കര്‍ത്തായുടെ കുറിപ്പ് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
ശ്രീദേവി എസ് കര്‍ത്തായുടെ ഫേസ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
എനിക്ക് 3 വയസുള്ളപ്പോഴാണ് ഗുരുജി ഗോള്‍വാര്‍ക്കര്‍ എന്റെ വീട് സന്ദര്‍ശിക്കുന്നത്. എന്റെ അച്ഛന്‍ ശ്രീ കെ എസ് കര്‍ത്താ കേരളത്തിലെ ആദ്യത്തെ സംഘപ്രചാരകരില്‍ ഒരാളായിരുന്നു. പില്‍ക്കാലത്ത് ബിജെപി നേതാക്കാളായ പലരും നിത്യ സന്ദര്‍ശകരായിരുന്നു വീട്ടില്‍. 3 വയസ്സ് മാത്രമുണ്ടായിരുന്ന എനിക്ക് ഗോള്‍വാര്‍ക്കാരുടെ സന്ദര്‍ശനത്തെക്കുറിച്ച് വലിയ ഓര്‍മ്മകള്‍ ഒന്നുമില്ല. പിന്നീട് അമ്മ പറഞ്ഞ കാര്യങ്ങള്‍ മാത്രമാണ് അതിനെക്കുറിച്ചുള്ള എന്റെ അറിവ്. അത് കൊണ്ട് ഇനി അമ്മയാണ് സംസാരിക്കുക
'ഒരു ദിവസം ഉച്ചയ്ക്കാണ് നിന്റെ അച്ഛനും ഗുരുജിയും കൂടെ 3 സംഘപ്രവര്‍ത്തകരും കൂടി വീട്ടില്‍ വന്നത്. അന്ന് നമ്മള്‍ ശാസ്തമംഗലത്തുള്ള ആ വലിയ മുറ്റമുള്ള പഴയ വീട്ടിലാണ് താമസം. റോസ് കലര്‍ന്ന വെളുപ്പ് നിറമുള്ള ഒരാളായിരുന്നു ഗുരുജി. വെള്ള കുര്‍ത്തയും പൈജാമയും കട്ടിക്കണ്ണടയും താടിയും. ഒരു സുന്ദരന്‍. വീട്ടിലേക്ക് കടന്നുവരുമ്പോള്‍ നീയും ഞാനും ഇറയത്ത് നില്‍പ്പുണ്ട്. നീ ഒരു വെള്ള പെറ്റിക്കോട്ട് ആണ് ഇട്ടിരുന്നത്(അതെങ്കിലും നിന്നെ ഇടീക്കാന്‍ ഞാന്‍ പെട്ട പാട് !!). നീ ഒരു ഓറഞ്ച് പൊളിച്ചു തിന്നുകയായിരുന്നു. പകുതി തിന്ന ഒരല്ലി വലത്ത് കൈയിലും ബാക്കി പൊളിച്ച ഓറഞ്ച് മറു കൈയിലും. വാതില്‍ കടന്ന് ഗുരുജി മുന്നോട്ടുവന്നു ഗംഭീരസ്വരത്തില്‍ കൈകൂപ്പി എന്നോട് പറഞ്ഞു. 'ഗൃഹലക്ഷ്മി കോ സാദാര്‍ പ്രണാമ് ഗൃഹ ലക്ഷ്മി എന്നൊക്കെ കേട്ട് എനിക്ക് ചിരിവന്നെങ്കിലും ഞാന്‍ തിരിച്ചു കൈകൂപ്പി. അപ്പോഴാണ് അദ്ദേഹം നിന്നെ കണ്ടത്. കുനിഞ്ഞു നിന്റെ കവിളില്‍ തട്ടി അദ്ദേഹം നിന്നോട് ചോദിച്ചു 'ഒരു ഓറഞ്ച് എനിക്കും തരുമോ. 'നീ ഉടനെ തന്നെ തിന്നു കൊണ്ടിരുന്ന അല്ലിയും ബാക്കിയുണ്ടായിരുന്ന മുഴുവനും ഓറഞ്ചും കൂടി അദ്ദേഹത്തിന്റെ കൈയില്‍ കൊടുത്തിട്ട് പറഞ്ഞു. 'ബാക്കി നീ തിന്നോ'.. ഞാനങ്ങു വല്ലാതെയായി. എല്ലാവരും പൊട്ടിച്ചിരിച്ചു. ഒരല്ലി ചോദിച്ചപ്പോള്‍ നീ മുഴുവന്‍ ഓറഞ്ചും കൊടുത്തത് കണ്ടു ഗുരുജിക്കും വലിയ സന്തോഷമായി. പുള്ളി തിരിഞ്ഞ് നിന്റെ അച്ഛനോട് പറഞ്ഞു Am not surprised .After all she is your daughter ???? . (ആരെങ്കിലും സഹായം ചോദിച്ചാല്‍ ബാങ്കില്‍ നിന്ന് ലോണ്‍ എടുത്തുകൊടുത്തു പോലും സഹായിച്ചു മുടിഞ്ഞുപോയ ഒരാളാണ് എന്റെ അച്ഛന്‍)..
അത് കഴിഞ്ഞ് അവര്‍ അകത്തേക്ക് വന്നു. ഇനിയാണ് തമാശ. അകത്തു കയറിയ ഉടനെ ഗുരുജി ചോദിച്ചു 'ടോയ്‌ലറ്റ് കിദര്‍ '? വളരെ ദൂരം യാത്ര ചെയ്തുവന്നയാള്‍ അല്ലേ?. ടോയ്‌ലറ്റ് ഉപയോഗിക്കേണ്ടിയിരിക്കും എന്ന് കരുതി അദ്ദേഹത്തിന് ടോയ്‌ലറ്റ് കാണിച്ചുകൊടുത്തു. അദ്ദേഹം ടോയ്‌ലറ്റ് വാതില്‍ തുറന്നു. അകത്തേക്ക് നോക്കി. അപ്പോള്‍ത്തന്നെ പുറത്തിറങ്ങി. 'വേറെ ടോയ്‌ലറ്റ് ഉണ്ടോ? എന്നാരാഞ്ഞു. ഞാന്‍ അങ്ങ് വിഷമിച്ചു. ഈ ടോയ്‌ലറ്റിനു എന്തെങ്കിലും പ്രശ്‌നമുണ്ടോ?. രാവിലെ വൃത്തിയായി കഴുകിയതാണല്ലോ. അപ്പോഴേക്കും അദ്ദേഹം രണ്ടാമത്തെ ടോയ്‌ലറ്റിന് അകത്തേക്ക് കയറി പൊടുന്നനെ പുറത്തേക്ക് ഇറങ്ങി. ഇനിയുള്ളത് പുറത്തുള്ള ടോയ്‌ലറ്റ് ആണ്. അവിടെയുമുണ്ടായി വാതില്‍ തുറക്കലും ഉടനടി പുറത്തേക്ക് ഇറങ്ങലും എനിക്ക് ആകെ നാണക്കേടായി. എന്താണ് പ്രശ്‌നമെന്ന് മനസിലായില്ല. അപമാനം കൊണ്ട് ഞാന്‍ തലകറങ്ങി വീഴുമെന്ന് തോന്നി. അപ്പോഴേക്കും അദ്ദേഹത്തിന്റെ കൂടെ വന്ന ആള്‍ പറഞ്ഞു. 'ചേച്ചി വിഷമിക്കണ്ട. അദ്ദേഹം എവിടെ പോയാലും ആദ്യം ടോയ്‌ലറ്റ് പരിശോധിക്കും. ടോയ്‌ലറ്റ് വൃത്തിയില്ലെങ്കില്‍ അദ്ദേഹം അവിടെന്ന് ഭക്ഷണം കഴിക്കില്ല. അപ്പോഴേക്കും ടോയ്‌ലറ്റ് ഒക്കെ വൃത്തിയാണെന്ന് കണ്ട് സന്തുഷ്ടനായി അദ്ദേഹം 'ഭേഷ് സര്‍ട്ടിഫിക്കേറ്റ് തന്നുകഴിഞ്ഞു. ഭക്ഷണം വിളമ്പിക്കൊള്ളൂ എന്ന അനുമതിയും കിട്ടി. സത്യത്തില്‍ എനിക്ക് അന്ന് വന്ന ദേഷ്യവും അപമാനവും കരച്ചിലും പറയാന്‍ വയ്യ. ആഹാരവും ചര്‍ച്ചയും ഒക്കെ കഴിഞ്ഞ് എല്ലാവരും പോയിക്കഴിഞ്ഞു. ഞാന്‍ നിന്റെ അച്ഛനോട് പറഞ്ഞു 'ഗുരുജിയോ ആരോ ആയിക്കോട്ടെ. മേലാല്‍ ഇത്തരം മാനസിക രോഗികളെയും കൊണ്ട് ഇങ്ങോട്ട് വന്നേക്കരുത്'. പിന്നെ പോവുന്നതിന് മുമ്പ് ഒരു കാര്യമുണ്ടായി. നിന്റെ തലയില്‍ കൈവച്ചു 'ബേട്ടിക്കു സത് ബുദ്ധി ഉണ്ടാവട്ടെ' എന്ന് ഗുരുജി അനുഗ്രഹിച്ചു. എന്നിട്ട് അതുണ്ടായോ മോളെ'?. 'അത് കൃത്യമായി ഫലിച്ചു അമ്മേ. അത് കൊണ്ടാണ് ഇത്ര ശക്തമായ സവര്‍ണ ശുദ്ധാശുദ്ധ ഫാഷിസ്റ്റു ബോധം പേറി നടക്കുന്ന ഇക്കൂട്ടരെ ചത്താലും എതിര്‍ക്കണമെന്ന വെളിച്ചം നല്ലോണം തലയില്‍ തെളിഞ്ഞു പ്രകാശിക്കുന്നത്.
Sridevi S Kartha talks about Golwalkar's visit to her house
RELATED STORIES
ഉത്തര്പ്രദേശില് ഏറ്റുമുട്ടല്; മൂന്നു പേര് കൊല്ലപ്പെട്ടു;...
23 Dec 2024 4:48 AM GMTക്ഷേമ പെന്ഷന് വിതരണം ഇന്ന് മുതല്
23 Dec 2024 4:20 AM GMTപശുക്കുട്ടിയെ ഇടിച്ച കാര് തടഞ്ഞ് അമ്മപശുവും സംഘവും(വീഡിയോ)
23 Dec 2024 4:11 AM GMTഗസയില് 'രക്തസാക്ഷ്യ ഓപ്പറേഷനുമായി' അല് ഖുദ്സ് ബ്രിഗേഡ് (വീഡിയോ)
23 Dec 2024 3:52 AM GMTബംഗ്ലാദേശിലെ 'കാണാതാവലുകളില്' ഇന്ത്യക്ക് പങ്കുണ്ടെന്ന ആരോപണവുമായി...
23 Dec 2024 3:14 AM GMTസുപ്രിംകോടതി മുന് ജഡ്ജിയെ ബഹ്റൈന് കോടതിയിലെ അംഗമാക്കി
23 Dec 2024 2:14 AM GMT