Emedia

ബിജെപിയും സിപിഎമ്മും തിരഞ്ഞെടുപ്പില്‍ പയറ്റുന്നത് മിറാഷ് യുദ്ധതന്ത്രങ്ങള്‍

ബിജെപിയും സിപിഎമ്മും തിരഞ്ഞെടുപ്പില്‍ പയറ്റുന്നത് മിറാഷ് യുദ്ധതന്ത്രങ്ങള്‍
X

ജെ എസ് അടൂര്‍

തിരുവനന്തപുരം: ബിജെപി ഈ തിരഞ്ഞെടുപ്പില്‍ പയറ്റുന്നത് മിറാഷ് ഡിസ്ട്രാക്ഷന്‍ സ്ട്രാറ്റജിയെന്ന് അറിയപ്പെടുന്ന യുദ്ധതന്ത്രമാണെന്നും ബിജെപിയുടെ തന്ത്രങ്ങള്‍ക്ക് ഇടത്പക്ഷം മറയാവുകയാണെന്നും വിമര്‍ശിച്ച് ജെ എസ് അടൂര്‍. എഫ് ബിയിലെ കുറിപ്പിലാണ് ബിജെപിയുടെ രാഷ്ട്രീയതന്ത്രത്തെക്കുറിച്ചും അത് നടപ്പാക്കുന്നതില്‍ ഇടത്പക്ഷംനല്‍കുന്ന പിന്തുണയെയും വിമര്‍ശിച്ച ് കോണ്‍ഗ്രസ് നയരൂപീകരണ സമിതി മേധാവിയായ ജെ എസ് അടൂര്‍ രംഗത്തുവന്നു. ആദ്യം പിണറായിയുമായി ധാരണയുണ്ടാക്കി കോണ്‍ഗ്രസ്സിനെ ടാര്‍ഗറ്റ് ചെയ്യുക. അത് കഴിഞ്ഞു പിണറായിയെയും സി പി എമ്മിനെയും ടാര്‍ഗറ്റ് ചെയ്യുക. ഇതാണ് പുതിയ തന്ത്രമെന്നും അദ്ദേഹം വിശദീകരിച്ചു.

പോസ്റ്റിന്റെ പൂര്‍ണരൂപം.

യുദ്ധ ചരിത്രങ്ങളും യുദ്ധ തന്ത്രങ്ങളും ഏറ്റവും ഇഷ്ട്ടപെട്ട പഠന വിഷയങ്ങളില്‍ ഒന്നാണ്.

എല്ലാ യുദ്ധ തന്ത്രങ്ങളിലും മിറാഷ് ഡിസ്ട്രാക്ഷന്‍ സ്ട്രാറ്റജി എന്ന ഒന്നുണ്ട്.

അതായത് പെട്ടന്ന് ഒരു വിഷയം പ്രത്യക്ഷപ്പെടും. ആളുകള്‍ അതു 'സത്യമാണ് ' എന്ന് പറഞ്ഞു അതിന്റ പുറകെ പോകും. എതിരാളികളെ കണ്‍ഫ്യൂസ് ചെയ്യും. യുദ്ധ തന്ത്രത്തില്‍ അതിനാണ് മിറാഷ് സ്ട്രാറ്റജി എന്ന് പറയുന്നത്.

പെട്ടന്ന് പ്രത്യക്ഷപെട്ട പുതിയ 'ഡോളര്‍ ' വെളിപ്പെടുത്തല്‍ അത്തരത്തില്‍ ഉള്ളതാണ്.ആ ന്യൂസ് കുമിള. പിന്നെ പറഞ്ഞു എന്ന് പറയുന്നവരുടെ എസ്‌ക്ലൂളൂസിവ് ഇന്റര്‍വ്യൂ കൊണ്ട് കുമിള പൊട്ടിക്കും. ആ എക്‌സഌസിവ് എവിടെ എപ്പോള്‍ ആര് ബ്രേക്ക് ചെയ്യുമെന്നുപോലും അറിയാം അത് ഒരു മിറാഷ് പ്ലാന്റ സ്‌റ്റോറിയാണ്.

അത് ബി ജെ പി യുമായുള്ള ബാന്ധവ ഡീലിന് ഒരു മറയാണ്.

കേരളത്തില്‍ ഇപ്പോള്‍ ഏല്‍ ഡി എഫ് നെ വിജയിപ്പിക്കാന്‍ ഏറ്റവും ആഗ്രഹിക്കുന്നത് ബി ജെ പി തന്ത്രം മിനയുന്നവര്‍.

ആദ്യം പിണറായിയുമായി ധാരണയുണ്ടാക്കി കൊണ്‌ഗ്രെസ്സിനെ ടാര്‍ഗറ്റ് ചെയ്യുക. അത് കഴിഞ്ഞു പിണറായിയെയും സി പി എം നെയും ടാര്‍ഗറ്റ് ചെയ്യുക. പഴയ യുദ്ധ തന്ത്രങ്ങളിലൊന്നാണ്.

ബി ജെ പി യഥാര്‍ത്ഥ 2026 തിരെഞ്ഞെടുപ്പാണ്. ആദ്യം കുത്തി തിരുപ്പു ക്രിസ്ത്യന്‍ അരക്ഷിതത്വം ഉണ്ടാക്കി പാരമ്പരാഗത ക്രിസ്ത്യന്‍ വോട്ടുകള്‍ വിഘടിപ്പിക്കുക

പിന്നീട് സി പി എം ന് അനുകൂലമായ ഈഴവ വോട്ടുകളില്‍ ഭൂരിപക്ഷം ബി ജെ പി ക്ക് അനുകൂലമാക്കുക. കേരളത്തില്‍ ഒരു നായര്‍ ഈഴവവിശ്വകര്‍മ്മ ക്രിസ്ത്യന്‍ അലയന്‍സ് ആണ് ബി ജെ പി ലോങ്ങ് ടെം സ്ട്രാറ്റജി. പേരിനുള്ള മുസ്ലിം വേക്കന്‌സിയിലാണ് അബ്ദുള്ളകുട്ടിയെ അക്കൊമഡേറ്റ് ചെയ്തത്. അടുത്ത മൂന്നു വര്‍ഷങ്ങള്‍ക്കുള്ളില്‍ മുസ്ലീം വിഭാഗങ്ങളില്‍ ഒന്നിനെ കോ ഓപ്റ്റ് ചെയ്യും.

അതിനു കൃത്യമായി മുസ്ലിം വിരുദ്ധത കളളം പറഞ്ഞു പരത്തുക. അതിനു സോഷ്യല്‍ മീഡിയ ഫേക്ക് ഐഡികള്‍ വ്യപകമായി ഉപയോഗിച്ചു പൊതു ഭൂരിപക്ഷ ധാരണയുണ്ടാക്കുക. അത് മള്‍ട്ടി പ്രോങ് നരെറ്റിവ് നിരന്തരം പറയും. പഴയ നാസി ഗീബല്‍സ്യന്‍ പ്രോപഗണ്ട തന്ത്രമാണ് ബി ജെ പി ഉപയോഗിച്ചു വിജയിപ്പിക്കുന്നത്. അവര്‍ ഒളിഞ്ഞു തെളിഞ്ഞും പല രീതിയില്‍ പലരില്‍ കൂടി പറഞ്ഞു അത് ഭൂരിപക്ഷ പൊതു ബോധമാക്കാനാണ് ശ്രമിക്കുന്നത്.

അത് കൊണ്ടാണ് എ വിജയരാഘവന്‍ മുസ്ലിം മത മൗലീക വാദികള്‍ എന്ന സ്റ്റീരിയോ ടൈപ്പ് ചാപ്പ കുത്തുന്നത്. അത് ഭൂരിപക്ഷം വര്‍ഗീയ മാത്രം അല്ല. കോണ്ഗ്രസ് നേതൃത്വം നല്‍കുന്ന യൂ ഡി എഫ് ഇല്‍ മുസ്ലിം ലീഗാണ് കാര്യങ്ങള്‍ തീരുമാനിക്കുന്നത് എന്ന ബി ജെ പി പ്രചരണവേലക്ക് അനുപൂരക ക്യാമ്പയിന്‍ നടത്തുകയാണ്.

ഇന്ന് ബി ജെ പി യെയും പിണറായിസ്റ്റ് സി പി എം നെയും ഒരുമിപ്പിക്കുന്ന അജണ്ട കോണ്ഗ്രസ് മുക്ത കേരളമാണ്. കോണ്ഗ്രസിനെ ആദ്യം ടാര്‍ഗറ്റ് ചെയ്യുക. പിന്നെ ബി ജെ പി,സി പി എമ്മിനെ ടോര്‍പിഡോ ചെയ്യും

അതിനു ഇപ്പോള്‍ അവര്‍ പിണറായിയുമായി ധാരണ വക്കും. എന്നാല്‍ യഥാര്‍ത്ഥ ലക്ഷ്യം സി പി എം എന്ന പാര്‍ട്ടിയാണ്.. പിണറായിക്ക് ശേഷം സി പി എം ല്‍ അതിനു തുല്യമായ ഒരു നേതാവും ഇല്ല. അതിനു സാധ്യത ഉള്ളവരെ അദ്ദേഹം അടുപ്പിക്കില്ല.ഒതുക്കി.

പിണറായിക്ക് തുടര്‍ച്ച നല്‍കി സിപി എം നെ ഒടുക്കുക എന്നതാണ് ലോങ്ങ് ടെം ബി ജെ പി തന്ത്രം

കേരളത്തില്‍ ഇപ്പോള്‍ യൂ ഡി എഫ് നെയും പിന്നെ എല്‍ ഡി എഫ് നെയും കൃത്യമായി പ്ലാന്‍ ചെയ്തു തകര്‍ത്തു 2026ല്‍ വരാം എന്നാണ് ബി ജെ പി കണക്ക്കൂട്ടല്‍

ഇങ്ങനെയുള്ള മിറാഷ് തന്ത്രങ്ങള്‍ തിരിച്ചു അറിയാന്‍ സാധാരണ മലയാളിക്ക് ബുദ്ധി ഉള്ളിടത്തോളം ബി ജെ പി കേരളത്തില്‍ വലിയ അത്ഭുതം ഉണ്ടാക്കില്ല. കേരളം ഇതു വരെ ബി ജെ പി യില്‍ നിന്ന് വഴിമാറി നടന്നു.

ബി ജെ പി ക്ക് കേരളത്തില്‍ വഴിവെട്ടരുത് എന്ന് എല്ലാവരും തിരിച്ചു അറിയുക






Next Story

RELATED STORIES

Share it