Emedia

യുഎപിഎ: അമിത് ഷാ വിശദീകരിച്ചു; കോണ്‍ഗ്രസ് തലകുലുക്കി

യുഎപിഎ നിയമ ഭേദഗതി ബില്‍ രാജ്യസഭയില്‍ വോട്ടിനിടും മുന്‍പ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഒരു ചോദ്യം കോണ്‍ഗ്രസിനു നേരെ തൊടുത്തുവിട്ടു.

യുഎപിഎ: അമിത് ഷാ വിശദീകരിച്ചു; കോണ്‍ഗ്രസ് തലകുലുക്കി
X

പി ബി അനൂപിന്റെ(മനോരമ ന്യൂസ്, ഡല്‍ഹി) ഫെയ്‌സ്ബുക്ക് പോസ്റ്റ്‌

യുഎപിഎ നിയമ ഭേദഗതി ബില്‍ രാജ്യസഭയില്‍ വോട്ടിനിടും മുന്‍പ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഒരു ചോദ്യം കോണ്‍ഗ്രസിനു നേരെ തൊടുത്തുവിട്ടു.'1967 ല്‍ നിയമം കൊണ്ടുവന്നത് നിങ്ങളാണ്. 2004ലും 2008ലും 2013ലും ഭേദഗതികള്‍ കൊണ്ടുവന്നതും നിങ്ങളാണ്. ഞങ്ങള്‍ പിന്തുണച്ചു. ഞങ്ങള്‍ ഭേദഗതി കൊണ്ടുവരുമ്പോള്‍ എതിര്‍ക്കുന്നത് എന്തിനാണ്? സഹകരിച്ചു കൂടെ'

സംഗതി ഏറ്റു. ബില്ലിനെ അതുവരെ രാഷ്ട്രീയമായ വാദങ്ങളുയര്‍ത്തി എതിര്‍ത്ത പി ചിദംബരം എഴുന്നേറ്റു. 'ഞങ്ങള്‍ ബില്ലിനെ എതിര്‍ക്കില്ല. രണ്ട് വ്യവസ്ഥകളില്‍ സംശയ നിവാരണം നടത്തി തന്നാല്‍ മതി.' വ്യക്തിയെ ഭീകരനായി പ്രഖ്യാപിക്കുന്നതല്ല; കേസിന്റെ ഏത് ഘട്ടത്തില്‍ പ്രഖ്യാപിക്കും എന്നൊന്ന് അറിഞ്ഞാല്‍ മതിയെന്ന് ചിദംബരം. ഓ ശരി എന്ന മട്ടില്‍ അമിത് ഷാ എങ്ങും തൊടാതെ ഒരു വിശദീകരണവും നല്‍കി. എല്ലാവരും ഹാപ്പി. അപ്പോഴാണ് ഇടതുപാര്‍ട്ടികള്‍ എട്ടിന്റെ പണി കൊടുത്തത്. ആരൊക്കെ എതിര്‍ത്തു, ആരൊക്കെ അനുകൂലിച്ചു എന്നറിയാന്‍ ഡിവിഷന്‍ വേണമെന്ന് ഇടതുപാര്‍ട്ടികള്‍ വാശി പിടിച്ചു. പ്രതിപക്ഷത്തെ വല്ല്യേട്ടന്മാരായ ഞങ്ങള്‍ കാര്യങ്ങള്‍ ഒരു കരയ്ക്ക് അടുപ്പിച്ച് വരുമ്പോള്‍ ഇടങ്കോലിടാന്‍ നിങ്ങളോട് ആര് പറഞ്ഞുവെന്ന മട്ടില്‍ കോണ്‍ഗ്രസ് കണ്ണുരുട്ടി. ഡിവിഷന്‍ നടന്നു. കാര്യങ്ങള്‍ പകല്‍ പോലെ തെളിഞ്ഞു. ബിജെപി ന്യൂനപക്ഷമായ രാജ്യസഭയില്‍ മൃഗീയ ഭൂരിപക്ഷത്തിന് ബില്‍ പാസായി. സ്‌കോര്‍ 147/42.

Next Story

RELATED STORIES

Share it