Emedia

വാക്‌സിന്‍ നയം: ജുഡീഷ്യല്‍ ആക്റ്റിവിസത്തിന് സിന്ദാബാദ് വിളിക്കാന്‍ വരട്ടെ

സഹദേവന്‍ കെ നെഗന്‍ട്രോപിസ്റ്റ്

വാക്‌സിന്‍ നയം: ജുഡീഷ്യല്‍ ആക്റ്റിവിസത്തിന് സിന്ദാബാദ് വിളിക്കാന്‍ വരട്ടെ
X

കോഴിക്കോട്: കൊവിഡ് രണ്ടാംതരംഗത്തിലും രാജ്യത്ത് മനുഷ്യജീവനുകള്‍ പിടഞ്ഞുമരിക്കുമ്പോഴും കാര്യമായ ഇടപെടലുകള്‍ നടത്താതിരിക്കുകയും വാക്‌സിന്‍ നയം മാറ്റാതെ സംസ്ഥാനങ്ങളുമായി കൊമ്പുകോര്‍ക്കുകയും ചെയ്ത പ്രധാനമന്ത്രി നരേന്ദ്രമോദി, പൊടുന്നനെ രാജ്യത്തെ അഭിസംബോധന ചെയ്ത് 18 വയസ്സിനു മുകളിലുള്ളവര്‍ക്ക് സൗജന്യമായി വാക്‌സിന്‍ നല്‍കുമെന്ന് പറയുന്നു. സുപ്രിംകോടതിയുടെ ശക്തമായ ഇടപെടല്‍ മാത്രമല്ല ഇതിനു പിന്നിലുള്ളതെന്ന് പരിസ്ഥിതി പ്രവര്‍ത്തകന്‍ സഹദേവന്‍ കെ നെഗന്‍ട്രോപിസ്റ്റ് ഫേസ് ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കുന്നു.

സഹദേവന്‍ കെ നെഗന്‍ട്രോപിസ്റ്റിന്റെ ഫേസ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

കഴിഞ്ഞ ആറ് മാസക്കാലത്തെ ഇന്ത്യന്‍ രാഷ്ട്രീയ കാലാവസ്ഥയെ സാമാന്യ നിലയില്‍ നിരീക്ഷിക്കുന്ന ആര്‍ക്കും മനസ്സിലാവുന്ന ഒരു കാര്യം കേന്ദ്രം ഭരിക്കുന്ന ബിജെപിക്കും സംഘപരിവാരങ്ങള്‍ക്കും ജനകീയ കോടതികളില്‍ നിന്ന് ലഭിച്ചുകൊണ്ടിരിക്കുന്ന ശക്തമായ പ്രഹരങ്ങളാണ്. കൊവിഡ് മഹാമാരിയെ അവസരമായിക്കണ്ട് നിരവധി നിയമനിര്‍മാണങ്ങള്‍, പാര്‍ലമെന്റിലെ മൃഗീയ ഭൂരിപക്ഷം ഉപയോഗപ്പെടുത്തി, പാസാക്കിയെടുക്കാന്‍ കേന്ദ്ര സര്‍ക്കാരിന് സാധിച്ചു. എങ്കിലും കര്‍ഷക സമൂഹം അതിശക്തമായ പ്രതിരോധം തന്നെ അഴിച്ചുവിട്ടു. കര്‍ഷക പ്രക്ഷോഭത്തിന്റെ ചൂടറിഞ്ഞ മോദി സര്‍ക്കാര്‍, ഇതേഘട്ടത്തില്‍ പാസാക്കിയ, ലേബര്‍ കോഡുകള്‍ നടപ്പില്‍ വരുത്തുന്നത് താല്‍ക്കാലികമായി മരവിപ്പിച്ചു.

Environmental Impact Assessment ഭേദഗതി നിയമവും വലിയ പുരോഗതിയൊന്നും കൂടാതെ നില്‍ക്കുന്നതും ശക്തമായ ജനകീയ ഇടപെടല്‍ മൂലം തന്നെയാണ്. കഴിഞ്ഞ ആറ് മാസക്കാലത്തിനിടയില്‍ നടന്ന പ്രാദേശിക/സംസ്ഥാന തിരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് എതിരായ ശക്തമായ വികാരം പ്രതിഫലിപ്പിക്കപ്പെട്ടത് നാം കാണുകയുണ്ടായി.

കേന്ദ്ര സര്‍ക്കാര്‍ കൊവിഡ് മഹാമാരി കൈകാര്യം ചെയ്ത രീതി വലിയ രീതിയില്‍ പ്രതിഷേധത്തിന് ഇടയാക്കുകയുണ്ടായി. 2014 തൊട്ട് മോദിയോടൊപ്പം നിലകൊണ്ട ദേശീയ മാധ്യമങ്ങള്‍ പോലും, ജനകീയ പ്രതിഷേധത്തിന്റെ ചൂട് തിരിച്ചറിഞ്ഞ് (അക്ഷരാര്‍ത്ഥത്തില്‍ കൈച്ചൂട് തന്നെ! സീടിവി അടക്കമുള്ള ഗോദി മീഡിയയുടെ റിപോര്‍ട്ടര്‍മാര്‍ക്ക് പലയിടത്തും തല്ലുകൊള്ളേണ്ടി വന്നിട്ടുണ്ടെന്ന് ഓര്‍ക്കുക) എതിര്‍ശബ്ദങ്ങള്‍ പ്രസിദ്ധീകരിക്കേണ്ടി വരുന്നുവെന്നത് വസ്തുതയാണ്.

ഒരു കാലത്ത് സാമൂഹിക മാധ്യമങ്ങള്‍ സംഘപരിവാര്‍ നുണപ്രചരണങ്ങളുടെ വേദിയായി മാറിയിരുന്നത് ഇന്ന് മോദി വിരുദ്ധ പ്രചരണങ്ങള്‍ക്കുള്ള മാധ്യമമായി മാറിയിരിക്കുന്നതിനാലാണ് ട്വിറ്റര്‍ അടക്കമുള്ള മാധ്യമങ്ങളെ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നത്. രാജ്യചരിത്രത്തില്‍ ആദ്യമായി പ്രധാനമന്ത്രിയെ ഒരു സംസ്ഥാന മുഖ്യമന്ത്രി പരസ്യമായി വെല്ലുവിളിച്ചതും കേന്ദ്രത്തിനെതിരായി നിലപാട് സ്വീകരിക്കാന്‍ ആഹ്വാനം ചെയ്തതും ഓര്‍ക്കുക.

കേന്ദ്രത്തിന്റെ വാക്‌സിന്‍ നയത്തിനെതിരേ അതിശക്തമായ പ്രതിഷേധമാണ് ദേശീയമാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലും അരങ്ങേറിയത്. കേന്ദ്ര നയത്തിനെതിരേ സംസ്ഥാന മുഖ്യമന്ത്രിമാര്‍ പ്രതികരിച്ചതും യുപി, ബിഹാര്‍ സംസ്ഥാനങ്ങളിലെ കുത്തഴിഞ്ഞ അവസ്ഥ പുറംലോകം അറിഞ്ഞതും അന്തര്‍ദേശീയ മാധ്യമങ്ങളില്‍ മോദിയുടെ കെടുകാര്യസ്ഥതയെക്കുറിച്ച് ആവര്‍ത്തിച്ച് മുഖലേഖനങ്ങള്‍ പ്രസിദ്ധീകരിക്കപ്പെട്ടതും അടക്കം വലിയ പ്രതിസന്ധികളാണ് മോദി സര്‍ക്കാരിന് മുന്നില്‍ ഉയര്‍ത്തിയിരിക്കുന്നത്. കാര്യമായ ശ്രദ്ധ നല്‍കാതിരുന്നാല്‍ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ കര്‍ഷകര്‍ സമരം അവസാനിപ്പിച്ച് വീടുകളിലേക്ക് മടങ്ങുമെന്ന ബിജെപിയുടെ ധാരണയ്ക്ക് ശക്തമായ പ്രഹരമാണ് ആറ് മാസം പൂര്‍ത്തിയാക്കിയതിന് ശേഷമുള്ള കര്‍ഷക പ്രക്ഷോഭത്തിന്റെ രണ്ടാംതരംഗം ഏല്‍പ്പിച്ചിരിക്കുന്നത്. ഈ കുറിപ്പ് എഴുതുന്ന അവസരത്തിലും ഉത്തരേന്ത്യയിലെ നിരവധി സ്ഥലങ്ങളില്‍ വലിയ തോതിലുള്ള കര്‍ഷക സമ്മേളനങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്.

വരാനിരിക്കുന്ന യുപി, ഉത്തരാഖണ്ഡ് സംസ്ഥാന നിയമസഭകളിലേക്കുള്ള തിരഞ്ഞെടുപ്പ് സംഘപരിവാറിനെ സംബന്ധിച്ചിടത്തോളം ജീവന്മരണ പ്രശ്‌നമാണ്. മോദിയും യോഗിയും തമ്മിലുള്ള ശീതയുദ്ധം പതുക്കെ അണികളിലേക്ക് പടരുകയാണ്. സംഘപരിവാര്‍ നേതാക്കളെ പരസ്യമായി തെരുവില്‍ നേരിടുന്ന അവസ്ഥ മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത വിധം വ്യാപകമാവുകയാണ്. അധികാരം നഷ്ടപ്പെട്ടാല്‍ ഡോണാള്‍ഡ് ട്രംപിനേക്കാള്‍ കൂടിയ അവഗണനയും അപമാനങ്ങളും തനിക്ക് നേരിടേണ്ടിവരുമെന്ന് മോദി ഭയക്കുന്നുണ്ട്. അതിനിടയില്‍ കയറിവന്ന ഒരു ഘടകം മാത്രമാണ് സുപ്രിം കോടതി വാക്‌സിന്‍ സംബന്ധിച്ച് ഉയര്‍ത്തിയ ചോദ്യം. ആത്യന്തികമായി ജനാധികാരത്തെയും ജനാധികാര പ്രയോഗത്തെയും ഏതൊരു സ്വേച്ഛാധിപതിക്കും ഭയന്നേ തീരൂ. കൂടുതല്‍ ഉജ്വലമായ പ്രതിരോധങ്ങളും പ്രക്ഷോഭങ്ങളും മാത്രമാണ് ജനങ്ങളുടെ മുന്നിലുള്ള ഏകവഴി.

കഴിഞ്ഞ ആറ് മാസക്കാലത്തെ ഇന്ത്യന്‍ രാഷ്ട്രീയ കാലാവസ്ഥയെ സാമാന്യ നിലയില്‍ നിരീക്ഷിക്കുന്ന ആര്‍ക്കും മനസ്സിലാവുന്ന ഒരു കാര്യം കേന്ദ്രം ഭരിക്കുന്ന ബിജെപിക്കും സംഘപരിവാരങ്ങള്‍ക്കും ജനകീയ കോടതികളില്‍ നിന്ന് ലഭിച്ചുകൊണ്ടിരിക്കുന്ന ശക്തമായ പ്രഹരങ്ങളാണ്. കൊവിഡ് മഹാമാരിയെ അവസരമായിക്കണ്ട് നിരവധി നിയമനിര്‍മാണങ്ങള്‍, പാര്‍ലമെന്റിലെ മൃഗീയ ഭൂരിപക്ഷം ഉപയോഗപ്പെടുത്തി, പാസാക്കിയെടുക്കാന്‍ കേന്ദ്ര സര്‍ക്കാരിന് സാധിച്ചു. എങ്കിലും കര്‍ഷക സമൂഹം അതിശക്തമായ പ്രതിരോധം തന്നെ അഴിച്ചുവിട്ടു. കര്‍ഷക പ്രക്ഷോഭത്തിന്റെ ചൂടറിഞ്ഞ മോദി സര്‍ക്കാര്‍, ഇതേഘട്ടത്തില്‍ പാസാക്കിയ, ലേബര്‍ കോഡുകള്‍ നടപ്പില്‍ വരുത്തുന്നത് താല്‍ക്കാലികമായി മരവിപ്പിച്ചു.

Environmental Impact Assessment ഭേദഗതി നിയമവും വലിയ പുരോഗതിയൊന്നും കൂടാതെ നില്‍ക്കുന്നതും ശക്തമായ ജനകീയ ഇടപെടല്‍ മൂലം തന്നെയാണ്. കഴിഞ്ഞ ആറ് മാസക്കാലത്തിനിടയില്‍ നടന്ന പ്രാദേശിക/സംസ്ഥാന തിരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് എതിരായ ശക്തമായ വികാരം പ്രതിഫലിപ്പിക്കപ്പെട്ടത് നാം കാണുകയുണ്ടായി. കേന്ദ്ര സര്‍ക്കാര്‍ കൊവിഡ് മഹാമാരി കൈകാര്യം ചെയ്ത രീതി വലിയ രീതിയില്‍ പ്രതിഷേധത്തിന് ഇടയാക്കുകയുണ്ടായി. 2014 തൊട്ട് മോദിയോടൊപ്പം നിലകൊണ്ട ദേശീയ മാധ്യമങ്ങള്‍ പോലും, ജനകീയ പ്രതിഷേധത്തിന്റെ ചൂട് തിരിച്ചറിഞ്ഞ് (അക്ഷരാര്‍ത്ഥത്തില്‍ കൈച്ചൂട് തന്നെ! സീടിവി അടക്കമുള്ള ഗോദി മീഡിയയുടെ റിപോര്‍ട്ടര്‍മാര്‍ക്ക് പലയിടത്തും തല്ലുകൊള്ളേണ്ടി വന്നിട്ടുണ്ടെന്ന് ഓര്‍ക്കുക) എതിര്‍ശബ്ദങ്ങള്‍ പ്രസിദ്ധീകരിക്കേണ്ടി വരുന്നുവെന്നത് വസ്തുതയാണ്.

ഒരു കാലത്ത് സാമൂഹിക മാധ്യമങ്ങള്‍ സംഘപരിവാര്‍ നുണപ്രചരണങ്ങളുടെ വേദിയായി മാറിയിരുന്നത് ഇന്ന് മോദി വിരുദ്ധ പ്രചരണങ്ങള്‍ക്കുള്ള മാധ്യമമായി മാറിയിരിക്കുന്നതിനാലാണ് ട്വിറ്റര്‍ അടക്കമുള്ള മാധ്യമങ്ങളെ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നത്. രാജ്യചരിത്രത്തില്‍ ആദ്യമായി പ്രധാനമന്ത്രിയെ ഒരു സംസ്ഥാന മുഖ്യമന്ത്രി പരസ്യമായി വെല്ലുവിളിച്ചതും കേന്ദ്രത്തിനെതിരായി നിലപാട് സ്വീകരിക്കാന്‍ ആഹ്വാനം ചെയ്തതും ഓര്‍ക്കുക.

കേന്ദ്രത്തിന്റെ വാക്‌സിന്‍ നയത്തിനെതിരേ അതിശക്തമായ പ്രതിഷേധമാണ് ദേശീയമാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലും അരങ്ങേറിയത്. കേന്ദ്ര നയത്തിനെതിരേ സംസ്ഥാന മുഖ്യമന്ത്രിമാര്‍ പ്രതികരിച്ചതും യുപി, ബിഹാര്‍ സംസ്ഥാനങ്ങളിലെ കുത്തഴിഞ്ഞ അവസ്ഥ പുറംലോകം അറിഞ്ഞതും അന്തര്‍ദേശീയ മാധ്യമങ്ങളില്‍ മോദിയുടെ കെടുകാര്യസ്ഥതയെക്കുറിച്ച് ആവര്‍ത്തിച്ച് മുഖലേഖനങ്ങള്‍ പ്രസിദ്ധീകരിക്കപ്പെട്ടതും അടക്കം വലിയ പ്രതിസന്ധികളാണ് മോദി സര്‍ക്കാരിന് മുന്നില്‍ ഉയര്‍ത്തിയിരിക്കുന്നത്. കാര്യമായ ശ്രദ്ധ നല്‍കാതിരുന്നാല്‍ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ കര്‍ഷകര്‍ സമരം അവസാനിപ്പിച്ച് വീടുകളിലേക്ക് മടങ്ങുമെന്ന ബിജെപിയുടെ ധാരണയ്ക്ക് ശക്തമായ പ്രഹരമാണ് ആറ് മാസം പൂര്‍ത്തിയാക്കിയതിന് ശേഷമുള്ള കര്‍ഷക പ്രക്ഷോഭത്തിന്റെ രണ്ടാംതരംഗം ഏല്‍പ്പിച്ചിരിക്കുന്നത്. ഈ കുറിപ്പ് എഴുതുന്ന അവസരത്തിലും ഉത്തരേന്ത്യയിലെ നിരവധി സ്ഥലങ്ങളില്‍ വലിയ തോതിലുള്ള കര്‍ഷക സമ്മേളനങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്.

വരാനിരിക്കുന്ന യുപി, ഉത്തരാഖണ്ഡ് സംസ്ഥാന നിയമസഭകളിലേക്കുള്ള തിരഞ്ഞെടുപ്പ് സംഘപരിവാറിനെ സംബന്ധിച്ചിടത്തോളം ജീവന്മരണ പ്രശ്‌നമാണ്. മോദിയും യോഗിയും തമ്മിലുള്ള ശീതയുദ്ധം പതുക്കെ അണികളിലേക്ക് പടരുകയാണ്. സംഘപരിവാര്‍ നേതാക്കളെ പരസ്യമായി തെരുവില്‍ നേരിടുന്ന അവസ്ഥ മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത വിധം വ്യാപകമാവുകയാണ്. അധികാരം നഷ്ടപ്പെട്ടാല്‍ ഡോണാള്‍ഡ് ട്രംപിനേക്കാള്‍ കൂടിയ അവഗണനയും അപമാനങ്ങളും തനിക്ക് നേരിടേണ്ടിവരുമെന്ന് മോദി ഭയക്കുന്നുണ്ട്. അതിനിടയില്‍ കയറിവന്ന ഒരു ഘടകം മാത്രമാണ് സുപ്രിം കോടതി വാക്‌സിന്‍ സംബന്ധിച്ച് ഉയര്‍ത്തിയ ചോദ്യം. ആത്യന്തികമായി ജനാധികാരത്തെയും ജനാധികാര പ്രയോഗത്തെയും ഏതൊരു സ്വേച്ഛാധിപതിക്കും ഭയന്നേ തീരൂ. കൂടുതല്‍ ഉജ്വലമായ പ്രതിരോധങ്ങളും പ്രക്ഷോഭങ്ങളും മാത്രമാണ് ജനങ്ങളുടെ മുന്നിലുള്ള ഏകവഴി.

വാക്സിൻ നയം: ജുഡീഷ്യൽ ആക്ടീവിസത്തിന് സിന്ദാബാദ് വിളിക്കാൻ വരട്ടെ. ........ കഴിഞ്ഞ ആറ് മാസക്കാലത്തെ ഇന്ത്യൻ രാഷ്ട്രീയ...

Posted by Sahadevan K Negentropist on Monday, 7 June 2021

Vaccine Policy: Let Zindabad Call for Judicial Activism

Next Story

RELATED STORIES

Share it