Emedia

സംഘപരിവാര്‍ കാലത്ത് നിരോധിക്കപ്പെടാതിരിക്കാന്‍ മാത്രം ആത്മവിശ്വാസം ഉള്ളവരാര്...

സംഘപരിവാര്‍ കാലത്ത് നിരോധിക്കപ്പെടാതിരിക്കാന്‍ മാത്രം ആത്മവിശ്വാസം ഉള്ളവരാര്...
X

കോഴിക്കോട്: കഴിഞ്ഞ ദിവസങ്ങളില്‍ പൊതുസമൂഹം ഉണര്‍ന്നെണീറ്റൊരു സംഭവമാണ് സിദ്ദീഖ് കാപ്പന്‍ വിഷയം. കള്ളക്കേസില്‍ ചുമത്തി കിരാത നിയമം ചുമത്തിയതിനു പുറമെ രോഗബാധിതനായിട്ടും കാല്‍വിലങ്ങിട്ട് ആശുപത്രിയില്‍ ചികില്‍സ പോലും നല്‍കാതെ പീഡിപ്പിക്കപ്പെടുന്നത് ഭാര്യയുടെ വിലാപത്തോടെ നാം മലയാളികള്‍ ഏറ്റെടുത്തു. പൊതുസമൂഹം ഒരുപരിധി വരെ വിഷയത്തില്‍ നിലപാടെടുത്തെങ്കിലും മുസ് ലിം സംഘടനകള്‍ വൈകിയതിനെ വിമര്‍ശിക്കുകയാണ് സോളിഡാരിറ്റി യൂത്ത് മൂവ് മെന്റ് പ്രസിഡന്റ് നഹാസ് മാള. പോപുലര്‍ ഫ്രണ്ട് ബന്ധം പറഞ്ഞ് നീതിക്കു വേണ്ടിയുള്ള ഏതൊരാളുടെയും ആവശ്യത്തിന്‍മേല്‍ സംഘപരിവാരം വിലങ്ങിടുമ്പോള്‍ അതിനനുസരിച്ച് നിലപാടില്‍ വെള്ളം ചേര്‍ക്കുന്നതിനെയും നഹാസ് മാള കുറ്റപ്പെടുത്തുന്നുണ്ട്.

നഹാസ് മാളയുടെ ഫേസ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

സിദ്ദീഖ് കാപ്പന്‍ വിഷയത്തില്‍ കേരളത്തിലെ മുസ് ലിം സംഘടനകള്‍ പ്രതികരിക്കാനെടുത്ത കാലതാമസത്തിന്റെ കാരണം തന്നെയാണ് അദ്ദേഹത്തിനെതിരേ സംഘപരിവാര്‍ ഇപ്പോള്‍ പരാതിയായി ഉന്നയിക്കുന്നതും. അദ്ദേഹം പോപുലര്‍ ഫ്രണ്ടുകാരനാണെന്ന്. മാധ്യമപ്രവര്‍ത്തകനായ അദ്ദേഹം ഹാഥ്റസ് സംഭവം റിപോര്‍ട്ട് ചെയ്യാന്‍ പുറപ്പെട്ടതാണെന്ന വാസ്തവം ആര്‍ക്കും അറിയാത്തതല്ലല്ലോ. എന്നിട്ടും ഈ കാലതാമസം കാപ്പന്റെ വിഷയത്തില്‍ എങ്ങനെ സംഭവിച്ചുവെന്നതിന് അദ്ദേഹത്തോടൊപ്പം യുഎപിഎ ചുമത്തി യുപി പോലിസ് അകത്തിട്ട കാംപസ് ഫ്രണ്ടുകാരുടെ കാര്യത്തില്‍ നാം പുലര്‍ത്തുന്ന മൗനം നമ്മോട് പറഞ്ഞുതരും. യാതൊരു വിധ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കാതെ ട്രെയിനില്‍ നിന്ന് യുപി പോലിസ് 'തട്ടിക്കൊണ്ടുപോയ' രണ്ട് പോപുലര്‍ ഫ്രണ്ടുകാരെക്കുറിച്ച് നാമടങ്ങുന്ന സമൂഹം അത്രമേല്‍ ഉരിയാടത്തത് എന്തുകൊണ്ടായിരിക്കും. റൈഹാന സിദ്ദീഖിനൊപ്പം മേല്‍പറഞ്ഞവരുടെ കുടുംബാംഗങ്ങള്‍ക്കും വേണ്ടി നമുക്ക് ശബ്ദിക്കാനവാതെ പോവുന്നതും. ഇതൊരു ട്രാപ്പാണ്. കോടതിയില്‍ സര്‍ക്കാര്‍ നയം വ്യക്തമാക്കിയതുപോലെ നിരോധിക്കപ്പെടാനിരിക്കുന്ന സംഘടനയുമായുള്ള ബന്ധം ആണ് കാപ്പന്റെ കുറ്റം. സംഘപരിവാര്‍ കാലത്ത് നിരോധിക്കപ്പെടാതിരിക്കാന്‍ മാത്രം ആത്മവിശ്വാസം ഉള്ളവര്‍ ഇസ് ലാമിസ്റ്റുകളോ, ഇടതുപക്ഷം സൂചിപ്പിച്ചപോലെ 'നവസലഫികളോ' ആരും ഉണ്ടെന്ന് തോന്നുന്നുണ്ടോ. നിങ്ങളെന്ന വ്യക്തിക്ക് ചാര്‍ത്തിത്തരുന്ന ആ ബന്ധമുണ്ടല്ലോ, അത് തീരുമാനിക്കുന്നത് സംഘപരിവാറാണെന്ന തിരിച്ചറിവ് വളരെ പ്രധാനമാണ്.

സിദ്ദീഖ്‌ കാപ്പൻ വിഷയത്തിൽ കേരളത്തിലെ മുസ്ലിം സംഘടനകൾ പ്രതികരിക്കാനെടുത്ത കാലതാമസത്തിന്റെ കാരണം തന്നെയാണു...

Posted by Nahas Mala on Wednesday, 28 April 2021

Nahas Mala writes about Sidheeque Kappan

Next Story

RELATED STORIES

Share it