- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
നായര്‍ക്കും നമ്പ്യാര്‍ക്കുമുള്ള സംവരണം മറക്കാതെ നല്‍കിയിട്ടുണ്ട്...; സംവരണ അട്ടിമറി വിശദീകരിച്ച് എഴുത്തുകാരി ഇന്ദുമേനോന്‍
കോഴിക്കോട്: മലയാളം സര്‍വകലാശാലയില്‍ നടന്ന സംവരണ അട്ടിമറിയില്‍ വൈസ് ചാന്‍സിലറെ വെല്ലുവിളിച്ച് വീണ്ടും എഴുത്തുകാരിയും അധ്യാപികയുമായ ഇന്ദുമേനോന്‍ രംഗത്ത്. നേരത്തേ താന്‍ പങ്കെടുത്ത ഒരു ഇന്റര്‍വ്യൂവില്‍ നിന്ന് അന്യായമായി തന്നെ തഴഞ്ഞതിനെതിരേ ഇന്ദുമേനോന്‍ പരസ്യപ്രതികരണവുമായി രംഗത്തെത്തിയിരുന്നു. വൈസ് ചാന്‍സിലര്‍ അനില്‍കുമാര്‍ വള്ളത്തോളിനോട് നിരവധി ചോദ്യങ്ങളാണ് അന്നും ഉയര്‍ത്തിയിരുന്നത്. സംവരണ അട്ടിമറിയും സ്വജനപക്ഷപാതവും വിവാദമായതിനു പിന്നാലെയാണ് വീണ്ടും ഇന്ദുമേനോന്‍ വിശദീകരിക്കുന്ന കുറിപ്പുമായി രംഗത്തെത്തിയിട്ടുള്ളത്. തന്നോട് മാത്രമല്ല അനീതി ചെയ്തതെന്നും ഭരണഘടനയെത്തന്നെ തള്ളിപ്പറഞ്ഞു കൊണ്ടുള്ള കുറ്റകൃത്യങ്ങള്‍ അദ്ദേഹം നടത്തിയിട്ടുണ്ടെന്നും ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കുന്നു.
ഇന്ദുമേനോന്റെ ഫേസ് ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:
നിങ്ങള്‍ നിയമങ്ങള്‍ പഠിച്ചു ഒറ്റയ്ക്ക് വരൂ പ്രിയ വീസീ
മലയാളം സര്‍വ്വകലാശാലയിലെ വൈസ് ചാന്‍സിലര്‍ര്‍ അനില്‍ കുമാര്‍ വി അലിയാസ് അനില്‍കുമാര്‍ വള്ളത്തോളിനോട് ഞാന്‍ ഫെയ്‌സ് ബുക്കിലൂടെ ചില ചോദ്യങ്ങള്‍ ചോദിച്ചിരുന്നു. അവിടുത്തെ ജോലിക്കു വേണ്ടി കാശ് ചെലവാക്കിയും സമയം മെനെക്കെടുത്തിയും ഏറെ ഊര്‍ജ്ജം ചെലവഴിച്ചും ഞാന്‍ പങ്കെടുത്ത ആ അഭിമുഖത്തില്‍ എന്നെ മാറ്റി നിര്‍ത്തി നിങ്ങള്‍ റാങ്ക് ലിസ്റ്റ് ഇട്ടുവെന്ന് വിഷയവിദഗ്ദരും നോമിനികളും ഒരേ പോലെ പറയുകയുണ്ടായി. എന്നോട് മാത്രമായിരുന്നില്ല ആ അനീതി. നിങ്ങളുടെ ചുറ്റിലുമുള്ള പ്രിയങ്കരല്ലാത്ത ഒരാള്‍ക്കും ഒരു ജോലിയും നല്‍കിയില്ല. മെറിറ്റായിരുന്നില്ല ഒന്നിന്റെയും അടിസ്ഥാനം. വളരെയേറെ അഴിമതി നിറഞ്ഞതും സ്വജനപക്ഷപാതപരമായതുമായ ആ നിയമനങ്ങള്‍ക്ക് വേണ്ടി സംവരണത്തിലാണ് സാക്ഷാല്‍ വിസി ആദ്യം കൈവച്ചത്. എന്നോട് വ്യക്തിപരമായി കാണിച്ച അന്യായങ്ങള്‍ ഒരു വശത്തുണ്ട്. സാഹിത്യകാരനായ വ്യക്തിയ്ക്ക് മറ്റൊരു സാഹിത്യകാരനായ വ്യക്തിയോട് തോന്നുന്ന ഒരുതരം അസൂയ. അതവിടെ നില്‍ക്കട്ടെ. പക്ഷെ അതിനെല്ലാം അപ്പുറത്ത് ഭരണഘടനയെത്തന്നെ തള്ളിപ്പറഞ്ഞു കൊണ്ടുള്ള കുറ്റകൃത്യങ്ങള്‍ അദ്ദേഹം നടത്തിയിട്ടുണ്ട്. സംവരണത്തെ അട്ടിമറിച്ച ശേഷം യാതൊരു ലജ്ജയുമില്ലാതെ ഞാനൊന്നും ചെയ്തില്ല എന്ന് പറയുകയല്ലാതെ തെളിവൊന്നും കൈയിലില്ല. എന്റെ കൈയിലാകട്ടെ എമ്പാടും തെളിവുകള്‍ ഉണ്ട് താനും.
പട്ടികജാതിക്കാര്‍ക്കും പിന്നാക്കക്കാര്‍ക്കുമുള്ള സംവരണം ഉല്ലംഘിച്ചുവെങ്കിലും നായര്‍ക്കും നമ്പ്യാര്‍ക്കുമുള്ള സംവരണം അദ്ദേഹം മറക്കാതെ നല്‍കിയിട്ടുണ്ട്. ജൂണ്‍ 2ആം തിയ്യതിയാണ് നമ്പ്യാര്‍ സമുദായക്കാരിക്ക് മുന്നാക്കത്തിലെ പിന്നാക്ക സംവരണം നല്‍കി അദ്ദേഹം റാങ്ക് ലിസ്റ്റ് പുറപ്പെടുവിച്ചത്. കേരളസര്‍ക്കാരിനു പോലും ആ ദിവസം നമ്പ്യാര്‍ സമുദായത്തിനു ഈ സംവരണാര്‍ഹതയുണ്ടോ എന്ന് അറിയുമായിരുന്നില്ല. ദിവ്യദൃഷ്ടിയാണ് ഈ സംവരണത്തിന്റെ കാതല്‍. നമ്പ്യാര്‍ സമുദായത്തെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള മുന്നാക്ക ലിസ്റ്റ് ഇറക്കിയത് നിങ്ങളുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധം ചെയ്ത് രണ്ടു ദിവസത്തിനു ശേഷം, 03/06 നാണെന്നോര്‍ക്കണം. ഇറങ്ങും മുമ്പേ ലിസ്റ്റ് വായിച്ച അങ്ങേയ്ക്ക് മറാത്ത കേസില്‍ സുപ്രിം കോടതി, സംവരണം 50%ത്തില്‍ അധികരിക്കരുതെന്ന് വിധിച്ചതും കാണാനോ അറിയാനോ കഴിഞ്ഞില്ല.
താങ്കളുടെ യൂനിവേഴ്‌സിറ്റിയിലെ റൊട്ടേഷനും റൂസ്‌റ്റെറും നിയമാവലികളും സംവരണ തത്വങ്ങളും ഞാന്‍ എഴുതിയും പറഞ്ഞും താങ്കള്‍ വായിക്കുന്നതില്‍ എനിക്ക് ദുഃഖമുണ്ട്. ഇത് വായിച്ച് പഠിച്ച് വേണം താങ്കള്‍ മറുപടി നല്‍കാന്‍ എന്നഭ്യര്‍ത്ഥിക്കുന്നു. വൈസ് ചാന്‍സിലര്‍ക്കു പകരം അദ്ദേഹത്തിന്റെ പിഎ സംസാരിക്കുകയും ഒപ്പുവയ്ക്കുകയും ചെയ്യുന്ന കിനാശ്ശേരിയോട് എനിക്ക് പുച്ഛം മാത്രമേ ഉള്ളൂ. ഞങ്ങള്‍ സംസാരിക്കുന്നത് മലയാളം സര്‍വകലാശാലാ വൈസ് ചാന്‍സലെറോടാണ്. അനില്‍കുമാര്‍ വിയെന്ന വ്യക്തിയോടല്ല. താങ്കളെപ്പോലെയോ അതിലധികമോ യോഗ്യതകളുള്ള ഗവേഷകരും അധ്യാപകരുമാണ് ഞങ്ങള്‍. അത്രയും പ്രതിപക്ഷ മര്യാദ താങ്കള്‍ ഇരിക്കുന്ന ആ പദവി കാണിക്കേണ്ടതുണ്ട്.
നുണപറയിക്കുന്ന വിസി
ഒഴിവുകള്‍ ഉടലെടുത്ത ക്രമമാണ് സംവരണം നിശ്ചയിക്കാന്‍ പരിഗണിക്കേണ്ടതെന്ന നിയമമാണ് ഇന്ത്യയിലും കേരളത്തിലും. അത് താങ്കള്‍ക്ക് അറിയാഞ്ഞല്ല. അറിഞ്ഞാല്‍ സംവരണതത്വം പാലിച്ചാല്‍ സ്വന്തക്കാര്‍ എന്തു ചെയ്യും. തന്റെ കീഴില്‍ മോഹിനിയാട്ടത്തിലൊക്കെ ബ്രഹ്മ്മാണ്ഡ ഗവേഷണം ചെയ്തവര്‍ എന്തു ചെയ്യും, അവര്‍ക്കായി നിയമങ്ങളെ നിങ്ങള്‍ മനഃപൂര്‍വ്വം നിങ്ങള്‍ മറച്ചുപിടിക്കുന്നു. ഇക്കാര്യത്തില്‍ പ്രതികരിക്കാന്‍ പോലുമുള്ള ആര്‍ജ്ജവമോ വസ്തുതാപരമായ അറിവോ താങ്കള്‍ക്കില്ല. എന്തിന് ചെയ്ത അഴിമതികള്‍ ന്യായീകരികാന്‍ പോലും സര്‍ക്കാര്‍ ചെലവില്‍ നിങ്ങള്‍ക്കു ലഭിച്ച ജോലിക്കാര്‍ ആവശ്യമാണ്. ചില മനുഷ്യര്‍ അങ്ങനെയും ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെടും. അഴിമതിയുടെയും സ്വജനപക്ഷപാതത്തിന്റെയും കൈക്കൂലിയുടേയും അപ്പോസ്തലന്മാരായ അവര്‍ യൂനിവേഴ്‌സിറ്റി കാംപസിലെ ചന്ദന മരം മുറിച്ചു മാറ്റും. സ്വന്തം പറമ്പില്‍ തേങ്ങ പെറുക്കിയിടാന്‍ ക്ലാസ് ഫോര്‍ ജോലിക്കാരെ ഉപയുക്തപ്പെടുത്തും. അത്തരം ചര്‍ച്ചകള്‍ പിന്നീടാകാം.
ട്രക്കോപ്പീ ലേഖനത്തില്‍ വാസ്തവ വിരുദ്ധമായ നുണകളാണ് താങ്കളുടെ വൈസ് ചാന്‍സിലറായ പിഎ സ്റ്റാലിന്‍ പറയുന്നത്. ഇപ്പോള്‍ നിയമനം നടന്ന എല്ലാ പോസ്റ്റുകളും ഈ വര്‍ഷം അനുവദിച്ചതല്ല. 2013നും 2018നും ഇടയില്‍ ഉള്ളവയാണ് എന്ന കാര്യത്തില്‍ താങ്കള്‍ക്ക് തര്‍ക്കമുണ്ടാവില്ലല്ലോ. (മറിച്ചെങ്കില്‍ നുണയ്‌ക്കൊപ്പം തെളിവ് നല്‍കണം) അതില്‍ അസിസ്റ്റന്റ് പ്രഫസര്‍ തസ്തികയില്‍ ഒഴിവുവന്നത് 27 ചലചിത്ര പഠനം, 28 സാഹിത്യ പഠനം, 29 പരിസ്ഥിതി പഠനം എന്ന ക്രമത്തിലാണ്. 27. ഛുലി , 28 ഈഴവ, 29 ഓപണ്‍. എന്നാല്‍ താങ്കളുടെ വല്‍സലശിഷ്യയും താങ്കള്‍ തന്നെ ഗൈഡ് ചെയ്യുന്നവളുമായ നമ്പൂതിരി സമുദായക്കാരിയായ ഉദ്യോഗാര്‍ത്ഥിയെ എങ്ങനെയെങ്കിലും ജോലിക്ക് കയറ്റാന്‍ സാഹിത്യ പഠനം ഓപണ്‍ ക്വാട്ടയാക്കേണ്ടി വന്നു. അതിനായി അതിനെ 27ാം തസ്തികയായി മാറ്റിമറിച്ചു.
മാധ്യമപഠന വിഭാഗത്തിലെ ലാല്‍ മോഹന്‍ പോയതാണ് 27ാം ഒഴിവ്. അതാണ് ചലച്ചിത്ര പഠനത്തിന് നല്‍കിയത്. സാഹിത്യവിഭാഗത്തിലെ ഒരധ്യാപകന്‍ അസോഷ്യേറ്റ് പ്രഫസര്‍ ആയപ്പോള്‍ വന്നതാണ് 28ാം ഒഴിവ്. സാഹിത്യവിഭാഗത്തിലെ ഈ ഒഴിവ് ഈഴവ സംവരണമാണ്. ഭാഷാശാസ്ത്രത്തിലെ ഒരധ്യാപകന്‍ അസോഷ്യേറ്റ് പ്രഫസര്‍ ആയപ്പോള്‍ വന്നതാണ് 29ാം ഒഴിവ്. അതാണ് പരിസ്ഥിതിക്ക് നല്‍കിയത്. അത് ഓപണാണ് എന്ന വസ്തുത മലയാളം വായിക്കുന്ന ഏത് കൊച്ചുകുട്ടിക്കു പോലും തിരിയും.
കിര്‍ത്താഡ്‌സ് ഒരു ഗവേഷണസ്ഥാപനമല്ല, ഇന്ദു മേനോന് അടിസ്ഥാന യോഗ്യതയില്ല: വിസിയ്ക്കു വേണ്ടി *ലെ ശശി കെ വി
സര്‍വകലാശാലയില്‍ എനിക്ക് യോഗ്യതയേ ഇല്ല എന്ന് *ലെ ശശി കെ.വി ഇന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. സര്‍വകലാശാലാ അധ്യാപകര്‍ക്ക് ആവശ്യമായ യോഗ്യതകള്‍ എന്തെന്ന് യൂജീസി വളരെ കൃത്യമായി തന്നെ നിര്‍വചിച്ചിട്ടുണ്ട്. 2018 റെഗുലേഷന്‍ നോക്കുക
(https://www.ugc.ac.in/pdfnews/4033931_UGC-Regulation_min_Qualification_Jul2018.pdf) (page 60, II)
II. Associate Professor: Eligibiltiy:
i) A good academic record, with a Ph.D. Degree in the concerned/allied/relevant disciplines.
ii) A Master's Degree with at least 55% marks (or an equivalent grade in a point-scale, wherever the gradings ystem is followed).
iii) A minimum of eight years of experience of teaching and / or research in an academic/research position equivalent to that of Assistant Professor in a Universtiy, College or Accredited Research Institution/industry with a minimum of seven publications in the peer-reviewed or UGC-listed journals and a total research score of Sevetny five (75) as per the criteria given in Appendix II, Table 2.
ചോദ്യം നമ്പര്‍ 1. യുജിസി പരീക്ഷ പാസ്സാവണമെന്ന് യുജിസി നിഷ്‌കര്‍ഷിക്കുന്ന ആ ഭാഗം ഒന്നു റെഗുലേഷനില്‍ കാണിക്കാമോ? അങ്ങനെ ഒരു നിയമം യുജിസിക്ക് ഇല്ല. താങ്കളുടെ വാട്ട്‌സാപ് യൂനിവേര്‍സിറ്റിയിലെ നിയമമല്ല യുജീസി നിയമം.
ചോദ്യം നമ്പര്‍ 2. കിര്‍ത്താഡ്‌സ് ഗവേഷണകേന്ദ്രമാണ്. കേന്ദ്ര സര്‍ക്കാറില്‍ മിനിസ്റ്റ്‌റി ഒഫ് ട്രൈബല്‍ അഫയേഴ്‌സിലോ കേരള സര്‍ക്കാരിലോ പോയി ഒന്ന് അന്വേഷിച്ചാല്‍ മതി. ഇതൊരു ഗവേഷണ കേന്ദ്രമാണോ? താങ്കളുടെ യൂനിവേഴ്‌സിറ്റിയെപ്പോലെ ഗവേഷണവും പിജിയും കഴിഞ്ഞ ശേഷം കുട്ടികള്‍ക്ക് പിഎസ് സിയില്‍ പോലും ജോലി കിട്ടാതെ വിഷയത്തിനു ഇക്വലന്‍സി ലഭിക്കാന്‍ വീണ്ടും 10 പേപ്പര്‍ പരീക്ഷയെഴുതിക്കേണ്ടി വരുന്നത് ഇടയ്‌ക്കൊക്കെ ഓര്‍ക്കണം. അതു പോലെയല്ല കിര്‍ത്താഡ്‌സ്. ഞങ്ങളുടെ ഗവേഷണഫലമായി ഭരണഘടനയില്‍ ഭേദഗതി വരുത്തുന്ന കലാപരിപാടിയാണ് നടക്കുന്നത്. അതായത് രാഷ്ട്രപതിക്ക്, ഗവര്‍ണറിനു ആവശ്യമായ സമുദായ നിര്‍ണയഗവേഷണങ്ങളാണ് നടക്കുന്നത് എന്നര്‍ത്ഥം. ചുരുക്കത്തില്‍ കിര്‍ത്താഡ്‌സ് മലയാള സര്‍വകലാശാലയ്ക്ക് ഒരു ഗവേഷണകേന്ദ്രമായിട്ട് തോന്നുകയില്ല. കാരണം നിങ്ങള്‍ക്ക് ഗവേഷണമോ എമ്പിരിസിസമോ അത്രകണ്ട് അറിയുവാന്‍ സാധ്യതയില്ല. വൈലോപ്പിള്ളി കവിതയിലെ കാക്ക, വള്ളത്തോളിന്റെ തോള്‍, ടി പദ്മനാഭന്റെ കഥയിലെ മുരിങ്ങാക്കായ, മോഹിനിയാട്ടം പഠിച്ചാല്‍ മലയാള വ്യാകരണം നന്നാകും എന്നീ വിഷയങ്ങളെടുത്ത് ഗവേഷണത്തെ തന്നെ അശ്ലീലകരമാക്കുന്ന അക്കാദമിക മണ്ഡലത്തിന്റെ പ്രതിനിധികളില്‍ നിന്നും കൂടുതലൊന്നും അക്കാദമിക ലോകം പ്രതീക്ഷിക്കുന്നില്ല. കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയുടെ ഗവേഷണകേന്ദ്രം തന്നെയാണ് കിര്‍ത്താഡ്‌സ്. കണ്ണൂരിലേക്ക് നരവംശശാസ്ത്ര പിജി വകുപ്പ് പോയതിനാല്‍ 2018 റെഗുലേഷന്‍ പ്രകാരം ചില പുതുക്കലുകള്‍ ആവശ്യമായി എന്നു മാത്രം. ഇത്രയൊക്കെ താങ്കള്‍ക്ക് അറിഞ്ഞിട്ടും ഭരണഘടന ഭേദഗതി പോലും നടത്താന്‍ പ്രാപ്തമായ ഗവേഷണം നടത്തുന്നു എന്നു താങ്കള്‍ക്ക് ബോധ്യമായില്ലേ?
ഇനി ഹൈപ്പോതെറ്റിക്കലി എനിക്ക് യോഗ്യതയില്ലെന്ന് ശശി നിങ്ങള്‍ പറഞ്ഞ വാദം ഞാന്‍ അംഗീകരിക്കാം. അങ്ങനെയെങ്കില്‍ എന്തിനാണ് എന്നെ സ്‌ക്രീന്‍ ചെയ്തത്?. സ്‌ക്രീനിങില്‍ തന്നെ പുറത്താക്കാമല്ലോ? അപ്പോള്‍ യുജിസി റെഗുലെഷന്‍ പ്രകാരം ഞാന്‍ യോഗ്യയാണെന്ന് സാരം. പിന്നെ ഞഞ്ഞ പിഞ്ഞാ പറയരുത്. ഏത് ഉത്തരവ്? ഏത് ഖണ്ഡികയൊക്കെയാണ് സോഷ്യോളജിയില്‍ എനിക്ക് യോഗ്യതയില്ലെന്ന താങ്കളുടെ വാദത്തിനാധാരം. എങ്കില്‍ പരസ്യമായിത്തന്നെ അത് ഇടണം എന്ന് അഭ്യര്‍ത്ഥിക്കുന്നു.
ക്രിയേറ്റിവ് റൈറ്റിങ്, ട്രാന്‍സ് ലേഷന്‍ സ്റ്റഡീസ് എന്നിവയില്‍ യുജിസി നെറ്റ് എക്‌സാം പാസായ ഉദ്യോഗാര്‍ത്ഥികള്‍ തന്നെയാണോ അവിടെ ജോലി ചെയ്യുന്നത്? ക്രിയേറ്റിവ് റൈറ്റിങ് എന്നത്, എംഎ മലയാളംകാര്‍ക്ക് ചെയ്യാന്‍ കഴിയുന്ന സാങ്കേതിക സംഗതിയാണോ?. വിവര്‍ത്തനപഠനവും എംഎ മലയാളംകാര്‍ക്ക് മാത്രമേ കഴിയുമായിരുന്നുള്ളോ?. നിങ്ങള്‍ നോട്ടിഫിക്കേഷനില്‍ അത് വിശദീകരിക്കുന്ന ഭാഗം ഒന്ന് വെളിപ്പെടുത്തുമോ?. പിന്നെ ശശിസ്സാറേ എനിക്ക് സാഹിത്യരചനയില്‍ യാതൊരു കഴിവുമില്ല, ഞാന്‍ യോഗ്യയേ അല്ല എന്ന വാദം ഞാന്‍ അംഗീകരിക്കുന്നു. സാറ് ഇങ്ങനെ പറഞ്ഞ് പ്രചരിപ്പിച്ച് എന്റെ എളിയ സാഹിത്യ ജീവിതം തകര്‍ക്കരുതേയെന്നു കാലുപിടിച്ച് യാചിക്കുകയാണ് ഞാന്‍. ബ്ലീസ്സ്..
മലയാള സര്‍വകലാശാലയിലെ വിജ്ഞാപനങ്ങളും സംവരണതത്വങ്ങളും താങ്കളുടെ ഉല്ലംഘനങ്ങളും
2013 ലാണ് സര്‍വകലാശാല ആരംഭിച്ചത്. അതേ വര്‍ഷം തന്നെയാണ് GO (Rt) 147/2013 H.Edn dated 11.06.2013
ഉത്തരവ് പ്രകാരം Etxract of Chapter III Teachers of the Universtiy എന്ന ശീര്‍ഷകത്തിലുള്ള First Statute സര്‍ക്കാര്‍ അംഗീകരിച്ചത്. അധ്യാപകനിയമനത്തില്‍ പാലിക്കേണ്ട മാനദണ്ഡങ്ങളാണ് ഇതില്‍ ഉള്‍ക്കൊള്ളിച്ചത്. പ്രസ്തുത സ്റ്റാറ്റിയൂട്ടില്‍ സംവരണസംബന്ധമായി താഴെ പറയുന്ന പരാമര്‍ശമാണ് ഉള്ളത്.
സംവരണത്തിന് മൂന്ന് യൂനിറ്റ് ഉണ്ടാകും. അവ താഴെ പറയും വിധമാകും.
(എ) എല്ലാ വകുപ്പുകളിലെയും അസിസ്റ്റന്റ് പ്രഫസര്‍ തസ്തികകള്‍ മൊത്തമായി ഒരു യൂനിറ്റ്
(ബി) എല്ലാ വകുപ്പുകളിലെയും അസോഷ്യേറ്റ് പ്രഫസര്‍ തസ്തികകള്‍ മൊത്തമായി ഒരു യൂനിറ്റ്
(സി) എല്ലാ വകുപ്പുകളിലെയും പ്രഫസര്‍ തസ്തികകള്‍ മൊത്തമായി ഒരു യൂനിറ്റ്
ആക്ടിലെയും തസ്തികകള്‍ അനുവദിച്ച സര്‍ക്കാര്‍ ഉത്തരവുകളിലെയും വകുപ്പുകളുടെ ക്രമം തന്നെയാണ് തസ്തികകളുടെ ക്രമസംഖ്യ നിശ്ചയിക്കുന്നതിനും യൂനിവേഴ്‌സിറ്റി സ്വീകരിച്ചത്. ഈ ക്രമം പിന്നീട് സര്‍വകലാശാല തന്നെ ഒരു ആഭ്യന്തര ഉത്തരവിലൂടെ സ്പഷ്ടീകരിക്കുകയും ചെയ്തിരുന്നു. (appendix 1)
https://drive.google.com/file/d/1Tkxaaiqbgrx14_I6d0KgdFeoZFPAL5d9/view?usp=sharing
ഒന്നാം വിജ്ഞാപനവും നിയമനവും (2013)
ഇങ്ങനെ കൃത്യമായി ക്രമം നിശ്ചയിച്ച് സംസ്ഥാന സര്‍ക്കാറിന്റെ സംവരണ റൂസ്റ്റര്‍ കൃത്യമായി പാലിച്ചാണ് 2013 ലെ ആദ്യനിയമനം നടന്നത്. ഇക്കാര്യം 2013 ലെ റാങ്ക് ലിസ്റ്റില്‍ നിന്നും അതോടൊപ്പം പ്രസിദ്ധീകരിച്ച സംവരണക്രമത്തില്‍ നിന്നും വ്യക്തമാണ്. (appendix 2) (https://drive.google.com/file/d/1i6kYFkHq23hN_yG-hmDaLxakD0maq4UL/view?usp=sharing ) അന്ന് മെറിറ്റ് കൂടുതലുള്ള അര്‍ഹരെ തഴഞ്ഞെന്ന ആരോപണമുണ്ടായിരുന്നെങ്കിലും സംവരണക്കാര്യത്തില്‍ ആരും തര്‍ക്കം ഉന്നയിച്ചിരുന്നില്ല. ഉണ്ടായ ഓരേയൊരു തര്‍ക്കം താഴെ പറയുന്നതാണ്.
തര്‍ക്കം: സാഹിത്യ ഫാക്കല്‍റ്റിയില്‍ അസോഷ്യേറ്റ് പ്രഫസര്‍ തസ്തികയിലേക്കുള്ള റാങ്ക് പട്ടികയില്‍ ഒന്നാം റാങ്കുകാരി ഡോ. ജി ഉഷാകുമാരിയായിരുന്നു. പ്രസ്തുത തസ്തികയുടെ ക്രമസംഖ്യ 2 (രണ്ട്) ആയതുകൊണ്ട് സംവരണചക്രനിയമപ്രകാരം അത് ഈഴവ/തിയ്യ/ബില്ലവ സമുദായക്കാര്‍ക്കുള്ളതായിരുന്നു. അപേക്ഷയിലെ വിവരങ്ങള്‍ക്കനുസരിച്ച് ഡോ. ജി ഉഷാകുമാരിക്ക് നിയമനോത്തരവ് തയ്യാറാക്കിയെങ്കിലും സര്‍ട്ടിഫിക്കറ്റുകളുടെ സൂക്ഷ്മപരിശോധനാവേളയില്‍ ഡോ. ജി ഉഷാകുമാരി വിശ്വകര്‍മസമുദായക്കാരിയാണെന്ന് കണ്ടു. അതിനാല്‍ അവരെ ജോലിക്ക് ചേരാനനുവദിക്കാതെ തിരിച്ചയച്ചു. ഒന്നാം റാങ്കുകാരിയായിട്ടും തനിക്ക് നിയമനം ലഭിച്ചില്ലെന്ന് കാണിച്ച് ഉഷാകുമാരി റിട്ട് ഫയല്‍ ചെയ്ത് ആ തസ്തികയിലേക്കുള്ള നിയമനത്തിന് സ്‌റ്റേ വാങ്ങിച്ചു. ഈ കേസ് ഇപ്പോഴും കോടതിയില്‍ പരിഗണനയിലാണ്. (WP (C) 2354/2014Filing Date: 22-01-2014)
ഒന്നാം നിയമനത്തിലെ സംവരണക്രമം
വിജ്ഞാപനം ചെയ്ത തസ്തികകളുടെ എണ്ണം
അസിസ്റ്റന്റ് പ്രഫസര്‍ 15
അസോസിയേറ്റ് പ്രഫസര്‍ 4
പ്രഫസര്‍ 3
(പട്ടിക 1 പരിശോധിക്കുക https://docs.google.com/document/d/1UWxzga8NtI2UNHkIWCYkn8Nz20b9UoYdW2vXy0xZH_g/edit?usp=sharing )
രണ്ടാം വിജ്ഞാപനവും നിയമനവും (2014)
2013 ലെ നിയമനപ്രക്രിയയില്‍ യോഗ്യരായ അപേക്ഷകരില്ലാതിരുന്നതിനാല്‍ ഒഴിഞ്ഞുകിടന്ന തസ്തികകളിലേക്ക് (തര്‍ക്കത്തിലുള്ള സാഹിത്യ ഫാക്കല്‍റ്റിയില്‍ അസോഷ്യേറ്റ് പ്രഫസര്‍ തസ്തികയൊഴികെ) വീണ്ടും വിജ്ഞാപനം പുറപ്പെടുവിച്ചു. നേരത്തെ ക്രമസംഖ്യപ്രകാരം സംവരണ ചക്രമനുസരിച്ച് നിശ്ചയിച്ച സാമുദായിക സംവരണ വിവരങ്ങള്‍ ചേര്‍ത്തുതന്നെയാണ് വിജ്ഞാപനം ഇറക്കിയത്. അവ താഴെ പറയുന്നവയായിരുന്നു.
അസോഷ്യേറ്റ് പ്രഫസര്‍ (ഭാഷാശാസ്ത്രം), ഓപണ്‍
പ്രഫസര്‍ (സാഹിത്യം) ഈഴവ,
പ്രഫസര്‍ (സംസ്‌കാര പൈതൃകം) ഓപണ്‍
അസോഷ്യേറ്റ് പ്രഫസര്‍ (മാധ്യമപഠനം) എസ്.സി
മേല്‍ തസ്തികയില്‍ പ്രഫസര്‍ (സംസ്‌കാര പൈതൃകം) ഓപണ്‍ എന്ന തസ്തികയിലേക്ക് മാത്രം നിയമനം നടന്നു. ഡോ. കെ എം ഭരതനാണ് നിയമനം നേടിയത്. മറ്റുള്ളവയില്‍ യോഗ്യരായ അപേക്ഷകര്‍ ഉണ്ടായിരുന്നില്ല. പട്ടിക 2 പരിശോധിക്കുക https://docs.google.com/document/d/1JopojtwMrRZyRlIIq3xK3wVQEBI2pNxvicwZ2Yq2Dr8/edit?usp=sharing
നാലാം വിജ്ഞാപനവും നിയമനവും (2016)
2015 ല്‍ പുതുതായി ചില ഫാക്കല്‍റ്റികളും അവയ്ക്കുകീഴില്‍ പുതിയ ചില പിജി കോഴ്‌സുകളും ആരംഭിച്ചിരുന്നു. ഇവയിലേക്കായി സര്‍ക്കാര്‍ 2016ല്‍ 10 (പത്ത്) പുതിയ അസി. പ്രഫസര്‍ തസ്തികയും അന്ന് നിലവിലുണ്ടായിരുന്ന എല്ലാ ഫാക്കല്‍റ്റികളിലേക്കുമായി 6 (ആറ്) അസോഷ്യേറ്റ് പ്രഫസര്‍ തസ്തികകളും മാധ്യമ ഫാക്കല്‍റ്റിയിലും പുതുതായി രൂപീകരിച്ച സാമൂഹികശാസ്ത്ര ഫാക്കല്‍റ്റിയിലും ഓരോ പ്രഫസര്‍ തസ്തികയും (ആകെ രണ്ട്) അനുവദിച്ചു. ഈ 17 ഒഴിവുകള്‍ക്കു പുറമെ കഴിഞ്ഞ മൂന്ന് വിജ്ഞാപനത്തിനു ശേഷവും ഒഴിഞ്ഞുകിടന്ന അസോഷ്യേറ്റ് പ്രഫസര്‍ (ഭാഷാശാസ്ത്രം) ഓപണ്‍, അസോഷ്യേറ്റ് പ്രഫസര്‍ (മാധ്യമപഠനം) എസ്.സി എന്നീ തസ്തികകളിലേയ്ക്കും സംസ്‌കാര പൈതൃകത്തില്‍ അസോഷ്യേറ്റ് പ്രഫസറായിരുന്ന ഡോ. കെ എം ഭരതന്‍ പ്രഫസറായി നിയമനം നേടിയപ്പോള്‍ വന്ന അസോഷ്യേറ്റ് പ്രഫസര്‍ (സംസ്‌കാര പൈതൃകം) ഒഴിവിലേക്കുമായിരുന്നു 2016 ല്‍ അപേക്ഷ ക്ഷണിച്ചത്. നേരത്തേ നിശ്ചയിച്ച സംവരണത്തില്‍ യാതൊരു മാറ്റവും വരുത്തിയില്ല. പുതിയ തസ്തികകള്‍ അനുവദിക്കുന്നതിനു മുമ്പ് ഒഴിവുവന്ന അസോഷ്യേറ്റ് പ്രഫസര്‍ (സംസ്‌കാരപൈതൃകം) തസ്തിക ആ കേഡറില്‍ അഞ്ചാമത്തെതായതിനാല്‍ സംവരണചക്രപ്രകാരം ഓപണ്‍ തസ്തികയായി കണക്കാക്കി. പുതുതായനുവദിച്ച തസ്തികകളില്‍ അനുവദിച്ച ഉത്തരവിലെ ക്രമവും സര്‍വകലാശാല നിശ്ചയിച്ച ഫാക്കല്‍റ്റി ക്രമവും പാലിച്ച് സംവരണചക്രപ്രകാരം സംവരണവിഭാഗം നിശ്ചയിച്ചു. മുന്‍വര്‍ഷങ്ങളിലെപ്പോലെ ആയത് സ്പഷ്ടമാക്കിക്കൊണ്ടു തന്നെയാണ് വിജ്ഞാപനം ഇറക്കിയതും. (appendix 3)
https://drive.google.com/file/d/1Bz4tMy__E9Y-tp7QopjUXOrDDC0bAZIA/view?usp=sharing
പട്ടിക 4 വിശദമായി വായിക്കുക https://docs.google.com/document/d/1Rj9vKETipLTj1h1ayIUWHpTfC17lLSCri4m8WN97ZTk/edit?usp=sharing
അഞ്ചാം വിജ്ഞാപനവും നിയമനവും (2021)
2016 ലെ വിജ്ഞാപനത്തിന് ശേഷം അസി. പ്രഫസര്‍ തസ്തികയില്‍ മൂന്ന് ഒഴിവാണ് ഉണ്ടായത്.
1. മാധ്യമപഠനത്തിലെ ലാല്‍മോഹന്‍ കേരള സര്‍വകലാശാലയിലേക്ക് പോയ ഒഴിവ് (സംവരണ ക്രമ നമ്പര്‍ 27 ഓപ്പണ്‍)
2. സാഹിത്യപഠനത്തിലെ രാധാകൃഷ്ണന്‍ 2017 ഏപ്രിലില്‍ അസോഷ്യേറ്റ് പ്രഫസറായപ്പോള്‍ ഉണ്ടായ ഒഴിവ് (സംവരണ ക്രമ നമ്പര്‍ 28 ഇ.ടി.ബി)
3. ഭാഷാശാസ്ത്രത്തില്‍ സെയ്തലവി 2017 മെയില്‍ അസോഷ്യേറ്റ് പ്രഫസറായപ്പോള്‍ ഉണ്ടായ ഒഴിവ് (സംവരണ ക്രമ നമ്പര്‍ 29 ഓപണ്‍)
മേല്‍പ്പറഞ്ഞ തസ്തികളില്‍ ഒന്നാമത്തെതും മൂന്നാമത്തെതും വിസിയു 117/2015/വി.സി തിയതി 22122020 (appendix 4) എന്ന ഉത്തരവിലൂടെ യഥാക്രമം ചലചിത്രപഠനത്തിലേക്കും പരിസ്ഥിതിപഠനത്തിലേക്കും മാറ്റി. അടിയന്തര സാഹചര്യത്തില്‍ മാറ്റുന്നു എന്നല്ലാതെ സാഹചര്യമെന്തെന്ന് ആ ഉത്തരവില്‍ വ്യക്തമായിരുന്നില്ല. തന്റെ സവിശേഷ അധികാരമുപയോഗിച്ച് മാറ്റുന്നുവെന്ന് സൂചിപ്പിച്ചിട്ടുമുണ്ട്. വൈസ് ചന്‍സിലര്‍ സംവരണത്തെ അകാരണമായി ഉല്ലംഘിക്കുകയും മാറ്റി മറിക്കുകയും ചെയ്യുന്നതിനെയാണല്ലോ ഞങ്ങള്‍ വിമര്‍ശിക്കുന്നത്. ഇതനുസരിച്ച് പുനക്രമീകരിച്ച താഴെ പറയുന്ന അസി. പ്രഫസര്‍ തസ്തികകളാണ് 2021ല്‍ വിജ്ഞാപനം നിയമനം നടത്തിയത്. (appendix 5)
https://drive.google.com/file/d/1ybBR-mk3a8hbxs-1-tHwbnBRJVUuS5fz/view?usp=sharing
I. അസി. പ്രഫസര്‍ നിയമനം (appendix 6) https://drive.google.com/file/d/1mvC0RBUNEhXvmIQGoGfydsWarWl-Gc3o/view?usp=sharing
1. ചലചിത്രപഠനം (മാധ്യമപഠനത്തില്‍ നിന്ന് മാറ്റിയത്, സംവരണ ക്രമ നമ്പര്‍ 27 ഓhണ്‍).
ഈ തസ്തികയില്‍ ഇപ്പോള്‍ നിയമനം നല്‍കിയത് മുന്നാക്കത്തിലെ പിന്നാക്കത്തില്‍ പെടുത്തിയ ആള്‍ക്കാണ്. ഇയാളുടെ പി.ജി താരതമ്യസാഹിത്യത്തിലാണ്. ടിയാരിയുടെ EWS സംവരണസര്‍ട്ടിഫിക്കറ്റ് വ്യാജമാണ് എന്ന് പരാതിയുയര്‍ന്നിട്ടുണ്ട്. 3,80,000 രൂപയോളം ടിയാരി മാത്രം ഫെലോഷിപ്പ് കൈപ്പറ്റിയതായി അറിയാന്‍ കഴിഞ്ഞു. ഫിലോസഫിയിലെ പ്രഫസറായ ഗോപിനാഥിനെ ഈ ഉദ്യോഗാര്‍ത്ഥിയുടെ അയോഗ്യനായ ഗൈഡിനെ വി സി ഇന്റെര്‍വ്യൂ ബോര്‍ഡില്‍ ഉള്‍പ്പെടുത്തിയതും മന:പൂര്‍വ്വം തന്നെ.
ചോദ്യങ്ങള്‍
എ. 27 എങ്ങനെയാണ് EWS സംവരണം ആകുക?
ബി. ഈ നിയമനം നടന്ന ശേഷമാണ് EWS പട്ടിക സര്‍ക്കാര്‍ പ്രസിദ്ധീകരിച്ചത്. അപ്പോള്‍ ഈ നിയമനം എങ്ങനെ സാധുവാകും?
സി. തസ്തികയും ക്രമവും നിശ്ചിതമായിരിക്കെ എന്തുകൊണ്ട് യഥാര്‍ത്ഥ സംവരണക്രമം മറച്ചുവച്ചു.
ഡി. ഒഴിവുവന്ന മുറ സംവരണമുറയായി എന്തുകൊണ്ട് പരിഗണിച്ചില്ല.
ഇ. വിഷയ വിദഗ്ദനായി ഗൈഡിനെ വച്ച് ഒന്നാംറാങ്ക് കൊടുക്കുന്നത് അഴിമതിയല്ലേ?
എഫ്. വിഷയവുമായി യാതൊരു ബന്ധവുമില്ലാത്ത അയോഗ്യനായ വിഷയ വിദഗ്ദനെ എന്തിനു വച്ചു.
2. സാഹിത്യപഠനം (രാധാകൃഷ്ണന്‍ പോയ ഒഴിവ്, (സംവരണ ക്രമ നമ്പര്‍ 28 ഇ.ടി.ബി)
ഈ തസ്തികയില്‍ ഇപ്പോള്‍ നിയമനം നല്‍കിയത് ഓപണ്‍ കാറ്റഗറിയില്‍ ഉള്‍പ്പെട്ട വ്യക്തിക്കാണ്.
ഇയാളാവട്ടെ ഡോ. അനിലിന്റെ തന്നെ കീഴിലുണ്ടായിരുന്ന ഗവേഷക വിദ്യാര്‍ഥിനിയാണ്.
വിഷയ വിദഗ്ദനാക്കിയ വിസിയുടെ ഉദ്ദേശം തന്നെ പിന്‍ വാതിലിലൂടേ ശുഭയെ ഉള്‍പ്പെടുത്തലാണ്.
തമാശയെന്താണെന്നു വച്ചാല്‍ വിജ്ഞാപനത്തില്‍ സാഹിത്യപഠനത്തിന്റെ മുന്‍ഗണനായോഗ്യതയാക്കി നിശ്ചയിച്ചത് കേരളീയകലയിലെ പരിചയമാണ്. ഇത് ഇയാള്‍ക്ക് വേണ്ടിയാണെന്നും നേരത്തേ തന്നെ ആരോപണമുണ്ട്.
സ്വന്തം വിദ്യാര്‍ത്ഥിനിയുടെ യോഗ്യതകള്‍, ഗവേഷണ മേഖലകള്‍ അറിഞ്ഞതിനു ശേഷം അത് വച്ച് വിജ്ഞാപനം തയ്യാറാക്കുകയായിരുന്നു വീസി. എന്തായാലും മലയാള വ്യാകരണം പഠിപ്പിക്കാന്‍ ഓട്ടന്തുള്ളല്‍ വിഷയവൈദഗ്ദ്യവും മോഹിനിയാട്ടവും എങ്ങനെ പ്രയോജനകരമാകുമോ എന്തോ?
ചോദ്യങ്ങള്‍
എ. 28 എങ്ങനെയാണ് ഓപെണ്‍ ആകുക. ETB സംവരണം എന്ത് നിയമം വച്ച് എങ്ങെനെ ഉല്ലംഘിക്കും? എന്തുകൊണ്ട് ഈഴവയെ പരിഗണിച്ചില്ല.
ബി. തസ്തികയും ക്രമവും നിശ്ചിതമായിരിക്കെ എന്തുകൊണ്ട് യഥാര്‍ത്ഥ സംവരണക്രമം മറച്ചുവച്ചു.
സി. ഒഴിവുവന്ന മുറ സംവരണമുറയായി എന്തുകൊണ്ട് പരിഗണിച്ചില്ല.
ഡി. എന്തിനാണ് കലാഭ്യാസനവും കലാപഠനവുമില്ലാത്ത സാഹിത്യ ഫാക്കല്‍റ്റിയില്‍ കേരളീയകലയെന്ന മുന്‍ഗണനായോഗ്യത നിശ്ചയിച്ചത്.
എഫ്. വിഷയവിദഗ്ധനായി താങ്കള്‍ തന്നെയിരിക്കെ യോഗ്യതയില്ലാത്ത ശിഷ്യയ്ക്ക് ഒന്നാറാങ്ക് കൊടുക്കുന്നത് അഴിമതിയല്ലേ?
3. പരിസ്ഥിതിപഠനം(ഭാഷാശാസ്ത്രത്തില്‍ സെയ്തലവി പോയ ഒഴിവ് മാറ്റിയത്, സംവരണ ക്രമ നമ്പര്‍ 29 ഓപ്പണ്‍)
ഒന്നാം റാങ്കുകാരിയായി പൊതുവിഭാഗത്തില്‍ പെടുന്ന റോഷ്‌നി നിലനില്‍ക്കെ രണ്ടാം റാങ്കുകാരനായ ഈഴവ വിഭാഗത്തില്‍പ്പെടുന്ന അരുണ്‍ ബാബുവിനാണ് നിയമനം നല്‍കിയത്.
ചോദ്യങ്ങള്‍
എ. എന്തുകൊണ്ട് ഒന്നാം റാങ്കുകാരിയെ പരിഗണിച്ചില്ല.
ബി. തസ്തികയും ക്രമവും നിശ്ചിതമായിരിക്കെ എന്തുകൊണ്ട് യഥാര്‍ത്ഥ സംവരണക്രമം മറച്ചുവച്ചു.
സി. ഒഴിവുവന്ന മുറ സംവരണമുറയായി എന്തുകൊണ്ട് പരിഗണിച്ചില്ല.
II. അസോഷ്യേറ്റ് പ്രഫസര്‍ നിയമനം (appendix 7)
https://drive.google.com/file/d/1B_1GU8KsGIx_IKj_fyGDRlXlRXzan5TH/view?usp=sharing
പട്ടിക 4ലെ ഒഴിവുകള്‍ പരിശോധിക്കുക. അത് പ്രകാരമുള്ള ഒഴിവുകള്‍
1. സാഹിത്യം (സംവരണ ക്രമ നമ്പര്‍ 2 ഈഴവ, കോടതിയില്‍ തര്‍ക്കത്തില്‍)
സാഹിത്യരചനയില്‍ എസ്.സി വിഭാഗത്തില്‍പ്പെടുന്ന ബാബുരാജിനാണ് നിയമനം നല്‍കിയത്. ക്രമപ്രകാരം പട്ടികജാതി സംവരണം മാധ്യമപഠനത്തിലാണ്. ഇത് മുമ്പ് മൂന്ന് തവണ പട്ടികജാതി എന്ന് പറഞ്ഞ് തന്നെ വിജ്ഞാപനം ചെയ്തതുമാണ്. മാധ്യമപഠനത്തിലെ തസ്തിക ഓhണ്‍ വിഭാഗത്തിലേക്ക് മാറ്റി അവിടെയുള്ള യൂനിയന്‍ നേതാവായ ഒരു അധ്യാപകനെ അടുത്ത വര്‍ഷം നിയമിക്കാന്‍ നീക്കമുണ്ടെന്ന് പലരും സംശയിക്കുന്നു.
2. മാധ്യമപഠനം (സംവരണ ക്രമ നമ്പര്‍ 4 എസ്.സി)
ആരെയും റാങ്ക് ചെയ്തിട്ടില്ല
3. ഭാഷാശാസ്ത്രം (സംവരണ ക്രമ നമ്പര്‍ 6 മുസ് ലിം, പുനര്‍വിജ്ഞാപനം ചെയ്തില്ല. ഈ തസ്തിക മറ്റെങ്ങോട്ടും മാറ്റിയതായി സ്പഷ്ടീകരിച്ചിട്ടില്ല. വിസിയുടെ 117/2015/വി.സി തിയതി 22122020 എന്ന ഉത്തരവില്‍ തദ്ദേശവികസന പഠനത്തില്‍ ഒരു അസോഷ്യേറ്റ് പ്രഫസര്‍ തസ്തിക പുതുതായി ഉള്‍പ്പെടുത്തിയതായി കാണുന്നു. അത് ഭാഷാശാസ്ത്രത്തില്‍ നിന്ന് മാറ്റിയതാണോ എന്ന് വ്യക്തമല്ല. മാറ്റിയെന്ന് ഊഹിക്കാനേ നിര്‍വാഹമുള്ളൂ )
ഭാഷാശാസ്ത്രത്തില്‍ നിന്ന് മാറ്റിയ പോസ്റ്റാണെങ്കിള്‍ ഇത് മുസ് ലിം ആവേണ്ടതാണ്. പക്ഷേ, ഇവിടെ മുന്നാക്കക്കാരിയായ ഓപണ്‍ വിഭാഗത്തിനാണ് നിയമനം നല്‍കിയിരിക്കുന്നത്. (appendix 8)
https://drive.google.com/file/d/1_BdeoNKJpw8Hxd3yAeKHkRxMmy2Updk8/view?usp=sharing
4. ചരിത്രം (സംവരണ ക്രമ നമ്പര്‍ 8 എല്‍.സി)
റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചിട്ടില്ല.
5. ചലചിത്രപഠനം (സംവരണ ക്രമ നമ്പര്‍ 9 ഓപ്പണ്‍)
ആരെയും റാങ്ക് ചെയ്തിട്ടില്ല
6. പരിസ്ഥിതിപഠനം (സംവരണ ക്രമ നമ്പര്‍ 10 ഓ.ബി.സി)
ആരെയും റാങ്ക് ചെയ്തിട്ടില്ല
7. സോഷ്യോളജി (സംവരണ ക്രമ നമ്പര്‍ 11 ഓപ്പണ്‍)
ഓപ്പണ്‍ കാറ്റഗറിയില്‍ തന്നെയാണ് നിയമനം നല്‍കിയത്.
III. പ്രഫസര്‍ നിയമനം (appendix 9)
https://drive.google.com/file/d/1Qiqyjk2ESyY7vHbtBBWIgkmTndXWns_d/view?usp=sharing
പട്ടിക 4 ലെ ഒഴിവുകള്‍ പരിശോധിക്കുക. അത് പ്രകാരമുള്ള ഒഴിവുകള്‍
1. മാധ്യമപഠനം (സംവരണ ക്രമ നമ്പര്‍ 4 എസ്.സി)
ആരെയും നിയമിച്ചില്ല.
2. സോഷ്യല്‍ സയന്‍സ് (സംവരണ ക്രമ നമ്പര്‍ 5 ഓപ്പണ്‍ ) (appendix 10)
ഈ തസ്തിക എഴുത്തച്ഛന്‍ പഠനസ്‌കൂളിന് മാറ്റി നല്‍കി ഡോ. കെ എം അനിലിനെ നിയമിച്ചു. ഇതിനായി 117/2015/വി.സി തിയതി 22.12.2020 എന്ന ഉത്തരവിലൂടെ എഴുത്തച്ഛന്‍പ ഠനകേന്ദ്രത്തെ സ്‌കൂളാക്കിമാറ്റി. സോഷ്യല്‍ സയന്‍സ് ഫാക്കല്‍റ്റിക്ക് കീഴില്‍ മൂന്ന് പിജി, എംഫില്‍, പിഎച്ച്ഡി കോഴ്‌സുകള്‍ നടക്കുന്നുണ്ട്. എന്നാല്‍ എഴുത്തച്ഛന്‍ പഠനസ്‌കൂളില്‍ നിലവില്‍ ഒരു പിജി കോഴ്‌സ് പോലുമില്ല. കാര്യമായ ഗവേഷണം അവിടെ നടക്കുന്നുമില്ല. സ്വജനപക്ഷപാതം മാത്രമാണ് ഈ നിയമനത്തിന് പിന്നില്‍. സര്‍വകലാശാലയില്‍ അറബി മലയാള പഠനകേന്ദ്രവും ഭാഷാസാങ്കേതിക കേന്ദ്രവും പ്രവര്‍ത്തിക്കുന്നുണ്ട്. അവയിലൊന്നും തസ്തിക അനുവദിക്കാതെയാണ് എഴുത്തച്ഛന്‍ പഠനകേന്ദ്രം സ്‌കൂളാക്കി മാറ്റി തസ്തിക അനുവദിച്ചത്.
മുന്‍ലേഖനങ്ങളില്‍ വിസി വാടകയ്‌ക്കെടുത്ത നാവുകളോട്
' ഇന്റര്‍വ്യൂ ബോര്‍ഡില്‍ ആളെ എടുക്കുന്നത് ഗൈഡിനെ വച്ചിട്ടല്ല. ഉദ്യോഗാര്‍ഥിയെ ഇന്റര്‍വ്യൂ ബോര്‍ഡില്‍ ആരൊക്കെയുണ്ടെന്ന് അറിയിക്കാന്‍ സാധിക്കില്ലല്ലോ? ഏതൊരു ഉദ്യോഗാര്‍ഥിക്കും പിഎച്ച്ഡി ഉണ്ടോയെന്ന് മാത്രമേ നോക്കൂ. അല്ലാതെ അവരുടെ തീസിസ് എടുത്ത് ഗൈഡ് ആരാണെന്ന് നോക്കാന്‍ സാധിക്കില്ല. ജോലി അപേക്ഷയില്‍ ഗൈഡ് ആരാണെന്ന് നമ്മള്‍ ചോദിക്കുന്നുമില്ല. എക്‌സ്‌പേര്‍ട്ടുകള്‍ ആയി വരുന്ന പ്രഫസര്‍മാരോട് അവര്‍ ഗൈഡ് ചെയ്ത പിഎച്ച്ഡികളെക്കുറിച്ചും എംഫിലുകളെക്കുറിച്ചും ചോദിക്കാറുണ്ടെങ്കിലും ആരും അതൊന്നും തരാന്‍ തയ്യാറാവുക തന്നെയില്ല.'
എജ്ജാതി ന്യായം!!! അക്കാദമിക്ക്‌സിനെക്കുറിച്ച് അടിസ്ഥാന ബോധ്യമുള്ള ഒരു മനുഷ്യനും പറയാത്ത ന്യായം തന്നെ. യൂനിവേഴ്‌സിറ്റി ചോദ്യക്കടലാസ് തയ്യാറാക്കുമ്പോള്‍ തന്നെ ബന്ധുക്കളാരും ആ പരീക്ഷയെഴുതുന്നില്ലെന്ന് ഉറപ്പു വരുത്തുന്ന സത്യവാങ് നല്‍കുന്ന ഇടമാണ് യൂനിവേഴ്‌സിറ്റികള്‍. 20ഓ 30ഓ പേരെ സ്‌ക്രീന്‍ ചെയ്ത ശേഷം വിഷയവിദഗ്ധനു അറിയിച്ചാല്‍ അയാള്‍ പറയുമല്ലോ തന്റെ ശിഷ്യനുണ്ടോ ഇല്ലെയോ എന്ന്. ഇനി ഗൈഡ് വന്നുവെന്നിരിക്കട്ടെ. ഇന്റര്‍വ്യൂവിന്റെ സമയത്ത് ഇറങ്ങി മാറിനില്‍ക്കും. ചെയര്‍പേ്‌സണായ വൈസ് ചാന്‍സലാര്‍ പോലും മാറി നില്‍ക്കും. മാര്‍ക്കിടില്ല. അടിസ്ഥാന അക്കാദമിക നൈതികതയാണത്. പിഎ പറഞ്ഞു തന്നു യൂനിവേര്‍സിറ്റി ഭരിക്കുന്ന വൈസ് ചാന്‍സിലര്‍മാര്‍ക്ക് അക്കാദമികമായ അറിവ് കുറവായിരിക്കും. അക്കാദമികതയുടെ ഔന്നിത്യമോ മൂല്യമോ നൈതികതയോ കുറവായിരിക്കും. പക്ഷേ, അത്തരം ആളുകള്‍ക്ക് കുശാഗ്രതയും പക്ഷപാതത്തെ നിവര്‍ത്തിക്കാനുള്ള കുടിലതയും ഉഗ്രമായിരിക്കും.
താങ്കള്‍ അറിഞ്ഞു കൊണ്ട് മനഃപൂര്‍വ്വം തന്നെയാണ് ഇന്റര്‍വ്യൂവിനു ഗൈഡുമാരെ തന്നെ വച്ചത്. തൂക്കു സഭയുടെ സമയമായതിനാല്‍ ഒരു ഭരണകൂടത്തെയും ഭയക്കാതെ താങ്കളത് സാധിച്ചു. ചലച്ചിത്രപഠനം, സോഷ്യോളജി, സാഹിത്യപഠനം എന്നിവയിലെല്ലാം ഉദ്യോഗാര്‍ത്ഥിയുടെ ഗൈഡുമാര്‍ തന്നെ വിഷയ വിദഗ്ധരായി വന്നിരുന്നു. അവരെല്ലാം അവനവന്റെ വിദ്യാര്‍ത്ഥികള്‍ക്ക് മാര്‍ക്കുമിട്ട് അവര്‍ക്കായി പ്രവര്‍ത്തിക്കുകയും ചെയ്തിരുന്നു. ഒന്നും യാദൃശ്ചികമല്ല. പത്തു വിഷയവിദഗ്ധരുടെ പാനലില്‍ നിന്നു ഗൈഡുമാര്‍ മാത്രം പൊന്തി വരുന്നത് അഴിമതിയുടെ മാന്ത്രികകക്കുഴലൂത്ത് കേട്ടാണെന്ന് എല്ലാവര്‍ക്കുമറിയാം.
സംവരണം പട്ടികജാതിക്കാര്‍ക്കുള്ള ഞങ്ങടെ ഔദാര്യം
നിങ്ങള്‍ ഓരോയിടങ്ങളിലായി സംവരണത്തെക്കുറിച്ച് നടത്തിയ നേരിട്ടും അല്ലാതെയുമുള്ള പരാമര്‍ശങ്ങളിലെ ധാര്‍ഷ്ട്യം സംവരണം നിങ്ങളുടെ യൂനിവേഴ്‌സിറ്റിയുടെയും നിങ്ങളുടെയും ഔദാര്യമെന്നതായിരുന്നു. 'ഞങ്ങള്‍ക്ക് വേണമെങ്കില്‍ ഓപണാക്കാമായിരുന്നിട്ടും ഞങ്ങള്‍ ആക്കിയില്ല' എന്നു നിങ്ങള്‍ പച്ചക്ക് പറയുന്നു. കാരണം അതിലൊന്നും സ്വന്തക്കാരില്ല. ഇതാണ് ആവര്‍ത്തിക്കുന്നത്.
ട്രൂക്കോപ്പിയില്‍ വൈസ്ചാന്‍സിലറുടെ പിഎ പറയുന്നു.
'2014ലെ സംസ്ഥാന സര്‍ക്കാരിന്റെ ഒരു നിയമഭേദഗതി അനുസരിച്ച് വേണമെങ്കില്‍ ആദ്യത്തെ മൂന്ന് തസ്തികകള്‍ ഓപണ്‍ മെറിറ്റില്‍ നിയമിക്കാം. അതനുസരിച്ച് ഈ മൂന്ന് തസ്തികകളും ഞങ്ങള്‍ര്ര് വേണമെങ്കില്‍ ഓപണില്‍ കൊണ്ടുവരാമായിരുന്നെങ്കിലും സംവരണ തത്വങ്ങള്‍ പാലിക്കണമെന്നതിനാല്‍ ഞങ്ങള്‍ അത് ചെയ്തില്ല. അതിനാലാണ് പുതിയ തസ്തികകള്‍ വന്നപ്പോഴും മുമ്പ് നടന്ന നിയമനങ്ങളുടെ തുടര്‍ച്ചയായി തന്നെ നിയമനങ്ങള്‍ നടത്തുവാന്‍ ഞങ്ങള്‍ തീരുമാനിച്ചത്. മാത്രമല്ല, സോഷ്യോളജിയില്‍ ഒന്നാം റാങ്ക് കിട്ടിയത് എസ്.സി വിഭാഗത്തില്‍പ്പെട്ടയാള്‍ക്കാണ്. അങ്ങനെ നോക്കിയാല്‍ രണ്ടുപേര്‍ക്ക് സംവരണം കൊടുത്തിരിക്കുകയാണ്. അപ്പോള്‍ പിന്നെ സംവരണം അട്ടിമറിക്കുന്നുവെന്ന വാദത്തിന് എന്ത് അടിസ്ഥാനമാണുള്ളത്?'
താങ്കളുടെ വാക്കില്‍ നിന്നും സംവരണത്തെക്കുറിച്ചോ ഭരണഘടനയെക്കുറിച്ചോ മനുഷ്യര്‍ക്കുള്ള അവകാശങ്ങളെക്കുറിച്ചോ താങ്കള്‍ക്ക് അടിസ്ഥാന വിവരം പോലുമില്ലയെന്നത് വ്യക്തമാണ്. നിങ്ങളുടെ ഔദാര്യത്തില്‍ തോന്നുമ്പോള്‍ കൊണ്ടു വരാനും ഓപണാക്കാനുമുള്ളതല്ല സംവരണം. അത് ഏതെങ്കിലും നാലു ഉദ്യോഗസ്ഥരുടെ തീരുമാനാനുസൃതം മാറ്റുവാന്‍ പാടുള്ളതുമല്ല. മറ്റൊന്ന് സോഷ്യോളജിയില്‍ ഓപണ്‍ കാറ്റഗറിയില്‍ ഒന്നാം സ്ഥാനം വാങ്ങിയ വ്യക്തി ഓപണ്‍ മെറിറ്റിലാണ് വന്നത്. അദ്ദേഹത്തിന്റെ സമുദായം പട്ടികജാതി ആയാല്‍ അതും സംവരണമാകുമെന്ന് താങ്കളോട് പറഞ്ഞതാരാണ്?. പട്ടിക സമുദായാംഗങ്ങള്‍ ഓപണ്‍ കാറ്റഗാറിയില്‍ ഒന്നാമതായി വന്നാലും അംഗീകരിക്കാനാവാത്ത ഒരു ചൊരുക്ക് അകത്ത് ചീയുന്നതു കൊണ്ടാണത്. ജാതീയത, സംവരണ വിരുദ്ധത എന്നാണാ വിഷനാറ്റത്തിന്റെ പേര്. ഇതിനൊക്കെ മറുപടി പറയും മുമ്പ് സംവരണതത്വങ്ങളെക്കുറിച്ചും നിങ്ങളുടെ യൂനിവേഴ്‌സിറ്റി ഇറക്കിയ രേഖകളെക്കുറിച്ചും വായിക്കുവാന്‍, പഠിക്കുവാന്‍ അഭ്യര്‍ത്ഥിക്കുന്നു.
പരസ്യ ഇന്റര്‍വ്യൂ ഞങ്ങള്‍ മലയാളം യൂനിവേഴ്‌സിറ്റിയുടെ മാത്രം പ്രത്യേകത
യൂനിവേഴ്‌സിറ്റി അഭിമുഖങ്ങള്‍ രഹസ്യ സ്വഭാവിയാവണമെന്നു താങ്കള്‍ക്കറിയുമോ?. ഏത് വകുപ്പിലാണ് രജിസ്ട്രാര്‍ ഇന്റര്‍വ്യൂവില്‍ ഇരിക്കുകയും ചോദ്യങ്ങള്‍ ചോദിക്കുകയും ചെയ്തത്? ഞാനിഷ്ടമുള്ളത് ചെയ്യും ഏത് ഉദ്യോഗാര്‍ത്ഥിയുണ്ട് നിങ്ങളെ ചോദ്യ ചെയ്യാനെന്നല്ലേ?. പിഎയും തൂപ്പുകാരനും ഡ്രൈവറും പ്യൂണും എമിരറ്റസ് പ്രഫസറെ അഭിമുഖം ചെയ്യുന്ന കാലം നിങ്ങളെപ്പോലൊരാളുടെ യൂനിവേഴ്‌സിറ്റിയില്‍ വിദൂരമല്ല.
ചില നടുക്കുന്ന യാഥാര്‍ത്ഥ്യങ്ങള്‍
സംവരണം
മലയാള സര്‍വകലാശാലയിലെ സംവരണത്തിന് 2016 വരെ തുടര്‍ന്നു പോന്ന രീതി മാറ്റുവാന്‍ സര്‍ക്കാറോ കോടതിയോ ഉത്തരവിട്ടില്ല. 2016 വരെ തുടര്‍ന്നു പോന്ന രീതി തര്‍ക്കവിഷയമായിട്ടില്ല. സാമൂഹികനീതിയുടെ ലംഘനമായി അതാരും ചൂണ്ടിക്കാട്ടിയിട്ടുമില്ല. നിലവിലുണ്ടായിരുന്ന രീതി മാറ്റി നിയമനസമയം വരെ സംവരണവിവരം മറച്ചുവയ്ക്കാന്‍ അടിസ്ഥാനമാക്കാവുന്ന ഒരു ഉത്തരവും നാളിതുവരെ സര്‍വകലാശാലയില്‍ ഇറങ്ങിയിട്ടില്ല.
വകൂപ്പുതലത്തിലാണ് സംവരണം നിശ്ചയിച്ചതെന്നും പറയാനാകില്ല. വകുപ്പുതലത്തില്‍ ക്രമീകരിച്ചുനോക്കുമ്പോള്‍ നിലവിലുള്ള നിയമനങ്ങള്‍ റൊട്ടേഷന്‍ ക്രമവുമായി പൊരുത്തപ്പെടുന്നില്ല. തസ്തികയുണ്ടായ തിയതിയല്ല സംവരണക്രമത്തിന് പാലിച്ചത്, സ്വജനപക്ഷപാതം. സ്വന്തം ഗൈഡുമാരെ വച്ചാണ് പല ഇന്റര്‍വ്യൂകളും നടത്തിയത്. രഹസ്യസ്വഭാവമുള്ള ഇന്റെര്‍വ്യൂവിനു രജിസ്ട്രാറെ ഇരുത്തി. മിനുട്ട്‌സ് എഴുതുകയല്ലായിരുന്നു രജിസ്ട്രാര്‍ ചോദ്യം ചോദിക്കുകയായിരുന്നു. (വീഡിയോ റെക്കോഡുള്ള വികസന പഠന അഭിമുഖം ഒന്നുകൂടി കണ്ടാലും)
പല ഉദ്യോഗാര്‍ത്ഥികളുടെയും അധ്യാപകരെയും ഇന്റര്‍വ്യൂവിനു കൊണ്ടുവന്നു
ചുരുക്കത്തില്‍, ഒരു നീതിയും മൂല്യവുമില്ലാത്ത ഒരു വൈസ് ചാന്‍സിലര്‍ വിചാരിച്ചാല്‍ ഒരു സര്‍ക്കാര്‍ സ്ഥാപനത്തിലെ ഭരണഘടനാദത്തപരമായ സംവരണാവകാശങ്ങള്‍ മാറ്റിമറിക്കുകയും അട്ടിമറിക്കുകയും ചെയ്യാം. ഒരുത്തരവും ഇല്ലാതെ അധ്യാപക തസ്തികകളുടെ യോഗ്യതകള്‍ നിശ്ചയിക്കാം. മുന്‍ വര്‍ഷങ്ങളിലൊക്കെ ചലച്ചിത്ര പഠനത്തിന് യോഗ്യത എന്തെന്ന് വിജ്ഞാപനത്തില്‍ പറഞ്ഞതാണ്. എന്നാല്‍ ചലച്ചിത്ര പഠനത്തിന് താരതമ്യ സാഹിത്യ പഠനം തത്തുല്യ യോഗ്യത ആണെന്ന് ഇത്തവണ വിജ്ഞാപനത്തില്‍ പോലും പറഞ്ഞിട്ടില്ല.
സാഹിത്യരചനയില്‍ എന്നെ അയോഗ്യയാക്കിയ ആ സംഘം തന്നെയാണിതിനു പിന്നില്‍ എന്നോര്‍ക്കുമ്പോള്‍ ചിരിക്കാതെന്തു ചെയ്യും?
ഇതറിഞ്ഞിരുന്നുവെങ്കില്‍ ഒരുപാട് പേര്‍ അപേക്ഷിക്കാന്‍ ഉണ്ടാകുമായിരുന്നു. ഇതിലൂടെ, വിജ്ഞാപിത യോഗ്യത കൃത്യവും സ്പഷ്ടവുമായിരിക്കണമെന്ന് ഒട്ടേറെ സുപ്രിം കോടതി വിധികളെയാണ് ഡോ. അനില്‍ കുമാര്‍ വി മറികടന്നിരിക്കുന്നത്. അതിനാല്‍ തന്നെ ആ നിയമനം റദ്ദാക്കണമെന്നത് സ്വാഭാവിക നീതിയാണ്.
അതോടൊപ്പം, സര്‍വകലാശാലയെ ഒരൊറ്റ യൂനിറ്റായി കണക്കാക്കി പൂള്‍ ചെയ്യുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് സുപ്രിം കോടതിയും ഹൈക്കോടതിയും വിധിച്ചിരിക്കുകയാണ്. കോടതിയെ സമീപിച്ചാല്‍ കേരള സര്‍വകലാശാലാ വിധി ഒരര്‍ത്ഥത്തില്‍ മലയാളം സര്‍വകലാശാലക്കും ബാധകമാക്കി നിയമനങ്ങള്‍ അസാധുവാക്കാന്‍ വലിയ നിയമ വാദങ്ങളൊന്നും വേണ്ടതില്ല.
ഇതോടെപ്പം, സുപ്രിം കോടതി തള്ളിക്കളഞ്ഞ സാമ്പത്തിക സംവരണം നടപ്പാക്കുക വഴി അമ്പത് ശതമാനം സംവരണം എന്ന പൊതുമാനദണ്ഡവും മറികടന്നിരിക്കുകയാണ്. താങ്കളുടെ റാങ്ക്‌ലിസ്റ്റിന്റെ പ്രത്യേകത നമ്പൂതിരി, നമ്പൂതിരി, നമ്പ്യാര്‍, നായര്‍ പിന്നെയും നമ്പൂതിരി എന്നതാണല്ലോ. തെറ്റായ ഇത്തരം നിയമനങ്ങള്‍ നടത്തിയാല്‍ അത് വഴി നല്‍കുന്ന ശമ്പളം നിയമനാധികാരികളില്‍ നിന്ന് വസൂലാക്കണമെന്നും ഹൈക്കോടതി വിധി വന്നിരിക്കയാണ്. താങ്കളാണ് അനധികൃത നിയമങ്ങള്‍ക്കുത്തരം പറയേണ്ടത്.
ഞാനീപ്പറഞ്ഞ തെളിവുകളും വാദങ്ങളും എന്റെ വകുപ്പിനെ പറ്റിയല്ല മിസ്റ്റര്‍ വീസി. താങ്കളുടെ യൂനിവേഴ്‌സിറ്റിപ്പറ്റിയാണ്. അപകീര്‍ത്തികരമായിപ്പോയി പോയി എന്നു പറയാതെ, വല്ലവരും എഴുതിത്തരുന്ന സാധനങ്ങള്‍ അപ്പടിയേ വായിക്കാതെ, പിഎയെക്കൊണ്ടും അവിടത്തെ സില്‍പന്തികളെക്കൊണ്ടും ഫാലസികളും നുണകളും പറയിക്കാതെ ഞാനെഴുതിയ വിഷയവും നിയമങ്ങളും ഉത്തരവും കടലാസുകളും വായിച്ച് പഠിച്ച് മനസ്സിലാക്കി താങ്കള്‍ വരൂ...
താങ്കളെ ഞങ്ങള്‍ ഉദ്യോഗാര്‍ത്ഥികള്‍ പരസ്യസംവാദത്തിനു ക്ഷണിക്കുന്നു
പിഎയെയും കൂട്ടി വരരുത്. താങ്കള്‍ ഒറ്റയ്ക്ക് വരൂ. പുലര്‍കാലങ്ങളില്‍ മുന്നാക്ക സംവരണത്തിന്റെ മുന്തിരി വള്ളികള്‍ തളിര്‍ത്തോയെന്നു നോക്കാം. പട്ടികജാതി സമുദായങ്ങളുടെ സംവരണം തുലച്ചോയെന്നും ഈഴവ തീയ ബില്ലവ ഉദ്യോഗാര്‍ത്ഥികളൊക്കെ ലിസ്റ്റില്‍ നിന്നും പുറത്തായോ എന്നും നോക്കാം... അവിടെ വച്ച് നിങ്ങള്‍ക്ക് സര്‍ക്കാര്‍ തരും ഞങ്ങളുടെ നീതിയും ന്യായവും തുലച്ചതിന്റെ കൂലി. നോക്കൂ മിസ്റ്റര്‍ വിസി, ഞാന്‍ നിരത്തിയത് തെളിവുകളാണ്. ഓരോ കടലാസിന്റെയും ഉത്തരവുകളുടെയും ലിങ്കുകള്‍ ഒപ്പം നല്‍കിയിട്ടുണ്ട്. നിങ്ങള്‍ പറഞ്ഞ ഓരോന്നും നുണകളാണെന്ന് രേഖകളില്‍ നിന്നും വ്യക്തവുമാണ്.
ഇതെല്ലാം തെറ്റാണെന്ന് തെളിയിക്കൂ താങ്കളോട് ഞാന്‍ പരസ്യമായി തന്നെ മാപ്പ് ചോദിക്കാം.
അല്ലാതെ ജാതിയുടെ പരിപ്പ് വേവിച്ച് കൊണ്ടു വരുന്ന പരിപാടി സംവരണം മൊത്തമായി ഉല്ലംഘിച്ച ശേഷം അതുല്ലംഘിച്ചു എന്നു പറയുന്ന ഞങ്ങളെ നോക്കി നിങ്ങള്‍ മേനോന്‍ എന്നു സര്‍ നെയിം വച്ചില്ലേ? നിങ്ങള്‍ സംവരണത്തെ എതിര്‍ക്കയല്ലെ എന്നൊന്നും വെറുതെ പറഞ്ഞിട്ട് കാര്യമില്ല.
നിങ്ങൾ നിയമങ്ങൾ പഠിച്ചു ഒറ്റയ്ക്ക് വരൂ പ്രിയ വീസീ ◾◾◾◾◾◾◾◾◾◾◾◾◾◾ മലയാളം സർവകലാശാലയിലെ...
Posted by Indu Menon on Monday, 21 June 2021
RELATED STORIES
അല്ലു അര്‍ജുന്റെ വസതിയില്‍ ആക്രമണം; എട്ട് പേര് അറസ്റ്റില്‍
22 Dec 2024 1:42 PM GMTഭര്‍ത്താവില്‍ നിന്ന് 500 കോടി രൂപ ജീവനാംശം തേടി ഭാര്യ; 12 കോടി...
22 Dec 2024 12:05 PM GMTതടവുകാരന്റെ ചെറുമകളെ വീട്ടിലേക്ക് ക്ഷണിച്ചു; ജയിലറെ ചെരുപ്പൂരി തല്ലി...
22 Dec 2024 11:12 AM GMTബംഗ്ലാദേശില്‍ നിന്നുള്ള മുസ്ലിം പൗരന്മാര്ക്ക് ചികില്‍സ...
22 Dec 2024 6:52 AM GMT''രാജ്യം ആരുടെയും തന്തയുടേതല്ല'' പരാമര്‍ശത്തിലെ രാജ്യദ്രോഹക്കേസ്...
22 Dec 2024 4:57 AM GMTമുസ്ലിം യുവാവിനെ ബലമായി ''ഹിന്ദുമതത്തില്‍'' ചേര്‍ത്തു;...
22 Dec 2024 3:43 AM GMT