Women

ഇന്ത്യയിലെ സ്ത്രീകളുടെ സംരക്ഷണത്തിനായി നിരവധി പദ്ധതികളുമായി മെറ്റ

മലയാളമുള്‍പ്പെടെ മറ്റ് 11 ഇന്ത്യ9 ഭാഷകളിലായി സേഫ്റ്റി ഹബ്ബ് ഉള്‍പ്പെടെയുള്ള നിരവധി പദ്ധതികളാണ് മെറ്റ ആവിഷ്‌കരിക്കുന്നത്

ഇന്ത്യയിലെ സ്ത്രീകളുടെ സംരക്ഷണത്തിനായി നിരവധി പദ്ധതികളുമായി മെറ്റ
X

കൊച്ചി: സുരക്ഷിതമായ ഓണ്‍ലൈന്‍ അനുഭവം കെട്ടിപ്പടുക്കുന്നതിന്റെ ഭാഗമായി ഇന്ത്യയിലെ സ്ത്രീകളുടെ സംരക്ഷണത്തിനായി നിരവധി സുരക്ഷാ നടപടികള്‍ ആവിഷ്‌ക്കരിച്ചതായി മെറ്റ.സ്ത്രീകളുടെയും കുട്ടികളുടെയും ഓണ്‍ലൈന്‍ സുരക്ഷ ലക്ഷ്യമിട്ടുള്ള നിരവധി സംരംഭങ്ങള്‍ ഇതിനോടകം മെറ്റ പ്രഖ്യാപിച്ചു കഴിഞ്ഞു.മലയാളമുള്‍പ്പെടെ മറ്റ് 11 ഇന്ത്യന്‍ ഭാഷകളിലുമായി സേഫ്റ്റി ഹബ്ബ് പദ്ധതി ഉള്‍പ്പെടെ നിരവധി പദ്ധതികളാണ് മെറ്റ ആവിഷ്‌കരിക്കുന്നത് . ഇംഗ്ലീഷ് ഇതര ഭാഷകള്‍ സംസാരിക്കുന്നവര്‍ക്ക് വിവരങ്ങള്‍ എളുപ്പത്തില്‍ ആക്‌സസ് ചെയ്യുന്നതില്‍ ഭാഷാ തടസ്സം നേരിടുന്നു. ഇങ്ങനെയുള്ളവര്‍ക്ക് വളരെയേറെ സഹായകരമാണ് ഈ പദ്ധതിയെന്ന് മെറ്റ അധികൃതര്‍ വ്യക്തമാക്കി.

ഇന്ത്യയിലെ കൂടുതല്‍ സ്ത്രീ ഉപയോക്താക്കളെ ഓണ്‍ലൈനില്‍ സുരക്ഷിതമായി നിലനിര്‍ത്താന്‍ ഈ പദ്ധതിയിലൂടെ സാധിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.പോയിന്റ് ഓഫ് വ്യൂ എക്‌സിക്യൂട്ടീവ് എഡിറ്റര്‍ ബി ശാഖ ദത്തയും സെന്റര്‍ ഫോര്‍ സോഷ്യല്‍ റിസര്‍ച്ചിലെ മീഡിയ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍സ് മേധാവി ജ്യോതി വധേരയുമാണ് മെറ്റയുടെ ആഗോള വനിതാ സുരക്ഷാ വിദഗ്ധ ഉപദേശകരിലെ ആദ്യ ഇന്ത്യന്‍ അംഗങ്ങള്‍. കൂടാതെ കണക്ട് ചെയ്യുക, സഹകരിക്കുക, സൃഷ്ടിക്കുക: പാന്‍ഡെമിക് സമയത്ത് സ്ത്രീകളും സോഷ്യല്‍ മീഡിയയും' എന്ന തലക്കെട്ടില്‍ സ്ത്രീകളില്‍ സോഷ്യല്‍ മീഡിയയുടെ സ്വാധീനത്തെക്കുറിച്ചുള്ള ചര്‍ച്ചാ പ്രബന്ധവും മെറ്റ റിലീസ്സ് ചെയ്യും.

Next Story

RELATED STORIES

Share it