Women

തൊഴിലിടം നഷ്ടപ്പെടുകയാണ്, എന്താണൊരു വഴി

ഇന്ത്യയിലും ആനുപാതികമായി കേരളത്തിലും തൊഴില്‍ നഷ്ടപ്പെടുന്നുണ്ട്. പരമ്പരാഗത അസംഘടിത മേഖലയിലുണ്ടായ തൊഴില്‍ തകര്‍ച്ചയും ഐടി മേഖലയും പുതിയ തൊഴില്‍ മേഖലകളും സ്ത്രീകളോടു കാണിക്കുന്ന വിമുഖതയുമാണ് പ്രധാന കാരണം.

തൊഴിലിടം നഷ്ടപ്പെടുകയാണ്, എന്താണൊരു വഴി
X

കേന്ദ്രസര്‍ക്കാരിനു കീഴിലുള്ള തൊഴില്‍ മന്ത്രാലയം പുറത്തുവിട്ട റിപോര്‍ട്ട് പ്രകാരം ഇന്ത്യന്‍ തൊഴില്‍ശക്തിയില്‍ സ്ത്രീതൊഴില്‍ വളരെവേഗം കുറഞ്ഞുവരികയാണെന്നാണ്. കുടുംബത്തില്‍ തൊഴിലെടുക്കുന്ന ഒരു സ്ത്രീ ഉണ്ടെങ്കില്‍ ആ വരുമാനം വലിയ ഏറ്റക്കുറച്ചിലില്ലാതെ കുടുംബത്തിലെത്തും.

അതിനാല്‍ തന്നെ കുടുംബത്തിന്റെ സാമ്പത്തിക ഭദ്രതക്കും അതിലൂടെ മെച്ചപ്പെട്ട സാമൂഹിക നിലനില്‍പ്പിനും ഈ വരുമാനം അടിസ്ഥാനമായി മാറുന്നുണ്ട്. എന്നാല്‍ ആശങ്കപ്പെടുത്തുന്ന തൊഴില്‍ നഷ്ടം ഈ സാമ്പത്തിക സാമൂഹിക ഭദ്രതയെ തകര്‍ക്കുമെന്നതു സത്യം. ഇന്ത്യയിലും ആനുപാതികമായി കേരളത്തിലും തൊഴില്‍ നഷ്ടപ്പെടുന്നുണ്ട്. പരമ്പരാഗത അസംഘടിത മേഖലയിലുണ്ടായ തൊഴില്‍ തകര്‍ച്ചയും ഐടി മേഖലയും പുതിയ തൊഴില്‍ മേഖലകളും സ്ത്രീകളോടു കാണിക്കുന്ന വിമുഖതയുമാണ് പ്രധാന കാരണം.

പരമ്പരാഗത വ്യവസായങ്ങളായ കയര്‍, കശുവണ്ടി, കൈത്തറി തുടങ്ങിയവയില്‍ 90 ശതമാനത്തില്‍ കൂടുതലും സ്ത്രീകളായിരുന്നു. മത്സ്യമേഖലയിലു സ്ത്രീതൊഴിലാളികളുണ്ട്. കയര്‍, കശുവണ്ടി, കൈത്തറി വ്യവസായങ്ങള്‍ ഏതാണ്ട് തകര്‍ന്ന അവസ്ഥയിലാണ്. 4 ലക്ഷത്തില്‍ പരം തൊഴിലാളികള്‍ കയര്‍ വ്യവസായത്തില്‍ ഉണ്ടായിരുന്നത് ഇന്ന് വെറും 25000ത്തില്‍ താഴെയായി. കൈത്തറി മേഖലയില്‍ അസംസ്‌കൃത വസ്തുക്കളുടെ വന്‍ വിലവര്‍ധനവ് കാരണം പ്രാഥമിക സഹകരണ സംഘങ്ങള്‍ അടച്ചുപൂട്ടുകയാണ്. ഇതര സംസ്ഥാനത്തു നിന്നെത്തുന്ന വ്യാജകൈത്തറിയും സുലഭമാണ്.

തുല്യജോലിക്ക് തുല്യവേതനം എന്ന സ്ത്രീ സംഘടനകളുടെ മുദ്രാവാക്യം ഇന്നും നടപ്പായിട്ടില്ല. നിര്‍മ്മാണമേഖലയാവട്ടെ മണല്‍, കരിങ്കല്ല് തുടങ്ങിയവയുടെ ലഭ്യതക്കുറവ് കാരണം സ്തംഭിച്ചിരിക്കുന്നു. വന്‍ തോതില്‍ സ്ത്രീതൊഴില്‍ ഉണ്ടായിരുന്ന ഈ മേഖലയിലേക്ക് ഇതര സംസ്ഥാന തൊഴിലാളികളുടെ കുടിയേറ്റം വന്‍ പ്രത്യാഘാതമാണുണ്ടാക്കിയത്. ഇതിനെല്ലാം ഒരേയൊരു പ്രതിവിധിയേ ഉള്ളൂ. സകലമാന സ്ത്രീ സംഘടനകളും തെരുവിലിറങ്ങി കേന്ദ്രനയങ്ങള്‍ക്കെതിരേ ആഞ്ഞടിക്കുകയെന്നതാണ്. പുരുഷനോടൊപ്പം സ്ത്രീ കൂടി തൊഴിലെടുത്താലേ ഇനിയങ്ങോട്ട് ജീവിക്കാന്‍ കഴിയൂ എന്ന തിരിച്ചറിവാണ് ആദ്യമുണ്ടാവേണ്ടത്.

Next Story

RELATED STORIES

Share it