- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ബുഷ്‌റയുടെ പ്രാര്‍ഥനകള്‍ സഫലമായി ; ഫറൂഖിന് ഇത് രണ്ടാം ജന്മം
കുടലിലേക്കുള്ള രക്തയോട്ടം നിലച്ച് പ്രവര്‍ത്തനരഹിതമായി ജീവഹാനി സംഭവിക്കുന്ന അതീവഗുരുതരനിലയെ അതിജീവിച്ച ഫറൂഖ് യഥാര്‍ഥ പോരാളിയാണെന്ന് ആസ്റ്റര്‍ മെഡ്‌സിറ്റിയിലെ ഡോക്ടര്‍മാര്‍ വ്യക്തമാക്കി.
കൊച്ചി: 'കൈവിട്ടു പോയെന്നുറപ്പിച്ചടുത്ത് നിന്നാണ് ഇക്കയെ ഞങ്ങള്‍ക്ക് തിരിച്ചു തന്നത്. ദൈവത്തിനും ഡോക്ടര്‍മാരോടുമുള്ള നന്ദിയും കടപ്പാടും പറഞ്ഞറിയിക്കാനാവുന്നതല്ല' മുപ്പത്തെട്ടുകാരനായ ഫറൂഖിന്റെ കൈപിടിച്ച് പ്രിയതമ ബുഷ്‌റ പറഞ്ഞു തുടങ്ങി. ചെറുകിട കച്ചവടക്കാരനായ ഫറൂഖ് കൊവിഡ്മുക്തനായതിന് ശേഷം കടുത്ത വയറുറ്വേദനയ്ക്ക് ചികില്‍സ തേടിയാണ് പൊന്നാനിയിലെ സ്വകാര്യ ആശുപത്രിയിലെത്തിയത്.വിദഗ്ദ്ധ പരിശോധന ആവശ്യമാണെന്ന് അറിയിച്ചതിനെ തുടര്‍ന്ന് എടപ്പാളിലെ സ്വകാര്യ ആശുപത്രിയിലേക്കെത്തി. രക്തപരിശോധനകളും, എക്‌സ്‌റേയും പരിശോധിച്ച ഡോക്ടര്‍മാര്‍ ശസ്ത്രക്രിയ നിര്‍ദേശിച്ചുവെങ്കിലും വെന്റിലേറ്റര്‍ സൗകര്യമില്ലാത്തതിനെ തുടര്‍ന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലെത്തി.
അടിയന്തരമായി സിടി സ്‌ക്കാന്‍ പരിശോധന നടത്തിയ ഡോക്ടര്‍മാരാണ് കൊവിഡ് ബാധിച്ചവരില്‍ രക്തയോട്ടം നിലച്ച് കുടല്‍ പ്രവര്‍ത്തനരഹിതമാകുന്ന അതീവഗുരുതരമായ അവസ്ഥയാണ് ഫറൂഖിന്റെതെന്ന് കണ്ടെത്തുന്നത്. രക്തയോട്ടം നിലച്ച് പ്രവര്‍ത്തനരഹിതമായ കുടലിന്റെ ഭാഗം മുറിച്ചു മാറ്റുക എന്നതാണ് പോംവഴിയെന്നും അണുബാധ ബാധിച്ചിട്ടുള്ളതിനാല്‍ തന്നെ വൈകിപ്പിക്കരുതെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. എന്നാല്‍ ഭാരിച്ച ചികില്‍സാ തുക താങ്ങാനാകാത്തത് കൊണ്ട് ശസ്്ത്രക്രിയ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ നടത്താന്‍ തീരുമാനിച്ചു. മേയ്മാസം നടത്തിയ രണ്ട് ശസ്ത്രക്രിയകളിലൂടെ കുടലിന്റെ നല്ലൊരു ഭാഗം മുറിച്ചു മാറ്റിയതിന് ശേഷം രണ്ട് മാസത്തോളം അവിടെ തന്നെ കിടത്തിച്ചികിത്സ തുടരേണ്ടി വന്നു.
ഇതിനിടെ കടുത്ത പനി ബാധിച്ചത് കൂടാതെ കുടലിനകത്തിട്ടിരുന്ന സ്റ്റിച്ച് പൊട്ടകയും ചെയ്തു. സ്ഥിതി ഗുരുതരമായതോടെ വീണ്ടുമൊരു ശസ്ത്രക്രിയ പ്രായോഗികമല്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. അവസാന ശ്രമമെന്ന നിലയ്ക്ക് കൂടുതല്‍ വിദഗദ്ധ ചികിത്സ ലഭിക്കുന്ന ആശുപത്രിയിലേക്ക് മാറ്റിക്കോളൂ എന്ന അറിയിച്ചതിനെ തുടര്‍ന്നാണ് ഫറൂഖ് ആസ്റ്റര്‍ മെഡ്‌സിറ്റിയിലെത്തുന്നത്. ആദ്യത്തെ നാല് ദിവസം ഐസിയുവിലായിരുന്നു. ശസ്ത്രക്രിയ ഒഴിവാക്കിയുള്ള ചികില്‍സാ മാര്‍ഗങ്ങളായിരുന്നു സ്വീകരിച്ചത്. വിദഗ്ദ്ധ ക്രിട്ടിക്കല്‍ കെയര്‍ വിഭാഗം ഡോക്ടര്‍മാരുടെ മേല്‍നോട്ടത്തില്‍ നല്ല പുരോഗതി ഉണ്ടായതിനെ തുടര്‍ന്ന് വാര്‍ഡിലേക്ക് മാറ്റി.
പക്ഷേ ഒരാഴ്ച്ച കഴിഞ്ഞപ്പോള്‍ സ്ഥിതി വീണ്ടും വഷളായി. അതീവഗുരുതര അവസ്ഥയിലായിരുന്നു മൂന്നാമത്തെ ശസ്ത്രക്രിയ ചെയ്യാന്‍ തീരുമാനിച്ചത്. ശസ്ത്രക്രിയ ചെയ്യുന്നതിലെ സങ്കീര്‍ണതകളും, വരുംവരായ്കകളുമെല്ലാം ഡോക്ടര്‍മാര്‍ കൃത്യമായി പറഞ്ഞു തന്നിരുന്നതായി ബുഷ്‌റ പറഞ്ഞു. അവരുടെ കഴിവില്‍ പൂര്‍ണ വിശ്വാസമുള്ളത് കൊണ്ടാണ് വീണ്ടുമൊരു ശസ്ത്രക്രിയയ്ക്ക് ഞങ്ങള്‍ തയ്യാറായതെന്നും ബുഷ്‌റ ചൂണ്ടിക്കാട്ടി. കഴിഞ്ഞ മാസം 16 ന് ശസ്ത്രക്രിയ നടത്തി ശേഷം എട്ട് ദിവസം തീവ്രപരിചരണ വിഭാഗത്തിലായിരുന്നു. ഈ മാസം രണ്ടിനാണ് ഡിസ്ചാര്‍ജ് ചെയ്തത്. ഇപ്പോള്‍ ഭക്ഷണം കഴിച്ചു തുടങ്ങി, നടക്കാനും സംസാരിക്കാനും ഒന്നും ബുദ്ധിമുട്ടില്ലയെന്നും നിറഞ്ഞ സന്തോഷത്തോടെ ബുഷ്‌റ പറഞ്ഞു നിര്‍ത്തുമ്പോള്‍ ഫറൂഖിന്റെ ചുണ്ടിലും ചിരി പടര്‍ന്നു. രണ്ടു കുട്ടികളുടെ മാതാപിതാക്കളാണ് ഇരുവരും.
കടുത്ത അണുബാധയും, കുറഞ്ഞ രക്തസമ്മര്‍ദ്ദവും കൂടാതെ വെന്റിലേറ്റര്‍ സഹായത്തോടെ ശ്വസിക്കുന്ന അവസ്ഥയിലുമാണ് ഫറൂഖിനെ കൊണ്ടുവരുന്നതെന്ന് ഗ്യാസ്‌ട്രോസര്‍ജറി വിഭാഗം തലവന്‍ ഡോ. പ്രകാശ് കെ പറഞ്ഞു.ആദ്യത്തെ ദിവസങ്ങളില്‍ ഇവയൊക്കെ നിയന്ത്രിച്ച് വെന്റിലേറ്റര്‍ ഒഴിവാക്കാന്‍ സാധിച്ചുവെങ്കിലും സ്റ്റിച്ച് പൊട്ടിയതിനെ തുടര്‍ന്നുണ്ടായ കുടലിലെ ചോര്‍ച്ച പരിഹരിക്കാന്‍ ശസ്ത്രക്രിയ അല്ലാതെ വേറെ മാര്‍ഗമൊന്നുമുണ്ടായിരുന്നില്ല. ആഴ്ച്ചകളെടുത്താണ് ശസ്ത്രക്രിയ നടത്താന്‍ ആവശ്യമായ ആരോഗ്യസ്ഥിതിയിലേക്ക് ഫറൂഖ് എത്തുന്നത്.രക്തയോട്ടം നിലച്ചതിനെ തുടര്‍ന്ന് ചുരുങ്ങിപ്പോയ കുടലും, കുടലിലെ ചോര്‍ച്ചയും കുടല്‍ മുറിച്ച് മാറ്റാതെ തന്നെ പരിഹരിക്കുക എന്നതായിരുന്നു പ്രധാന വെല്ലുവിളിയെന്നും ഡോ. പ്രകാശ് കെ പറഞ്ഞു.
കൊവിഡാനന്തര ആരോഗ്യപ്രശ്‌നങ്ങള്‍ ശ്വാസകോശം, വൃക്ക തുടങ്ങിയ അവയവങ്ങളെ ബാധിക്കാറുണ്ടെങ്കിലും കുടലിനെ ബാധിക്കുന്നത് അപൂര്‍വ്വമാണ്. ബാധിച്ചാല്‍ തന്നെ ജീവന്‍ തിരികെ ലഭിക്കാനുള്ള സാധ്യതകള്‍ വിരളമാണ്. രാജസ്ഥാനിലും പാശ്ചാത്യ രാജ്യങ്ങളിലും ഇത്തരം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെങ്കിലും ഭുരിഭാഗം രോഗികളും മരണപ്പെടുകയാണുണ്ടായിട്ടുള്ളത്. സങ്കീര്‍ണ അവസ്ഥ മറികടന്ന് ഫറൂഖ് ശരിക്കുമൊരു പോരാളിയാണെന്നും ഡോക്ടര്‍ കൂട്ടിച്ചേര്‍ത്തു.ഡോ .പ്രകാശിന് പുറമെ ഗ്യാസ്‌ട്രോസര്‍ജറി വിഭാഗം ഡോക്ടര്‍മാരായ ഡോ. കമലേഷ്, ഡോ.വിപിന്‍, ഡോ. സിദ്ധാര്‍ത്ഥ്, അനസ്തീഷ്യ ആന്റ് ക്രിട്ടിക്കല്‍ കെയര്‍ വിഭാഗം തലവന്‍ ഡോ. സുരേഷ് ജി നായര്‍, ഡോ. ജോബിന്‍ എന്നിവരടങ്ങിയ മെഡിക്കല്‍ ടീമാണ് ഫറൂഖിനെ ജീവിതത്തിലേക്ക് തിരിച്ചു നടത്തിയത്.
RELATED STORIES
മുനമ്പം വഖ്ഫ് ഭൂമി തന്നെ; റിസോര്‍ട്ട് -ബാര്‍ കൈയേറ്റക്കാരെ...
21 Nov 2024 5:15 PM GMTമഞ്ഞപ്പിത്തം; ജാഗ്രത വേണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍
21 Nov 2024 8:37 AM GMTഎറണാകുളത്ത് രോഗിയുമായി പോയ ആംബുലന്‍സ് താഴ്ചയിലേക്ക് മറിഞ്ഞ് ഒരാള്‍...
14 Nov 2024 3:34 PM GMTവാഴക്കാലയില്‍ ഇന്റര്‍നാഷനല്‍ ജിമ്മില്‍ തീപിടിത്തം
13 Nov 2024 8:14 AM GMTവഖ്ഫ് ഭൂമി കൈവശം വെച്ചത് കുറ്റകരമാക്കുന്ന നിയമ ഭേദഗതിക്ക് മുന്‍കാല...
12 Nov 2024 11:16 AM GMTവഖഫ്, മദ്റസ സംരക്ഷണം : എസ്ഡിപിഐ പറവൂരില്‍ ചര്‍ച്ചാ സംഗമം...
12 Nov 2024 5:28 AM GMT