- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഗീത ഗോപിനാഥിനെ ഐഎംഎഫ് മുഖ്യ സാമ്പത്തിക വിദഗ്ധയായി നിയമിക്കുന്നു
BY ajay G.A.G1 Oct 2018 4:09 PM GMT

X
ajay G.A.G1 Oct 2018 4:09 PM GMT

ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയന്റെ സാമ്പത്തികകാര്യ ഉപദേഷ്ടാവും ഹാവാഡ് സര്‍വ്വകലാശാല അധ്യാപികയുമായ ഗീതാ ഗോപിനാഥിനെ അന്താരാഷ്ട്ര നാണയനിധിയുടെ മുഖ്യ സാമ്പത്തിക വിദഗ്ധയായി (ചീഫ് ഇക്കണോമിസ്റ്റ് ) നിയമിക്കുന്നു. നിലവിലെ ചീഫ് ഇക്കണോമിസ്റ്റ് മൗറി ഒബ്സ്റ്റ്ഫെല്‍ഡ് ഡിസംബറില്‍ വിരമിക്കുന്ന സാഹചര്യത്തിലാണ് നിയമനം. ഹാവഡ് സര്‍വകാലയില്‍ ഇന്റര്‍നാഷണല്‍ സ്റ്റഡീസ് ആന്‍ഡ് ഇക്കണോമിക്സ് വിഭാഗത്തിലാണ് പ്രഫസറായി ഇവര്‍ ഇപ്പോള്‍ സേവനമനുഷ്ടിക്കുന്നത്.
ഡല്‍ഹി സര്‍വ്വകലാശാലയില്‍ നിന്ന് ബിരുദം നേടിയ ഗീത പിന്നീട് ഡല്‍ഹി സ്കൂള്‍ ഓഫ് എകണോമിക്സില്‍ നിന്നും വാഷിങ്ടണ്‍ സര്‍വകലാശാലയില്‍ നിന്നും ബിരുദാനന്തര ബിരുദങ്ങള്‍ നേടി. 2001ല്‍ പ്രിന്‍സ്ടണ്‍ സര്‍വ്വകലാശാലയില്‍ നിന്ന് സാമ്പത്തികശാസ്ത്രത്തില്‍ ഡോക്ടറേറ്റ് കരസ്ഥമാക്കി.
ചിക്കാഗോ സര്‍വകലാശാലയിലെ ഗ്രാജുവേറ്റ് സ്കൂള്‍ ഒഫ് ബിസിനസില്‍ അസിസ്റ്റന്റ് പ്രൊഫസറായിരുന്നു. ഗ്രീസിലും ഐസ്ലന്‍ഡിലും ഉണ്ടായ സാമ്പത്തിക മാന്ദ്യത്തെപ്പറ്റി ഗവേഷണങ്ങള്‍ നടത്തി. ഫെഡറല്‍ റിസര്‍വ് ബാങ്കിന്റെ സാമ്പത്തിക ഉപദേശകസമിതിയില്‍ അംഗമായ ഇവര്‍. ജി.20 സംബന്ധിച്ച വിഷയങ്ങളില്‍ ഇന്ത്യന്‍ ധനമന്ത്രാലയത്തിന്റെ ഉപദേശകസമിതിയിലുമുണ്ടായിരുന്നു.
കണ്ണൂര്‍ മയ്യില്‍ സ്വദേശിയായ ടി വി ഗോപിനാഥിന്റെയും വിജയലക്ഷ്മിയുടെയും മകളാണ്. യുഎസ് പൗരയായ ഗീതക്ക് ഇന്ത്യയുടെ ഓവര്‍സീസ് പൗരത്വവുമുണ്ട്.
Next Story
RELATED STORIES
ആശാ വര്‍ക്കര്‍മാരുടെ സമരം; ന്യായമായ ആവശ്യങ്ങളോട് മുഖം...
21 Feb 2025 6:17 PM GMTമുസ്ലിം ഭൂരിപക്ഷപ്രദേശമായ മലേഗാവില്‍ രോഹിങ്ഗ്യന്‍...
21 Feb 2025 4:35 PM GMTബിബിസി ഇന്ത്യക്ക് 3.44 കോടി രൂപ പിഴയിട്ട് ഇഡി
21 Feb 2025 3:52 PM GMTഎളുപ്പത്തില്‍ 'പ്രകോപിതനാവുമെങ്കില്' പി സി ജോര്‍ജിന്...
21 Feb 2025 3:21 PM GMTപൂട്ടിയിട്ട വീടുകളില്‍ മോഷണം നടത്തുന്നയാള്‍ പിടിയില്‍
21 Feb 2025 2:30 PM GMTസംഭലില്‍ പോലിസിന് നേരെ കല്ലെറിഞ്ഞെന്ന കേസില്‍ മുസ്ലിം യുവതിയെ...
21 Feb 2025 2:21 PM GMT