- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ജി ഗോമതിയുടെ നിയമവിരുദ്ധ അറസ്റ്റ്: പോലിസുകാര്‍ക്കെതിരേ നടപടിയാവശ്യപ്പെട്ട് വനിതാ കമ്മീഷന് പരാതി
പെട്ടിമുടി ഉരുള്‍പൊട്ടലില്‍ മണ്ണിനടിയില്‍ പുതഞ്ഞു പോയ നാല് ലയങ്ങളിലെ 83 തോട്ടം തൊഴിലാളികളുടെ ദാരുണ മായ ദുരന്തമുഖം സന്ദര്‍ശിക്കാന്‍ മുഖ്യമന്ത്രി മൂന്നാറില്‍ എത്തിയപ്പോള്‍ മുഖ്യമന്ത്രിയെ നേരില്‍ കണ്ട് സങ്കടം ബോധിപ്പിക്കുന്നതിനായി പോലിസിനോട് അനുവാദം ചോദിച്ചിരുന്നതായും പോലിസ് അതിന് അനുമതി നിഷേധിച്ചതോടെയാണ് റോഡില്‍ കുത്തിയിരിക്കാന്‍ ഗോമതി നിര്‍ബന്ധിതയായതെന്നും പ്രമുഖ എഴുത്തുകാരിയും ഷിക്കാഗോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ പ്രവര്‍ത്തകയുമായ രതീ ദേവി പരാതിയില്‍ ചൂണ്ടിക്കാട്ടി.

ഷിക്കാഗോ: പെമ്പിളൈ ഒരുമൈ നേതാവും ജനപ്രതിനിധിയുമായ ജി ഗോമതിയെ നിയമവിരുദ്ധമായി കയറിപ്പിടിച്ച പോലിസുകാര്‍ക്കെതിരേ ശക്തമായ നടപടിയാവശ്യപ്പെട്ട് പ്രമുഖ എഴുത്തുകാരിയും ഷിക്കാഗോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ പ്രവര്‍ത്തകയുമായ രതീ ദേവി വനിതാ കമ്മീഷന് പരാതി നല്‍കി.
പെട്ടിമുടി ഉരുള്‍പൊട്ടലില്‍ മണ്ണിനടിയില്‍ പുതഞ്ഞു പോയ നാല് ലയങ്ങളിലെ 83 തോട്ടം തൊഴിലാളികളുടെ ദാരുണ മായ ദുരന്തമുഖം സന്ദര്‍ശിക്കാന്‍ മുഖ്യമന്ത്രി മൂന്നാറില്‍ എത്തിയപ്പോള്‍ മുഖ്യമന്ത്രിയെ നേരില്‍ കണ്ട് സങ്കടം ബോധിപ്പിക്കുന്നതിനായി പോലിസിനോട് അനുവാദം ചോദിച്ചിരുന്നതായും പോലിസ് അതിന് അനുമതി നിഷേധിച്ചതോടെയാണ് റോഡില്‍ കുത്തിയിരിക്കാന്‍ ഗോമതി നിര്‍ബന്ധിതയായതെന്നും അവര്‍ പരാതിയില്‍ ചൂണ്ടിക്കാട്ടി.
ജനാധിപത്യപരമായി മുഖ്യമന്ത്രിയെ കാണാന്‍ അനുവാദം നല്‍കേണ്ട പോലിസ്, ഒരു നൂറ്റാണ്ടായി ദുരിതപൂര്‍ണമായ ലയത്തിലെ ജീവിതാനുഭവങ്ങളുള്ള തൊഴിലാളി പ്രതിനിധിയായ ഗോമതിയെ നിയമ വിരുദ്ധമായി കടന്ന് പിടിച്ച് ബലം പ്രയോഗിച്ച് തടഞ്ഞുവെക്കുകയും മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തെ കടത്തി വിടുകയുമാണ് ചെയ്തത്. നിയമ വിരുദ്ധമായി പുരുഷ പോലിസ് ബലപ്രയോഗത്തിലൂടെ കസ്റ്റഡിയിലെടുത്ത ഗോമതിയെ അന്യായമായി പോലിസ് കസ്റ്റഡിയില്‍ വച്ചതായും രതീ ദേവി ആരോപിച്ചു.
സ്വന്തം വര്‍ഗ്ഗത്തിന്റെ ജീവിതാവസ്ഥ മുഖ്യമന്ത്രിയെ ബോധിപ്പിക്കുന്നതിനും സ്വന്തമായി ഒരു തുണ്ട് ഭൂമിയോ കിടപ്പാടമോ ഇല്ലാത്തതിനാല്‍ തോട്ടം തൊഴിലാളികള്‍ കാലിത്തൊഴുത്തിന് സമാനമായ പാടികളില്‍ കൂട്ടമായി ജീവിക്കേണ്ടി വരുന്നതിനാലാണ് ഉരുള്‍പൊട്ടല്‍പോലുള്ള പ്രകൃതി ദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍ കൂട്ടമരണങ്ങള്‍ക്കിടയാകുന്നത്. അതുകൊണ്ടു തോട്ടം തൊഴിലാളികള്‍ക്ക് അര്‍ഹതപ്പെട്ട തോട്ടം ഭൂമിയില്‍ അവര്‍ക്ക് ഭൂമി അനുവദിച്ചു നല്‍കുക, വാസയോഗ്യമായ വീട് നിര്‍മിച്ചു നല്‍കുക, മരണമടഞ്ഞ തൊഴിലാളി കുടുംബങ്ങളുടെ ആശ്രിതര്‍ക്ക് മതിയായ നഷ്ടപരിഹാരം നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ മുഖ്യമന്ത്രിയെ നേരില്‍ കണ്ടറിയിക്കുന്നതിന് റോഡില്‍ കാത്തു നിന്ന ഗോമതിയെ പോലീസ് ആക്ടിന് വിരുദ്ധമായി കയറിപ്പിടിച്ച പോലിസ് നടപടിക്കെതിരേ ശക്തമായ നടപടി സ്വീകരിക്കണമെന്നും വനിതാ കമ്മീഷന് നല്‍കിയ പരാതിയില്‍ രതീദേവി ആവശ്യപ്പെട്ടു.
RELATED STORIES
ഇഡി അഴിമതിയുടെയും രാഷ്ട്രീയ പകപോക്കലിന്റെയും ഏജന്സിയായി മാറി:രേഖകള്...
19 May 2025 10:36 AM GMTസംഭല് ശാഹീ ജമാ മസ്ജിദിലെ സര്വേ ശരിവച്ച് അലഹബാദ് ഹൈക്കോടതി; മസ്ജിദ്...
19 May 2025 9:06 AM GMTകേണല് സോഫിയാ ഖുറൈശിക്കെതിരായ ബിജെപി മന്ത്രി വിജയ് ഷായുടെ ക്ഷമാപണം...
19 May 2025 8:43 AM GMTരണ്ടു ദിവസമായി ഗസയില് 151 ഫലസ്തീനികളെ കൊന്ന് ഇസ്രായേല്(ചിത്രങ്ങള്)
19 May 2025 8:04 AM GMTയുവ അഭിഭാഷകയെ ക്രൂരമായി മര്ദിച്ച കേസ്; ബെയ്ലിന് ദാസിന് ജാമ്യം
19 May 2025 7:40 AM GMTകര്ഷക നേതാവ് രാകേഷ് ടിക്കായത്തിന്റെ തലയറുത്താല് അഞ്ചു ലക്ഷം രൂപ...
19 May 2025 7:24 AM GMT