Kerala

റോഡരികില്‍ പത്തോളം കഞ്ചാവ് ചെടികള്‍ കണ്ടെത്തി

തിരുനാവായ റോഡിലെ കുട്ടികളത്താണിയിലാണ് റോഡരികില്‍ നിന്നും എക്‌സൈസ് കഞ്ചാവ് ചെടികള്‍ കണ്ടെത്തിയത്. 25 സെ.മീറ്റര്‍ മുതല്‍ 150 സെ.മിറ്റര്‍ വരെ ഉയരമുള്ള ചെടികളാണിവ.

റോഡരികില്‍ പത്തോളം കഞ്ചാവ് ചെടികള്‍ കണ്ടെത്തി
X

പുത്തനത്താണി: റോഡരികില്‍ നിന്നും പത്തോളം കഞ്ചാവ് ചെടികള്‍ കണ്ടെത്തി. തിരുനാവായ റോഡിലെ കുട്ടികളത്താണിയിലാണ് റോഡരികില്‍ നിന്നും എക്‌സൈസ് കഞ്ചാവ് ചെടികള്‍ കണ്ടെത്തിയത്. 25 സെ.മീറ്റര്‍ മുതല്‍ 150 സെ.മിറ്റര്‍ വരെ ഉയരമുള്ള ചെടികളാണിവ. ചെടികള്‍ക്ക് ഒരു മാസം മുതല്‍ നാല് മാസം വരെ വളര്‍ച്ചയുണ്ട്.

അന്യസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന ക്വാര്‍ട്ടേഴ്‌സിന് സമീപത്തുനിന്നാണ് ചെടികള്‍ കണ്ടെത്തിയത്. ഇവരില്‍ ആരെങ്കിലുമാവാം കഞ്ചാവ് തോട്ടത്തിന് പിന്നിലെന്നാണ് എക്‌സൈസിന്റെ പ്രാഥമിക നിഗമനം. വിശദമായ അന്വേഷണങ്ങള്‍ക്ക് ശേഷമേ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാവുകയുള്ളൂ. കഞ്ചാവ് ചെടി വളര്‍ത്തുന്നത് പത്ത് വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണെന്നും പൊതു ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ജി ജി പോള്‍ പറഞ്ഞു.

എക്‌സൈസ് ഇന്‍സ്‌പെക്ടറെ കൂടാതെ പ്രിവന്റീവ് ഓഫിസര്‍മാരായ ജാഫര്‍, രതീഷ്, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ ഷിബു ശങ്കര്‍, ഹംസ, മിനു രാജ്, സൂരജ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.

Next Story

RELATED STORIES

Share it