Latest News

ന്യൂ​ന​പ​ക്ഷ​ങ്ങ​ളുടെ ഇരവാദം അം​ഗീകരിക്കാനാവില്ല: നിയു​ക്ത ​ഗവർണർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ന്‍

ന്യൂ​ന​പ​ക്ഷ​ങ്ങ​ളുടെ ഇരവാദം അം​ഗീകരിക്കാനാവില്ല: നിയു​ക്ത ​ഗവർണർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ന്‍
X

തി​രു​വ​ന​ന്ത​പു​രം: ന്യൂനപക്ഷങ്ങളുടെ ഇരവാദം അം​ഗീകരിക്കാനാവില്ലെന്നും ന്യൂ​ന​പ​ക്ഷ​ങ്ങ​ള്‍​ക്ക് ഭ​യ​മെ​ന്ന​ത് സാ​ങ്ക​ല്‍​പി​കം മാ​ത്ര​മാണെന്നും നി​യു​ക്ത ഗ​വ​ര്‍​ണ​ര്‍ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ന്‍. ഇ​ര​യാ​യി സ്വ​യം ക​രു​തു​ന്ന​ത് തെ​റ്റാ​ണ്. ഭൂ​രി​പ​ക്ഷം, ന്യൂ​ന​പ​ക്ഷം എ​ന്ന ത​രം​തി​രി​വ് അ​വ​സാ​നി​ക്ക​ണ​മെ​ന്നും ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ന്‍ സ്വ​കാ​ര്യ ചാ​ന​ലി​ല്‍ പ​റ​ഞ്ഞു.

മു​ത്ത​ലാ​ക്ക് നി​രോ​ധ​ന ബി​ല്‍ പാ​സാ​ക്കി​യ​തി​ന് പ്ര​ധാ​ന​മ​ന്ത്രി​യോ​ട് ന​ന്ദി​യു​ണ്ട്. 30 വ​ര്‍​ഷ​മാ​യി മു​ത്ത​ലാ​ക്കി​നെ എ​തി​ര്‍​ത്തു വ​രു​ന്നു. മു​ത്ത​ലാ​ക്കി​ല്‍ കേ​ര​ള​ത്തി​ല്‍ ഫ​ല​പ്ര​ദ​മാ​യ സം​വാ​ദ​ത്തി​ന് ശ്ര​മി​ക്കും. സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ ഭ​ര​ണ​ത്തി​ല്‍ ഇ​ട​പെ​ടി​ല്ലെ​ന്നും നി​യു​ക്ത ഗ​വ​ര്‍​ണ​ര്‍ പ​റ​ഞ്ഞു. കാശ്മീ​രി​ന് പ്ര​ത്യേ​ക പ​ദ​വി ന​ല്‍​കി​ക്കൊ​ണ്ടു​ള്ള ഭ​ര​ണ​ഘ​ട​ന​യു​ടെ 370ാം അ​നു​ച്ഛേ​ദം റ​ദ്ദാ​ക്കി​യ​തി​നെ​ അ​ദ്ദേ​ഹം അ​നു​കൂ​ലിക്കുകയും ചെയ്തു.

Next Story

RELATED STORIES

Share it