Latest News

ബം​ഗ്ലാ​ദേ​ശ് സേ​ന​യു​ടെ വെ​ടി​യേ​റ്റ് ബി​എ​സ്‌എ​ഫ് ജ​വാ​ന്‍ മ​രി​ച്ചു

ബം​ഗ്ലാ​ദേ​ശ് സേ​ന​യു​ടെ വെ​ടി​യേ​റ്റ് ബി​എ​സ്‌എ​ഫ് ജ​വാ​ന്‍ മ​രി​ച്ചു
X

കൊല്‍​ക്ക​ത്ത: ബം​ഗ്ലാ​ദേ​ശ് അ​തി​ര്‍​ത്തി സേ​ന​യു​ടെ വെ​ടി​യേ​റ്റ് ബി​എ​സ്‌എ​ഫ് ജ​വാ​ന്‍ മ​രി​ച്ചു. ബി​എ​സ്‌എ​ഫ് ഹെ​ഡ്കോ​ണ്‍​സ്റ്റ​ബി​ള്‍ വി​ജ​യ് ഭാ​ന്‍ സിം​ദ്(50) ആണ് കൊ​ല്ല​പ്പെ​ട്ട​ത്. ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ ഫി​റോ​സാ​ബാ​ദ് സ്വ​ദേ​ശി​യാ​ണ്. ബോ​ര്‍​ഡ​ര്‍ ഗാ​ര്‍​ഡ് ബം​ഗ്ലാ​ദേ​ശ് (ബി​ജി​ബി) ന​ട​ത്തി​യ വെ​ടി​വ​യ്പി​ല്‍ മ​റ്റൊ​രു ജ​വാ​ന് പ​രി​ക്കേ​ല്‍​ക്കു​ക​യും ചെ​യ്തു.പ​ശ്ചി​മ​ബം​ഗാ​ളി​ലെ മു​ര്‍​ഷി​ബാ​ദി​ന് സ​മീ​പ​മാ​ണ് സം​ഭ​വം. അ​ന്താ​രാ​ഷ്ട്ര അ​തി​ര്‍​ത്തി​ക്കു​ള്ളി​ല്‍ പ​ദ്മ ന​ദി​യി​ല്‍ മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തു​ക​യാ​യി​രു​ന്ന ഇ​ന്ത്യ​ന്‍ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ ബി​ജി​ബി ത​ട​ഞ്ഞ​താ​ണ് വെ​ടി​വ​യ്പി​ല്‍ ക​ലാ​ശി​ച്ച​ത്. ഫ്ലാ​ഗ് മീ​റ്റിങ്ങില്‍ മ​ൽസ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ വി​ട്ട​യ്ക്കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ട ബി​എ​സ്‌എ​ഫ് സം​ഘ​ത്തി​ന് നേ​രെ ബി​ജി​ബി സൈ​നി​ക​ര്‍ വെ​ടി​യു​തി​ര്‍​ക്കു​ക​യാ​യി​രു​ന്നു.

സം​ഭ​വ​ത്തെ കു​റി​ച്ച്‌ അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്ന് ബി​ജി​ബി ഡ​യ​റ​ക്ട​ര്‍ ജ​ന​റ​ല്‍ ഉ​റ​പ്പ് ന​ല്‍​കി​യി​ട്ടു​ണ്ട്. ബി​എ​സ്‌എ​ഫും ബി​ജി​ബി​യും പ​തി​റ്റാ​ണ്ടു​ക​ളാ​യി പ​ര​സ്പ​രം സൗ​ഹാ​ര്‍​ദ​ത്തോ​ടെ മു​ന്നോ​ട്ടു പോ​കു​ന്ന സേ​ന​ക​ളാ​ണ്.

Next Story

RELATED STORIES

Share it