Latest News

ഹരിയാനയും മഹാരാഷ്ട്രയും ഇന്ന് വിധിയെഴുതും

ഹരിയാനയും മഹാരാഷ്ട്രയും ഇന്ന് വിധിയെഴുതും
X

ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ഹരിയാനയും മഹാരാഷ്ട്രയും ഇന്ന് ജനവിധി തേടും. മഹാരാഷ്ട്രയില്‍ ബിജെപി ശിവസേന സഖ്യവും കോണ്‍ഗ്രസ് എന്‍സിപി സഖ്യവും തമ്മിലാണ് മൽസരം. ഹരിയാനയില്‍ ബിജെപിയും കോണ്‍ഗ്രസ്, ഐഎന്‍എല്‍ഡി, ജെജെപി അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികളും തമ്മിലാണ് മൽസരം നടക്കുന്നത്. മഹാരാഷ്ട്രയില്‍ 288 സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ 3237 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്. സംസ്ഥാനത്ത് ആകെ 8.9 കോടി വോട്ടര്‍മാര്‍ ഇന്ന് സമ്മതിദാനാവകാശം വിനിയോഗിക്കും. 96,661 പോളിങ് സ്റ്റേഷനുകളാണ് സംസ്ഥാനത്ത് ഒരുക്കിയിരിക്കുന്നത്. ഹരിയാനയില്‍. 90 സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ 1169 സ്ഥാനാര്‍ത്ഥികള്‍ മൽസരരംഗത്ത് ഉണ്ട്. 1.83 കോടി വോട്ടര്‍മാര്‍ സംസ്ഥാനത്തുണ്ട്. ഹരിയാനയിലെ 16,357 പോളിങ് സ്റ്റേഷനുകളില്‍ മൂവായിരം പ്രശ്ന സാധ്യത ബുത്തുകളും 100 പ്രശ്ന ബാധിത ബൂത്തുകളാണ്. 75000 സുരക്ഷ ഉദ്യോഗസ്ഥരെയാണ് സംസ്ഥാനത്ത് വിന്യസിച്ചിരിക്കുന്നത്. കനത്ത സുരക്ഷയാണ് തിരഞ്ഞെടുപ്പ് നടക്കുന്നിടങ്ങളില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

Next Story

RELATED STORIES

Share it