Latest News

അഴിമതി; ത്രിപുര മുന്‍ സിപിഎം മന്ത്രി ബാദല്‍ ചൗധരി ആശുപത്രിയില്‍ നിന്നും അറസ്റ്റിലായി

അഴിമതി; ത്രിപുര മുന്‍ സിപിഎം മന്ത്രി ബാദല്‍ ചൗധരി ആശുപത്രിയില്‍ നിന്നും അറസ്റ്റിലായി
X
അ​ഗർത്തല: പാലങ്ങളും കെട്ടിടങ്ങളും നിര്‍മിക്കുന്നതിന് 638 കോടി അനുവദിച്ചതില്‍ 228 കോടി തട്ടിയെടുത്തെന്ന കേസിൽ മുന്‍ സിപിഎം മന്ത്രി ബാദല്‍ ചൗധരി പിടിയില്‍. ആറ് ദിവസത്തെ അന്വേഷണത്തിനൊടുവില്‍ ബാദല്‍ ചൗധരിയെ ആശുപത്രിയിലെത്തിയാണ് ത്രിപുര പോലിസ് അറസ്റ്റ് ചെയ്‍തത്. രക്തസമ്മര്‍ദ്ദം ഉയര്‍ന്നതിനെ തുടര്‍ന്നാണ് ബാദലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നതെന്ന് ക്രൈംബ്രാഞ്ച് ഡിഎസ്പി അജയ്കുമാര്‍ ദാസ് അറിയിച്ചു. ബാദല്‍ ചൗധരിയും ഭാര്യയും തിങ്കളാഴ്ച രാത്രി 9.10 ഓടെ സ്വകാര്യ ആശുപത്രിയില്‍ എത്തുമെന്ന സൂചന പോലിസിന് ലഭിച്ചിരുന്നു. തുടര്‍ന്ന് നടന്ന പരിശോധനയില്‍ 9.40 ഓടെ അറസ്റ്റ് ചെയ്യുകയായിരുന്നു. മരുന്ന് നല്‍കുന്നത് അടക്കമുളള കാര്യങ്ങള്‍ പോലിസ് നിരീക്ഷണത്തിലാണ് നടക്കുന്നത്.

ബാദല്‍ ചൗധരിയെ അറസ്റ്റ് ചെയ്യുന്നതില്‍ പരാജയപ്പെട്ടതിന്റെ പേരില്‍ ഒമ്പത് പോലിസുകാരെ മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബ് കഴിഞ്ഞ ദിവസം സസ്‌പെന്‍ഡ് ചെയ്തിരുന്നു. ചൗധരിയ്ക്കും, വെസ്റ്റ് അഗര്‍ത്തല പോലിസ് മുന്‍ ചീഫ് സെക്രട്ടറി യശ്പാല്‍ സിംഗ്, വിരമിച്ച പിഡബ്ല്യുഡി ചീഫ് എന്‍ജീനിയര്‍ സുനില്‍ ഭംമിക് എന്നിവര്‍ക്കെതിരെ അഴിമതിക്കും വഞ്ചകുറ്റത്തിനും കേസ് രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ട്‌.

Next Story

RELATED STORIES

Share it