Latest News

'ചങ്കാണ് മലപ്പുറം' വൈറലാകുന്നു

മത സൗഹാര്‍ദ്ദത്തിന് പേര് കേട്ട മലപ്പുറം ജില്ലയെ കുറിച്ച് അനീസ് കൂരാടും സംഘവും ചേര്‍ന്ന് നിര്‍മ്മിച്ച ചങ്കാണ് മലപ്പുറം എന്ന ഗാനം വ്യത്യസ്ഥത കൊും ഏറെ ഇമ്പമാര്‍ന്നത കൊണ്ടും ് വൈറലാകുന്നു.

ചങ്കാണ് മലപ്പുറം വൈറലാകുന്നു
X

മലപ്പുറം: മത സൗഹാര്‍ദ്ദത്തിന് പേര് കേട്ട മലപ്പുറം ജില്ലയെ കുറിച്ച് അനീസ് കൂരാടും സംഘവും ചേര്‍ന്ന് നിര്‍മ്മിച്ച ചങ്കാണ് മലപ്പുറം എന്ന ഗാനം വ്യത്യസ്ഥത കൊും ഏറെ ഇമ്പമാര്‍ന്നത കൊണ്ടും ് വൈറലാകുന്നു. ഒറ്റ ദിവസം കൊണ്ട് നിര്‍മ്മിച്ച വീഡിയോ ഏതാനം ദിവസം കൊണ്ട് തന്നെ അര ലക്ഷത്തിലധികം പേര്‍ സോഷ്യല്‍ മീഡിയയിലൂടെ ഈ ഗാനം അസ്വദിച്ചു. കാളികാവ് അടക്കാക്കുണ്ട് ക്രസന്റ് ഹൈസ്‌ക്കൂളിലെ അദ്ധ്യാപകനും സംഗീത സംവിധായകനും ഗായകനുമായ അനീസ് കൂരാടിന്റെ നേതൃത്വത്തിലാണ് ഈ ഗാനം ചിത്രീകരിച്ചിരിക്കുന്നത്. മലയാള ഭാഷയുടെ പിതാവെന്നറിയപ്പെടുന്ന തുഞ്ചത്തെഴുത്തനും പാണക്കാട് തങ്ങളെ കുറിച്ചും വിപ്ലവ ചിന്തയുടെ പിതാവെന്നറിയപ്പെടുന്ന ഇഎംഎസിന്റെ ജന്മനാടായ മലപ്പുറത്തെ കുറിച്ച് വര്‍ഗ്ഗീയ വാദികളായ ചിലര്‍ നടത്തുന്ന കുപ്രചരണങ്ങളെ തുടര്‍ന്നാണ് ഈ ഗാനം സോഷ്യല്‍ മീഡിയയിലൂടെ ജനങ്ങളിലെത്തിക്കാന്‍ പ്രേരിപ്പിച്ചതെന്ന് അനീസ് കൂരാട് തേജസ് ന്യൂസിനോട് പറഞ്ഞു. സിനിമാ നടനായ ജഗദീഷ് മാപ്പിളപ്പാട്ട് രംഗത്തെ പ്രമുഖരായ ഫൈസല്‍ എളേറ്റില്‍, യൂസുഫ് കാരേക്കാട് എന്നിവര്‍ നേരിട്ട് അഭിനന്ദനം അറിയിച്ചിട്ടുണ്ട്. സഹര്‍ മീഡിയ പുറത്തിറക്കിയിരിക്കുന്ന ഈ ആല്‍ബത്തില്‍ പാടിയിരിക്കുന്നത് ബീഗം സിതാര, മേഘ വണ്ടൂര്‍, സിനാന്‍ എടക്കര, ഹെന്ന കാളികാവ്, റാഷിദ് കൂരിപ്പോയി, തമീം,ഹാദി കരുവാരക്കുണ്ട് എന്നിവരാണ് അനീസിന്റെ കൂടെ പാടിയിരിക്കുന്നത്.

Next Story

RELATED STORIES

Share it