Latest News

സാമൂഹികമാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തല്‍: നടന്‍ ദിലീപിന്റെ മകളുടെ പരാതിയില്‍ പോലിസ് കേസെടുത്തു

ഒക്ടോബര്‍ 28നാണ് പരാതിയുമായി മീനാക്ഷി പോലീസിനെ സമീപിച്ചത്. എന്നാല്‍ നേരിട്ട് കേസെടുക്കാന്‍ സാധിക്കാത്ത കുറ്റകൃത്യമായതിനാല്‍ ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ അനുവാദം തേടുകയായിരുന്നു.

സാമൂഹികമാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തല്‍: നടന്‍ ദിലീപിന്റെ മകളുടെ പരാതിയില്‍ പോലിസ് കേസെടുത്തു
X

കൊച്ചി: സാമൂഹികമാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തിയെന്ന, നടന്‍ ദിലീപിന്റെ മകള്‍ മീനാക്ഷിയുടെ പരാതിയില്‍ പോലീസ് കേസെടുത്തു. ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ തന്നെയും പിതാവിനെയും അപകീര്‍ത്തിപ്പെടുന്ന തരത്തില്‍ വാര്‍ത്ത നല്‍കി എന്നാണ് പരാതി. ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കെതിരെയാണ് ആലുവ ഈസ്റ്റ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

'അച്ഛന്റെ സ്വഭാവം തിരിച്ചറിഞ്ഞ് വീട്ടില്‍ നില്‍ക്കാന്‍ ബുദ്ധിമുട്ടാണ്, അമ്മയുടെ വില മനസിലാക്കിയത് ഇപ്പോഴാണ്, മീനാക്ഷി അമ്മയുടെ അടുത്തേക്ക് പോകുകയാണ് ' തുടങ്ങിയ തലക്കെട്ടിലുള്ള വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചതായി പരാതിയില്‍ പറയുന്നു.

ഒക്ടോബര്‍ 28നാണ് പരാതിയുമായി മീനാക്ഷി പോലീസിനെ സമീപിച്ചത്. എന്നാല്‍ നേരിട്ട് കേസെടുക്കാന്‍ സാധിക്കാത്ത കുറ്റകൃത്യമായതിനാല്‍ ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ അനുവാദം തേടുകയായിരുന്നു. കോടതിയുടെ അനുകൂല നിര്‍ദേശം വന്നതിന് പിന്നാലെയാണ് ഇപ്പോള്‍ കേസ് രജിസ്റ്റര്‍ ചെയ്തത്.

Next Story

RELATED STORIES

Share it