Latest News

ഷാര്‍ജ ഭരണാധികാരിയെ കുറിച്ചുള്ള മലയാളിയുടെ ഇംഗ്ലീഷ് പുസ്തകം ശ്രദ്ധേയമാകുന്നു

യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഡോ ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ ജീവിതത്തിലേക്കും ഭരണ നൈപുണ്ണ്യത്തിലേക്കും വെളിച്ചം വീശുന്ന പുസ്തകവുമായി മലയാളി എഴുത്തുകാരന്‍

ഷാര്‍ജ ഭരണാധികാരിയെ കുറിച്ചുള്ള മലയാളിയുടെ ഇംഗ്ലീഷ് പുസ്തകം ശ്രദ്ധേയമാകുന്നു
X

ഷാര്‍ജ: യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഡോ ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ ജീവിതത്തിലേക്കും ഭരണ നൈപുണ്ണ്യത്തിലേക്കും വെളിച്ചം വീശുന്ന പുസ്തകവുമായി മലയാളി എഴുത്തുകാരന്‍. കോഴിക്കോട് നരിക്കുനി സ്വദേശി ഹാരിസ് കുണ്ടുങ്ങരയാണ് ശൈഖ് സുല്‍ത്താന്‍ പേട്രണ്‍ ഓഫ് നോളേജ് ആന്റ് കള്‍ച്ചര്‍ എന്ന പേരിലുള്ള ഈ പുസതകം തയ്യാറാക്കിയിരിക്കുന്നത്. ഭരണ രംഗത്ത് അമ്പത് വര്‍ഷം പിന്നിടുന്ന സുല്‍ത്താനെ കുറിച്ച് സമകാലികരായ സ്വദേശികള്‍ അനുഭവം പങ്കുവെക്കുന്ന ഷെയ്ഖ് സുല്‍ത്താന്‍ പേട്രണ്‍ ഓഫ് നോളേജ് ആന്‍ഡ് കള്‍ചര്‍ എന്ന പുസ്തകം ശനിയാഴ്ച റൈറ്റേഴ്‌സ് ഫോറത്തില്‍ രാത്രി ഒമ്പത് മണിക്ക് പ്രകാശനം ചെയ്യും. ചടങ്ങില്‍ഭരണാധികാരിയുടെ കുടുംബാഗങ്ങളും ഷാര്‍ജ ഡിപ്പാര്‍ട്ടമെന്റ് ഹെറിറ്റേജ് മേധാവികളും സ്വദേശി എഴുത്തുകാരും ചടങ്ങില്‍ സംബന്ധിക്കും. 176 പേജില്‍ സ്വദേശികളായ അമ്പതോളം പ്രമുഖര്‍ സുല്‍ത്താനെക്കുറിച്ചെഴുതുന്ന പുസ്തകത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, കെ കെ എന്‍ കുറുപ്പ്, മമ്മുട്ടി, കെ ജയകുമാര്‍, എം എ യൂസഫ് അലി,അബ്ദു ശിവപുരം എന്നിവരും എഴുതുന്നു എന്നതും സവിശേഷതയാണ് , കോഴിക്കോട് ലിപി പബ്ലിഷേഴ്‌സ് ആണ് പ്രസാധകര്‍.ഷാര്‍ജ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹെറിറ്റേജ് സഹായത്തോടെയാണ് ഈ ഗ്രന്ഥം പുറത്തിറക്കുന്നത്.

Next Story

RELATED STORIES

Share it