Latest News

ഇന്ത്യന്‍ ലൂബ്രിക്കേഷന്‍ കമ്പനിയുടെ ഷാര്‍ജ പ്ലാന്റ് പെട്രോളിയം മന്ത്രി ഉദ്ഘാടനം ചെയ്തു

ഇന്ത്യന്‍ ലൂബ്രിക്കേഷന്‍ കമ്പനിയുടെ ഷാര്‍ജ പ്ലാന്റ് പെട്രോളിയം മന്ത്രി ഉദ്ഘാടനം ചെയ്തു
X

ഷാര്‍ജ: ലൂബ്രിക്കേഷന്‍ ഉല്‍പാദനരംഗത്തെ ഇന്ത്യയിലെ പ്രമുഖ സ്ഥാപനമായ സിദ്ധാര്‍ഥ് ഗ്രീസ് ആന്‍ഡ് ലൂബ്‌സ് ഷാര്‍ജയില്‍ പ്ലാന്റ് തുറന്നു. കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരി പ്ലാന്റിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. ഷാര്‍ജ ഹംരിയ്യ ഫ്രീ സോണിലാണ് ഗള്‍ഫിലെ ഏറ്റവും അത്യാധുനിക സൗകര്യമുള്ള ലൂബ്രിക്കന്റ്, ഗ്രീസ് ഉല്‍പാദന പ്ലാന്റ് തുറന്നത്. പൂര്‍ണമായും ഓട്ടോമാറ്റിക്ക് ഉല്‍പാദനമാണ് പ്ലാന്റിന്റെ പ്രത്യേകത. സിദ്ധാര്‍ഥ് ഗ്രീസ് ആന്‍ഡ് ലൂബ്‌സിന്റെ സമ്പൂര്‍ണ ഉടമസ്ഥതയിലുള്ള ട്രിനിറ്റി ലൂബ്‌സ് ആന്‍ഡ് ഗ്രീസിന്റെ പേരിലാണ് പ്ലാന്റ് പ്രവര്‍ത്തിക്കുക. 40 രാജ്യങ്ങളിലേക്ക് ഉല്‍പന്നങ്ങള്‍ കയറ്റി അയക്കുന്ന കമ്പനിയുടെ അന്താരാഷ്ട്ര പ്രവര്‍ത്തനം കൂടുതല്‍ ഊര്‍ജിതമാക്കാനാണ് പ്ലാന്റ് ലക്ഷ്യമിടുന്നത്. ഷാര്‍ജ ഹംരിയ്യയിലെ സാന്നിധ്യം ഇതിന് സഹായകമാകുമെന്ന് മന്ത്രി ഹര്‍ദീപ് സിങ് പുരി പറഞ്ഞു. എണ്ണ മേഖലയിലെ ഇന്ത്യ-യുഎഇ ബന്ധത്തിന്റെ കരുത്ത് കൂടിയാണ് പുതിയ പ്ലാന്റ് എന്ന ലക്ഷ്യം സാക്ഷാത്കരിച്ചതെന്ന് ചെയര്‍മാന്‍ സുധീര്‍ സച്ച്‌ദേവ പറഞ്ഞു. ഹംരിയ ഫ്രീസോണ്‍ ഡയറക്ടര്‍ സൗദ് സലീം അല്‍ മസ്ഊല്‍, ഇന്ത്യയില്‍ നിന്ന് ഒഎന്‍ജിസി ചെയര്‍മാന്‍ സുഭാഷ് കുമാര്‍, പെട്രോളിയം വകുപ്പ് അഡിഷണല്‍ സെക്രട്ടറി അമര്‍നാഥ്, ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ പ്രതിനിധികള്‍, നയതന്ത്ര ഉദ്യോഗസ്ഥര്‍, കമ്പനിയുടെ അന്താരാഷ്ട്ര വിഭാഗം ഡയറക്ടര്‍ ഇഷ ശ്രീവാസ്തവ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it