Latest News

ഗോള്‍ഡന്‍ വിസ ലഭിച്ച വിദ്യാര്‍ത്ഥിനിയെ കേരളാ പ്രവാസി ഫോറം ആദരിച്ചു.

പഠന മേഖലയിലെ കഴിവ് പരിഗണിച്ച് യു എ ഇ ഗവണ്‍മെന്റ് ഗോള്‍ഡന്‍ വിസ നല്‍കി ആദരിച്ച മലയാളി വിദ്യാര്‍ത്ഥിനിയെ കേരള പ്രവാസി ഫോറം ഷാര്‍ജ മൊമെന്റോ നല്‍കി അനുമോദിച്ചു.

ഗോള്‍ഡന്‍ വിസ ലഭിച്ച വിദ്യാര്‍ത്ഥിനിയെ കേരളാ പ്രവാസി ഫോറം ആദരിച്ചു.
X

ഷാര്‍ജ: പഠന മേഖലയിലെ കഴിവ് പരിഗണിച്ച് യു എ ഇ ഗവണ്‍മെന്റ് ഗോള്‍ഡന്‍ വിസ നല്‍കി ആദരിച്ച മലയാളി വിദ്യാര്‍ത്ഥിനിയെ കേരള പ്രവാസി ഫോറം ഷാര്‍ജ മൊമെന്റോ നല്‍കി അനുമോദിച്ചു. മുപ്പത് വര്‍ഷത്തോളമായി യു എ ഇ യില്‍ പ്രവാസ ജീവിതം നയിക്കുന്ന കുറ്റിയാടി പാറക്കടവ് സ്വദേശി വി.പി ജാഫര്‍ നൗഷീറ ദമ്പതികളുടെ മകളാണ് അംഗീകാരത്തിനര്‍ഹയായ ഷിഫ ജാഫര്‍. ഷാര്‍ജ ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ ഷിഫ ജാഫര്‍ കഴിഞ്ഞ വര്‍ഷത്തെ ഹയര്‍ സെക്കണ്ടറി പരീക്ഷയില്‍ 95.2 ശതമാനം മാര്‍ക്ക് വാങ്ങി മിടുക്ക് കാട്ടിയിരുന്നു. കഠിനാദ്ധ്വാനത്തിലൂടെ നേടിയെടുത്ത ഉന്നത വിജയം പരിഗണിണിച്ചാണ് യു എ ഇ ഗവണ്‍മെന്റ് പത്ത് വര്‍ഷത്തേക്കുള്ള ഗോള്‍ഡന്‍ വിസ നല്‍കി ഈ കൊച്ചു മിടുക്കിയെ ആദരിച്ചത്. ഇന്ത്യന്‍ പൊതുസമൂഹത്തിനും, വിദ്യര്‍ത്ഥികള്‍ക്കും പ്രചോദനമാകുന്നതാണ് ഈ അംഗീകാരമെന്ന് കേരള പ്രവാസി ഫോറം പ്രതിനിധി ഹാഷിം പാറക്കല്‍ അഭിപ്രായപ്പെട്ടു. അനുമോദന ചടങ്ങില്‍ പ്രവാസി ഫോറം പ്രവര്‍ത്തകരായ ബഷീര്‍ വെണ്ണക്കോട്, ഫൈസല്‍ പാറക്കടവ്, നൗഷാദ് വള്ളിക്കാട് തുടങ്ങിയവര്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it