- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വിമാനത്താവളത്തിലെ പിസിആര്‍ ദ്രുത പരിശോധന :സാമൂഹിക പ്രവര്‍ത്തകന്‍ വാസ്തവ വിരുദ്ധ പ്രചാരണം നടത്തി
തിരുവനന്തപുരം വിമാനത്താവളത്തിലെ പി സി ആര്‍ ദ്രുത പരിശോധന സംബന്ധിച്ചു യു എ ഇയിലെ ഒരു സാമൂഹിക പ്രവര്‍ത്തകന്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതില്‍ നിരവധി വസ്തുതാ വിരുദ്ധ കാര്യങ്ങളുണ്ടെന്നു മൈക്രോ ഹെല്‍ത് ലബോറട്ടറീസ് സി ഇ ഒ ഡോ .സി കെ നൗഷാദ് ദുബയില്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു
ദുബയ്: തിരുവനന്തപുരം വിമാനത്താവളത്തിലെ പി സി ആര്‍ ദ്രുത പരിശോധന സംബന്ധിച്ചു യു എ ഇയിലെ ഒരു സാമൂഹിക പ്രവര്‍ത്തകന്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതില്‍ നിരവധി വസ്തുതാ വിരുദ്ധ കാര്യങ്ങളുണ്ടെന്നു മൈക്രോ ഹെല്‍ത് ലബോറട്ടറീസ് സി ഇ ഒ ഡോ .സി കെ നൗഷാദ് ദുബയില്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു .വിമാനത്താവളങ്ങളില്‍ കൊവിഡ് പരിശോധനയില്‍ പോസിറ്റിവ് ആയാല്‍ ഒന്നു കൂടി പരിശോധിക്കാറുണ്ട് .സാമൂഹിക പ്രവര്‍ത്തകന്റെ കാര്യത്തിലും അങ്ങിനെ രണ്ട് പരിശോധന നടന്നു .രണ്ടും പോസിറ്റിവ് ആയി .എന്നാല്‍ അഭ്യര്‍ത്ഥന നടത്തിയിട്ടും രണ്ടാം പരിശോധന നടത്താന്‍ കൂട്ടാക്കിയില്ലെന്നാണ് അദ്ദേഹം സമൂഹ മാധ്യമത്തില്‍ കുറിച്ചത് .
അദ്ദേഹം കൊച്ചിയില്‍ പോയി വീണ്ടും പരിശോധന നടത്തിയപ്പോള്‍ നെഗറ്റിവ് ആയിരിക്കാം .പക്ഷെ ,പരിശോധനയില്‍ പോസിറ്റിവ് ആണെങ്കില്‍ പത്ത് ദിവസത്തേക്ക് സമ്പര്‍ക്ക വിലക്കിനു വിധേയമാകണമെന്നാണ് ലോകമെങ്ങുമുള്ള ചട്ടം .അദ്ദേഹം കൊച്ചിയില്‍ പോയത് നിയമ വിരുദ്ധമാണ് . യു എ ഇ യില്‍ എത്തി വിമാനത്താവളത്തില്‍ നടത്തിയ പരിശോധനയില്‍ അദ്ദേഹത്തിന്റേത് പോസിറ്റിവ് ആണെന്നാണ് റിപ്പോര്‍ട്ടുകള്‍ . സ്വാഭാവികമായും അദ്ദേഹം അപ്പോഴെങ്കിലും സ്വയം സമ്പര്‍ക്ക വിലക്കിനു വിധേയമാകേണ്ടതായിരുന്നു .പക്ഷെ അദ്ദേഹം പലയിടത്തും പ്രത്യക്ഷപ്പെട്ടുവെന്നാണ് മനസിലാകുന്നത് .സമൂഹ മാധ്യമങ്ങളില്‍ തെറ്റായ പ്രചാരണം നടത്തിയതിനെതിരെ നിയമ നടപടി m്വീകരിക്കാമായിരുന്നു. ഞങ്ങള്‍ അത് വേണ്ടെന്നു വെച്ചത് അദ്ദേഹം സാമൂഹിക പ്രവര്‍ത്തകന്‍ ആയതിനാലാണ് .ഒരു പക്ഷെ അദ്ദേഹത്തിന്റെ അറിവില്ലായ്മയായിരിക്കാം. മറ്റൊന്ന് ,വിമാനത്താവളങ്ങളില്‍ എന്നല്ല ,ഒരിടത്തും 'മോളിക്യൂളാര്‍' പരിശോധന കുറ്റമറ്റതല്ല .ഒരേ ദിവസം ഓരോ സമയത്ത് വ്യത്യസ്ത ഫലം ലാഭിക്കാം .തിരുവനന്തപുരത്തു നിന്ന് കൊച്ചിയില്‍ എത്തുമ്പോള്‍ ഫലം മാറാം .സ്വാബ് ഉപയോഗിക്കുമ്പോള്‍ മൂക്കിലോ തൊണ്ടയിലോ അണുക്കള്‍ ഇല്ലെങ്കില്‍ കൊവിഡ് രോഗിയാണെങ്കില്‍ പോലും ഫലം നെഗറ്റിവ് ആയിരിക്കും .അത് ആ ഒരു നിമിഷത്തെ കാര്യമാണ്. എന്നാലും മൈക്രോ ഹെല്‍ത് ലോകത്തിലെ ഏറ്റവും അംഗീകൃത പരിശോധന യന്ത്രമാണ് ഉപയോഗിക്കുന്നത് .മറ്റുള്ളവരുടെ കാര്യം
പറയാന്‍ കഴിയില്ല .കൊച്ചി വിമാനത്താവളത്തില്‍ ഒന്നിലധികം പരിശോധനാ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നു . കോഴിക്കോട്ടെയും മറ്റു വിമാനത്താവളങ്ങളിലെയും പരിശോധന നിരക്ക് വ്യത്യാസത്തിനു മൈക്രോ ഹെല്‍ത് ഉത്തരവാദിയല്ല .എയര്‍പോര്‍ട് അതോറിറ്റിയാണ് നിരക്ക് നിശ്ചയിക്കുന്നത് .ആദ്യം അവര്‍ 3400 രൂപ നിശ്ചയിച്ചു .കേരള ഗവണ്മെന്റ് സമ്മര്‍ദം ചെലുത്തിയപ്പോള്‍ 2450 രൂപയാക്കി .കുറേക്കഴിഞ്ഞു ,എയര്‍പോര്‍ട് അതോറിറ്റി കോഴിക്കോട്ടേത് വീണ്ടും കുറച്ചു .അവിടെ ലാബ് നല്‍കേണ്ട വൈദ്യുതി ,വെള്ളം തുടങ്ങിയ നിരക്കുകള്‍ ഒഴിവാക്കിത്തരികയും മോളിക്യൂളാര്‍ പരിശോധന നിരക്ക് കുറക്കാന്‍ വേണ്ടിയാണിതെന്നു അറിയിക്കുകയും ചെയ്തു . അങ്ങിനെയാണ് നിരക്ക് അവിടെ മാത്രം കുറഞ്ഞത് നൗഷാദ് വ്യക്തമാക്കി മൈക്രോ ഹെല്‍ത് സി ഒ ഒ ദിനേശ്കുമാര്‍,ഡയറക്ടര്‍ വി പി അഹ്മദ്, ഡോ.ജിഷ എന്നിവരും പങ്കെടുത്തു
RELATED STORIES
ചെകുത്താന്മാരെ പരിശീലിപ്പിക്കാന് കപ്പിത്താന്മാരുടെ നാട്ടില്...
29 Oct 2024 5:14 PM GMT'വടക്കേ ഇന്ത്യയും കിഴക്കേ ഇന്ത്യയും തമ്മില് വ്യത്യാസമുണ്ട്'...
29 Oct 2024 4:13 PM GMTദീപാവലി സാധനങ്ങള് വാങ്ങുന്നത് 'സ്വന്തം ആളുകളില്' നിന്നാവണം:...
29 Oct 2024 3:30 PM GMTമകന് മരിച്ചിട്ട് നാലു ദിവസം; അറിയാതെ വൃദ്ധദമ്പതികള്
29 Oct 2024 3:00 PM GMTനീലേശ്വരം അപകടം; അന്വേഷണത്തിന് പ്രത്യേക സംഘം
29 Oct 2024 2:45 PM GMTകുടുംബ വഴക്ക്: ഭാര്യയെ വെട്ടിക്കൊന്ന് ഭര്ത്താവ് ജീവനൊടുക്കി
29 Oct 2024 2:38 PM GMT