Latest News

ഇന്ത്യന്‍ പാസ്‌പ്പോര്‍ട്ട് പുതുക്കാനുള്ള കാലതാമസം ഒഴിവാക്കുക. അഡ്വ. വൈഎ റഹീം

ഇന്ത്യക്കാരുടെ പാസ്‌പ്പോര്‍ട്ട് അടക്കമുള്ള സേവനങ്ങള്‍ക്കുള്ള കാലതാമസം അടിയന്തിര പരിഹാരം കാണണമെന്ന് ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ് വൈ.എ റഹീം പറഞ്ഞു.

ഷാര്‍ജ: ഇന്ത്യക്കാരുടെ പാസ്‌പ്പോര്‍ട്ട് അടക്കമുള്ള സേവനങ്ങള്‍ക്കുള്ള കാലതാമസം അടിയന്തിര പരിഹാരം കാണണമെന്ന് ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ് വൈ.എ റഹീം പറഞ്ഞു. യുഎഇയില്‍ പാസ്‌പ്പോര്‍ട്ട് സേവനം നടത്തുന്ന ബിഎല്‍എസ് എന്ന സ്വകാര്യ സ്ഥാപനത്തിന് മുമ്പ് നടത്തിയിരുന്ന സ്ഥാപനങ്ങളെല്ലാം തന്നെ ഇന്ത്യക്കാര്‍ക്ക് മെച്ചപ്പെട്ട സേവനം ചെയ്യുന്ന രീതിയാണ് സ്വീകരിച്ചിരുന്നത്. കേരള പ്രവാസി ഫോറം ഷാര്‍ജയില്‍ സംഘടിപ്പിച്ച ഇഫ്താര്‍ വിരുന്നില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദുബയില്‍ മാത്രം 4000 പേര്‍ ശരാശരി ഇത്തരം സേവനങ്ങള്‍ക്ക് അപേക്ഷ നല്‍കുമ്പോള്‍ 400 പേര്‍ക്ക് മാത്രമാണ് അപ്പോയ്‌മെന്റ് നല്‍കുന്നത്. യുഎഇയില്‍ ജനിച്ച നവജാത ശിശുക്കളുടെ യാത്രാ രേകകള്‍ക്ക് പോലും സേവന കേന്ദ്രങ്ങളില്‍ നിന്നും ഇതേ സമീപനമാണന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തെ കുറിച്ച് ഇന്ത്യന്‍ അംബാസിഡറോട് പരാതി നല്‍കിയതിന് ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന് നല്‍കിയിരുന്ന പ്രത്യേക കൂപ്പണ്‍ സംവിധാനം നിര്‍ത്തലാക്കി ഈസ്റ്റിന്ത്യ കമ്പനിയെ പോലെ പെരുമാറുകയാണന്നും അദ്ദേഹം പറഞ്ഞു. ഈ വിഷയത്തില്‍ പരിഹാരം കാണാനായി വിഷയത്തിന്റെ ഗൗരവം അധികാരികള്‍ക്ക് മുമ്പിലെത്തിക്കുമെന്ന് പ്രവാസി ഫോറം പ്രതിനിധി മുജീബ് റഹ്മാന്‍ പറഞ്ഞു. മീഡിയ വണ്‍ ബ്യൂറോ ചീഫ് എംസിഎ നാസ്സര്‍, എന്‍ആര്‍ഐ ഫോറം പ്രതിനിധി ഷാജി, അജിത് (സേവനം), താഹിര്‍ (ഐഎംസിസി), അക്ബര്‍ (എംഎസ്എസ്), റഫീദ് നാദാപുരം (എമിറേറ്റ്‌സ് ഫ്രെറ്റേണിറ്റി ഫോറം) തുടങ്ങിയ സാമൂഹിക പ്രവര്‍ത്തകര്‍ വിരുന്നില്‍ പങ്കെടുത്തു. നസീര്‍ ചുങ്കത്ത് നന്ദി പ്രകാശിപ്പിച്ചു.

Next Story

RELATED STORIES

Share it