Latest News

എടവണ്ണയില്‍ വയല്‍ നികത്തിയ മണ്ണ് ഉടമയെ കൊണ്ട് തന്നെ നീക്കം ചെയ്യിപ്പിച്ചു

കുടിവെള്ളം രൂക്ഷമായി കൊണ്ടിരിക്കുന്നതും ജലനിരപ്പ് കുത്തനെ താഴുന്ന പ്രദേശങ്ങളില്‍ പെട്ടതുമായ എടവണ്ണയില്‍ വയല്‍ മണ്ണിട്ട് നിരപ്പാക്കിയ ഉടമയെ കൊണ്ട് തന്നെ മണ്ണ് നീക്കം ചെയ്യിപ്പിച്ചു.

എടവണ്ണയില്‍ വയല്‍ നികത്തിയ മണ്ണ് ഉടമയെ കൊണ്ട് തന്നെ നീക്കം ചെയ്യിപ്പിച്ചു
X

എടവണ്ണ: കുടിവെള്ളം രൂക്ഷമായി കൊണ്ടിരിക്കുന്നതും ജലനിരപ്പ് കുത്തനെ താഴുന്ന പ്രദേശങ്ങളില്‍ പെട്ടതുമായ എടവണ്ണയില്‍ വയല്‍ മണ്ണിട്ട് നിരപ്പാക്കിയ ഉടമയെ കൊണ്ട് തന്നെ മണ്ണ് നീക്കം ചെയ്യിപ്പിച്ചു. എടവണ്ണ-കൊയിലാണ്ടി ദേശീയ പാതയുടെ പുനര്‍ നിര്‍മ്മാണത്തിന്റെ മറവില്‍ ഏതാനും ദിവവം മുമ്പാണ് കല്ലിടിമ്പ് പാലത്തിന് സമീപമുള്ള വയല്‍ രാത്രിയില്‍ മണ്ണിട്ട് നിരപ്പാക്കിയിരുന്നത്. നാട്ടുകാര്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് എടവണ്ണ പഞ്ചായത്ത് പ്രസിഡന്റ അഭിലാഷും വില്ലേജ് സ്‌പെഷ്യല്‍ ഓഫീസര്‍ മുജീബ് റഹ്മാനും കൂടിയാണ് ഏറെ മാതൃകാപരമായ നീ നടപടി സ്വീകരിച്ചത്. മഞ്ചേരി നറുകര സ്വദേശി മുഹമ്മദ് അലിയുടെ പേരിലുള്ള സ്ഥലമാണിത്.

നാട്ടുകാരുടെ പരാതി പ്രകാരം ഉടനെ തന്നെ സ്റ്റോപ്പ് മെമ്മോ നല്‍കുകയും, മണ്ണ് അടിയന്തിരമായി നീക്കാന്‍ നിര്‍ദ്ദേശ നല്‍കുകയും ആയിരുന്നു. മണ്ണ് നീക്കം ചെയ്യല്‍ ഇന്നും തുടരുമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു. ക്വോറികളും ക്രഷറുകളും ഏറെയുള്ളത് കൊണ്ടാണ് ഈ പ്രദേശത്ത് ജലനിരപ്പ് കുത്തനെ കുറയുന്നതെന്നാണ് ശാസ്ത്ര ഗവേഷകര്‍ പറയുന്നത്. കൂടാതെ നിരവധി പ്രദേശങ്ങളില്‍ വയലുകള്‍ നേരെത്തെ തന്നെ നിരത്തിയിരുന്നു. ഇതേ രൂപത്തില്‍ നിരപ്പാക്കാന്‍ വീണ്ടും ആരംഭിച്ചാല്‍ കുടിവെള്ള ക്ഷാമം കൂടുതല്‍ രൂക്ഷമാകുമെന്ന നാട്ടുകാരുടെ മുന്നറിയിപ്പിനെ തുടര്‍ന്നാണ് ബന്ധപ്പെട്ടവര്‍ ഈ കര്‍ശന നടപടിയിലേക്ക് നീങ്ങിയത്. ഇത് മറ്റുള്ളവര്‍ക്കും കൂടി ഒരു പാഠമായിരിക്കുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍ക

Next Story

RELATED STORIES

Share it