Latest News

സാമുദായിക ഐക്യം അനിവാര്യം. അബ്ദുസ്സലാം മോങ്ങം

മുസ്ലിം സമുദായം നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കണമെങ്കില്‍ സാമുദായിക ഐക്യം അനിവാര്യമാണന്ന് മാലവി അബ്ദുസ്സലാം മോങ്ങം പറഞ്ഞു. ദുബയ് അല്‍ മനാര്‍ ഈദ് ഗാഹില്‍ നടന്ന ചെറിയ പെരുന്നാള്‍ നമസ്‌ക്കാരത്തിന് നേതൃത്വം നല്‍കി സംസാരിക്കുകയായിരുന്നു അദ്ദേഹം.


ദുബയ്: മുസ്ലിം സമുദായം നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കണമെങ്കില്‍ സാമുദായിക ഐക്യം അനിവാര്യമാണന്ന് മാലവി അബ്ദുസ്സലാം മോങ്ങം പറഞ്ഞു. ദുബയ് അല്‍ മനാര്‍ ഈദ് ഗാഹില്‍ നടന്ന ചെറിയ പെരുന്നാള്‍ നമസ്‌ക്കാരത്തിന് നേതൃത്വം നല്‍കി സംസാരിക്കുകയായിരുന്നു അദ്ദേഹം. പെരുന്നാള്‍ ആഘോഷങ്ങളിലൂടെ സ്‌നേഹവും സൗഹാര്‍ദ്ദവും പ്രചരിപ്പിക്കാന്‍ തയ്യാറാവണമെന്ന് മൗലവി അബ്ദുസ്സലാം മോങ്ങം വിശ്വാസികളെ ഉദ്‌ബോധിപ്പിച്ചു. ഒരുപാട് പ്രതിസന്ധികള്‍ നിറഞ്ഞ സാഹചചര്യത്തിലൂടെയാണ് നാം ജീവിച്ചു കൊണ്ടിരിക്കുന്നത് പ്രതിസന്ധികളെ നേരിടാന്‍ നമ്മളില്‍ ആരാണ് നമ്മുടെ ജീവിതത്തിലൂടെ കാണിച്ചു കൊടുക്കുക. വിശ്വാസവും, സത്യസന്ധതയും നിറഞ്ഞ ജീവിതമാണ് നമ്മുടേതെങ്കില്‍ വ്യക്തികള്‍ നമ്മളിലേക്ക് ആര്‍ഷിക്കും അതിലൂടെ സമൂഹത്തില്‍ അംഗീകാരവും പദവിയും നമുക്ക് ലഭിക്കും.

റമദാനിലൂടെ അടുക്കും ചിറ്റയുമുള്ള ജീവിതമാണ് നാം ശീലിച്ചത്. ഹൃദയം ശുദ്ധീകരിച്ചു, ഖുര്‍ആനുമായി അടുത്തു, നിഷിദ്ധങ്ങളില്‍ നിന്ന്മാറി നിന്ന് മനസ്സില്‍ സൂക്ഷ്മത നാം കൈവരിച്ചിരിക്കുന്നു. ഈ സൂക്ഷ്മത ജീവിതത്തിലുടനീളം കൈമുതലാക്കാന്‍ നാം ശ്രമിക്കണം അങ്ങിനെ എങ്കില്‍ ഈ റമദാന്‍ നമുക്ക് വിജയം സമ്മാനിച്ചിരിക്കുന്നു. ബന്ധങ്ങള്‍ ചേര്‍ക്കാന്‍ ഈ റമദാന്‍ നമ്മെ പഠിപ്പിച്ചു അത് ഇഫ്താര്‍ സംഗമങ്ങളിലൂടെ നാം നേടിയത് അത് നിലനിര്‍ത്തി പോകുക. കാരുണ്യ പ്രവര്‍ത്തനങ്ങള്‍ നാം ചെയ്തു. അതിലൂടെ നാം നേടിയത് കാരുണ്യമുള്ള മനസ്സുകളാണ്. 'റഹീം' എന്നാണ് ഖുര്‍ആനില്‍ അല്ലാഹുവിനെ വിശേഷിപ്പിച്ചത് ഏറ്റവും വലിയ കരുണയുള്ളവന്‍ എന്നാണ് അതിനര്‍ത്ഥം. നമ്മുടെ രാജ്യത്ത് നടക്കുന്ന ഇരട്ട നീതിയെ കുറിച്ച് നമുക്ക് നല്ല ബോധ്യമുണ്ട്. നമുക്ക് വേണ്ടത് ആത്മാര്‍ത്ഥമായ വിശ്വാസവും കളങ്കമില്ലാത്ത പ്രവര്‍ത്തനങ്ങളുമാണ് അങ്ങിനെയെങ്കില്‍ അല്ലാഹു തന്നെ നമുക്ക് അവസരങ്ങള്‍ ഒരുക്കിത്തരും.

മതം സമാധാനവും, സഹിഷ്ണതയും സഹകരണവുമാണ് നമ്മോട് ആഹ്വാനം ചെയ്യുന്നത്. വ്യത്യസ്തമായ ഗോത്രവും, വര്‍ഗ്ഗങ്ങളുമാക്കിയിരിക്കുന്നത് പരസ്പരം തിരിച്ചറിയുന്നതിന് വേണ്ടിയാണ്. വിശ്വാസി പരസ്പരം ഇണങ്ങുന്നവനും, ഇണക്കമുള്ളവനുമാണ്. മതം ഉള്‍കൊണ്ട വിശ്വാസി മറ്റുള്ളവര്‍ക്ക് തണലായി മാറാന്‍ സാധിക്കണം. നന്മയുടെ പേരില്‍ പരസ്പരം സഹകരിക്കാനാണ് ഖുര്‍ആന്‍ നമ്മോട് പറയുന്നത്. വിഭാഗിയതയും ഭിന്നിപ്പും ആളുകളെ നമ്മളില്‍ നിന്ന് അകറ്റും മുസ്ലിം സമൂഹം നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കണമെങ്കില്‍ സാമൂദായിക ഐക്യം അനിവാര്യമാണെന്ന് അദ്ദേഹം കൂട്ടി ചേര്‍ത്തു.

Next Story

RELATED STORIES

Share it