Latest News

ദുബയ് കെഎംസിസി 'ഇഷ്‌ഖേ ഇമാറാത്ത്' ചൊവ്വാഴ്ച

ദുബയ് കെഎംസിസി ഇഷ്‌ഖേ ഇമാറാത്ത് ചൊവ്വാഴ്ച
X

ദുബയ് :കെഎംസിസി ഈദ് മെഗാ ഇവന്റ് ഇഷ്‌ഖേ ഇമാറാത്ത് ഈ മാസം 12 നു അല്‍ നാസര്‍ ലൈഷര്‍ ലാന്‍ഡില്‍ വൈകീട് 7 മണി മുതല്‍ അരങ്ങേറും. പ്രശസ്ത സാഹിത്യകാരന്‍ പി.സുരേന്ദ്രന് അവാര്‍ഡ് സമ്മാനിക്കുന്ന് ബന്ധപ്പെട്ടവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. യു.എ.ഇ അതിന്റെ അമ്പതാം വാര്‍ഷികത്തിലൂടെ കടന്നു പോകുന്നതിന്റെ പാശ്ചാതലത്തില്‍ ദുബായ് കെ.എം.സി.സി സംഘടിപ്പിച്ച അമ്പതിന പരിപാടികളുടെ ഭാഗമായി കൂടിയാണ് കലാസാഹിത്യ വത്തക്കുള്ള പ്രവാസ ജീവിതത്തിനിടയില്‍ിഭാഗമായ സര്‍ഗധാരയുടെ നേതൃത്വത്തില്‍ ഈ പരിപാടി സംഘടിപ്പിക്കുന്നത്.

സാഹിത്യ അവാര്‍ഡ് സമര്‍പ്പണം, സാംസ്‌കാരിക സമ്മേളനം, സര്‍ഗധാര കലാകാരന്മാരുടെ കലാപരിപാടികള്‍, പ്രശസ്ത ഗായകരുടെ ഗാന വിരുന്ന്, പ്രമുഖ വ്യക്തിത്വങ്ങളെ ആദരിക്കല്‍ തുടങ്ങി വിവിധ പരിപാടികള്‍ ഇതോടനുബന്ധിച്ച് നടക്കും. പ്രശസ്ത സാഹിത്യകാരന്‍ പി.സുരേന്ദ്രന് ദുബായ് കെ.എം.സി.സിയുടെ രണ്ടാമത് സാഹിത്യ പുരസ്‌കാരം ചടങ്ങില്‍ സമ്മാനിക്കും ഒപ്പം പ്രമുഖ വ്യക്തിത്വങ്ങളെ ആദരിക്കുകയും ചെയ്യും. അര നൂറ്റാണ്ടിലേറെക്കാലം കഥാപ്രസംഗ രംഗത്ത് ശോഭിച്ച് വിശ്രമ ജീവിതം നയിക്കുന്ന റംലാബീഗത്തെ കോഴിക്കോട്ട് വെച്ച് ആദരിക്കാനുള്ള പ്രഖ്യാപനവും ഈ പരിപാടിയുടെ ഭാഗമായി നടത്തും. മാപ്പിളപ്പാട്ട് രംഗത്തെ പ്രതിഭാധനായ വ്യക്തിത്വം അഷ്‌റഫ് പയ്യന്നുരിനെയും ചടങ്ങില്‍ ആദരിക്കും പ്രമുഖ ഗായകരായ അന്‍വര്‍ സാദത്ത് , , യുംന അജിന്‍ , സജ്‌ല സലീം , ആദില്‍ അത്തു , ബെന്‍സീറ, സാദിഖ് പന്തല്ലൂര്‍ . യൂസുഫ് കാരക്കാട് , ഷംസാദ് പദട്ടുറുമാല്‍ ,തുടങ്ങിയവര്‍ നയിക്കുന്ന ഇശല്‍ സന്ധ്യാ സദസ്സ് ഇഷ്‌ഖേ ഇമാറാത്തിനെ ശ്രദ്ധേയമാക്കും. വാര്‍ത്താ സമ്മേളനത്തില്‍ ഇബ്രാഹീം എളേറ്റില്‍ ചെയര്‍മാന്‍, മുസ്തഫ തിരൂര്‍,അശ്‌റഫ് കൊടുങ്ങല്ലൂര്‍, നജീബ് തച്ചംപോയില്‍, ഒകെ ഇബ്രാഹീം, മുസ്തഫ വേങ്ങര, ഇസിഎച്ച് സിഇഒ തമീം അബൂബക്കര്‍, റഈസ് തലശ്ശേരി എന്നിവര്‍ സംബന്ധിച്ചു.

Next Story

RELATED STORIES

Share it