- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ലഹരിക്കെതിരെ പ്രതിരോധത്തിന്റെ പരിചയാകണം വിദ്യാർഥികളുടെ കർമസേന
തിരുവനന്തപുരം: ലഹരിക്കെതിരെ പ്രതിരോധത്തിന്റെ പരിചയായി പ്രവർത്തിക്കാൻ ക്യാമ്പസുകളിലെ ലഹരിവിരുദ്ധ കർമസേനയ്ക്ക് കഴിയണമെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. എൻ.എസ്.എസ് വൊളന്റിയർമാരെയും എൻ.സി.സി കേഡറ്റുമാരെയും ചേർത്ത് രൂപവത്ക്കരിക്കുന്ന ലഹരിവിരുദ്ധ കർമ്മസേനയുടെ പ്രഖ്യാപനവും നാമകരണവും തിരുവനന്തപുരം ജിമ്മി ജോർജ്ജ് ഇൻഡോർ സ്റ്റേഡിയത്തിൽ നിർവഹിക്കുകയായിരുന്നു മന്ത്രി.
'ആസാദ്'( ASAAD – Agents for Social Awareness Against Drugs) എന്ന പേരിലാണ് ക്യാമ്പസുകളിൽ ലഹരിവിരുദ്ധ കർമസേന പ്രവർത്തിക്കുക. കോളജ് ക്യാമ്പസുകൾ ലഹരിമുക്തമാക്കാനുള്ള ബോധപൂർണിമ ക്യാമ്പയിനിന്റെ ഭാഗമായാണ് സേനയ്ക്ക് രൂപം നൽകുന്നത്. ഓരോ കലാലയത്തിലെയും എൻഎസ്എസ് – എൻസിസി വിഭാഗം വിദ്യാർഥികളിൽ നിന്ന് തെരഞ്ഞെടുക്കുന്ന ഇരുപത് പേർ വീതമുള്ള വൊളന്റിയർമാർ ഉൾപ്പെടുന്ന ആസാദ് സേന വഴി മുഴുവൻ വിദ്യാർഥികളെയും ലഹരിവിരുദ്ധ പാതയിലേക്ക് നയിക്കാൻ സാധിക്കുമെന്ന് മന്ത്രി കൂട്ടിച്ചേർത്തു.
തിരഞ്ഞെടുത്ത വിദ്യാർഥികൾക്ക് മാർഗനിർദേശവും പരിശീലനവും നൽകിയാണ് കർമസേനയുടെ പ്രവർത്തനങ്ങൾ സജീവമാക്കുക. കൗൺസലിംഗ്, നിയമാവബോധം, ആശയവിനിമയം എന്നിവയിലാണ് പരിശീലനം. ലഹരി ഉപഭോഗം നിരുത്സാഹപ്പെടുത്തുക, കൗൺസലിംഗ് നടപടികൾക്ക് ശുപാർശ ചെയ്യുക, ഉപയോഗം ശ്രദ്ധയിൽപ്പെട്ടാൽ ഉത്തരവാദപ്പെട്ടവർക്ക് വിവരം നൽകുക തുടങ്ങിയവയാവും ഇവർ ചെയ്യുക. ലഹരി വിപത്തിനെതിരെ നിരന്തര ബോധവത്കരണത്തിനും നേതൃത്വം നൽകും.
എൻ.സി.സി അഡിഷണൽ ഡയറക്ടർ ജനറൽ ബ്രിഗേഡിയർ പി.കെ. സുനിൽകുമാർ, കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ വിഘ്‌നേശ്വരി, സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ടി.പി. ബൈജു ഭായ്, ഐ.എച്ച്.ആർ.ഡി ഡയറക്ടർ പി. സുരേഷ്‌കുമാർ, സ്റ്റേറ്റ് എൻ.എസ്.എസ് ഓഫിസർ അൻസാർ ആർ.എൻ തുടങ്ങിയവർ പ്രസംഗിച്ചു.
RELATED STORIES
കേന്ദ്രസര്‍ക്കാര്‍ മലയാളികളുടെ അഭിമാനബോധത്തെ ചോദ്യംചെയ്യുന്നു: കെ...
14 Dec 2024 5:08 AM GMTജയില്‍ മോചിതരാവുന്ന 'പൂവാലന്മാര്ക്ക്' ജിപിഎസ് ടാഗിടാന് ബ്രിട്ടന്
14 Dec 2024 4:54 AM GMTസംഭലില്‍ ഭരണകൂട അതിക്രമം തുടരുന്നു; പള്ളി ഇമാമിന് രണ്ട് ലക്ഷം പിഴ,...
14 Dec 2024 4:46 AM GMTസഹോദരങ്ങളെ കാണാന്‍ പോയതിന് ഭാര്യയുടെ കഴുത്തില്‍ വെട്ടുകത്തിവെച്ച...
14 Dec 2024 4:12 AM GMTനടി അനുശ്രീയുടെ പിതാവിന്റെ കാര്‍ മോഷ്ടിച്ച പ്രബിന് സ്ഥിരം കള്ളന്;...
14 Dec 2024 3:43 AM GMTഅതുല്‍ സുഭാഷിന്റെ ആത്മഹത്യ: പ്രതിഷേധം കനക്കുന്നു; ഗാര്‍ഹികപീഡന നിരോധന...
14 Dec 2024 2:46 AM GMT