Latest News

കൊണ്ടോട്ടി സ്വദേശിയെ ബഹ്‌റൈനിൽ മരിച്ച നിലയിൽ കണ്ടെത്തി

കൊണ്ടോട്ടി സ്വദേശിയെ ബഹ്‌റൈനിൽ മരിച്ച നിലയിൽ കണ്ടെത്തി
X

കൊണ്ടോട്ടി: മലപ്പുറം പള്ളിക്കൽ ബസാർ സ്വദേശിയായ യുവാവിനെ ബഹ്റൈനിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. രാജീവൻ ചെല്ലപ്പനെ(40)യാണ് ഹംലയിലെ താമസ സ്ഥലത്ത് ഫാനിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

ബഹ്റൈനിൽ ഒരു റെന്റൽ കമ്പനിയിലെ ജീവനക്കാരനായിരുന്നു. സുഹൃത്തുക്കൾ എത്തിയപ്പോൾ മുറി അകത്തു നിന്ന് പൂട്ടിയ നിലയിലായിരുന്നു. ഡോർ പൊളിച്ച് അകത്ത് കടന്നപ്പോൾ ഫാനിൽ തൂങ്ങി നിൽക്കുന്ന നിലയിലാണ് മൃതദേഹം കണ്ടത്. തുടർന്ന് ആംബുലൻസ് വിളിച്ചെങ്കിലും പാരാമെഡിക്കൽ ജീവനക്കാർ സ്ഥലത്തെത്തി മരണം സ്ഥിരീകരിച്ചു. മൃതദേഹം സൽമാനിയ മെഡിക്കൽ കോംപ്ലക്സ് മോർച്ചറിയിൽ. പതിനഞ്ച് വർഷമായി ബഹ്‌റൈനിൽ പ്രവാസിയാണ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരും.

ഭാര്യയും ഏഴും നാലും വയസുള്ള മക്കളുമുണ്ട്.


Next Story

RELATED STORIES

Share it