- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഗിഗ് പ്ലാറ്റ്ഫോമുകളിൽ ജോലി ചെയ്യുന്നവരുടെ ജീവിതനിലവാരമുറപ്പാക്കാൻ ഇടപെടലുകൾ നടത്തും: മന്ത്രി
തിരുവനന്തപുരം: ഓൺലൈൻ ടാക്സി സർവീസ്, ഫുഡ് ഡെലിവറി തുടങ്ങി വിവിധ ഗിഗ് പ്ലാറ്റ്ഫോമുകളിൽ ജോലി ചെയ്യുന്നവരുടെ തൊഴിൽ ഉന്നമനത്തിനും ജീവിതനിലവാരം ഉറപ്പാക്കുന്നതിനും തൊഴിൽ വകുപ്പ് കാര്യക്ഷമമായ ഇടപെടലുകൾ നടത്തുമെന്ന് തൊഴിൽ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. ഇതിനായി ഇത്തരം മേഖലകളിലെ തൊഴിലാളികളുടെ തൊഴിൽ -ജീവിത സാഹചര്യങ്ങൾ പഠിച്ചുകൊണ്ട് തന്നെ പരിഹാര മാർഗങ്ങൾ നടപ്പാക്കാൻ ശ്രമിക്കും. ഗിഗ് പ്ലാറ്റ്ഫോമുകളിൽ ജോലി ചെയ്യുന്നവർ നേരിടുന്ന വെല്ലുവിളികൾ, പ്രതിസന്ധികൾ എന്നിവ ചർച്ച ചെയ്യുന്നതിനായി കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലേബർ ആൻഡ് എംപ്ലോയ്മെന്റ് (KILE) സംഘടിപ്പിച്ച സിപോസിയം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
മാറിയ ജീവിത സാഹചര്യത്തിൽ ഈ മേഖലയിലെ തൊഴിലാളികളുടെ പ്രാധാന്യം ചെറുതല്ലെന്നും വിദ്യാർഥികളും യുവജനങ്ങൾളുമുൾപ്പെടെ ഈ ജോലിയിലേക്ക് വലിയതോതിൽ ആകർഷിക്കപ്പെടുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. തിരുവനന്തപുരത്ത് നടന്ന പരിപാടിയിൽ കിലെ ചെയർമാൻ കെ.എൻ. ഗോപിനാഥ് അധ്യക്ഷനായി. പ്ലാനിങ് ബോർഡ് അംഗം കെ. രവി രാമൻ, തൊഴിൽ വകുപ്പ് സെക്രട്ടറി മിനി ആന്റണി, ലേബർ കമ്മിഷണർ കെ. വാസുകി, കിലെ എക്സിക്യൂട്ടിവ് ഡയറക്ടർ സുനിൽ തോമസ് എന്നിവർ പ്രസംഗിച്ചു.
RELATED STORIES
കേന്ദ്രസര്‍ക്കാര്‍ മലയാളികളുടെ അഭിമാനബോധത്തെ ചോദ്യംചെയ്യുന്നു: കെ...
14 Dec 2024 5:08 AM GMTജയില്‍ മോചിതരാവുന്ന 'പൂവാലന്മാര്ക്ക്' ജിപിഎസ് ടാഗിടാന് ബ്രിട്ടന്
14 Dec 2024 4:54 AM GMTസംഭലില്‍ ഭരണകൂട അതിക്രമം തുടരുന്നു; പള്ളി ഇമാമിന് രണ്ട് ലക്ഷം പിഴ,...
14 Dec 2024 4:46 AM GMTസഹോദരങ്ങളെ കാണാന്‍ പോയതിന് ഭാര്യയുടെ കഴുത്തില്‍ വെട്ടുകത്തിവെച്ച...
14 Dec 2024 4:12 AM GMTനടി അനുശ്രീയുടെ പിതാവിന്റെ കാര്‍ മോഷ്ടിച്ച പ്രബിന് സ്ഥിരം കള്ളന്;...
14 Dec 2024 3:43 AM GMTഅതുല്‍ സുഭാഷിന്റെ ആത്മഹത്യ: പ്രതിഷേധം കനക്കുന്നു; ഗാര്‍ഹികപീഡന നിരോധന...
14 Dec 2024 2:46 AM GMT