- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ദുബയിലൂടെയുള്ള അന്താരാഷ്ട്ര യാത്രക്കാർക്ക് ടിക്കറ്റ് ചെക്കിങ്ങിനും എമിഗ്രേഷൻ നടപടികൾക്കും ഫേഷ്യൽ റെക്കഗ്നീഷ്യൻ സാങ്കേതികവിദ്യ വരുന്നു
ദുബയ്: ദുബയ് രാജ്യാന്തര വിമാനത്താവളം മൂന്നിലൂടെയുള്ള അന്താരാഷ്ട്ര യാത്രക്കാരുടെ നടപടികൾക്കായി ഫേഷ്യൽ റെക്ക്‌ഗ്നീഷ്യൻ സാങ്കേതിക വിദ്യ വരുന്നു .ഇതുമായി ബന്ധപ്പെട്ട് ദുബൈ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സും എമിറേറ്റ്സ് എയർലൈൻസും സഹകരണ കരാറിൽ ഒപ്പുവച്ചു. ഇത് പ്രകാരം ടെർമിനൽ മൂന്നിലൂടെയുള്ള രാജ്യാന്തര യാത്രക്കാർക്ക് ഫേഷ്യൽ ബയോമെട്രിക് സാങ്കേതിക വിദ്യ ഉപയോഗിച്ച് ടിക്കറ്റ് ചെക്കിങും, എമിഗ്രേഷൻ നടപടികളും അതിവേഗം പൂർത്തിക്കരിക്കാൻ കഴിയും . സിസ്റ്റങ്ങളിൽ മുഖം കാണിച്ചു നടപടികൾ പൂർത്തിക്കരിക്കാനുള്ള ഈ സംവിധാനം മുമ്പ്- യുഎഇ സ്വദേശികൾക്കും ജിസിസി പൗരന്മാർക്കും മാത്രമായിരുന്നു അനുമതിയുണ്ടായിരുന്നുന്നത്.
ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് മേധാവി ലഫ്റ്റ്നന്റ് ജനറൽ മുഹമ്മദ് അഹ്‌മദ് അൽ മർറിയും എമിറേറ്റ്സ് ചീഫ് ഓപ്പറേറ്റിങ് ഓഫീസർ അദേൽ അൽ റിദ എന്നിവർ ചേർന്നാണ് ഇത് സംബന്ധിച്ചുള്ള കരാറിൽ ഒപ്പുവെച്ചത്. ചടങ്ങിൽ ഇരു വിഭാഗത്തിന്റെയും ഉന്നതർ സന്നിഹിതരായിരുന്നു. എയർപോർട്ട് ടെർമിനൽ മൂന്നിനുള്ളിലെ യാത്രക്കാരുടെ സേവന നടപടികൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് കരാർ
ലോകത്തിലെ ഏറ്റവും അഭിലഷണീയമായ സ്ഥാനങ്ങളിൽ ഒന്നാണ് ദുബൈ.2022 -ൽ ഇതിനകം തന്നെ 8 ദശലക്ഷം വിനോദസഞ്ചാരികൾ നഗരത്തിലെത്തി.ദുബൈയെ ലോകത്തെ മുൻനിര ബിസിനസും ഹബ്ബും ടൂറിസം ഡെസ്റ്റിനേഷനുമായി മാറ്റുന്നതിലുള്ള ലക്ഷ്യത്തിലാണ് ഞങ്ങൾ. അതിനുള്ള ശ്രമങ്ങൾക്കൊപ്പം മികച്ച ഇൻ -ക്ലാസ്സ് സേവനങ്ങളുമായി ഞങ്ങളുടെ പങ്കാളികളെ പിന്തുണയ്ക്കുന്നത് തുടരുന്നുയെന്ന് ജിഡിആർഎഫ്എ മേധാവി ലഫ്റ്റ്നന്റ് ജനറൽ മുഹമ്മദ് അഹ്‌മദ് അൽ മർറി പറഞ്ഞു.
ബയോമെട്രിക് റെക്കഗ്നിഷൻ സാങ്കേതികവിദ്യകളും ജിഡിആർഎഫ്എ പ്രീ-പോപ്പുലേറ്റഡ് ബയോമെട്രിക് ഡാറ്റാബേസും ഉപയോഗിച്ച് വിമാനത്താവളത്തിലെ ഒന്നിലധികം പോയിന്റുകളിൽ യാത്രക്കാരെ തിരിച്ചറിയാൻ സംവിധാനങ്ങൾക്ക് കഴിയും.ഇത് വഴി യാത്രക്കാർക്ക് ദുബായ് ഇന്റർനാഷണൽ എയർപോർട്ട് ടെർമിനൽ 3 ചെക്ക്-ഇൻ, ലോഞ്ചുകൾ, ബോർഡിംഗ്, ഇമിഗ്രേഷൻ എന്നിവയിലൂടെ അതിവേഗത്തിൽ സഞ്ചരിക്കാൻ കഴിയുന്നതാണ്.സിസ്റ്റങ്ങൾ ആളുകളുടെ തനതായ മുഖ സവിശേഷതകൾ തിരിച്ചറിയുകയും തൽക്ഷണ ഐഡന്റിറ്റി സ്ഥിരീകരണത്തിനായി അവരുടെ പാസ്‌പോർട്ടുമായി ലിങ്ക് ചെയ്യപ്പെടുകയും ചെയ്യുന്നതാണ്.
ഫോട്ടോ :ജിഡിആർഎഫ്എ ദുബൈ മേധാവി ലഫ്റ്റ്നന്റ് ജനറൽ മുഹമ്മദ് അഹ്‌മദ് അൽ മർറിയും എമിറേറ്റ്സ് ചീഫ് ഓപ്പറേറ്റിങ് ഓഫീസർ അദേൽ അൽ റിദ പരസ്പര സഹകരണ കരാറിൽ ഒപ്പുവെക്കുന്നു
RELATED STORIES
ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ക്ക് പുതിയ നിബന്ധനകള്‍
23 Nov 2024 2:24 PM GMT''ഷാ-മോദി സഖ്യത്തിന്റെ ലാന്‍ഡ് ജിഹാദ്, ലവ് ജിഹാദ് പ്രചാരണം പൊളിഞ്ഞു''...
23 Nov 2024 11:24 AM GMTവിജയത്തോടടുത്ത് മഹായുതി; വോട്ടര്‍മാരോട് നന്ദി പറഞ്ഞ് ഏകനാഥ് ഷിന്‍ഡെ;...
23 Nov 2024 11:00 AM GMTകര്‍ണാടക ഉപതിരഞ്ഞെടുപ്പില്‍ ബിജെപിക്ക് തിരിച്ചടി; മൂന്ന് സീറ്റിലും...
23 Nov 2024 10:08 AM GMTഔറംഗബാദ് ഈസ്റ്റില്‍ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ എഐഎംഐഎം...
23 Nov 2024 8:36 AM GMTപഞ്ചാബ് ഉപതിരഞ്ഞെടുപ്പ്; എഎപി മൂന്ന് സീറ്റില്‍ മുന്നില്‍; ഒരിടത്ത്...
23 Nov 2024 8:24 AM GMT